Activate your premium subscription today
മൃഗയ എന്ന ലോഹിതദാസ് രചന ബാഹ്യതലത്തില് ഒരു ഗ്രാമത്തില് പുലിയിറങ്ങുന്നതിന്റെ കഥയാണ്. എന്നാല് ആ സിനിമയുടെയും ആന്തരധ്വനികള് അപാരമാണ്. ഭീതിദമായ എന്തിനെയൊക്കെയോ നിരന്തരം ഭയന്ന് ജീവിക്കാന് നിര്ബന്ധിതരാവുകയാണ് ഈ കാലഘട്ടത്തിലെ ജനത. ഡെമോക്ലിസിന്റെ വാള് പോലെ എന്തോ ഒന്ന് സദാ തലയ്ക്ക് മുകളില് തൂങ്ങിയാടുന്നു. അതില് നിന്നുള്ള മോചനം കാംക്ഷിച്ച് അവര് വരുത്തുന്ന വേട്ടക്കാരന് പുലിയേക്കാള് വലിയ വിപത്തായിത്തീരുന്നു. ഭീതിദമായ അവസ്ഥകളില് നിന്ന് നമ്മെ സംരക്ഷിക്കാന് ബാധ്യസ്ഥരായവര് തന്നെ ആ അവസ്ഥയേക്കാള് വലിയ ദുരന്തങ്ങള് സമ്മാനിക്കുന്നുവെന്ന ചിന്ത ഏറെ ധ്വനിസാന്ദ്രമാണ്. സമകാലിക സാമൂഹികജീവിതത്തില് സാമാന്യജനത നേരിടുന്ന പലതരം വിപത്തുകളെ സംബന്ധിച്ച പ്രതീകാത്മക സ്വഭാവം വഹിക്കുന്ന ഒന്നാണ് മൃഗയ എന്ന ചിത്രവും. എന്നാല് സാധാരണ പുലിക്കഥ കാണാന് തിയറ്ററില് എത്തുന്ന പ്രേക്ഷകനെ സംബന്ധിച്ച് ഇത്തരം ആന്തരധ്വനികള് അവനെ ബാധിക്കുന്നതേയില്ല. ആകാംക്ഷയും പിരിമുറുക്കവും സാഹസികതയും പ്രണയവും എല്ലാം ഉള്ച്ചേര്ന്ന ഒരു ജനപ്രിയചിത്രം. ഈ ചിത്രത്തിന്റെയും അടരുകള് നിരവധിയാണ്. അധികാരത്തിന്റെ വിപത്തുകളെ അഭിവ്യഞ്ജിപ്പിക്കുന്ന ഒരു തലം ഈ സിനിമയ്ക്കുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി നാം നിയോഗിക്കുന്നവര് തന്നെ വലിയ വിപത്തായി മാറുന്നതിന്റെ സൂചനകള് ഈ സിനിമയില് അന്തര്ലീനമായിരിക്കുന്നു
കാർട്ടൂണൊക്കെ എങ്ങനെയാ ഉണ്ടാവുന്നതെന്ന് അന്തം വിട്ടിരുന്ന് ആലോചിച്ച കുട്ടിയായിരുന്നു ഹരിനാരായണൻ. എത്ര കണ്ടിട്ടും അദ്ഭുതം മാറാത്ത ‘ആനിമേഷൻ’ തന്നെയാണ് തന്റെ പാഷനെന്ന് മനസ്സിലാക്കാൻ ഹരിനാരായണന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘ജുറാസിക് പാർക്’ കണ്ട് അതിശയിച്ച കുട്ടി പിന്നീട് സ്പിൽബർഗ് സിനിമയിലെ ‘ഡൈനൊസറി’നെ ഒരുക്കിയതും ആനിമേഷനെക്കാൾ രസമുള്ള കഥ. ഇതാ ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലും ഇടംപിടിച്ചിരിക്കുകയാണ് കാനഡയിൽ ആനിമേറ്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി ഹരിനാരായണൻ. പണ്ട് കണ്ടു ശീലിച്ച 2 ഡി, 3 ഡി ആനിമേഷൻ വികസിച്ച് കണ്ടാൽ അറിയാത്ത വിധം ‘നിജവും പൊയ്യും’ ചേർന്ന പല കാഴ്ചകളിൽ മതിമറന്ന് ആസ്വദിക്കുന്ന ആനിമേറ്റഡ് പ്രൊഡക്ടുകളുടെ അണിയറയിൽ എത്ര കഷ്ടപ്പാടുണ്ടാകും? ആശയും ആശങ്കയുമുണ്ടാകും? നല്ല ആനിമേറ്ററാവാൻ എളുപ്പവഴിയുണ്ടോ? എഐ കാലം എല്ലാത്തിനെയും മറികടക്കുമോ? വെർച്വൽ എഫക്ട്സ് സൊസൈറ്റി അവാർഡ് ജേതാവു കൂടിയായ ഹരിനാരായണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല് ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില് ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള് സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന് വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള് അദ്ദേഹത്തില് നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില് പിറന്നവരെ അവതരിപ്പിക്കുമ്പോള് സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള് നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില് അവര് അനുഭവിക്കുന്ന സംഘര്ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.
കട്ടപ്പ ബട്ടൂര, ഭല്ലാദേവ ദോശ, ദേവ സേന ബിരിയാണി. ബാഹുബലി തട്ടുകട തുടങ്ങിയോ എന്നു സംശയിക്കേണ്ട. തുടങ്ങിയ കട പക്ഷേ തട്ടല്ല, തട്ടുപൊളിപ്പൻ!!! ഇവിടെ പേരു പോലെ തന്നെ എല്ലാം ബാഹുബലി മയമാണ്. ‘വീണാലും തണൽ ബാക്കി’ എന്ന പോലെ ഷൂട്ടിങ് കഴിഞ്ഞ് വർഷങ്ങളായിട്ടും ബാഹുബലി സിനിമയുടെ സെറ്റും കഥാപാത്രങ്ങളുടെ പേരുകളും കാഴ്ചയായും രുചിയായും ആരാധകരുടെ മനസ്സും വയറും നിറയ്ക്കുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിലൊന്നായ ബാഹുബലി വിപണിയിൽ ഉണ്ടാക്കിയ ചലനങ്ങൾ നിലയ്ക്കുന്നില്ല. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ബാഹുബലി സിനിമ ചിത്രീകരിച്ച സെറ്റ് അതേ പടി ഇന്നുമുണ്ട്. റാമോജിയുടെ കവാടത്തിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന ബസിൽ കയറിയാൽ കാഴ്ചകൾ കണ്ട് ബസുകൾ മാറി മാറി കയറി ഒരു മണിയോടെ മഹിഷ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് മുന്നിലെത്താം. രാവിലെ മുതൽ ആകെ ആറ് ബസുകൾ കയറിയിറങ്ങിയാലാണ് വൈകുന്നേരം റാമോജി ഫിലിം സിറ്റി കണ്ട് തീരുക.
ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്. ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന് ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്. ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന് പ്രസിഡന്റിന്റെ വെളളിമെഡല് നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്. 12 വര്ഷങ്ങള്ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില് ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്ണമെഡല് കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില് ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്കരനും. നീലക്കുയില് പല തലങ്ങളില് ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള് ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്കരനും ചേര്ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില് അക്കാലത്ത് സംവിധായക ജോടികള് എന്ന സങ്കല്പംതന്നെയുണ്ടായിരുന്നില്ല. തമിഴില് കൃഷ്ണന്- പഞ്ചു ജോടികള് ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്-പഞ്ചു 50ലധികം സിനിമകള് ഒരുമിച്ച് ചെയ്തപ്പോള് രാമു-ഭാസ്കരന് കൂട്ടായ്മ ഒരേയൊരു ചിത്രത്തില് ഒതുങ്ങി. നീലക്കുയില് ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.
മലയാള ഭാഷയില് ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള് ഇന്നും ആളുകള് പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള് പിന്നിട്ട ശേഷവും കാണികളില് ഭീതിയുണര്ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര് ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്സന്റിന്റെ സംവിധായകന് എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്ഗവീനിലയം. നീലക്കുയില് അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല് കേവലം ക്യാമറയില് പകര്ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്കുന്നതില് അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില് ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള് ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.
മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം. നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ
1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.
ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.
‘ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി’ വരികൾ വായിക്കുമ്പോൾ മെലഡിയുടെ ഛായ ഉണ്ടെങ്കിലും ‘ബൊഗെയ്ൻവില്ല’ ചിത്രത്തിന്റെ വിവാദമായ പ്രമോ ഗാനം ‘സ്തുതി’ ലുക്കിലും ട്രെൻഡിലും ഒട്ടും മെലഡിയല്ല. ഹിപ്ഹോപ് പാട്ടിന്റെ താളവും ബീറ്റും മെലഡി വരികളിൽ കലർത്തി എടുത്ത നല്ല ഒന്നാന്തരം വൈബ് പാട്ട്. ചിത്രം ഇറങ്ങും മുൻപു തന്നെ പാട്ട് ചർച്ചാവിഷയമായി. ‘മാതാപിതാക്കളെ മാപ്പ്ഇഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇത് എൻ പാത എൻ അധികാരം...’ ‘ആവേശം’ എന്ന സിനിമയിൽ 3 യുവാക്കൾ കോളജ് പഠനത്തിനായി വീടുവിട്ട് ഹോസ്റ്റലിൽ ചേരുമ്പോഴുള്ള പാട്ടാണ്. ‘സർവകലാശാല’, ‘യുവജനോത്സവം’, ‘സുഖമോ ദേവി’ തുടങ്ങിയ ചിത്രങ്ങളിലെ ഊഷ്മളമായ ക്യാംപസ് പാട്ടുകളിൽ നിന്ന് തുടങ്ങി, ‘ക്ലാസ്മേറ്റ്സും’, ‘പ്രേമ’വും ‘ഹൃദയ’വും കടന്ന് ‘ആവേശ’ത്തിലെത്തുമ്പോൾ തലമുറകൾക്കും കാലത്തിനുമൊപ്പം ക്യാംപസും കവിതയും കഥയും പാട്ടും പലകുറി മാറിമറിഞ്ഞു. കാലവും കവിതയും താരതമ്യം ചെയ്യാനാകില്ലെങ്കിലും പാട്ടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ കേട്ടറിയാനാകും. പറയാനുള്ളതെന്തും പാട്ടുംപാടി പറയാനുള്ള വഴിയൊരുക്കുന്ന റാപ് വരികളും ഹിപ്ഹോപ് സംഗീതവും മലയാളത്തിന്റെ പാട്ടുവഴികളിൽ ചുവടുറപ്പിച്ചിട്ട് അധികമായിട്ടില്ല. ഇടയ്ക്കിടെ മൂളിനടക്കാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നിപ്പിക്കുന്ന പഴയ പാട്ടിന്റെ കുളിരില്ലെങ്കിലും പുതിയകാലത്തിന്റെ
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം
ദേശീയതലത്തിൽ മലയാള സിനിമ വൻശ്രദ്ധ നേടിയ വർഷമാണിത്. 2024ന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ സിനിമരംഗത്തെ പിടിച്ചുകുലുക്കി നാലു മലയാളം സിനിമകൾ 100 കോടി ക്ലബിൽ ഇടംപിടിച്ചു. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾക്കു കഴിയാതെ പോയ നേട്ടമാണ് തുടർച്ചയായ വിജയങ്ങളോടെ മലയാളം സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ റിലീസുകൾ ദേശത്തിന്റെയും ഭാഷയുടെയും പരിമിതികൾ മറികടന്ന് ഇന്ത്യൻ സിനിമയുടെ വിശാലമായ ക്യാൻവാസിലാണ് വിജയചരിത്രം സൃഷ്ടിക്കുന്നത്. റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ എആർഎമ്മിന്റെ വിജയക്കുതിപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ് വിപണിയിലുള്ളവർ. എന്റർടെയ്ൻമെന്റ് വ്യവസായ രംഗത്ത് പ്രാദേശിക സിനിമയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും മലയാളം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന സംസാരിക്കുന്നു
മുംബൈയിലെ സാധാരണ കുടുംബത്തില് ജനിച്ച പെണ്കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്ക്ക് ചെറിയ സ്വപ്നങ്ങള് മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള് തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്ക്കു വേണ്ടി കണ്ട, ഒടുവില് യാഥാര്ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്ക്കര്ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള് നിറഞ്ഞ ജീവിതകഥ. 2024 ജൂലൈയില് ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില് വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്ക്കെതിരെ ചാര്ജ് ചെയ്ത കേസ് കോടതി തള്ളി. വര്ഷങ്ങള് നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല് സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.
