Activate your premium subscription today
Friday, Apr 18, 2025
ആലപ്പുഴ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി അറസ്റ്റിലായത് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായാണ് രാമചന്ദ്രൻ പോറ്റി കടന്നുകളഞ്ഞത്.
കാലാവസ്ഥ ∙ വിവിധ ജില്ലകളിൽ മഴയ്ക്കു സാധ്യത. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല സമ്മർക്യാംപ് മുളക്കുഴ ∙ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ എൽകെജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി സമ്മർക്യാംപ് 21 മുതൽ മേയ് 13വരെ നടക്കും. നീന്തൽ, ചെസ്, ഫോക് ഡാൻസ്,എക്സ്പോഷർ ട്രെയ്നിങ്, പബ്ലിക്
എടത്വ ∙ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ചായ വിൽപന നടത്തുന്ന പെട്ടിക്കട കത്തിനശിച്ചു. മുട്ടാർ മിത്രക്കരി ഹോളി ഫാമിലി ചർച്ചിനു സമീപം ബുധനാഴ്ച രാത്രി 8.30യോടെയായിരുന്നു സംഭവം.മിത്രക്കരി കൊച്ചു കാഞ്ഞിരക്കരി കെ.ടി.ദേവസ്യയുടെ കടയാണ് കത്തിയത്. ഏഴരയോടെ കട അടച്ച് ദേവസ്യ വീട്ടിലേക്ക് പോയിരുന്നു. നാട്ടുകാർ
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് നിർമാണസ്ഥലത്തു വീണ്ടും ഗർഡർ അപകടം. ഉയരത്തിൽ ഘടിപ്പിക്കാനുള്ള ഗർഡറുമായി എത്തിയ ട്രെയിലർ ലോറി കുഴിയിൽ വീണു മറിഞ്ഞു ഗർഡർ രണ്ടായി ഒടിഞ്ഞു. ആളപായമില്ല.ഇന്നലെ രാവിലെ 9 ന് നഗരത്തിൽ ബീച്ചിനു സമീപം മാളികമുക്കിലാണ് അപകടം. ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ
മാന്നാർ ∙ ആ നാല് അമ്മമാർക്ക് അതൊരു വിസ്മയപ്പറക്കലായിരുന്നു. മന്നാർ സ്വദേശികളായ സരോജിനിയമ്മയും (70), ഉഷയും (60), കനകമ്മാളും (59), ജയസിന്ധുവും (57) വിമാനത്താവളത്തിലെത്തുമ്പോഴും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിമാനത്തിലേക്കു കയറാൻ ജീവനക്കാരെത്തി ബോർഡിങ് പാസ് നൽകുമ്പോൾ മാത്രമാണു തങ്ങൾ കന്നി വിമാനയാത്ര
തുറവൂർ ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ താൽക്കാലിക കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി(40) അറസ്റ്റിൽ. എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തു നിന്ന് അരൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ
ആലപ്പുഴ∙ രണ്ടു കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺവാണിഭ സംഘങ്ങൾക്കും സ്വർണക്കടത്തു സംഘത്തിനുമുള്ള പങ്കിനെക്കുറിച്ചു കൂടുതൽ സൂചനകൾ ലഭിച്ചു.കേസിലെ പ്രതികളായ കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), മണ്ണഞ്ചേരി മല്ലംവെളി
കുട്ടനാട് ∙ നാട്ടുകാർ ഒന്നിച്ചു. കടുത്ത വേനലിലും വെള്ളക്കെട്ടിലായിരുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവായി. വർഷങ്ങളായി വെള്ളക്കെട്ടു ദുരിതം അനുഭവിക്കുന്ന പുളിങ്കുന്ന് പഞ്ചായത്ത് 14–ാം വാർഡിലെ ആറാട്ടുവഴി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണു നാട്ടുകാർ ഒന്നിച്ചത്. ജലാശയത്തിൽ നേരിയ വേലിയേറ്റം ഉണ്ടായാൽ പോലും
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഇനി ഏറ്റെടുക്കാനുള്ളത് രണ്ടു ഹെക്ടറോളം ഭൂമി. ഇതിൽ 1.31 ഹെക്ടറും കൊറ്റുകുളങ്ങര– ഓച്ചിറ ഭാഗത്താണ്. നിലവിൽ റോഡിന്റെ പണി പുരോഗമിക്കുകയാണെങ്കിലും ചില ഭാഗങ്ങളിൽ ആവശ്യത്തിനു വീതി പോരെന്നു കണ്ടെത്തിയതോടെയാണു വീണ്ടും ഭൂമിയേറ്റെടുക്കുന്നത്. ആദ്യ രൂപരേഖയിലും
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന നാലുവരിപ്പാതയുടെ പടിഞ്ഞാറാണ് കുരുക്കനുഭവപ്പെട്ടത്.അരൂർ പള്ളിക്ക് സമീപം റോഡ് നിർമാണത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
ഇന്ന് ∙ നാളെ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക ജൈവവൈവിധ്യ പഠനോത്സവവുംക്വിസും ആലപ്പുഴ∙ ഹരിതകേരളം മിഷൻ വേൾഡ് വൈൽഡ്ലൈഫ് ഫണ്ടുമായി ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസും നടത്തുന്നു. ജില്ലയിൽ 25നു ബ്ലോക്ക് തലത്തിലും 29നു ജില്ലാതലത്തിലും നടത്തുന്ന ക്വിസിലെ വിജയികൾക്കായി മേയ് 16
