ഡൗൺസിൻഡ്രോം കുരുന്നുകൾക്കും കുടുംബത്തിനുമായി ശനിയാഴ്ച അമൃതയിൽ അമൃതാങ്കണം
കൊച്ചി∙ ഡൗൺസിൻഡ്രോം ഉള്ള ബഹുമുഖ പ്രതിഭകളായ കുരുന്നുകളുടെ ക്ഷേമം ലക്ഷ്യമിട്ട് അവർക്കും കുടുംബത്തിനുമായി കൊച്ചി അമൃത ആശുപത്രി അമൃതാങ്കണം എന്ന പേരിൽ ആഘോഷദിനം ഒരുക്കുന്നു. ജനുവരി 20, ശനിയാഴ്ച ആശുപത്രിയിലെ അമൃതേശ്വരി ഹാളിൽ ഉച്ചയ്ക്ക് 12 മുതൽ 6 വരെ നടക്കുന്ന അമൃതാങ്കണം ഡൗൺസിൻഡ്രോം ഉള്ള കുട്ടികൾ നേരിടുന്ന

കൊച്ചി∙ ഡൗൺസിൻഡ്രോം ഉള്ള ബഹുമുഖ പ്രതിഭകളായ കുരുന്നുകളുടെ ക്ഷേമം ലക്ഷ്യമിട്ട് അവർക്കും കുടുംബത്തിനുമായി കൊച്ചി അമൃത ആശുപത്രി അമൃതാങ്കണം എന്ന പേരിൽ ആഘോഷദിനം ഒരുക്കുന്നു. ശനിയാഴ്ച ആശുപത്രിയിലെ അമൃതേശ്വരി ഹാളിൽ ഉച്ചയ്ക്ക് 12 മുതൽ 6 വരെ നടക്കുന്ന അമൃതാങ്കണം ഡൗൺസിൻഡ്രോം ഉള്ള കുട്ടികൾ നേരിടുന്ന വെല്ലുവിളികളും കുടുംബാംഗങ്ങൾ, ആരോഗ്യപരിപാലകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും സംബോധന ചെയ്യും.
അമൃത ഹോസ്പിറ്റലിലെ ഡോ. ഷീല നമ്പൂതിരിയും മറ്റ് പ്രമുഖ ഡോക്ടർമാരും ആതിഥ്യം വഹിക്കുന്ന ഈ പരിപാടിയിൽ ഡൗൺ സിൻഡ്രോം ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഷാജി തോമസ് ജോൺ, ഡോ. രമേഷ് കുമാർ, ഡോ. എം.എസ് നൗഷാദ്, ഹാർട്ട്സ് ഒഫ് ജോയ് സ്ഥാപക ശ്രീമതി ലോറൻ കോസ്റ്റബൈൽ തുടങ്ങിയവർ പങ്കെടുക്കും. അമൃതയിലെ ഡോ. ആർ. കൃഷ്ണകുമാർ (എംഡി,ഡിഎം, എഫ് എഎച്ച്എ) സംഘാടകനും ഡോ. എംകെസി നായർ അധ്യക്ഷനുമാകും. പ്രമുഖ സിനിമാതാരം സണ്ണിവെയിൻ മുഖ്യാതിഥിയാകും. പ്രമുഖ നാടക, അഭിനയ പരിശീലകനും ഗവേഷകനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകുന്ന തിയറ്റർ ശില്പശാലയും അന്നേദിവസം ഉണ്ടാകും.
ഡൗൺസിൻഡ്രോം സംബന്ധിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി നിരവധി വിഷയങ്ങൾ പരിപാടി ചർച്ച ചെയ്യും. ഡോ. ഷാജി തോമസ് ജോൺ, ഡോ. ഷീല നമ്പൂതിരി, ഡോ. ജയകുമാർ, ഡോ. ബാലു വിദ്യാനന്ദൻ, തുടങ്ങിയവർ ചർച്ചയുടെ ഭാഗമാകും. ഗർഭധാരണം മുതൽ ഇത്തരം കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുന്നത് വരെ നൽകേണ്ട പരിപാലനം, നിയമവശങ്ങൾ, മാതാവിന്റെ ഉയർന്ന പ്രായം, പാരമ്പര്യം തുടങ്ങിയ വെല്ലുവിളികൾ തിരിച്ചറിയുക എന്നിങ്ങനെ വിവിധ തലങ്ങളിൽ ഉൾക്കാഴ്ച നൽകുന്നതാവും പരിപാടി.
ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം ഇത്തരം അവസരങ്ങളിൽ നേരത്തെ ഇടപെടലുകൾ നടത്തേണ്ടതിനെ കുറിച്ച് ഡോ. ഷാജി തോമസ് ജോൺ, ഡോ. നൗഷാദ്, ഡോ. ജകുമാർ, ഡോ.എം.കെ.സി നായർ (സൂം വഴി) തുടങ്ങിയവർ വിശദമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കും. ജനറ്റിക്സ്, കാർഡിയോളജി, എൻഡോക്രൈനോളജി, പീഡിയാട്രിക് സർജറി, ഡവലപ്മെന്റൽ പീഡിയാട്രിക്സ്, ജനറൽപീഡിയാട്രിക്സ്, നിയോനാറ്റോളജി തുടങ്ങി ഡൗൺസിൻഡ്രോം കുട്ടികൾക്ക് നൽകേണ്ട സമഗ്രമായ പരിപാലനത്തെക്കുറിച്ച് ഈ രംഗങ്ങളിലെ വിദഗ്ധരായ ഡോ. മഹേഷ് കാപ്പനയിൽ, ഡോ. ഷീല നമ്പൂതിരി, ഡോ. ബ്രിജേഷ് പി.കെ, ഡോ. വിനയൻ, ഡോ. നിഷ, ഡോ.മധുമിത തുടങ്ങിയവർക്കൊപ്പം അമൃത ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗത്തിലെ പ്രഗത്ഭ ഡോക്ടർമാരും സംസാരിക്കും.
വിവാഹം, തൊഴിൽ പരിശീലനം, തുടങ്ങി കുട്ടികളുടെ സാമൂഹികജീവിതത്തെ സംബന്ധിച്ചും പരിപാടി പര്യവേക്ഷണം ചെയ്യും. പൊതുജനത്തിനിടയിൽ ഇതേക്കുറിച്ച് അവബോധം വളർത്തേണ്ടതിനെക്കുറിച്ചും സർക്കാരിന്റെ പിന്തുണയെക്കുറിച്ചും ഡോ. എം.കെ.സി നായർ സംസാരിക്കും.
ഡൗൺ സിൻഡ്രോമിനെ വെല്ലുവിളിച്ച് വളർന്ന സുധാമയി ശ്രീരാം എന്ന പ്രതിഭയുടെ നൃത്തപ്രകടനവും ശബരീനാഥ് എന്ന കുട്ടിയുടെ ചെണ്ടകൊട്ടും അടക്കം കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും കലാഭിരുചികൾ പ്രദർശിപ്പിക്കാനുള്ള വേദിയുമാകും അമൃതാങ്കണം. ഡോ. ഷീല നമ്പൂതിരിയുടെ ചികിത്സയിലുള്ള കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ പ്രചോദനകരമായ അനുഭവങ്ങൾ പങ്കുവയ്ക്കും. അമൃതാങ്കണത്തിലേക്ക് പ്രവേശനം സൗജന്യമാണ്.