അമ്മ എന്ന പദത്തിന്റെ ആഴവും വ്യാപ്തിയും അർഥതലങ്ങളും അറിയാത്ത ആരുമുണ്ടാവില്ല. പെറ്റമ്മയോളം വലുതല്ല മറ്റൊന്നുമെന്നിരിക്കിലും അമ്മ എന്ന വാക്ക് കേള്ക്കുമ്പോള് മലയാളികളുടെ മനസ്സില് ആദ്യം വരുന്ന മുഖം കവിയൂര് പൊന്നമ്മയുടേതാവും എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിറവാര്ന്ന അനവധി അമ്മ വേഷങ്ങളിലുടെ അവര് മലയാളി മനസ്സില് ആഴത്തില് പതിഞ്ഞിരിക്കുന്നു. സ്നേഹവും വാത്സല്യവും കനിവും കരുതലും എല്ലാം നിറഞ്ഞ എത്രയെത്ര ഭാവാന്തരങ്ങള്. എണ്ണൂറിലധികം സിനിമകളിലായി വ്യാപിച്ചു കിടക്കുന്ന ഹൃദയമുദ്രകള്... മറക്കാനാവുമോ ഈ പൊന്നമ്മയെ... ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു ആശ്വാസത്തണലായി എവിടെയോ ഒരിടത്ത് അവര് ഉണ്ടെന്ന സമാധാനം നമ്മെ നയിച്ചിരുന്നു ഇതുവരെ. ഇനി ആ മുഖവും ശബ്ദവും ഭാവങ്ങളും സിനിമാ ഫ്രെയിമുകളില് മാത്രം. മാതൃത്വത്തോളം ആഴവും ബാഹുല്യവുമുളള ആ ചുവന്ന സിന്ദൂരം പോലും നമുക്ക് വേദനയേറ്റുന്നു. കവിയൂര് പൊന്നമ്മ കേവലം ഒരു അഭിനേത്രി എന്നതിനപ്പുറം വൈകാരികമായ എന്തെല്ലാമോ ആയിരുന്നു. മാതൃഭാവത്തിന്റെ പുര്ണതയായി നാം കൊണ്ടാടിയ ആ ആത്മസ്പന്ദനം മരണംകൊണ്ട് മായ്ക്കാന് കഴിയുന്നതിനപ്പുറമാണ്. എന്നിരിക്കിലും മരണം...
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി
പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്സ് ആക്ഷൻ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില് അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില് വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില് മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല് മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള് എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു. രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന് കഴിവുള്ള ഇവരില് പലരെയും കാബറെ നര്ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില് കൂടുതല് സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില് നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില് സ്വീകരിക്കാന് ചലച്ചിത്ര വ്യവസായം തയാറായില്ല. കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില് സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള് ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത്
കാലം എൺപതുകളുടെ ആദ്യ പകുതി. തമിഴ് സിനിമയിൽ സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ഭാഷകളിലും അവരേക്കാൾ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ഉന്മാദത്തോളമെത്തുന്ന ആരാധനയോടെ കൊണ്ടാടിയ ഒരു താരമുണ്ടായിരുന്നു– സുമൻ തൽവാർ. അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി. റൊമാന്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആവേശത്തിന്റെ മുൾ മുനയിൽ സിനിമാ ഷോയ്ക്കിടെ തിയറ്ററിൽ വൈദ്യുതി നിലച്ചതു പോലെയുള്ള അനുഭവം. അത്യുന്നതങ്ങളിൽ നിന്നൊരു വൻ വീഴ്ച. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കും സംവിധായകർക്കുമെതിരായ ആരോപണങ്ങളും മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണു സുമൻ തൽവാറിന്റേത്. 26–ാം വയസ്സിൽ, ലോകം കാൽക്കീഴിലാണെന്ന പ്രതീതിയിൽ നിൽക്കെ
ബോയ്ഫ്രണ്ട് ആയി സുഞ്ജയ്നെ വേണം; അല്ലെങ്കിൽ സുഞ്ജയ്നെപ്പോലൊരു ബോയ്ഫ്രണ്ടിനെ വേണം. ഏതാനും നാളുകളായി പെൺകുട്ടികൾക്കിതേ പറയാനുള്ളൂ. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് പെൺകൂട്ടങ്ങളുടെ ചാറ്റ് ബോക്സിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ‘സുഞ്ജയ് ഫീവർ’ പടർന്നു പിടിച്ചത്. ആദ്യമാദ്യം ടീനേജുകാരെ മാത്രമാണ് പനി ബാധിച്ചതെങ്കിലും പിന്നീട് പ്രായവും കാലവും നാടും നോക്കാതെ സുഞ്ജയ്നെ കണ്ടവർക്കെല്ലാം പനിച്ചു തുടങ്ങി. ഈ പ്രായത്തിൽ ഇനി എങ്ങനെ പുതിയൊരാളെ പ്രേമിക്കുമെന്ന് ആശങ്കപ്പെട്ട വിവാഹിതരാകട്ടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഭർത്താവിന്റെ പേര് ‘സുഞ്ജയ്’ എന്നു സേവ് ചെയ്തു! ‘ബോയ്ഫ്രണ്ട്’ സങ്കൽപത്തിന്റെ നിലവാരം ഉയർത്തി ലോകമെങ്ങും പെൺമനസ്സിൽ കൂട്ടുകൂടിയ ‘സുഞ്ജയ്’ തുടക്കമിട്ടത് പുതിയൊരു കെ–വേവ് തരംഗത്തിനാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി 130 രാജ്യങ്ങളിലെ കെ– ഡ്രാമ പ്രേക്ഷകരെ കീഴടക്കി ‘ലൗവ്ലി റണ്ണർ’ എന്ന റൊമാന്റിക്– കോമഡി പരമ്പര മുന്നേറുമ്പോൾ, ‘സുഞ്ജയ്’ സിൻഡ്രോമിലൂടെ നടൻ ബിയോൺ സോവൂക്കും ‘സ്പ്രിങ് സ്നോ’ എന്ന ഒഎസ്ടിയിലൂടെ
മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച
ഒരു വടക്കന് വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്. ഒരര്ഥത്തില് ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില് സംഗ്രഹിക്കാനും ആ സിനിമാ ശീര്ഷകം മതി. ശരിക്കം ഒരു വടക്കന് വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില് നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്. തെക്കന് തിരുവിതാംകുറുകാരുടെ കണ്ണില് ഒരു വടക്കന്. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്ന്നു നില്ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില് പരാമര്ശിച്ചവരെല്ലാം അവരവരുടെ മേഖലകളില് മുടിചൂടാമന്നന്മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില് ഹരിശ്രീ കുറിച്ച ഹരിഹരന് ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്ക്ക് തെറ്റി. പില്ക്കാലത്ത് സംവിധായകന് എന്ന നിലയില് വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല് അവാര്ഡ് വരെ ലഭിക്കുകയുണ്ടായി.
‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു. എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...
