കൊച്ചി ∙ 25 തവണ തുടർച്ചയായി ഒരു ക്ഷേത്രത്തിൽ ഒരു കലാരൂപം അവതരിപ്പിക്കാൻ അവസരം ലഭിക്കുക എന്നത് മാഹഭാഗ്യമാണ്. എറണാകുളം സ്വദേശി കാർത്തികയ്ക്ക് ലഭിച്ചതും ഇത്തരം ഒരു സൗഭാഗ്യമാണ്. എറണാകുളത്തപ്പന്റെ ഉത്സവത്തിനാണ് ഇരുപത്തഞ്ചാം തവണയും ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് കാർത്തിക കൃഷ്ണകുമാർ കലാർച്ചന നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 25 തവണ തുടർച്ചയായി ഒരു ക്ഷേത്രത്തിൽ ഒരു കലാരൂപം അവതരിപ്പിക്കാൻ അവസരം ലഭിക്കുക എന്നത് മാഹഭാഗ്യമാണ്. എറണാകുളം സ്വദേശി കാർത്തികയ്ക്ക് ലഭിച്ചതും ഇത്തരം ഒരു സൗഭാഗ്യമാണ്. എറണാകുളത്തപ്പന്റെ ഉത്സവത്തിനാണ് ഇരുപത്തഞ്ചാം തവണയും ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് കാർത്തിക കൃഷ്ണകുമാർ കലാർച്ചന നടത്തിയത്. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവ എല്ലാം അവതരിപ്പിക്കുമെങ്കിലും ഒരു നിമിത്തം പോലെ എറണാകുളം ക്ഷേത്രത്തിൽ തുടർച്ചയായി അവതിപ്പിച്ചത് ഒാട്ടൻ തുള്ളലാണ്. 25 തവണ ചെയ്തെങ്കിലും 23 വർഷമാണ് തുടർച്ചയായി അവതരിപ്പിക്കാൻ സാധിച്ചത്. മുടങ്ങിയ രണ്ട് വർഷത്തെ തുള്ളൽ രണ്ട് തവണ വീതം അവതരിപ്പിച്ച് 25 തവണത്തെ അനുഗ്രഹം നേടി.

ഇത്രയും പേരുകേട്ട ഒരു ക്ഷേത്രത്തിൽ തുടർച്ചയായി കലാർച്ചന നടത്താൻ സാധിക്കുക എന്നത് വലിയ നേട്ടവും അനുഗ്രഹവുമായാണ് കാർത്തിക കാണുന്നത്. വേദി വച്ച് നോക്കുകയാണങ്കിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലാകും ഏറ്റവും കൂടുതൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടാകുക. അരങ്ങേറിയത് മുതൽ ഇതുവരെ മുടങ്ങാതെ അവിടെ കഥകളിയും ഓട്ടൻ തുള്ളലും മോഹിനിയാട്ടവും എല്ലാം അവതരിപ്പിക്കാറുണ്ട്. കേരളീയ കലകളിൽ അവതരിപ്പിക്കാൻ ഏറ്റവും ഇഷടം, കഥകളിയും മോഹിനിയാട്ടവും ഒാട്ടൻ തുള്ളലുമാണ്. കഥകളി‌യിൽ പാഞ്ചാലി, സീത തുടങ്ങിയ സ്ത്രീ വേഷങ്ങളും കൃഷ്ണൻ, അർജുനൻ തുടങ്ങിയ പച്ച വേഷങ്ങളുമാണ് ചെയ്യുന്നത്.

ADVERTISEMENT

7 വയസ്സു മുതൽ കലാമണ്ഡലം പ്രഭാകരനു കീഴിൽ തുള്ളൽ അഭ്യസിക്കുന്ന കാർത്തിക പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ അധ്യാപികയാണ്. തുള്ളലിനു പുറമേ ഫാക്ട് പത്മനാഭനാശാന്റെ കീഴിൽ കഥകളിയും തൃശൂർ ജനാർദ്ദനൻ മാഷിന്റെ കീഴിൽ മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും പഠിക്കുന്ന കാർത്തിക നൃത്താധ്യാപിക കൂടിയാണ്. എക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുകയാണ് കാർത്തിക ഇപ്പോൾ. നൃത്തത്തോടൊപ്പം പഠനവും പണ്ടുമുതലേ ഒരുമിച്ച് കൊണ്ടുപോകുന്ന കാർത്തികയുടെ ഇപ്പോഴത്തെ സ്വപ്നം എക്കണോമിക്സിൽ ഡോക്ടേറ്റ് നേടുക എന്നതാണ്. 

മുളന്തുരുത്തി പെരുമ്പിള്ളി കൗസ്തുഭം വീട്ടിൽ കൃഷ്ണകുമാർ കോമളം ദമ്പതികളുടെ മകളും പാലക്കാട് കുനിശ്ശേരി തലക്കുളം ഇല്ലത്ത് പ്രമോദിന്റെ ഭാര്യയുമാണ് കാർത്തിക.