ചേർത്തല ∙ വെർച്വൽ അറസ്റ്റ് നാടകത്തിലൂടെ തട്ടിയെടുക്കുന്ന പണം തട്ടിപ്പു സംഘം വിദേശ അക്കൗണ്ടുകളിലേക്കു മാറ്റുന്നതായി പൊലീസ്. ചേർത്തലയിൽ വെർച്വൽ അറസ്റ്റിലൂടെ വ്യാപാരിയുടെ 61 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് വിദേശ ബന്ധമുള്ള വൻ സംഘമാണ് പിന്നിലെന്നു തെളിഞ്ഞത്. ഡൽഹി കേന്ദ്രീകരിച്ചാണ്
ആലപ്പുഴ ∙ മാർച്ച് ഒന്നിനു ശേഷം ജില്ലയിൽ ലഭിച്ചത് 29% അധികമഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകളിലാണു സംസ്ഥാനത്താകെ വേനൽമഴ അധികമായി ലഭിച്ചെന്നു വ്യക്തമാക്കുന്നത്. മാർച്ച് ഒന്നു മുതൽ ഇന്നലെ രാവിലെ വരെ, മുൻവർഷങ്ങളിലെ ശരാശരിയായ 107.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയിൽ 138.5 മില്ലിമീറ്റർ
ആലപ്പുഴ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരദേശത്ത് ശക്തമായ കടലാക്രമണം. ആറാട്ടുപുഴ പെരുമ്പള്ളി, പുന്നപ്ര വിയാനി, ചള്ളി, നർബോന, പറവൂർ ഗലീലിയ, വാടയ്ക്കൽ അറപ്പപൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം ശക്തമായ കടലേറ്റം തീരം കവർന്നു. പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉൾപ്പെടെയുള്ള മരങ്ങൾ
കലവൂർ∙ കെഎസ്എഫ്ഇയിൽ വായ്പ എടുക്കുന്നതിന് ഹാജരാക്കിയ വസ്തുവിന്റെ പ്രമാണം, ജീവനക്കാരൻ സ്വന്തം ചിട്ടിക്ക് ജാമ്യമായി നൽകി 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടാക്കിയതായി പരാതി. മണ്ണഞ്ചേരി ആപ്പൂര് കുറുവേലിച്ചിറ എൻ.സുമ നൽകിയ പരാതിയിലാണ് കെഎസ്എഫ്ഇ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് രാജീവിനെ പ്രതിയാക്കി
കുട്ടനാട്∙ കൊയ്തെടുത്ത നെല്ല് വേനൽ മഴ മൂലം മെതിച്ചെടുക്കാൻ കഴിയാതെ വന്നതോടെ മറ്റു മാർഗങ്ങളില്ലാതെ രണ്ടര ഏക്കർ കൃഷിയിടത്തിലെ നെല്ല് കർഷകൻ കത്തിച്ചു. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ മുക്കോടി പാടശേഖരത്തിലെ കർഷകനായ ഈര തൊടുകയിൽ ടി.വി.സോണിച്ചനാണു നെല്ല് കത്തിച്ചത്. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണു
എടത്വ ∙ പക്ഷിപ്പനിയും തുടർന്നുണ്ടായ നിരോധനവും മൂലം നഷ്ടക്കെണിയിൽ ആയ താറാവു കർഷകർക്ക് പ്രതീക്ഷ നൽകി ഈസ്റ്റർ വിപണി. പക്ഷിപ്പനി മൂലം നിർജീവമായിരുന്ന താറാവു കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായതോടെ കർഷകരും താറാവു വിപണനം നടത്തുന്നവരും ആശ്വാസത്തിലാണ്. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈസ്റ്റർ വിപണി
കാലാവസ്ഥ ∙ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൂട് വർധിക്കും; ജാഗ്രതാ നിർദേശം ∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
അമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണ് ഭർത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
ആറുമാസം മുൻപ് ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സഹോദരൻ മറ്റൊരു ബൈക്ക് അപടത്തിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് പൂത്താട്ട് കുഞ്ഞുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഖിൽ (25) ആണ് ഇന്നലെ മരിച്ചത്. അഖിലിന്റെ സഹോദരൻ അമൽ(26) കഴിഞ്ഞ ഒക്ടോബറിൽ മുട്ടത്തിപ്പറമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
ആലപ്പുഴ ∙ തകഴി ലവൽ ക്രോസ് അടയ്ക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് ഓടിച്ചിരുന്ന മാന്നാർ സ്വദേശി രാഹുൽ (27) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് അപകടം. അമ്പലപ്പുഴയിൽ നിന്ന് എടത്വ ഭാഗത്തേക്ക് പോകുകയായിരുന്നു രാഹുൽ. ലവൽ ക്രോസ് തകരാറിലായതിനെ തുടർന്ന് സംസ്ഥാന പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
ആലപ്പുഴ∙ തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്.