ചന്ദനം മണക്കുന്ന മലയാളത്തിന്റെ പാട്ടുപൂന്തോട്ടത്തില് കല്പാന്തകാലം കഴിഞ്ഞാലും ഈ പാട്ടുകളുണ്ടാകും. പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്ത്തറയില് വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന് മാസ്റ്റര്. പാട്ടുയാത്രയില് പതിറ്റാണ്ടുകള് പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള് പാടിച്ചും പാടിയും വിദ്യാധരന് മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്ത്തെടുക്കാന് പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും. ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന് മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്. ചലച്ചിത്രസംഗീതത്തിന്റെ മാറ്റങ്ങളിലൂടെ സഞ്ചരിച്ച് അതിനൊപ്പം ഒഴുകി പാട്ടുകടലായി മാറിയ വിദ്യാധരന് മാസ്റ്ററിന് പറയാനേറെയുണ്ട്. അവിടെ പരാതികളും പരിഭവങ്ങളുമില്ലെന്ന് അദ്ദേഹം ആവര്ത്തിച്ച് പറയുന്നു. പറയാനുള്ളതത്രയും പാട്ടുപോലെ ജീവിതത്തോട് ചേര്ന്നു നില്ക്കുന്ന കുറേ ഓര്മകള്. തന്റെ പാട്ടനുഭവങ്ങള് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന് മാസ്റ്റര് മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു... (2023 സെപ്റ്റംബറിൽ അദ്ദേഹം നൽകിയ അഭിമുഖം, മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)
ജോൺ എബ്രഹാമിന് 1978ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ. ആ ചിത്രത്തിന്റെ നിർമാതാവാണ് ചാർലി ജോൺ പുത്തൂരാൻ. പിറവത്തിനടുത്തുള്ള പെരുവയാണ് ജന്മനാടെങ്കിലും തിരുവനന്തപുരത്താണ് അദ്ദേഹം കുടുംബമായി താമസിക്കുന്നത്. സ്കൂൾ, കോളജ് വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. പരമ്പരാഗതമായി ബിസിനസുകാരനാണ്. എങ്ങനെയാണ് ജോണിലേക്ക് ചാർലി എത്തുന്നത്? സ്ക്രിപ്റ്റില്ലാത്ത, വൺലൈൻ മാത്രമുള്ള ഒരു സിനിമയ്ക്കു വേണ്ടി ചാർലി ജോൺ എന്തുകൊണ്ട് പണം മുടക്കി? മുടക്കിയ പണം തിരികെ കിട്ടിയോ? എന്താണ് ദേശീയ അവാർഡ് ലഭിച്ച ‘അഗ്രഹാരത്തിൽ കഴുതൈ’യുമായി ബന്ധപ്പെട്ട അനുഭവങ്ങൾ? തുറന്നു പറയുകയാണ് ചാർലി...
പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ. കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ... എന്നു തുടങ്ങുന്ന നെഞ്ചിൻ എഴുത്ത് എന്ന ഗാനമാണ് സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് ഗാനമായതിനാൽ തന്നെ തമിഴ് സംഗീതജ്ഞനാകും ഈ ഗാനത്തിന് പിന്നിലെന്നും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു എംഎസ്സി ഫിസിക്സ് പൂർത്തിയാക്കി ഇറങ്ങിയ കൊല്ലത്തെ ഒരു ഇരുപത്തിരണ്ടുകാരനാണ് ഈ സംഗീതത്തിന് പിന്നിലെന്ന് ആർക്കുമറിയില്ല. കൊല്ലം രാമൻകുളങ്ങര സ്വദേശി
ചലച്ചിത്രപണ്ഡിതനും സാംസ്കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്സ്കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്സ്കി - തൂലിക ബുക്സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
അന്നോളം ആളുകള് സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില് നിര്മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള് സിനിമയ്ക്ക് കയറാന് തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്ഡില് അത്രമേല് വിശ്വാസമായിരുന്നു പ്രേക്ഷകര്ക്ക്. ലോബജറ്റ് സിനിമകളില് നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള് അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്സിറ്റിയായി പരിവര്ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള് പത്മരാജന്റെ തിരക്കഥയില് വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള് ചെയ്തു. ഇന്ത്യന് സിനിമയില് ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്ണ്ണതകള് കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില് ശശി സംവിധാനം ചെയ്ത ഈ നാട്.
‘‘നമ്മൾ ഒരു കഥ എഴുതുന്നു. അത് വായിച്ചിട്ട് ഇതെന്താണ് എഴുതിയതെന്ന് ഒരാൾ ചോദിക്കുമ്പോൾ കഥാകൃത്താണ് പരാജയപ്പെടുന്നത്. വായനക്കാരനത് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല എന്നർഥം. പക്ഷേ കഥാകൃത്ത് വായനക്കാരനെ വഴക്കു പറയേണ്ട യാതൊരു കാര്യവുമില്ല. ‘ദേവദൂതൻ’ സിനിമ അന്നത്തെ പ്രേക്ഷകന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അതിൽ പാളിച്ചകളുണ്ടായിരുന്നു...’’ ഇരുപത്തിനാലു വർഷം മുൻപ് തിയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ എന്ന ചിത്രം റീ റിലീസ് ചെയ്ത് പ്രേക്ഷകപ്രീതിയും വൻ കലക്ഷനും നേടുമ്പോൾ തിരക്കഥാകൃത്തായ രഘുനാഥ് പലേരിക്കു പറയാൻ ഒരുപാട് ഓർമകളുണ്ട്. അതിലൊന്നാണ്, എന്തുകൊണ്ടാണ് ദേവദൂതൻ അന്നു പരാജയപ്പെട്ടത് എന്നതിന്റെ ഉത്തരം. മേലേപ്പറമ്പിൽ ആൺവീടും പിൻഗാമിയും മൈ ഡിയർ കുട്ടിച്ചാത്തനും ഒന്നു മുതൽ പൂജ്യം വരെയും വാനപ്രസ്ഥവും തുടങ്ങി മലയാളിക്ക് മറക്കാനാവുന്നതല്ല പലേരിയുടെ കഥാപാത്രങ്ങളൊന്നും. എവിടെയോ കണ്ടുമറന്ന ഒരാളെപ്പോലെ ആ കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവുമെല്ലം ഇന്നും പ്രേക്ഷകരുടെ കാഴ്ചകളിൽ ഒട്ടിച്ചേർന്നിരിപ്പുണ്ട്. എങ്ങനെയാണ് ഹൃദയത്തെ സ്പർശിക്കും വിധം പല കഥാസന്ദർഭങ്ങളെയും അവരുടെ ജീവിതപരിസരത്തെയും പകർത്തിയെഴുതാൻ അദ്ദേഹത്തിനു സാധിച്ചത്? ജീവിതമാണ് അതിനുള്ള ഉത്തരമെന്നു പറയും അദ്ദേഹം. സിനിമാക്കാരനാവാൻ അലഞ്ഞു നടന്ന വഴികളെക്കുറിച്ച്, യാത്രകളെക്കുറിച്ച്, വീടിനെയും വീട്ടുകാരെയും കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് എല്ലാം മനസ്സുതുറക്കുകയാണ് രഘുനാഥ് പലേരി.
