Activate your premium subscription today
മണ്ണാർക്കാട്∙ ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോളജിനുള്ളിൽ ബാൻഡ് ഉപയോഗിക്കുന്നതിനെച്ചൊല്ലി സംഘർഷാവസ്ഥ. പൊലീസും വിദ്യാർഥികളും തമ്മിൽ ബലപ്രയോഗം നടന്നു. ക്യാംപസിനകത്തു ബാൻഡ് ഉപയോഗിക്കുന്നതു പൊലീസ് ബലമായി തടഞ്ഞു. പുതുവത്സര ദിനമായ ഇന്നലെയാണു സംഭവം. കോളജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.
ഷൊർണൂർ∙ കേരളത്തിലെ പഴക്കമേറിയ റെയിൽ പാതകളിൽ ഒന്നായ നിലമ്പൂർ–ഷൊർണൂർ പാതയിൽ ആദ്യമായി ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തി. ഇന്നലെ രാവിലെ 11.30നു നിലമ്പൂരിലെത്തിയ കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിനിലാണു ചരിത്രത്തിൽ ഇടംപിടിച്ചത്. പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനു പിന്നാലെ 31ന് ഇലക്ട്രിക് എൻജിൻ
ഷൊർണൂർ∙ ഡീസൽ എൻജിനുകൾ ചൂളം വിളിച്ച് ഓടിയ നിലമ്പൂരിലെ വഴികളിലൂടെ ഇനി ഇലക്ട്രിക് ട്രെയിനുകൾ വേഗത്തിൽ സർവീസ് നടത്തും. ഒട്ടേറെ യാത്രക്കാരുമായി ഇന്നലെ രാവിലെ 10.10ന് കോട്ടയം–നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസാണ് വൈദ്യുതീകരിച്ച വഴിയിലൂടെ ആദ്യം യാത്രയാരംഭിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം
തൊഴിൽമേള നാലിന് പാലക്കാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീം ലീഡർ , കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിങ്, സ്റ്റോർ മാനേജർ, ഓഫിസ് ഓപ്പറേഷൻസ്, ഷിപ്പിങ് ഡിപ്പാർട്മെന്റ്, ഓഫിസ് അസിസ്റ്റന്റ്, ഏജൻസി
പാലക്കാട്ടെ സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്വര പാരിസ്ഥിതിക ആഘാതമൊന്നുമേൽക്കാതെ തനിമയോടെ നിലനിൽക്കുന്നതിൽ നാം കടപ്പെട്ടിരിക്കുന്ന പ്രമുഖരിൽ ഒരാളാണ് ഡോ.കെ.എസ്.മണിലാൽ. സൈലന്റ് വാലിയിലെ സസ്യ സമ്പത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവിടെ അണക്കെട്ട് നിർമിക്കേണ്ടെന്ന തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൈക്കൊണ്ടത്.
ഊട്ടി∙ കോയമ്പത്തൂരിൽ അമ്മയാന ചരിഞ്ഞതിനെ തുടർന്ന് മുതുമല കടുവസങ്കേതത്തിലെ ആനവളർത്തു കേന്ദ്രത്തിലെത്തിച്ച കുട്ടിയാനയ്ക്ക് 24 മണിക്കൂർ പരിചരണം. കഴിഞ്ഞ മാസം 24 നാണ് അമ്മയാനയെ ചരിഞ്ഞ നിലയിൽകണ്ടത്. കരഞ്ഞുകൊണ്ട് നടന്ന കുട്ടിയെയും ഒപ്പം കണ്ടെത്തുകയായിരുന്നു. പിന്നീട് ഒരാഴ്ചയോളം മറ്റ് ആനക്കൂട്ടത്തിൽ
പാലക്കാട് ∙ സ്വരലയ സമന്വയം നൃത്തസംഗീതോത്സവത്തിന്റെ സമാപന സമ്മേളനം എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷനായി. സെക്രട്ടറി ടി.ആർ.അജയൻ, പി.മമ്മികുട്ടി എംഎൽഎ, പ്രഫ.കെ.മോഹൻദാസ്, ബി.ജയരാജ്, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അജിത് കെ.സുബ്രഹ്മണ്യം ഹിന്ദുസ്ഥാനി
പാലക്കാട് ∙ പുതുവർഷം ആഘോഷമാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. പുതിയ യാത്രകളുമായി ജനുവരിയിലെ ടൂർ ഡയറി പുറത്തിറക്കി. ഇക്കുറി വിവിധയിടങ്ങളിലേക്കായി 22 യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, മലക്കപ്പാറ, കോഴിക്കോട്, ആലുവയിലെ തിരുവൈരാണികുളം
