കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; വരുന്നു 3 സ്മാർട് യന്ത്രങ്ങൾ കൂടി, 34 കോടി രൂപ ചെലവ്
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ

കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിയതായി മേയർ എം. അനിൽകുമാർ പറഞ്ഞു.
5 വർഷക്കാലത്തെ അറ്റകുറ്റപ്പണി, പരിപാലന ചെലവ് ഉൾപ്പെടെയാണ് ഈ യന്ത്രങ്ങൾ വാങ്ങുക. നേരത്തേ സ്ലാബ് തുറക്കാതെ തന്നെ കാനകളിലെ ചെളി വലിച്ചെടുത്തു വൃത്തിയാക്കാൻ കഴിയുന്ന സക്‌ഷൻ കം ജെറ്റിങ് മെഷീൻ സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ചു കോർപറേഷനു ലഭ്യമാക്കിയിരുന്നു. ഇതു വിജയമെന്നു കണ്ടതിനെ തുടർന്നാണു വെള്ളക്കെട്ടു നിവാരണത്തിനും തോടുകൾ വൃത്തിയാക്കുന്നതിനും കൂടുതൽ യന്ത്രങ്ങൾ പ്രയോജനപ്പെടുത്താനുള്ള നീക്കം.
മിനി സക്‌ഷൻ കം ജെറ്റിങ് മെഷീൻ
നിലവിലുള്ള സക്‌ഷൻ കം ജെറ്റിങ് മെഷീൻ വലിയ റോഡുകളിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്. ചെറിയ റോഡുകളിൽ കൂടി കയറാൻ കഴിയുന്ന യന്ത്രമാണു പുതിയതായി വാങ്ങുന്നത്. ചെലവ് 6.85 കോടി രൂപ.
ആംഫിബിയസ് വീഡ് ഹാർവെസ്റ്റർ
വലിയ തോടുകളിൽ അടിഞ്ഞു കൂടുന്ന മാലിന്യവും പായലും നീക്കാൻ കഴിയുന്ന യന്ത്രം. ചെലവ് 13.92 കോടി രൂപ.
സിൽറ്റ് പുഷർ
നെടുമ്പാശേരി വിമാനത്താവളത്തിലെ തോട് വൃത്തിയാക്കാൻ സിയാൽ ഉപയോഗിച്ചിരുന്ന യന്ത്രം കഴിഞ്ഞ വർഷം പേരണ്ടൂർ കനാലിൽ പ്രയോജനപ്പെടുത്തിയിരുന്നു. കനാലുകളിലെ ചെളി നീക്കം ചെയ്യാനാണ് ഉപയോഗിക്കുക. ചെലവ് 13.29 കോടി രൂപ.