കിട്ടിയവർ കിട്ടിയവർ തിരിച്ചുനൽകി; പറന്നുപോയ 40,000 രൂപയിൽ 30,500 രൂപയും അഷ്റഫിന് കിട്ടി
ആലുവ∙ സ്കൂട്ടർ യാത്രയ്ക്കിടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു പറന്നുപോയ 40,000 രൂപയിൽ 30,500 രൂപയും അഷ്റഫിനു തിരിച്ചു കിട്ടി. വാഴക്കാല എൻജിഒ ക്വാർട്ടേഴ്സിൽ ഫ്രൂട്സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്റഫ് കഴിഞ്ഞ 14ന് ആലുവ മാർക്കറ്റിൽ പോയി മടങ്ങുമ്പോൾ കമ്പനിപ്പടിയിൽ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകൾ

ആലുവ∙ സ്കൂട്ടർ യാത്രയ്ക്കിടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു പറന്നുപോയ 40,000 രൂപയിൽ 30,500 രൂപയും അഷ്റഫിനു തിരിച്ചു കിട്ടി. വാഴക്കാല എൻജിഒ ക്വാർട്ടേഴ്സിൽ ഫ്രൂട്സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്റഫ് കഴിഞ്ഞ 14ന് ആലുവ മാർക്കറ്റിൽ പോയി മടങ്ങുമ്പോൾ കമ്പനിപ്പടിയിൽ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകൾ പറന്നുപോയത്.
കടയിൽ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. നഷ്ടപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ തിരഞ്ഞെങ്കിലും കിട്ടിയില്ല. 15നു മനോരമയിൽ വാർത്ത കണ്ടപ്പോഴാണ് സ്ഥലം മനസ്സിലായത്.
ഉടൻ കമ്പനിപ്പടിയിൽ എത്തി. ഒരാൾ 6,500 രൂപ നൽകി. പിറ്റേന്നു 2 പേർ 4,500 രൂപ വീതവും. വേറൊരാൾ 15,000 രൂപ വീട്ടിലെത്തിച്ചു. മനോരമ വാർത്തയെ തുടർന്നാണു പണം തിരിച്ചു കിട്ടിയതെന്ന് അഷ്റഫ് പറഞ്ഞു.