പാലക്കാട് ∙ നഗരസഭയ്ക്ക് അധിക വരുമാനം ഉറപ്പാക്കിയും അതേസമയം ഒട്ടും ചെലവില്ലാതെയും ഉള്ള നിർണായക നിയമാവലികൾ (ബൈലോ) നഗരസഭ കൗൺസിൽ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. ഇതുവഴി നഗരസഭയ്ക്ക് ഒരു വർഷം 2 കോടിയിലധികം രൂപ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. ∙ വിക്ടോറിയ കോളജ് മുതൽ നൂറടി റോഡിലുള്ള വൈദ്യുതി വിളക്കുകളുടെ
എടത്തനാട്ടുകര∙ കർഷകർക്കും യാത്രക്കാർക്കും ഏറെ ദുരിതമായി എടത്തനാട്ടുകരയിലും പരിസരങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമായി. പല ഭാഗങ്ങളിലും ഇവ കുറുകെ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും തുടർക്കഥയാണ്. കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാരിന്റെ അനുമതിയുണ്ടെങ്കിലും ഈ പഞ്ചായത്തിൽ
ആലത്തൂർ∙ താലൂക്ക് ആശുപത്രി അങ്കണത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 14 കോടി രൂപ വകയിരുത്തി നിർമിക്കുന്ന ഒപി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തിയാകുന്നു. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നിലകളുള്ള കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലി കഴിഞ്ഞ് ടൈൽസ് പതിക്കുകയാണ്. ഇതു കഴിഞ്ഞാലുടൻ പെയ്ന്റിങ് ആരംഭിക്കും.
ആലത്തൂർ∙ കൃഷിഭവനിൽ കൂരോടുമന്നം പാടശേഖരത്തിൽ ഗാളീച്ചയുടെ ആക്രമണം രൂക്ഷമായി. കൃഷി ഓഫിസർ, വിള ആരോഗ്യകേന്ദ്രം എന്നിവർ നടത്തിയ പരിശോധനയിലാണ് 40 ദിവസം പ്രായമായ നെൽക്കൃഷിയിൽ ഗാളീച്ചയുടെ ആക്രമണം കണ്ടത്. നാമ്പിലയ്ക്കു പകരം വെള്ളകൂമ്പ് വരുന്നതാണു രോഗലക്ഷണം. ഞാറ്റടി മുതൽ കതിർ വരുന്നതു വരെയുള്ള ഏതു സമയത്തും
വടക്കഞ്ചേരി∙ പാലക്കുഴി പ്രതിഭ വായനശാലയുടെയും ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാലക്കുഴി ഫെസ്റ്റ് 4, 5 തീയതികളിൽ നടക്കും. പൊതുസമ്മേളനം 4നു വൈകിട്ട് 6നു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനൻ എംഎൽഎ പ്രമുഖ വ്യക്തികളെ ആദരിക്കും. കേരളത്തിലെ 24 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി 5നു
ഒറ്റപ്പാലം ∙ പുതുവർഷപ്പുലരിയിൽ പാലപ്പുറം ഹാൾട്ട് റെയിൽവേസ്റ്റേഷൻ ചരിത്രമായി. പാലക്കാട്–ഷൊർണൂർ റെയിൽപ്പാതയിലെ 85 വർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനാണു താഴുവീണത്. ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനത്തിന് ഏജന്റുമാരെ കണ്ടെത്താൻ റെയിൽവേ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ലക്കിടി, ഒറ്റപ്പാലം
കോയമ്പത്തൂർ ∙ പട്ടാപ്പകൽ അധ്യാപികയുടെ വീട്ടിൽ നിന്ന് 58 പവൻ ആഭരണങ്ങളും പണവും കവർന്ന സംഘം പിടിയിൽ. വടവള്ളി വേമ്പൂ അവന്യൂവിൽ എം.മോഹനകൃഷ്ണൻ (27), കൊല്ലം കടയ്ക്കൽ വി.പ്രവീൺ (42), മലപ്പുറം ചെമ്മാട് കലത്തിൽ എം.സൈഫുദ്ദീൻ (42), വടവള്ളി സ്വദേശികളായ ദിനേഷ് (31), ദേവിക (40) എന്നിവരെയാണ് സിറ്റി പൊലീസിന്റെ
അപേക്ഷ ക്ഷണിച്ചു കല്ലേപ്പുള്ളി ∙ ഐഎച്ച്ആർഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിൽ താഴെ പറയുന്ന ഗവ. അംഗീകൃത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡിഡിറ്റിഒഎ) യോഗ്യത: എസ്എസ്എൽസി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ) പ്ലസ്ടു. പൂരിപ്പിച്ച
പാലക്കാട്∙ കൂടെനിന്നു കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ടെന്നു ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിയുടെ ഫെയ്സ്ബുക് പോസ്റ്റ്. കുതികാൽ വെട്ടിയവർക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
