Activate your premium subscription today
Thursday, Apr 17, 2025
ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിരോധ സാങ്കേതികവിദ്യകളുടെ ഉൽപാദന മൂല്യം ഈ വർഷം 1.6 ലക്ഷം കോടി രൂപ കടക്കുമെന്നും 2029 ൽ ഇതു 3 ലക്ഷം കോടി രൂപയാക്കുകയാണു ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ശേഷി സംഘർഷം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാജ്യം ശക്തമായി നിലകൊള്ളുമ്പോൾ മാത്രമേ സമാധാനം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ദ് വീക്ക് മാഗസിന്റെ നേതൃത്വത്തിൽ നടന്ന ‘ഡിഫൻസ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്തു. ഒരു നൂറ്റാണ്ടിലേറെ കാലം ഇന്ത്യക്കാരോട് വർണവിവേചനം പുലർത്തുകയും അകറ്റിനിർത്തുകയും ചെയ്ത ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രവിശ്യയിലാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചത്. പത്മഭൂഷൺ ജേതാവായ ശിൽപി റാം വി സുതർ രൂപകൽപന ചെയ്ത പ്രതിമ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയമാണ് സംഭാവന ചെയ്തത്.
മുംബൈ ∙ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ മുട്ടയിട്ട ഒലീവ് റിഡ്ലി ആമ ഗവേഷകർക്ക് കൗതുകമായി. വംശനാശഭീഷണി നേരിടുന്ന വർഗത്തിൽപെട്ട ഈ ആമ 4 വർഷം കൊണ്ട് ബംഗാൾ ഉൾക്കടലിലൂടെ 3600 കിലോമീറ്റർ നീന്തി ഒഡീഷയിൽനിന്ന് മഹാരാഷ്ട്രയിലെത്തിയാണു മുട്ടയിട്ടത്. 2021 മാർച്ച് 18ന് ഒഡീഷ തീരത്തെ വീലേഴ്സ് ദ്വീപിൽ കണ്ടെത്തിയ ആമ ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ ഗുഹാഗർ തീരത്തെത്തി 120 മുട്ടകളിട്ടതായി കണ്ടെത്തി. ടാഗ് ചെയ്ത ആമയാണിത്. ഒലീവ് റിഡ്ലി കേരളതീരത്തും മുട്ടയിടാറുണ്ട്.
ന്യൂഡൽഹി ∙ രാജഭരണക്കാലത്തിന്റെ 259 വർഷത്തെ ചരിത്രം പേറുന്ന 23.24 കാരറ്റ് നീല രത്നമായ ‘ഗോൽക്കോണ്ട ബ്ലു’ മേയ് 14ന് ജനീവയിൽ ക്രിസ്റ്റീസ് ലേലത്തിന് എത്തിക്കുന്നു. 430 കോടി വരെയാണ് വില പ്രതീക്ഷിക്കുന്നത്. പേർഷ്യൻ ഡിസൈനറായ ജാർ ഡിസൈൻ ചെയ്ത മോതിരത്തിലാണ് രത്നമുള്ളത്. തെലങ്കാനയിലെ ഗോൽക്കോണ്ട മൈനുകളിൽനിന്ന് ഖനനം ചെയ്തെടുത്ത രത്നം ഇൻഡോർ, ബറോഡ രാജാക്കന്മാരിലൂടെ കൈമാറിയാണ് നിലവിലെ ഉടമകളിലെത്തിയത്. ലോകത്തിലെ ഏറ്റവും അപൂർവമായ നീല രത്നങ്ങളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.
ഊട്ടി ∙ കൂനൂർ ഉപാസി ആസ്ഥാനത്തും സമീപപ്രദേശങ്ങളിലും കരടികളുടെ ആക്രമണം ഭീതിപരത്തുന്നു. രാത്രി ജനലും വാതിലും തകർത്തു വീടുകൾക്കുള്ളിൽ വരെ കഴിഞ്ഞ ദിവസം കരടി കയറി.
ബെംഗളൂരു ∙ താരങ്ങളും ഛായാഗ്രാഹകനും സംഗീതസംവിധായകനുമില്ലാതെ ഒരു സിനിമ! പൂർണമായും എഐ സാങ്കേതികവിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ ‘ലവ് യു’ തിയറ്റർ റിലീസിനൊരുങ്ങുകയാണ്.