ആലപ്പുഴ∙ മാന്നാറിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും ഉൾപ്പടെ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കൽ വീട്ടിൽ രതീഷ് ചന്ദ്രൻ (44), കോട്ടയം വെസ്റ്റ് വേളൂർ കരയിൽ വലിയ മുപ്പതിൽ ചിറ വീട്ടിൽ നിഖിൽ വി.കെ (38) , കോട്ടയം വെസ്റ്റ് വേളൂർകരയിൽ കൊച്ചു ചിറയിൽ വീട്ടിൽ മനു .കെ ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടിൽ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലയാത്. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
മാവേലിക്കര ∙ കോൺഗ്രസിലെ നൈനാൻ സി. കുറ്റിശേരി മാവേലിക്കര നഗരസഭ ചെയർമാൻ ആകും. തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് പൂർത്തീകരിച്ചപ്പോൾ നൈനാൻ സി. കുറ്റിശ്ശേരിക്ക് പത്തും ലീല അഭിലാഷ് (സിപിഎം), എച്ച്. മേഘനാഥൻ (ബിജെപി) എന്നിവർക്ക് ഒൻപതും വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് ഘടകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിലെ ബിനു വർഗീസ്
തോമസ് കെ. തോമസ് (ബാബു -77) ഹൂസ്റ്റണിൽ അന്തരിച്ചു.
കുട്ടനാട് ∙ ഷെയ്ക്സ്പിയർ നാടകങ്ങൾ അരങ്ങിലെത്തിച്ചു വിസ്മയം സൃഷ്ടിച്ച ജോസഫുകുഞ്ഞിന്റെ മരണത്തിന്റെ ഞെട്ടലിലാണു ശിഷ്യരും നാട്ടുകാരും സുഹൃത്തുക്കളും. കുട്ടനാടിന്റെ ഷെയ്ക്സ്പിയർ എന്ന് അറിയപ്പെടുന്ന ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ ഊരുക്കരി നൊച്ചുവീട്ടിൽ ജോസഫുകുഞ്ഞാണ് (58) അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്.
ആലപ്പുഴ∙ വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മർദിച്ച് അവശയാക്കിയത്.
ആലപ്പുഴ ∙ബസ് യാത്രക്കാരിയുടെ 2000 രൂപ മോഷ്ടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത 2 തമിഴ് സ്ത്രീകളെ യാത്രക്കാർ പൊലീസിൽ ഏൽപിച്ചു. പണം തിരികെ ലഭിച്ചതോടെ യാത്രക്കാരിക്ക് പരാതിയില്ലെന്നു പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. എന്നാൽ സൗത്ത് പൊലീസിന്റെ അന്വേഷണത്തിൽ മാല മോഷ്ടിച്ച സ്ത്രീകൾക്കെതിരെ
ആലപ്പുഴ ∙ജനറൽ ആശുപത്രി ജീവനക്കാരന്റെ സ്കൂട്ടർ ആശുപത്രി വളപ്പിൽ നിന്നു മോഷണം പോയി. കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ കണ്ടെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. സൗത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഡിമെൻഷ്യ പരിശോധന ക്യാംപ് 27ന് എടത്വ ∙വൈഎംസിഎ എടത്വ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ന്യൂറോ മെഡിസിൻ വിഭാഗവുമായി ചേർന്നു ഡിമെൻഷ്യ, ഓർമ ശക്തി പരിശോധനകളും ബോധവൽക്കരണ ക്ലാസും നടത്തും. 27ന് രാവിലെ 10 മുതൽ ഒന്നു വരെ വൈഎംസിഎ ഹാളിലാണ് ക്യാപ്. പുഷ്പഗിരി മെഡിക്കൽ കോളജ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.റെജി
Results 1-30 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.