മലയാള സിനിമയിൽ എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ. ‘അവളുടെ രാവുകളി’ലൂടെ മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത സിനിമാനുഭവം സമ്മാനിച്ച വ്യക്തി. അസോഷ്യേറ്റുകളുടെ സഹായമില്ലാതെ വർഷം 12 സിനിമകൾ വരെയെടുത്ത സംവിധായകൻ... പറഞ്ഞാൽ തീരാത്തത്ര വിശേഷണങ്ങളുണ്ട് ഐ.വി.ശശിക്ക്. പക്ഷേ, ആദ്യ സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. മദ്രാസിലുള്ള സുവി എന്നൊരു സുവിശേഷകനും നടി വിജയനിർമലയ്ക്കും വേണ്ടി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊടുത്തിരുന്നു ഐ.വി.ശശി. അത് സംവിധാനം ചെയ്തത് ശശിയാണെന്ന് ആരുമറിഞ്ഞതുമില്ല. സ്വന്തമായി സിനിമ ചെയ്യണമെന്നും താൻ നിർമിക്കാമെന്നുമുള്ള സുഹൃത്ത് രാമചന്ദ്രന്റെ വാക്കുകളാണ് ശശിക്ക് സ്വന്തം പേരിലെ ആദ്യസിനിമ എന്ന മോഹത്തിലേക്ക് വഴി തുറന്നത്. ഒരു ഗ്രാമത്തില് ജലക്ഷാമം നേരിടുന്നതായിരുന്നു പ്രമേയം. സിനിമയുടെ പേര് ഉത്സവം. രാമചന്ദ്രന് സംഗതി ഇഷ്ടപ്പെട്ടു. അദ്ദേഹം മൂന്നോട്ട് പോകാന് പച്ചക്കൊടി വീശി. ചെറിയ ഒരു അഡ്വാന്സ് നല്കുകയും ചെയ്തു. അന്നത്തെ മിന്നും താരം പ്രേംനസീറാണ്. അദ്ദേഹത്തെ നായകനാക്കി ചെയ്താല് വിതരണക്കാര്ക്കും തിയറ്ററുകാര്ക്കും ഉത്സാഹമാണ്. പ്രേക്ഷകര് പടം ശ്രദ്ധിക്കുകയും ചെയ്യും. പ്രേംനസീര് തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നയാളും എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയുമാണ്. ശശി അദ്ദേഹത്തെ ചെന്നു കണ്ട് ഡേറ്റ് ചോദിച്ചു.
ഐ.വി.ശശിയുടെ ബ്രാന്ഡ് മാര്ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില് മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്ഗാമികളും തൊപ്പികള് പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര് ഷൂട്ടിങ് സെറ്റുകളില് മാത്രം തൊപ്പി അണിഞ്ഞപ്പോള് ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന് ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്ക്ക്ഹോളിക്കായ ഒരു മനുഷ്യനെ താന് കണ്ടിട്ടില്ലെന്നും ശശിയില് നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല് സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജൂറി അംഗമായിരുന്ന സന്ദര്ഭത്തിലാണ് ശശിയുമായി കൂടുതല് അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്ക്കാന് ഭാഗ്യമുണ്ടായില്ല. 2017ല് അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില് ആ ജീവന് കവര്ന്നു. അല്ലെങ്കിലും ദീര്ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.
മലയാള ചലച്ചിത്രഗാനശാഖയിൽ എന്നെന്നും ഓർക്കുന്ന ഒരു ഗാനത്തിന്റെ ശബ്ദമായിട്ടും പിന്നെന്തേ ഒരുപാട് അവസരങ്ങൾ തേടി വന്നില്ല? ദേവദൂതനിലെ ക്ലാസിക് ഹിറ്റായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിന് ശബ്ദമായ പ്രീതയോട് ഈ ചോദ്യം ചോദിക്കുമ്പോൾ പുറത്ത് ആർത്തലച്ച് മഴ പെയ്യുന്നുണ്ടായിരുന്നു. നെറ്റിയിൽ പെരുവിരലുകൊണ്ടൊരു വര വരച്ച് പ്രീത അൽപനേരം നിശബ്ദയായി. ‘‘ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ആരും അറിഞ്ഞില്ല, ആരും വിളിച്ചില്ല. അത്രയേ എനിക്ക് ഉത്തരം തരാനുള്ളൂ’’ സ്വതസിദ്ധമായ പുഞ്ചിരി ശ്രുതി ചേർത്ത് പ്രീത പറഞ്ഞു. 24 വർഷങ്ങൾക്കു ശേഷവും ആ ഒറ്റഗാനത്തിന്റെ മേൽവിലാസം മാത്രം മതിയാകും പ്രീതയെന്ന ഗായികയെ മലയാളികൾക്ക് തിരിച്ചറിയാൻ. പക്ഷേ, എന്തുകൊണ്ടോ ആ ഹിറ്റിന് ഒരു തുടർച്ച സംഭവിച്ചില്ല. പക്ഷേ, അതിൽ പരിഭവമില്ലെന്ന് പ്രീത പറയുന്നു. ‘‘ആരോടും പരാതിയില്ല. ആരോടും പരിഭവവും ഇല്ല. ഞാൻ ഇടയ്ക്ക് ഭഗവാനോടു പറയും. എന്തേ അങ്ങനെയൊരു തീരുമാനം വച്ചത്? അതെന്റെ സ്വകാര്യ ദുഃഖം മാത്രം’’ സിബി മലയിൽ സംവിധാനം ചെയ്ത, വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്താൽ അനുഗ്രഹിക്കപ്പെട്ട ദേവദൂതൻ റീ–റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ ആത്മാവായ ഗാനത്തിന് ശബ്ദം പകർന്ന ഗായിക പ്രീത കണ്ണൻ ആ പാട്ടുവഴികൾ ഓർത്തെടുക്കുന്നു.