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി നിയമം സുപ്രീം കോടതി സ്റ്റേ ചെയ്യുമോ എന്ന ആശങ്കയോടെയാണു കേന്ദ്ര സർക്കാർ ഇന്നലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ വാദിച്ചത്. സ്റ്റേ ചെയ്യുന്നതു കടുത്ത നടപടിയാകുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
പട്ന ∙ തോൽവി ഉറപ്പുള്ള സീറ്റുകൾ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പുമായി ഇന്ത്യാ സഖ്യ സീറ്റു വിഭജന ചർച്ചകൾക്കു തുടക്കം. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടു വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി രംഗത്തെത്തിയതോടെ സീറ്റുവിഭജനം ആർജെഡിക്കു തലവേദനയായി.
കൊൽക്കത്ത∙ വഖഫ് നിയമ ഭേദഗതിക്കെതിരെ മുര്ഷിദാബാദിലുണ്ടായ പ്രതിഷേധത്തിൽ പതിനായിരത്തോളം പ്രതിഷേധക്കാരെ നേരിട്ടതായി ബംഗാൾ സർക്കാർ. വഖഫിനെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിലും നിർണായക നീക്കം നടത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തർക്കം പരിഹരിച്ച് തിരഞ്ഞെടുപ്പിനു സമവാക്യവും സമവായവും കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഡൽഹിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു.
ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജഡ്ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ഭുവനേശ്വർ ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും 2 മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിന് ശിക്ഷായിളവ് നൽകി ഒഡീഷ സർക്കാർ. നല്ലനടപ്പ് പരിഗണിച്ചാണു ശിക്ഷാ ഇളവ്. കേസിലെ പ്രധാന പ്രതിയായ ദാരാസിങ്ങിന്റെ ഏറ്റവും അടുത്ത അനുയായി എന്നാണ് മഹേന്ദ്ര ഹെംബ്രാം അറിയപ്പെടുന്നത്.
ലക്നൗ∙ ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽ കേൾവി – സംസാര പരിമിതിയുള്ള 11 വയസ്സുകാരിക്കു നേരെ ക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ പ്രതിയെ യുപി പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഗാസിയാബാദ്∙ ഡൽഹിക്കു സമീപം ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അർബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ഇരുവരും പൊലീസിനു മുന്നിൽ കീഴടങ്ങി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില് പരാതി നല്കിയിരുന്നു.
ചെന്നൈ∙ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നു പടിയിറങ്ങിയ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചന. യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്താണ് ഈ സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ സൃഷ്ടിച്ച ചലനങ്ങളും കേന്ദ്ര നേതൃത്വം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
ചെന്നൈ ∙ പശ്ചിമഘട്ട മലനിരകളിൽ നീലഗിരി മുതൽ കന്യാകുമാരി ജില്ലയിലെ അഗസ്ത്യാർ ജൈവവൈവിധ്യ മേഖല വരെ 28 ഇനം പ്ലാസ്റ്റിക് വസ്തുക്കൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. പെറ്റ് ബോട്ടിൽ, പ്ലാസ്റ്റിക് – തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, ഗ്ലാസ്, പ്ലാസ്റ്റിക് കവർ, ഭക്ഷ്യവസ്തുക്കൾ പൊതിയാനുള്ള പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവയാണ് വിലക്കിയത്. ഉത്തരവു ലംഘിക്കുന്നവർക്ക് പിഴ ചുമത്തി വാഹനം കണ്ടുകെട്ടും.
മുംബൈ ∙ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയും ഇനി എടിഎം ഉപയോഗിക്കാം. മധ്യറെയിൽവേയുടെ ഭുസാവൽ ഡിവിഷനാണ് രാജ്യത്ത് ആദ്യമായി പദ്ധതി തുടങ്ങിയത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽനിന്ന് നാസിക്കിനടുത്ത് മൻമാഡിലേക്ക് പ്രതിദിന സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിലാണ് സൗകര്യമുള്ളത്. എസി കോച്ചിലുള്ള എടിഎം എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം. ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി ചേർന്നാണ് എടിഎം സ്ഥാപിച്ചത്. യാത്രക്കാർ ഇല്ലാതെ നിർത്തിയിടുന്ന സമയങ്ങളിൽ എടിഎം വച്ചിരിക്കുന്ന ഭാഗം ഷട്ടർ ഇട്ട് അടയ്ക്കും. ചുറ്റും സിസിടിവി ക്യാമറകളുണ്ട്. ഇരുവശത്തേക്കുമായി ദിവസേന ശരാശരി 2200 യാത്രക്കാർ സഞ്ചരിക്കുന്ന ട്രെയിനാണിത്. പദ്ധതി വിജയിച്ചാൽ മറ്റു ട്രെയിനുകളിലും എടിഎം വയ്ക്കാനുള്ള ആലോചനയിലാണു റെയിൽവേ.
ചെന്നൈ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരെ അംഗങ്ങളായി നാമനിർദേശം ചെയ്യാനുള്ള സുപ്രധാന ബിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് നിയമത്തിലും അർബൻ പഞ്ചായത്ത് ആക്ടിലും ഭേദഗതികൾ വരുത്തുന്ന ബിൽ നിയമമാകുന്നതോടെ ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളാകാം.
ശ്രീനഗർ ∙ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുകളയുന്നതിനെ ഫാറൂഖ് അബ്ദുല്ല രഹസ്യമായി പിന്തുണച്ചോ? അങ്ങനെ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി എ.എസ്. ദുലത്ത് വെളിപ്പെടുത്തിയത്. ഇതോടെ പുതിയ വിവാദം തിളയ്ക്കുകയാണ് കശ്മീരിൽ.
ന്യൂഡൽഹി ∙ 2008 ലെ മുംബൈ ഭീകരാക്രമണം ഇന്ത്യയിലെ ചില ഭീകരസംഘടനകൾ നടത്തിയതാണെന്നു വരുത്തിത്തീർക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷൽ ഡയറക്ടർ അശോക് പ്രസാദ് വെളിപ്പെടുത്തി. ഭീകരസംഘത്തിലെ അജ്മൽ കസബ് പിടിയിലായതു കൊണ്ടു മാത്രമാണ്, യഥാർഥ ഗൂഢാലോചന പുറത്തുവന്നതെന്നും പിന്നിൽ പാക്കിസ്ഥാനാണെന്നു തെളിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് ∙ പഠനം തീരാൻ 30 ദിവസം ബാക്കിയുള്ളപ്പോൾ ഇന്ത്യൻ വിദ്യാർഥിയുടെ വീസ റദ്ദാക്കി തിരിച്ചയയ്ക്കാനുള്ള ശ്രമം യുഎസ് കോടതി തടഞ്ഞു. വിസ്കോൻസെൻ–മാഡിസൻ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദ അവസാന സെമസ്റ്റർ വിദ്യാർഥി കൃഷ് ലാൽ ഇസ്സർദസാനിയെ ഒരു ബാറിനു മുന്നിൽ കൂട്ടുകാരുമായി വഴക്കുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ നവംബർ 22ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് വീസ റദ്ദാക്കി തിരിച്ചയയ്ക്കാൻ ശ്രമമുണ്ടായത്. ഇതിനെതിരെ കൃഷ് ലാൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. അറസ്റ്റ് ചെയ്തെങ്കിലും ഗൗരവമുള്ളതല്ലെന്നു കണ്ട് ഡിസ്ട്രിക്ട് അറ്റോർണി കൃഷ് ലാലിനെതിരെ കുറ്റം ചുമത്തിയിരുന്നില്ല. മിടുക്കനായ വിദ്യാർഥി മുൻപ് കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല എന്നതും കോടതി പരിഗണിച്ചു. 28ന് വീണ്ടും വാദം കേൾക്കും.
ന്യൂഡൽഹി ∙ ഇടവേളയ്ക്കു ശേഷം ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി മുറിയിൽ ഇന്നലെ തിക്കും തിരക്കുമായിരുന്നു. മുൻനിര അഭിഭാഷകരെല്ലാം ഇരുഭാഗത്തുമായി നിരന്നു. വഖഫ് നിയമത്തിലെ ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജിക്കാർ ഒരുഭാഗത്തും പിന്തുണച്ചവർ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കൊപ്പവും നിരന്നു. എല്ലാവരുടെയും വാദം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ആമുഖമായി സൂചിപ്പിച്ചു.
Results 1-25 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.