ഉദ്ഘാടകയും മുഖ്യാഥിതിയായും കോളജ് വിദ്യാർഥിനി; വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ച്ച
കാലടി ∙ സഹപാഠി തന്നെ ഉദ്ഘാടകയും മുഖ്യാഥിതിയായും എത്തിയത് വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ച്ചയായി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ്ടെക്നോളജിയിലെ സ്പോർട്ട്സ് മീറ്റിന്റെ ഉദ്ഘാടനമാണ് കൗതുക കാഴ്ച്ചയായി മാറിയത്. കോളജിലെ വിദ്യാർഥിനി അപർണ പ്രസാദാണ് മീറ്റ് ഉദ്ഘാടനം ചെയ്തതും

കാലടി ∙ സഹപാഠി തന്നെ ഉദ്ഘാടകയും മുഖ്യാഥിതിയായും എത്തിയത് വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ച്ചയായി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലെ സ്പോർട്ട്സ് മീറ്റിന്റെ ഉദ്ഘാടനമാണ് കൗതുക കാഴ്ച്ചയായി മാറിയത്. കോളജിലെ വിദ്യാർഥിനി അപർണ പ്രസാദാണ് മീറ്റ് ഉദ്ഘാടനം ചെയ്തതും മുഖ്യാഥിതിയായതും.
മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചതും അപർണയായിരുന്നു.
ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത കേഡറ്റുമാരിൽ ഒരാളാണ് അപർണ. കോളജിലെ എൻഎസ്എസ് വോളണ്ടിയറും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയുമാണ്. കോളജിലെ സ്പോർട്ട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച അസുലഭമായ അവസരമാണെന്ന് അപർണ പറഞ്ഞു.
യോഗത്തിൽ പ്രിൻസിപ്പാൾ ഡോ. എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, കോളജ് യൂണിയൻ ചെയർമാൻ എം. അഭിജിത്ത്, സ്പ്പോർട്ട്സ് സെക്രട്ടറി അഭിനവ് രാജ്, കോളജ് യൂണിയൻ ചെയർമാൻ അഭിജിത്ത്, വൈസ് ചെയർപേഴ്സൻ അഞ്ജു എം. കമത്ത് തുടങ്ങിയവർ സംസാരിച്ചു. ഇനിമുതൽ കോളജിൽ നടക്കുന്ന പരിപാടികൾ വിദ്യാർഥികളെകൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.