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര് നമുക്കുണ്ട്. അവരുടെ സിനിമകളില് ഒന്നുകില് കഥാപാത്രങ്ങള് അല്ലെങ്കില് ക്യാമറ അതുമല്ലെങ്കില് രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര് ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില് അപ് ആന്ഡ് ഡൗണ് മൂവ്മെന്റ് കൊടുക്കാന് നിര്ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില് സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന് ചെയ്യുന്നത്. കെ.ജി.ജോര്ജിന്റെ സിനിമകള് ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള് പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള് തനിച്ചും ചിലപ്പോള് രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്ഭങ്ങളില് മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്പകല് നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം
തിരിച്ചറിയപ്പെടാതെ പോയ മഹത്വത്തിന്റെ പേരാണ് ഇന്ത്യന് സിനിമയെ സംബന്ധിച്ച് കെ.ജി.ജോര്ജ്. ജീവിതകാലത്ത് ഒരിക്കല് പോലും മികച്ച സംവിധായകനുളള ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദയനീയമായ ചരിത്രവൈരുധ്യം. പുരസ്കാരങ്ങളുടെ അഭാവംകൊണ്ട് മങ്ങുന്നതല്ല ആ മഹിമ. വൈക്കം മുഹമ്മദ് ബഷീറിനെ നിരാകരിച്ച പുരസ്കാര നിർണയ സമിതികള്, കാലം അദ്ദേഹത്തിനായി കാത്തു വച്ച അനശ്വരത കണ്ട് തലതാഴ്ത്തും പോലെ കെ.ജി.ജോര്ജിന്റെ കാര്യത്തിലും നാളെ പശ്ചാത്തപിക്കേണ്ടതായി വരും. രഞ്ജി പണിക്കരെ പോലെയുള്ള മുതിര്ന്ന ചലച്ചിത്രപ്രവര്ത്തകര് മുതല് ലിജോ ജോസിനെയും ദിലീഷ് പോത്തനെയും പോലെ ഏറ്റവും പുതിയ ചലച്ചിത്രകാരന്മാര് വരെ മലയാളത്തിലെ മാസ്റ്റര് ഫിലിം മേക്കറായി ഉയര്ത്തിക്കാട്ടുന്ന അതികായനാണ് കെ.ജി.ജോര്ജ്. അമൂര്ത്തമായ ആഖ്യാനരീതിയില് കഥാകഥനം നിര്വഹിക്കുന്ന ആര്ട്ട്ഹൗസ് ചലച്ചിത്രകാരന്മാരുടെ സിനിമകള് വ്യാഖ്യാനിക്കാന് നിരൂപകരും ചില മാധ്യമപ്രവര്ത്തകരും വ്യാഖ്യാതാക്കളും ആവശ്യമായി വരൂമ്പോള് ജോര്ജിന്റെ സിനിമകള് സ്വയം സംവദിക്കുന്നവയാണ്. അതിന് പിന്പാട്ടുകാരുടെ ഒത്താശ ആവശ്യമില്ല. ഏത് സാധാരണക്കാരനും ഉള്ക്കൊളളാന് പാകത്തില് ആസ്വാദനക്ഷമവും അതേസമയം ഗഹനമായ ആശയതലങ്ങളാല് സമ്പന്നവുമാണ് ‘ജോര്ജിയന്’ സിനിമകള്.
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു. കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു
‘കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവൾക്കു ചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുൻപിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.’ - ചട്ടക്കാരി (പമ്മൻ) അയാളെ കാണാതിരിക്കാനാകുമായിരുന്നില്ല ജൂലിക്ക്. തലേന്നുരാത്രി ആ സാമീപ്യം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. സ്വപ്നങ്ങളിൽ അയാളെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്. രാവിലെ അമ്മയോട് കള്ളം പറഞ്ഞ് ജൂലി വീട്ടിൽ നിന്നിറങ്ങി. നേരേ ചെന്നത് അവിടേക്കായിരുന്നു; തന്റെ എല്ലാമെല്ലാമായ ശശിയുടെ വീട്ടിലേക്ക്. അവളുടെ കയ്യിൽ പ്രണയാർദ്രമായി ചുംബിച്ചുകൊണ്ട് ശശി ജൂലിയെ സ്വന്തം ബെഡ്റൂമിലേക്ക് ആനയിച്ചു. ആ വീട്ടിലപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ! ആദ്യമായി കാണുന്നപോലെ ശശി അവളെ നോക്കി. കൊതിയോടെ അവളെ മാറോടുചേർത്തു. അയാളുടെ ചുണ്ടുകൾ തന്റെ കഴുത്തിലേക്കു പകർന്ന വൈദ്യുതപ്രവാഹത്തിൽ ജൂലി കോരിത്തരിച്ചുപോയി. റെക്കോർഡ് പ്ലെയറിലെ പാശ്ചാത്യ സംഗീതം ആ നിമിഷങ്ങളെ കൂടുതൽ വശ്യമാക്കി. കയ്യിലിരുന്ന ഗ്ലാസിൽനിന്ന് ഒരിറക്ക് അയാൾ ജൂലിയെയും കുടിപ്പിച്ചു. കാമത്തിന്റെ കത്തുന്ന തീയിൽ പ്രണയം വെന്തലിഞ്ഞുചേർന്ന ആ അസുലഭ നിമിഷങ്ങളിൽ അവളെ ചുംബിച്ച് കൊതിതീരാത്ത അയാളുടെ ചുണ്ടുകൾ പാടി: ‘‘ജൂലീ.... ഐ ലവ് യൂ....’’ സ്ക്രീനിൽ അങ്ങനെയൊരു പ്രണയം മലയാളി അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. ആംഗ്ലോ ഇന്ത്യൻ ജീവിതവും പ്രണയവും സിനിമയിലും സാഹിത്യത്തിലുമൊക്കെ അത്രമാത്രം വിരളമായിരുന്നു. അന്നുമാത്രമല്ല, ഇന്നും! പമ്മന്റെ 'ചട്ടക്കാരി' അതേ പേരിൽ സിനിമയായതിനു പിന്നിൽ എം.ഒ ജോസഫ് എന്ന നിർമാതാവാണ്. ഒരുകാലത്ത് മലയാളത്തിൽ കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ ചിത്രങ്ങൾ ഏറ്റവുമധികം നിർമിച്ചത് അദ്ദേഹത്തിന്റെ ‘മഞ്ഞിലാസ്’ എന്ന ബാനറായിരുന്നു. ജോസഫിന്റെ കുടുംബപ്പേരായിരുന്നെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിലെ
വാർപ്പുമാതൃകകൾക്ക് പുറത്തുള്ള അഭിനേത്രിയാണ് കനി കുസൃതി. പുരസ്കാരനേട്ടങ്ങളേക്കാൾ കനിയെ വാർത്താതാരമാക്കിയത് നിലപാടുകളും തുറന്നു പറച്ചിലുകളുമാണ്. ചെറുപ്പം മുതൽ സാധാരണ കുട്ടിയാകാൻ മാത്രം ആഗ്രഹിച്ച കനി കുസൃതി വളർന്നപ്പോൾ അതേ സാധാരണത്വം, തൊഴിലായി തിരഞ്ഞെടുത്ത അഭിനയത്തിലും തുടർന്നു. മലയാളികൾ കണ്ടു പരിചയിച്ച ചലച്ചിത്രതാരങ്ങളുടെ വർത്തമാനങ്ങളും തിരഞ്ഞെടുപ്പുകളുമായിരുന്നില്ല കനിയുടേത്. അഭിനേത്രി എന്ന നിലയിൽ ലഭിച്ച പരിമിതമായ അവസരങ്ങളിൽനിന്ന് സംസ്ഥാന പുരസ്കാരം മുതൽ ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നവേദിയായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റ് വരെ എത്തി നിൽക്കുകയാണ് കനി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയപ്പോൾ, ആ അഭിമാനനേട്ടത്തിന്റെ മലയാളി മുഖങ്ങളിലൊന്നായി കനി കുസൃതിയും സുഹൃത്തും സഹപ്രവർത്തകയുമായ ദിവ്യപ്രഭയും. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച കനി ആ പുരസ്കാരം സമർപ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിക്കായിരുന്നു. കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റ് എന്ന അഭിമാനവേദിയിലും സ്റ്റൈലായി നിലപാടു പ്രഖ്യാപിച്ച് കനി കയ്യടി നേടി. പുരസ്കാരനേട്ടത്തിന്റെ സന്തോഷവും കാൻ ചലച്ചിത്രമേളയിലെ അനുഭവങ്ങളും പങ്കുവച്ച് കനി കുസൃതി മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയയ്ക്ക് പറയാന് ഒരു മലയാളിക്കഥയുമുണ്ട്. അതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ. പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ് ഈ മുപ്പത്തിയെട്ടുകാരി. ആന്ധ്രപ്രദേശിലെ ഋഷിവാലി സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ്, സോഫിയ കോളജുകളിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം. ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായ
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ് ‘പുഷ്പ’ എന്ന ഒരൊറ്റ വാക്ക് ഉപയോഗിച്ച് സൗത്ത് ഇന്ത്യയെ പാട്ടിലൂടെ ആളിക്കത്തിക്കുകയാണ്. ഒറ്റക്കാലിൽ കിടിലൻ ഡാൻസ്സ്റ്റെപ്പുമായി അല്ലു അർജുന്റെ തേരോട്ടം. ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ പുഷ്പരാജിന്റെ അഴിഞ്ഞാട്ടം. അതെ... പുഷ്പ 2 വരികയാണ്. ഇതുവരെ പുറത്തിറങ്ങിയ ടീസറും പാട്ടും മാത്രം നോക്കിയാൽമതി; ഇതൊരൊന്നൊന്നര വരവായിരിക്കും. പുഷ്പയുടെ ആദ്യവരവ് തീയറ്ററിൽ പോയി കണ്ടവർക്ക് ആ ത്രിൽ ഇപ്പോഴും ഞെരമ്പുകളിലുണ്ടാവും. ഇതു പുഷ്പയുടെ ലോകമാണ്. തീയറ്ററിലെ ഇരുട്ടിലേക്ക് കാണികളായി ചെന്നിരിക്കുന്നവർ പുഷ്പയുടെ ലോകത്തിൽ അകപ്പെട്ടുപോവുകയായിരുന്നു. പുഷ്പയുടെ ആദ്യഭാഗം ‘പുഷ്പ–ദ റൈസിങ്ങി’ലെ ആ ഡയലോഗ് ഓർമയില്ലേ? ‘‘പുഷ്പ ആന്തേ ഫ്ലവർ അന്കുതിവാ..? ഫയർർർ... (പുഷ്പയെന്നാൽ ഫ്ലവറല്ലെടാ... ഫയർ...) ഓർമയില്ലെങ്കിൽ ഓർത്തുവച്ചോ. കൃത്യം മൂന്നു മാസം കഴിഞ്ഞ് ഇന്ത്യൻ സിനിമാലോകത്തെയൊന്നടങ്കം പുഷ്പരാജ് ഇളക്കിമറയ്ക്കുമ്പോൾ ഈ ഡയലോഗ് എടുത്തുവീശേണ്ടതാണ്. ! മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന പുഷ്പ 2 ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുന്നത്. എന്തുകൊണ്ട് പുഷ്പ രണ്ടിനായി നമ്മൾ കാത്തിരിക്കണം? പല കാരണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ:
സൂപ്പർമാനെയും ബാറ്റ്മാനെയും പോലെ ‘മലയാളത്തനിമ’യുള്ള ഒരു സൂപ്പർഹീറോയെ സൃഷ്ടിക്കണം എന്നായിരുന്നു ബാലുവിന്റെ സ്വപ്നങ്ങളിലൊന്ന്. മലയാളസിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന ‘കോമിക് ആർട്ടിസ്റ്റ്’ എന്ന തസ്തികയിലേക്ക് കസേര വലിച്ചിരുന്നാണ് ബാലു ആ സ്വപ്നം സ്വന്തമാക്കിയതും. രഞ്ജിത് ശങ്കർ - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സൂപ്പർ പവർ ഉള്ള കാർട്ടൂൺ കഥാപാത്രത്തിനാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വി.ബാലു ജീവൻ നൽകിയത്. ജയ് ഗണേഷിനെ, കുട്ടികൾക്ക് കയ്യടിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് ബാലു പറയുന്നു. ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ മധുപാൽ സിനിമകൾക്ക് ചിത്രകഥാരൂപത്തിൽ സ്റ്റോറി ബോർഡ് ഒരുക്കി ബാലു ശ്രദ്ധ നേടിയിരുന്നു. അതിനു മുൻപ് ഒതേനൻ, ഗരുഡൻ പോലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ കഥകൾ സ്വയം വരച്ച് ആനിമേഷൻ ആക്കിയിട്ടുണ്ട്. ആനിമേഷൻ രൂപത്തിലും അല്ലാതെയും കൊച്ചു ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ബാലു. ജയ് ഗണേഷിലേക്ക് എത്തിയ വഴികളെപ്പറ്റി ബാലു സംസാരിക്കുന്നു.
