പറവൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ 1000 സീഡ് ബോൾ നിക്ഷേപിച്ച് കരോട്ടുകര സെന്റ് ആന്റണീസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി.ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ ഓഫിസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. 21ന് നല്ലപാഠം കോ ഓർഡിനേറ്റർമാരും വിദ്യാർഥികളും ചേർന്നു പീച്ചി ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ 1000 സീഡ് ബോൾ  നിക്ഷേപിച്ച് കരോട്ടുകര സെന്റ് ആന്റണീസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ ഓഫിസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.  21ന് നല്ലപാഠം കോ ഓർഡിനേറ്റർമാരും വിദ്യാർഥികളും ചേർന്നു പീച്ചി ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുജനപാൽ, ഡോ.ചന്ദ്രശേഖർ പിള്ള എന്നിവരുമായി വനം എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ചർച്ചകൾ ചെയ്യുകയും 3000 വനവൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.  ആ വിത്തുകൾ ഉപയോഗിച്ച് മണ്ണ്, ചെളി, കൽപൊടി തുടങ്ങിയ ചേർത്താണ് സീഡ് ബോൾസ് തയാറാക്കിയത്. 

നിക്ഷേപിക്കുന്ന വിത്തുകൾ മഴ പെയ്തു കഴിയുമ്പോൾ മുളച്ചുവരും. സ്കൂളിലെ വനമഹോത്സവ പരിപാടികൾ മാനേജർ ഫാ.സുബീഷ് വട്ടപ്പറമ്പനും അതിരപ്പിള്ളിയിലെ പരിപാടികൾ വാഴച്ചാൽ ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ആർ.ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബെന്നി വി.തോമസ്, സ്കൂൾ പ്രിൻസിപ്പൽ സരിത ജയിംസ്, പിടിഎ പ്രസിഡന്റ് സിബിൻ മാത്യു, പ്രിൻസി ഷിബു, ആൻസി ഷോജി, നല്ലപാഠം കോഓർഡിനേറ്റർമാരായ മേരി ലിനി, സി.ഡി.സിമി, ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ കോഓർഡിനേറ്റർ രാജീവ് എന്നിവർ പ്രസംഗിച്ചു.  വിദ്യാർഥികൾ കലാപരിപാടികളും വനസംരക്ഷണ ബോധവൽക്കരണത്തിനായി സ്കിറ്റും അവതരിപ്പിക്കുകയും ഓഫിസർമാരോടൊപ്പം റാലി നടത്തുകയും ചെയ്തു.