കൊച്ചി നഗര മാസ്റ്റർ പ്ലാൻ ജൂൺ ആദ്യം
കൊച്ചി ∙ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ ജൂൺ ആദ്യ വാരത്തിൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം സർക്കാർ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുമെന്നു മേയർ എം. അനിൽകുമാർ അറിയിച്ചു. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി തയാറാക്കിയ മാസ്റ്റർ പ്ലാൻ കോർപറേഷൻ സർക്കാരിന്റെ പരിഗണനയ്ക്കായി

കൊച്ചി ∙ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ ജൂൺ ആദ്യ വാരത്തിൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം സർക്കാർ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുമെന്നു മേയർ എം. അനിൽകുമാർ അറിയിച്ചു. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി തയാറാക്കിയ മാസ്റ്റർ പ്ലാൻ കോർപറേഷൻ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു. നഗരത്തിന്റെ അടുത്ത 25 വർഷത്തെ വികസന പദ്ധതികളാണു മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക്കൽ ഏരിയ പ്ലാൻ തയാറാക്കാൻ 33 ലക്ഷം രൂപ സംസ്ഥാന സർക്കാർ കൊച്ചിയിലെ റീജനൽ ടൗൺ പ്ലാനർക്ക് അനുവദിച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു.
പൊതുഗതാഗതത്തിന്പ്രാധാന്യം
വൈറ്റില കേന്ദ്രീകരിച്ച ലോക്കൽ ഏരിയ പ്ലാൻ (ലാപ്) – 1, എളംകുളം മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ചു ലോക്കൽ ഏരിയ പ്ലാൻ (ലാപ്) –2 എന്നിങ്ങനെയാണു രൂപം നൽകുക. വൈറ്റില (49), പൂണിത്തുറ (51), വൈറ്റില ജനത (52), പൊന്നുരുന്നി (53) എന്നീ ഡിവിഷനുകളാണു ലാപ് – ഒന്നിൽ ഉൾപ്പെടുന്നത്. ലാപ്– 2ൽ എളംകുളം (54), ഗിരിനഗർ (55), കടവന്ത്ര (57) എന്നീ ഡിവിഷനുകളുമാണ് ഉൾപ്പെടുന്നത്. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിശദമായ ആസൂത്രണ രൂപരേഖയാണു ലാപ്.
ഗുജറാത്തിലെ സെപ്റ്റ് സർവകലാശാലയാണ് കൊച്ചി നഗരത്തിലെ ലോക്കൽ ഏരിയ പ്ലാൻ തയാറാക്കുന്നത്. മെട്രോ ട്രെയിൻ സർവീസുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ട്രാൻസിറ്റ് ഓറിയന്റഡ് ഡവലപ്മെന്റ് (ടിഒഡി) നടപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഈ മാതൃകയിൽ പൊതുഗതാഗത സംവിധാനങ്ങൾക്കു മുൻഗണന നൽകിയാണു ലാപ് തയാറാക്കുന്നത്. എളംകുളത്തിനു പുറമേ വൈറ്റിലയിലും പുതിയ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാകും.