നവകേരള സ്ത്രീ സദസ്: പ്രശ്നങ്ങള് ഉന്നയിച്ച് ഐശ്വര്യ ലക്ഷ്മിയും വൈക്കം വിജയലക്ഷ്മിയും
കൊച്ചി ∙ സിനിമയുടെ സാങ്കേതിക–നിർമാണം മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോടായിരുന്നു ഐശ്വര്യ ആവശ്യമുന്നയിച്ചത്.സിനിമാ നിർമാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനു സർക്കാർ ഇടപെടൽ

കൊച്ചി ∙ സിനിമയുടെ സാങ്കേതിക–നിർമാണം മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോടായിരുന്നു ഐശ്വര്യ ആവശ്യമുന്നയിച്ചത്. സിനിമാ നിർമാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനു സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ഐശ്വര്യ പറഞ്ഞു. സിനിമയുടെ വിവിധ മേഖലയിലേക്കു സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കേൾവി നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനുള്ള പദ്ധതികൾക്കു സമാനമായി കാഴ്ചപരിമിതർക്കു കാഴ്ചശക്തി തിരിച്ചു കിട്ടുന്നതിനുള്ള പദ്ധതിക്കു സാധ്യതയുണ്ടോ എന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ചോദ്യം. ‘കാഴ്ച തിരികെ നൽകാൻ കഴിയുമോയെന്ന് ഇപ്പോൾ ഉറപ്പു പറയുന്നില്ല. എന്നാൽ വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ട്’ – എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കയ്യടികളോടെയാണു സദസ്സ് സ്വീകരിച്ചത്.
ഗ്രാമീണ ഉൽപന്നങ്ങൾക്കു വിപണി കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും കെ-സ്റ്റോർ പോലുള്ള പദ്ധതികൾ വഴി പ്രാദേശിക ഉൽപന്നങ്ങൾക്കു കൂടുതൽ വിപണി ലഭ്യമാക്കുമെന്നും പി.കെ. മേദിനിയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. കായിക താരങ്ങൾക്കു സർക്കാർ ജോലിക്കായുള്ള റിക്രൂട്മെന്റ് വർഷം തോറും നടത്തുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു കായിക താരങ്ങളുടെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി.
വയോജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം െചയ്യുന്നതിനു വയോജന കമ്മിഷൻ രൂപീകരിക്കുന്നതു പരിഗണിക്കും. സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം പേരിൽ 60 ശതമാനത്തിലധികം സ്ത്രീകളാണ്. പെൻഷൻ തുക വർധിപ്പിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നു ചോദ്യങ്ങൾക്കുള്ള ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. മുഖാമുഖത്തിൽ 56 പേർ നേരിട്ടും 527 പേർ എഴുതിയും മുഖ്യമന്ത്രിക്കു മുന്നിൽ അഭിപ്രായങ്ങളും ചോദ്യങ്ങളും അവതരിപ്പിച്ചു.