കാക്കനാട്∙ തൃക്കാക്കര നഗരസഭാ പരിധിയിലെ എല്ലാ ഫ്ലാറ്റ് സമുച്ചയങ്ങളിലെയും ജല വിതരണ സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധിക്കും. അപാർട്ട്മെന്റുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണിത്. പടരുന്ന രോഗങ്ങളോ അസ്വാഭാവിക അസുഖങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ തൃക്കാക്കര നഗരസഭാ പരിധിയിലെ എല്ലാ ഫ്ലാറ്റ് സമുച്ചയങ്ങളിലെയും ജല വിതരണ സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധിക്കും. അപാർട്ട്മെന്റുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണിത്. പടരുന്ന രോഗങ്ങളോ അസ്വാഭാവിക അസുഖങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാമെന്നും നഗരസഭ വിളിച്ചു കൂട്ടിയ യോഗത്തിൽ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും ഔദ്യോഗിക പ്രതിനിധികൾ കൃത്യമായ ഇടവേളകളിൽ ഫ്ലാറ്റുകളിലെത്തി ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തും. വാർഡ് കൗൺസിലർമാരും ആശാപ്രവർത്തകരും ഉൾപ്പെടെയുളളവരുമായി ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ നിരന്തര സമ്പർക്കം പുലർത്തും. നഗരസഭാധ്യക്ഷ രാധാമണി പിള്ള  ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

വൈസ് ചെയർമാൻ പി.എം. യൂനുസ്, സ്ഥിര സമിതി ചെയർമാൻമാരായ ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സോമി റെജി, സുനീറ ഫിറോസ്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, കൗൺസിലർമാരായ എ.എ.ഇബ്രാഹിംകുട്ടി, സി.സി.വിജു, ലാലി ജോഫിൻ, നഗരസഭ മെഡിക്കൽ ഓഫിസർമാരായ ഡോ.ഗോപിക, ഡോ.പി.യുഗ്ന തുടങ്ങിയവർ പ്രസംഗിച്ചു. ഡിഎൽഎഫ് ഫ്ലാറ്റിലെ അസുഖബാധയും  കൈക്കൊണ്ട പ്രതിരോധ നടപടികളും അസോസിയേഷൻ പ്രസിഡന്റ് മധുസൂദനൻ നായരും സെക്രട്ടറി ടിജി ലാലും വിശദീകരിച്ചു.