കൊച്ചി ∙ പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്നു സ്വാതന്ത്ര്യം പിടിച്ചുവാങ്ങണമെന്നു നടി ഉർവശി. സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 5–ാമതു രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കൊച്ചി മേയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്നു സ്വാതന്ത്ര്യം പിടിച്ചുവാങ്ങണമെന്നു നടി ഉർവശി. സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 5–ാമതു രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊച്ചി മേയർ എം.അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി. ടി.ജെ.വിനോദ് എംഎൽഎ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. 

ഡപ്യൂട്ടി മേയർ എ.കെ.ആൻസിയ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അദിതി കൃഷ്ണദാസിനു നൽകി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പ്രകാശനം ചെയ്തു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ദേവി വർമയെ ആദരിച്ചു. 

ADVERTISEMENT

സാംസ്കാരിക സെക്രട്ടറി മിനി ആന്റണി, സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസൻ ജോർജ്, റോട്ടർഡാം ചലച്ചിത്ര മേളയിൽ സ്പെഷൽ ജൂറി പുരസ്കാരം നേടിയ മിഥുൻ മുരളി, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ സോഹൻ സീനുലാൽ, കുക്കു പരമേശ്വരൻ, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചിത്രമായി ‘ദ ഗ്രീൻ ബോർഡർ’ പ്രദർശിപ്പിച്ചു. 13 വരെ എറണാകുളം സവിത, സംഗീത തിയറ്ററുകളിൽ നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. 

ചലച്ചിത്രമേളയുടെ ഭാഗമായി ഇന്ന് 5ന് സവിത തിയറ്ററിൽ ‘സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടത്തും. 
∙ രാജ്യാന്തര വനിതാ ചലച്ചിത്ര മേളയിൽ ഇന്ന് 9.30 മുതൽ സവിത, സംഗീത തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ. 

ADVERTISEMENT

∙ സവിത: 9.30– ദ സിരൻ, 12.00– ഹൗറിയ, 3.00– ദി ഗേൾ ഫ്രം യുറഗ്വേ, 7.00– ഹോർഡ്. 

∙ സംഗീത: 9.45– ദ റാപ്ചർ, 12.15– ഫൂട്ട് പ്രിന്റ്സ് ഓൺ വാട്ടർ, 3.00– ഫോർ ഡോട്ടേഴ്‌സ്, 7.15– ടൈഗർ സ്ട്രൈപ്സ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT