Activate your premium subscription today
Friday, Apr 18, 2025
ആർത്തലച്ച പുരുഷാരം നോക്കി നിൽക്കേ ശത്രുകൾ ഒരുക്കിയ ചതി തീ മലയൻ പണിക്കരെ വിഴുങ്ങി. പൂമാലക്കാവിൽ അന്ന് വിറങ്ങലിച്ച് നിന്ന ജനാവലി തീചാമുണ്ഡിയുടെ കനലാട്ടം, ഉഗ്രമൂർത്തിയുടെ വിളയാട്ടം എന്ന് വിലയിരുത്തി പിരിഞ്ഞ് പോയി,
ചെറുക്കന് ഉന്തിയും തള്ളിയും ശബ്ദം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ കാത്തു സൂക്ഷിക്കേണ്ട ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്തത്.
അഗ്നിക്കിരയാവുന്നത് അവന്റെ അമ്മയാണെന്നെനിക്ക് ബോധ്യപ്പെട്ടു. നിശബ്ദതയിലമർന്നിട്ടും അവന്റെ ഏങ്ങലടികൾ പറഞ്ഞു വെച്ചത് അമ്മയെന്ന സ്വരം മാത്രമായിരുന്നു. പതിവിന് വിപരീതമായി അന്ന് നിംതല ഘട്ട് പുക കൊണ്ട് മൂടി, ഇരുണ്ട ധൂപങ്ങൾ ഒഴുകി നടന്നു.
ചുട്ടരച്ച ചമ്മന്തികൂട്ടി രുചിയുള്ള ദോശ തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരമ്മയും കൗമാരക്കാരിയായ മകളും മടിച്ചുമടിച്ചുകൊണ്ടവിടെ കയറിവന്നത്. ചതുരാകൃതിയിലുള്ള പ്ലാസ്റ്റികൂടയിലെ മുഷിഞ്ഞഡ്രസ്സും ഫ്ലാസ്ക്കും സ്റ്റീൽ ഗ്ലാസ്സുമൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി,
എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലും സംസ്കാരത്തിലും നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിന്റെ സ്വാധീനം നമുക്ക് വരും തലമുറകളിൽ കാണാൻ സാധിക്കും. കവിതയിൽ തുടങ്ങി കഥയിൽ പുഷ്കലമായ നോവലിൽ അത്ഭുതങ്ങൾ സൃഷ്ഠിച്ച് ചലച്ചിത്ര രംഗത്ത് നേട്ടങ്ങൾ
ആകസ്മികതകള്‍ പലപ്പോഴും ക്രൂരമായി കയ്യൊഴിഞ്ഞ എന്നെ ആ രാത്രിയുടെ അവസാനം ഒരു അധിനിവേശകാരന്റെ തീ തുപ്പിയ തോക്ക് രക്ഷിച്ചു. ആരും കഴിക്കാന്‍ ഇല്ലാതെ ഈച്ചകള്‍ വട്ടം പിടിച്ച, കൂനകൂട്ടിയിട്ടിരുന്ന റൊട്ടികളുടെ അരികില്‍ ഞങ്ങളെ പെറുക്കി കൂട്ടി.
എന്റെ എൻഗേജ്മെന്റാണ് നാളെ. ആലോചിച്ചിരിക്കാൻ സമയം ഒട്ടുംതന്നെയില്ല. അപ്പുറത്തെ വളവിങ്കലെ കുരിശുപള്ളിക്കുമുന്നിൽ അവനുണ്ട്, തന്റെ ബുള്ളറ്റുമായി, എന്റെ ഫോൺവിളിയും കാത്ത്.
റോസാപ്പൂവിലെ മുള്ളുകൾ കാണാതെ, മഞ്ഞിന്റെ കാഠിന്യം അറിയാതെ ഞങ്ങൾ ജീവിച്ചു. ഋതുക്കൾ പോരടിച്ച് മാറിമാറി വന്നു. ഏതോ ശരത്കാലത്ത്, വീട്ടുമുറ്റത്തെ ചെടികൾ ഒന്നിച്ച് ഇലകൾ പൊഴിച്ച ദിവസം അവയെ വഹിച്ചകന്ന കാറ്റിനോടൊപ്പം ഞങ്ങളുടെ മധുരസ്മൃതികളും പ്രണയവും നഷ്ടമായി.
ടീച്ചര്‍ ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരിക്കലെങ്കിലും തന്നോടൊന്ന് ചോദിച്ചെങ്കില്‍, ഉത്തരം പറയാന്‍ ഒന്നുമല്ല, തന്നോട് ടീച്ചര്‍ ഒന്ന് മിണ്ടാന്‍ പേര് വിളിക്കുന്നത് കേള്‍ക്കാന്‍. അപ്പോഴെല്ലാം ക്ലാസ്സില്‍ തന്നെ മാത്രം അവഗണിക്കുന്നതായി തോന്നി.
മക്കളുമായുള്ള ആശയവിനിമയങ്ങൾ അമ്മമാരിലേക്കു മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. അച്ഛന്മാർ എല്ലാ വീടുകളിലും പുറന്തള്ളപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. നീണ്ട നിശബ്ദതയും, അവഗണനയും അവരെ വീട്ടിനുള്ളിൽത്തന്നെ ഒരു ഏകാന്തദ്വീപിൽ തളച്ചിടുന്നപോലെ.
'ഈ പെഴച്ചതുങ്ങളെ ഞാനിന്ന് കൊല്ലുമെന്ന്' ആക്രോശിച്ചു തിരിഞ്ഞ അയാളുടെ കഴുത്തുനോക്കി ആ അമ്മ ആഞ്ഞുവെട്ടി. ചോര കെട്ടുപൊട്ടിയപോലെ നാലുപാടും ചീറ്റി. ശബ്ദംകേട്ട് മക്കളുണർന്നു. ആളുകൾ ഓടിക്കൂടി.
ഇനിയും കൊട്ടാനാകാത്ത ആ വിരലുകളിലെ കുത്തിത്തറക്കുന്ന വേദന താൻ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ ചെണ്ടക്കോൽ അച്ഛന്റെ കൈവെള്ളയിലേക്ക് ചേർത്ത് വെച്ച് വിരലുകൾ മടക്കി ചേർത്തു. അപ്പോഴെല്ലാം അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ജീവിതത്തിൽ പലപ്പോഴും ഉള്ള ഓട്ടത്തിന്റെ ഇടക്ക് ഞാൻ എപ്പോഴൊക്കെയോ മരണത്തിന്റെ ഈ ഒരു വരവ് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ വരവ് അൽപം നേരത്തെ ആയോ എന്നൊരു സംശയം. മരണം എന്റെ തോളത്തു കൈ വച്ചു കൊണ്ട് ചോദിച്ചു "പ്രതീക്ഷിച്ചില്ല അല്ലെ"
കടവ് വഞ്ചിയിൽ അക്കരേക്ക് പോയി കൊണ്ടിരിക്കുമ്പോൾ, പുഴയുടെ മധ്യത്തിൽ എത്തിയപ്പോൾ, കടലിലെ തിരമാലകൾ കണക്ക് വലിയ ഓളങ്ങൾ, പുഴയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് ഞങ്ങൾ യാത്ര ചെയ്തിരുന്ന വഞ്ചിയിലേക്ക് അടിക്കാൻ തുടങ്ങി. കഴുക്കോൽ കുത്തി വഞ്ചി നിയന്ത്രിച്ചിരുന്ന അമരക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങി,
നാടകം തുടങ്ങി, അയാളുടെ പ്രവേശന സമയമായി. കാല് നിലത്തുറക്കാതെ അസ്പഷ്ടമായ ഡയലോഗ് പറഞ്ഞുകൊണ്ട് വാസുദേവൻ രംഗപ്രവേശനം ചെയ്തു. കാണികൾ അസ്വസ്ഥരായി, മുറുമുറുപ്പ് സംസാരത്തിലേക്ക് കടന്നു. അവസാനം വാസുദേവൻ ഉടുത്ത മുണ്ടഴിച്ചു നാടകത്തിലില്ലാത്ത ഡയലോഗുകൾ
പൊടുന്നനെ തന്നെ ആരോ ചുറ്റിവരിയുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ഒഴിഞ്ഞ് മാറി തിരിയാനാഞ്ഞു. ഝടുതിയിൽ ലോകം കീഴ്മേൽ മറിഞ്ഞു. ചേമ്പിൻ താളുകള്‍ അദ്ദേഹത്തെ തലകീഴായി ആകാശത്തേക്ക് എടുത്തുയർത്തി.
വളർന്നിറങ്ങിയിട്ടും വെട്ടിയൊതുക്കാത്ത മുടിയും, പൊടിയും അഴുക്കും പിടിച്ച മേനിയും, മുഷിഞ്ഞ വേഷവുമായി ശാഠ്യക്കാരിയായ ആ സ്ത്രീ നിരാശയായി വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോൾ തിങ്ങിപ്പാര്‍ക്കുന്ന വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ അവൾ അവരെയും നോക്കിയിരുന്നു.
ഉള്ളിന്റെയുള്ളിൽ തന്റെ വധുവായി യമുനയെ സങ്കൽപ്പിക്കുമ്പോൾ ഇങ്ങനെ ഒരു അവസ്ഥാന്തരം അവൾക്കുണ്ടാകുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.. രണ്ടു ദിവസം പനിച്ചുകിടന്ന അവൾ മൂന്നാം ദിവസം ആരോടും ഒരു യാത്ര പോലും പറയാതെ ഈ ലോകം വിട്ടുപോയി.
എന്റെ ഹൃദയത്തിന്റെ ഭാഷ ഉമ്മ തിരിച്ചറിയാൻ തുടങ്ങി. ഒരു വാക്ക് പോലും ഉമ്മയോട് സംസാരിക്കാൻ എനിക്ക് കഴിയില്ല. പക്ഷെ എന്റെ ഒരു കാര്യത്തിനും ഉമ്മ മുടക്കം വരുത്തിട്ടില്ല. എന്നെ മറ്റുള്ളവർ ചീത്ത പറയുമ്പോൾ ഉമ്മയ്ക്ക് വലിയ സങ്കടമാണ്.
ഇറങ്ങാൻ നേരം എന്റെ കണ്ണുകൾ പരതി, ആരോടെങ്കിലുമൊന്നു പറഞ്ഞിട്ട് പോരാൻ. അപ്പോഴാണ് ഓർത്തത് ആരോടാണ് പറയുക. ഹിന്ദുവായ ചേച്ചിയും ക്രിസ്ത്യാനിയായ മാത്തുക്കുട്ടിയും തമ്മിൽ പ്രേമിച്ച് കല്യാണം കഴിച്ചതാണ്. കുട്ടികളില്ല.
അവൻ അവളെ ആ മുറിയിൽ കിടത്തി വാതിൽ പുറത്തു നിന്നടച്ചു.. ഉമ്മറത്തുപോയി ആരെയോ കാത്തിരുന്നു. അരമണിക്കൂറിനു ശേഷം.. "സൂക്ഷിക്കണം, ക്രിസ്മസ്ക്കാലമാണ് പൊലീസ് ചെക്കിങ് കാണും.
കൂടെയുള്ളവരുടെ പണി കഴിഞ്ഞു വന്നിട്ട്, അവരെയും കൂട്ടി മാത്രമേ കവർ റെഡി ആക്കൂ എന്ന് ഞാനാദ്യമേ ഉറപ്പിച്ചിരുന്നു. വിറയില്ലാതെ ജോലി ചെയ്യണമെങ്കിൽ വിവരമുള്ളവർ കൂടെ വേണം എന്നതാണ് വിയർപ്പും വിറയലും, മാറ്റാൻ ഞാൻ കണ്ടെത്തിയ പോംവഴി. അതിനിടയ്ക്ക് അയാള്‍ തന്നെ വന്നു നേരിട്ടു പണി തുടങ്ങി.
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിൽ പ്രതിപാദിച്ച ക്ലബ്ഡ് തംബ് ആണ്. തള്ളവിരലിന്റെ നഖത്തിന്റെ പകുതി മാത്രമേ ഇവർക്കുണ്ടാവൂ. അവരുടെ സവിശേഷതയും വായിച്ചു ഞാൻ അത്ഭുതം കൊണ്ടു. പിന്നത്തെ യാത്രകളിലെല്ലാം ഇങ്ങനത്തെ തള്ളവിരലുകളുള്ള ആളുകളെ തിരയുന്നത് എന്റെയൊരു പതിവായി.
പാടത്തിന്റെ ഒരു ഭാഗത്തായി വലിയ അമ്പലക്കുളം, ഞങ്ങളെന്നും കുളിക്കാൻ പോകുന്ന കുളം. അന്ന്, ആ കുളത്തിൽ അവിടുത്തെ എല്ലാ വിഭാഗം ആളുകളും കുളിച്ചിരുന്നു. ഒരു ഭാഗത്ത് പാടത്ത് നിന്ന് വരുന്ന കന്നുകാലികൾക്ക് വെള്ളം കുടിക്കാനും കുറച്ചു നേരം വെള്ളത്തിൽ കിടക്കാനുമായി ഒരിടം.
ജീവിതം എന്ന വലിയ വെല്ലുവിളി, എല്ലാം നേരിട്ട് മുന്നോട്ടു പോകുന്ന നാം. ഇടയിൽ നമ്മെ തളർത്താൻ കനത്ത കാറ്റുകൾ. ആ കാറ്റിനെ, അല്ലെങ്കിൽ ആ തടസ്സങ്ങളെ നാം ബഹുമാനിക്കണം, അതൊരു പരീക്ഷണമാണ്, തിരിഞ്ഞു നിന്ന് ആ കനത്ത കാറ്റിന് കീഴടങ്ങിയതായി സ്വയം തിരിച്ചറിയണം.
Results 1-25 of 7556
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.