മലയാറ്റൂർ തീർഥാടനം തുടരുന്നു: ഭക്തിനിർഭരമായി പുതുഞായർ തിരുനാൾ; വിശ്വാസികൾ പൊൻപണം ഇറക്കി
മലയാറ്റൂർ∙ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു. ഒട്ടേറെ തീർഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനക്കാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്.1700 ചാക്കുകളിലാക്കിയ നേർച്ചപ്പണം

മലയാറ്റൂർ∙ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു. ഒട്ടേറെ തീർഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനക്കാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. 1700 ചാക്കുകളിലാക്കിയ നേർച്ചപ്പണം പ്രാർഥനകൾക്കു ശേഷം തീർഥാടകരുടെ തലയിലേറ്റി വൈകിട്ട് 3നു കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി.
പൊൻപണം തലയിലേറ്റൽ നേർച്ചയാണ്. ഇതു ചെയ്യുന്ന വിശ്വാസികൾ ഇന്നലെ രാവിലെ കുരിശുമുടിയിൽ നിന്നു ടോക്കൺ എടുത്തിരുന്നു. വയോധികർ മുതൽ കുട്ടികൾ വരെ പൊൻപണം തലയിലേറ്റാൻ ഉണ്ടായിരുന്നു. അടിവാരത്തു നിന്നു കാൽനടയായി പൊൻപണം താഴത്തെ പള്ളിയിൽ എത്തിച്ചു. ചാക്കേന്തിയ 4 ആടുകളും യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു.
താഴത്തെ പള്ളിയിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ടിന്റെ നേതൃത്വത്തിൽ പള്ളി ഭാരവാഹികൾ പൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു. കുരിശുമുടിയിൽ ഇന്നലെ രാവിലെ 12.05നു പുതുഞായർ കുർബാന ഉണ്ടായിരുന്നു. പുതുഞായർ ചടങ്ങുകൾ സമാപിച്ചുവെങ്കിലും കുരിശുമുടി തീർഥാടനം തുടരും. 24 മണിക്കൂറും തീർഥാടകർക്കു മല കയറാം. 12 മുതൽ 14 വരെയാണ് എട്ടാമിടം.