‘‘കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം... നെപ്പോട്ടിസം...’’ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ആക്രോശത്തോടെ പറയുന്ന, മലയാള സിനിമയിലെ ഈ ചേരിതിരിവിൽ എന്തെങ്കിലും അർഥമുണ്ടോ? ഇതിൽ കോക്കസും ഫേവറിറ്റിസവുമൊക്കെ ഏറെക്കാലമായി സംസാരത്തിലുള്ളതാണെങ്കിലും നെപ്പോട്ടിസം (Nepotism- ബന്ധുജന പക്ഷപാതം) ഇപ്പോഴാണു ചർച്ചയാകുന്നത്. സിനിമാനടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ മക്കൾ രക്ഷിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിലെത്തുന്ന പ്രവണത പണ്ടേയുള്ളതാണ്. പ്രേംനസീർ മുതൽ ഹരിശ്രീ അശോകൻ വരെയുള്ള താരങ്ങളുടെ മക്കൾ സിനിമയിലെത്തിയിട്ടുണ്ട്. താരപുത്രൻ എന്ന മേൽവിലാസത്തിൽ വന്നെങ്കിലും വിജയം നേടിയവർ പക്ഷേ, വളരെ കുറവാണ്. നെപ്പോട്ടിസം സിനിമയിലുണ്ടെങ്കിലും കഴിവു പുറത്തെടുക്കാൻ പറ്റാത്തവരെല്ലാം പുറത്തായിട്ടുണ്ട്. വൻ പ്രചാരണത്തോടെ വന്നവർ വീണുപോയിട്ടുണ്ട്, ആരും അറിയാതെ വന്നവർ വാണിട്ടുമുണ്ട്.
എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരികുമാറിനു നേരെ മരണത്തിന്റെ കാറ്റു വീശിയിരിക്കുന്നു എന്ന ദുഃഖ സൂചക വാർത്ത എന്നെ ഫോണിൽ വിളിച്ച് ആദ്യം അറിയിക്കുന്നത് ആൽവിൻ ആന്റണിയാണ്. പെട്ടെന്നുള്ള ആന്റണിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടുന്നതറിഞ്ഞ്, താൻ കൃത്യമായി ഒന്നന്വേഷിച്ച് കണ്ഫേം ചെയ്തിട്ടു വിളിക്കാമെന്നും പറഞ്ഞു അവൻ വേഗംതന്നെ ഫോൺ വയ്ക്കുകയും ചെയ്തു. നിമിഷനേരത്തേക്ക് ഞാൻ സ്തബ്ധനായി ഇരുന്നുപോയി. അപ്പോൾ തന്നെ വീണ്ടും ഫോൺ ബെല്ലടിക്കുന്നതു കേട്ട് നമ്പർ നോക്കിയപ്പോൾ സംവിധായകൻ ബാലചന്ദ്രമേനോനാണ് വിളിക്കുന്നത്. ഞാൻ ഫോണെടുത്തപ്പോൾ മേനോന്റെ ശബ്ദത്തിൽ ദുഃഖമയം. ‘‘ഒരു ട്രാജിക് ന്യൂസുണ്ട് ഡെന്നിസ്, ഹരികുമാർ പോയി.’’ നിമിഷനേരത്തേക്ക് ഇരുവരിലും നിശബ്ദത പരന്നു. തുടർന്ന് ഹരികുമാറുമായുള്ള സൗഹൃദത്തെക്കുറിച്ചും പെട്ടെന്നുള്ള മരണത്തിന്റെ കടന്നു വരവിനെക്കുറിച്ചും പറഞ്ഞു കൊണ്ടാണ് മേനോൻ ഫോൺ വച്ചത്. ‘‘നമ്മൾ ജനിക്കുമ്പോൾ തന്നെ പിന്തുടർച്ചക്കാരനെപ്പോലെ മരണവും നമ്മോടൊപ്പം കൂടിയിട്ടുണ്ട്. നമ്മൾക്ക് എന്തിനെയും പ്രതിരോധിക്കാം. പക്ഷേ മൃത്യുവിനെ മാത്രം നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ? "
അതിജീവന കഥകൾ (സർവൈവൽ സ്റ്റോറീസ്) എക്കാലത്തെയും ജനപ്രിയകലാസൃഷ്ടികളാണ്. വിവിധ രാജ്യങ്ങളിലെ അതിമനോഹരമായ ഇതിഹാസ കഥകൾ മുതൽ പുതിയകാല ചലച്ചിത്രങ്ങളിൽ വരെ കാണാം ഉദ്വേഗജനകമായ അത്തരം അധ്യായങ്ങൾ. അകപ്പെട്ടുപോയ പ്രതിസന്ധിയുടെ ആഴത്തിൽനിന്ന്, ചിലപ്പോഴെങ്കിലും കൊടുമുടിയിൽനിന്ന്, അസാമാന്യമായ പോരാട്ടവീര്യവും ആത്മധൈര്യവും കൊണ്ട് മനുഷ്യൻ തിരിച്ചുവന്ന കഥകൾക്കു മുൻപിൽ പലപ്പോഴും ഭാവന തോറ്റുപോകും. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിലൂടെ രണ്ടുതരം സർവൈവൽ സിനിമകൾ കണ്ട മലയാളികൾക്ക് തീർച്ചയായും ആസ്വദിക്കാവുന്ന സിനിമയാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ആടുജീവിതം ഒരു പൊള്ളുന്ന തിരിച്ചുവരവിന്റെ കഥയാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോ ശവത്തണുപ്പിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരുന്ന കൂട്ടുകാരുടെ കഥയാണ്. ആടുജീവിതത്തിൽ മൂന്നുപേരുടെ സ്വയം ജീവൻരക്ഷാ ദൗത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മലി’ലെപ്പോലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോയും. എന്നാൽ, രക്ഷിക്കാനുള്ളത് ഒരാളെയല്ല. അവരെയെല്ലാം പൊതിഞ്ഞുകൊണ്ടിരിക്കുന്ന ഐസ് പാളികൾക്കു പിടികൊടുക്കാതിരിക്കുകയും തിരിച്ചുവരവിനുള്ള ജാലം തുറക്കുകയും വേണം അവർക്ക്. ∙ മഞ്ഞുമലകളിലെ പുതുമുഖ ഹിറ്റ് 1972ൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് 2009ൽ മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ പാബ്ലോ വിയേഴ്സി എഴുതിയ ‘ലാ സൊസൈഡാഡ് ഡെ ലാ നീവ്’ എന്ന സ്പാനിഷ് പുസ്തകമാണ് അതേ പേരിൽ, അതേ ഭാഷയിൽ സിനിമയായത്. സിനിമയുടെ ഇംഗ്ലിഷ് പതിപ്പാണ് സൊസൈറ്റി ഓഫ് ദ് സ്നോ. മലയാളത്തിൽ ഇറങ്ങുമായിരുന്നെങ്കിൽ മഞ്ഞുസമൂഹം എന്നോ മറ്റോ വിളിക്കാം. ജെ.എ.ബയോണ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 9ന് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനചിത്രമായി, പ്രദർശനചിത്രമായാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 13ന് യുറഗ്വായിൽ ആദ്യമായി തിയറ്റർ റിലീസ്. 15ന് സ്പെയിനിലും റിലീസ് ചെയ്തു. ഡിസംബർ 22ന് അമേരിക്കയിൽ എത്തിയപ്പോഴേക്കും സിനിമ വൻ ചർച്ചയായിരുന്നു.
Results 1-50 of 136