നെടുമങ്ങാട്:വട്ടപ്പാറ വേങ്കോട് കൃഷ്ണവിലാസം ബംഗ്ലാവിൽ ഗംഗാദേവി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: ഗീതാദേവി, ഗോപകുമാരൻ നായർ, ചിത്രാദേവി. മരുമക്കൾ: മഞ്ജു, പ്രഭാകരൻ നായർ, പരേതനായ സതീഷ് കുമാർ. സഞ്ചയനം തിങ്കൾ 8.30ന്.
മംഗലത്തുകോണം:ശിവാനന്ദ ഭവനിൽ എസ്.വിജയകുമാർ (വേണു – 65) അന്തരിച്ചു.
ഉച്ചക്കട:കാക്കവിള കുന്നിയോട് 'ചോതി'യിൽ, റിട്ട.പ്രധാനാധ്യാപകനും കവിയുമായ കുന്നിയോട് രാമചന്ദ്രൻ നായർ (66) അന്തരിച്ചു. യുവകലാസാഹിതി സംസ്ഥാന കൗൺസിൽ അംഗം, സീനിയർ സിറ്റിസൺ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം, പെൻഷനേഴ്സ് യൂണിയൻ പാറശാല ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലതകുമാരി തങ്കച്ചി (പ്രധാനാധ്യാപിക, സിഎസ്ഐ പ്രൈമറി സ്കൂൾ, വെങ്കഞ്ഞി). മക്കൾ: ആര്യ, അംഗജൻ. മരുമക്കൾ: വി.വിജീഷ്, എ.എസ്.കാർത്തിക. സഞ്ചയനം ഞായർ 9ന്.
മടവൂർ:കൈതോട് വാര്യവീട്ടിൽ റിട്ട.ലൈബ്രേറിയൻ ഡോ.ജി.എസ്.ഹരികുമാർ (61) അന്തരിച്ചു. ഭാര്യ: ജി.ആർ.ഗിരിജ (റിട്ട.അധ്യാപിക വയല എൻവി യുപിഎസ്). മക്കൾ: നിഖിൽ (യൂണിയൻ ബാങ്ക്), നവീൻ. മരുമകൾ: എസ്.ശരണ്യ (സൗത്ത് ഇന്ത്യൻ ബാങ്ക്). സഞ്ചയനം ഞായർ 8ന്.
മലയിൻകീഴ്:മേപ്പൂക്കട പിള്ളവീട്ടുവിളാകത്തിൽ ബി.എഡ്വേഡ് (68) അന്തരിച്ചു. ഭാര്യ: വിജയം. മക്കൾ: അജിത്ത് എഡ്വേഡ്, അജിത എഡ്വേഡ്, അനില എഡ്വേഡ്. മരുമക്കൾ: സുനിൽകുമാർ, രഞ്ജിത്ത്, അഖില. അനുസ്മരണ ശുശ്രൂഷ ശനി 8ന്.
കിളിമാനൂർ:കുറിയിടത്തുക്കോണം വിളയിൽ വീട്ടിൽ ബിജു (48) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കൾ: അർജുൻ, അജുൻ.
വെഞ്ഞാറമൂട്:പള്ളിവിളയിൽ സുലോചന ഗോപിനാഥ് (74) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മകൾ: ജൂലി എസ്.ഗോപിനാഥ്.
പൂവച്ചൽ:പേഴുംമൂട് മുളയംകോട് പുത്തൻ വീട്ടിൽ വി.കൃഷ്ണൻകുട്ടി (75) അന്തരിച്ചു. ഭാര്യ: ശോഭനഅമ്മ. മക്കൾ: സുജാത, സംഗീത. മരുമക്കൾ: ബാലകൃഷ്ണൻ (സൗദി), നാഗേന്ദ്രൻ. മരണാനന്തര ചടങ്ങ് 16ന് രാവിലെ 9.30ന്.
തിരുവല്ലം:വിളയിൽ പുത്തൻ വീട്ടിൽ എൻ.സതീശൻ (56) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ആദിത്യൻ, ആദിത്യ. സഞ്ചയനം നാളെ 8.30ന്.
തിരുവനന്തപുരം:മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ മെർലിൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പോങ്ങുംമൂട് സെമിത്തേരിയിൽ. ആനക്കുളം (അഞ്ചൽ) കുന്നുകുഴി കുടുംബാംഗമാണ്. നരിക്കൽ, അഞ്ചൽ, കല്ലുവാതുക്കൽ, ചോഴിയക്കോട്, പോങ്ങുംമൂട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.
തിരുവനന്തപുരം:അട്ടകുളങ്ങര രാമവർമപുരം ഗ്രാമം ആനവാൾ തെരുവിൽ (എസ്പിഎഎസ്ആർഎ 164)ൽ റിട്ട.പോസ്റ്റ്മാൻ എൻ.വിശ്വനാഥൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭാര്യ: വള്ളിയമ്മാൾ. മക്കൾ: ഗോമതി, വി.ജനാർദനൻ (ഫൊട്ടോഗ്രഫർ), പരേതനായ വി.നാരായണൻ.
കുടപ്പനക്കുന്ന്:കിഴക്കേ മുക്കോല വിവേകാനന്ദ നഗർ ‘അരുണിമ’യിൽ പി.സരസ്വതി അമ്മ (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: എൻ.സദാശിവൻ നായർ. മക്കൾ: എസ്.മോഹനചന്ദ്രൻ നായർ(റിട്ട. പഞ്ചായത്ത് സെക്രട്ടറി), എസ്.സുദർശനൻ നായർ (എസ്ഐ, എസ്എസ്എബി ഹെഡ്ക്വാർട്ടേഴ്സ്). മരുമക്കൾ: വി.കെ.രാജി (അധ്യാപിക, നെടുമങ്ങാട് ഗവ.ജിഎച്ച്എസ്എസ്), എസ്.കലാശേഖർ (അധ്യാപിക, ചിൻമയ വിദ്യാലയ, ആറ്റുകാൽ). സഞ്ചയനം ഞായർ 8.30ന്.
തിരുവല്ലം:ഇടയാർ കുന്നംപാലതോപ്പ് വീട്ടിൽ സി.വിജയൻ (68) അന്തരിച്ചു. സഞ്ചയനം ഞായർ 8.30ന്.
തിരുവനന്തപുരം:ഭഗത്സിങ് റോഡ് റസിഡന്റ്സ് ഡി–ലെയ്ൻ (ഹൗസ് നമ്പർ 71–ബി) മാധവത്തിൽ സത്യവതി (83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: കുമാർ, കല, പരേതനായ അനിൽകുമാർ. മരുമക്കൾ: ബീന, മോഹനൻ, ദീപ..
തിരുവനന്തപുരം:ഗൗരീശപട്ടം മുളവന അശ്വതിയിൽ റിട്ട.അസി.എക്സൈസ് കമ്മിഷണർ എൻ.രാമൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ വി.രാജമ്മ. മക്കൾ: ഗീത, ഡേ.മുരളീധരൻ, പ്രീതി, പരേതരായ ഉഷ, അയിഷ. മരുമക്കൾ: എം.ജി.മണിലാൽ, എ.രാജേന്ദ്രൻ, ഡോ.ബിന്ദു മുരളീധരൻ, പി.എൻ.സുദർശനൻ, പരേതനായ ടി.എൻ.കരുണാകരൻ.
പാലോട്:നന്ദിയോട് മീൻമുട്ടി വിട്ടിക്കാട് പാറയംവിളാകത്ത് വീട്ടിൽ പ്രത്യുപ്നൻ (67) അന്തരിച്ചു. ഭാര്യ: ലതാകുമാരി. മക്കൾ: സൺറൈസ്, ദീപക്. മരുമക്കൾ: ഗ്രീഷ്മ, ശ്രുതി.
വട്ടിയൂർക്കാവ്:കുലശേഖരം (കെ.കെ.പി നഗർ 34/1) 'തിരുവാതിര'യിൽ എ.ആർ.സുന്ദരൻ (63) അന്തരിച്ചു. ഭാര്യ: കെ.സുനിത. മക്കൾ: അരുൺ സുന്ദരൻ, ആതിര സുന്ദരൻ. സഞ്ചയനം നാളെ 8.30ന്.
നെടുമങ്ങാട്:മൂഴി പള്ളിമുക്ക് മാവേലിക്കോണത്ത് സുമാ ഭവനിൽ ബാബുവിന്റെയും സുമംഗലയുടെയും മകൻ സുനിൽ (37) അന്തരിച്ചു.
ഒറ്റശേഖരമംഗലം:വാളികോട് പ്ലാവർത്തല വീട്ടിൽ എം.വിക്രമൻ നായർ (87) അന്തരിച്ചു. ഭാര്യ: സി.സേതു. മക്കൾ: എസ്.ജലജകുമാരി, വി.ശിവകുമാർ, വി.രമേശ്. മരുമക്കൾ: മുരളീധരൻ, സുജാത, രശ്മി. സഞ്ചയനം ഞായർ 9ന്.
പാറശാല:ചെങ്കവിള വെളിയംകോട്ടുകോണം മേക്കേക്കര വീട്ടിൽ പുഷ്കരൻ (77) അന്തരിച്ചു. ഭാര്യ: ഗീതാപുഷ്കരൻ. മക്കൾ: അനീഷ് പണിക്കർ, അഭിഷേക് പണിക്കർ.
കരകുളം:വഴയില ഹിൽടോപ്പ് ഗാർഡൻസ്, ശ്രീശൈലത്തിൽ ജില്ല സഹകരണ ബാങ്ക് മുൻ എക്സിക്യൂട്ടീവ് സൂപ്രണ്ട് എം.വി.പരമേശ്വരൻ നായർ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആർ.രമാദേവി. മക്കൾ: പി.ആർ.പ്രശാന്ത്, പി.ആർ.പ്രതാപ്. മരുമക്കൾ: എസ്.അനില, എസ്.എൽ.പാർവതി. സഞ്ചയനം ഞായർ 8.30ന്.
വെങ്ങാനൂർ:കിടാരക്കുഴി കവിത നിലയത്തിൽ റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ എസ്.സുധാകരൻ (76) അന്തരിച്ചു. ഭാര്യ: ആർ.സി.ഷീല (റിട്ട.പ്രധാനാധ്യാപിക) മക്കൾ: എസ്.എസ്.കിരൺ, എസ്.എസ്.കവിത. മരുമകൾ: എസ്.ഡബ്ല്യു.ദീപ്തി. സഞ്ചയനം ഞായർ 9ന്.
തിരുവനന്തപുരം:പട്ടം ആദർശ്നഗർ (എഎൻ 162) ൽ സി.രാധാകൃഷ്ണൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: എസ്.രമാദേവി (റിട്ട.അധ്യാപിക). മക്കൾ: ആർ.റൂണകൃഷ്ണ (അധ്യാപിക), ഡോ.റെനികൃഷ്ണ. മരുമക്കൾ: അനൂപ് ശിവസേവൻ, എം.എസ്.പ്രസാദ്.
തിരുവനന്തപുരം:പേട്ട ഭഗത്സിങ് റോഡ് കാക്കോട് ലെയ്ൻ (ബിഎസ്ആർഎ–കെ–136) 'കൈലാസ പഞ്ചമി'യിൽ അലൈഡ് അലുമിനിയം കമ്പനി ജീവനക്കാരൻ പി.ഷിബു (50) അന്തരിച്ചു. ഭാര്യ: എൽ.നിഷാരാജ് (ദുബായ്). മകൻ: ഷിബിൻ. സഞ്ചയനം ഞായർ 9ന്.
തിരുവനന്തപുരം:മുടവൻമുകൾ കേശവദേവ് റോഡ് കെആർആർഎ 83 –ൽ കോമളം (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ജി.ശിവരാജൻ. മകൻ: കെ.എസ്.സുർജിത്. മരുമകൾ:ബി.ആതിര. സഞ്ചയനം ഞായർ 8.30ന്.
ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ പള്ളിവിള എൻ.ടി. നിവാസിൽ തങ്കപ്പൻ ആശാരി (86) അന്തരിച്ചു. ഭാര്യ: സരോജം. മക്കൾ: സജികുമാർ, സരിത, സാജു. മരുമക്കൾ: ലിജി സജികുമാർ, അശോക് കുമാർ, സുനു സാജു. സഞ്ചയനം ശനി 8.30ന്.
കല്ലമ്പലം:നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ജീവനക്കാരി സിന്ധുവിന്റെയും മകൾ ഗ്രീഷ്മ (16) അന്തരിച്ചു. സംസ്കാരം ഇന്ന്. കടമ്പാട്ടുകോണം മദർ ഇന്ത്യ സ്കൂളിലെ വിദ്യാർഥിനിയാണ്.
തിരുവനന്തപുരം:ചെന്തിട്ട പാട്ടുവിളാകം (ഹൗസ് നമ്പർ 38/570)ൽ അംബിക (60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: ആർ.നാഗരാജൻ. മക്കൾ: ദിവ്യ അരുൺ, അനു പാർവതി. മരുമകൻ: അരുൺ.
പുനലാൽ:മാവറവട്ടം വീട്ടിൽ എസ്.ജൈവി (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭർത്താവ്: പരേതനായ സോമൻ (വിമുക്ത ഭടൻ). മക്കൾ: ഏലിയാസ് റോയ് (എക്സൈസ്), ഗ്രേസ് (സാമൂഹിക നീതി വകുപ്പ്). മരുമക്കൾ: വിജയകുമാർ, റീന.
കൊല്ലങ്കോട്:കച്ചേരിനട വെട്ടുകാട് പുത്തൻവീട്ടിൽ എം.പ്രേമചന്ദ്രൻ ആചാരി (68) അന്തരിച്ചു. ഭാര്യ: ചിത്ര. മക്കൾ: പി.സി.ധനലക്ഷ്മി, പി.സി.രാജേഷ്, പി.സി.വിഷ്ണു. മരുമകൻ: എസ്.രാജേഷ്. സഞ്ചയനം ഇന്ന് 10ന്.
തോന്നയ്ക്കൽ:ശ്രീ നിലയത്തിൽ, സിആർപിഎഫ് മുൻ ഉദ്യോഗസ്ഥൻ കെ.എൻ.ശ്രീധരൻ (71) അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്.
വട്ടിയൂർക്കാവ്:തിട്ടമംഗലം (ടിആർഎ 93) മാവറത്തല വീട്ടിൽ സി.മദനരാജൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. ഭാര്യ: പി.ലിസി. മക്കൾ: സിബി രാജ്, കാർത്തിനി. മരുമകൾ: അഖില.
പറണ്ടോട്:ഉരുളുകുഴി ദിവ്യോദയത്തിൽ ഓമനയമ്മ (73) അന്തരിച്ചു. ഭർത്താവ്: ശ്രീധരൻപിള്ള. മകൻ: ഉദയകുമാർ. മരുമകൾ: പി.എസ്.ദിവ്യാദേവി. സഞ്ചയനം തിങ്കൾ 9ന്.
നാലാഞ്ചിറ:പാറോട്ടുകോണം ബാല ഭവനിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ മകൻ പി.കൃഷ്ണകുമാർ (52) അന്തരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: മിനി. മക്കൾ: ഭരത് കൃഷ്ണൻ, പ്രിയദർശിനി.
തിരുവനന്തപുരം:മുട്ടത്തറ പുതുവൽ പുത്തൻ വീട് (ടിസി 78/1073)ൽ കമലമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ഗിരിജ, ലീല, രാജേന്ദ്രൻ. മരുമക്കൾ: മധു, ശശി, മോളി. സഞ്ചയനം ഞായർ 9ന്.