പാലക്കാട് ∙ കലാമണ്ഡലം രാമൻകുട്ടിനായരുടെ സ്മരണയ്ക്കായി, സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വാർഷിക പുരസ്കാരമായി സ്വരലയ ഏർപ്പെടുത്തിയ സ്വരലയ കലാമണ്ഡലം രാമൻകുട്ടിനായർ പുരസ്കാരം–2024 മുതിർന്ന നാടകനടി നിലമ്പൂർ ആയിഷയ്ക്കു സമർപ്പിച്ചു. കെ.പ്രേംകുമാർ എംഎൽഎ പുരസ്കാരം സമ്മാനിച്ചു. തന്റെ തൊണ്ണൂറാമത്തെ
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപ്പരുത–പാലക്കുഴി റോഡിൽ കാട്ടാനയിറങ്ങി. വനം വകുപ്പ് സ്ഥാപിച്ച സോളർ ഫെൻസിങും സ്വകാര്യ വ്യക്തിയുടെ ഫെൻസിങ്ങും തകർത്താണ് കാട്ടാന പൊതുമാരാമത്ത് റോഡ് മുറിച്ച് കടന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിലയുറപ്പിച്ചത്. ഒളകര ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെത്തി
കൊഴിഞ്ഞാമ്പാറ ∙ പ്രദേശത്ത് ശുദ്ധജല വിതരണം നിലച്ചിട്ട് ഒരാഴ്ചയിലേറെയായിട്ടും പരിഹാരം കാണുന്നില്ലെന്നാരോപിച്ച് നാട്ടുകാർ കൊഴിഞ്ഞാമ്പാറ ജല അതോറിറ്റി ഓഫിസിൽ പ്രതിഷേധവുമായെത്തി. നാട്ടുകൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും നൂറോളം കുടുംബങ്ങളിലുമാണ് ശുദ്ധജലം മുടങ്ങിയത്. പൈപ്പ് പൊട്ടിയത് മാറ്റാൻ അധികൃതർ
പാലക്കാട് ∙ ചികിത്സ തേടി ജില്ലാ വനിതാ–ശിശു ആശുപത്രിയിൽ എത്തുന്നവർ മലിനജലം ചവിട്ടി വേണം ആശുപത്രിയിൽ പ്രവേശിക്കാൻ. നടപ്പാതയിലെ സ്ലാബുകൾ തകർന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തിയതാണു കാരണം. ജില്ലാ ആശുപത്രിയിലെ ജനറൽ വാർഡിൽ നിന്നുമുള്ള മലിനജലമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. മാസങ്ങളായി ഇതാണു സ്ഥിതി.
ആലത്തൂർ∙ പുകയില നിരോധന നിയമം ഡ്രൈവിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ ആലത്തൂർ, എരിമയൂർ, തൃപ്പാളൂർ പ്രദേശങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിച്ചതിനു നാലു സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കി. സ്കൂൾ പരിസരത്തു നിയമവിരുദ്ധമായി വിൽപന നടത്തിയിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.പരിശോധനയ്ക്കു
വന്യമൃഗശല്യം വന്യമൃഗശല്യം ഒരുപാടുപേരുടെ ജീവനും സ്വത്തിനും ഭീഷണിയായ വർഷം. ആനയും പുലിയും മാത്രമല്ല കാട്ടുപന്നിയും കുറുക്കനും പോലും ജീവനെടുക്കാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ കുറുക്കൻ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞാണ് അധ്യാപിക മരിച്ചത്. വനാതിർത്തി മേഖലയിലെ കൃഷി മാനും മയിലും
അധ്യാപക ഒഴിവ് മുക്കാലി അട്ടപ്പാടി എംആർഎസിൽ എച്ച്എസ്എസ്ടി (ഗണിതം) ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു രാവിലെ 11.30ന്. മങ്കര ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിൽ ഒഴിവ്. ജനുവരി 3നു രാവിലെ 11നു കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ജോലി ഒഴിവ് കുഴൽമന്ദം∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക്
എടത്തനാട്ടുകര∙ കണ്ണീരിറ്റു വീഴുന്ന കണ്ണുകളുമായി ചളവ ഗവ.യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നടത്തിയ ആദ്യ ഗാർഡ് ഓഫ് ഓണർ അവരുടെ പ്രിയ അധ്യാപികയ്ക്കുള്ള അവസാന സല്യൂട്ടായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ചളവ ഗവ.യുപി സ്കൂളിലെ അധ്യാപിക ഇ.വി.സുനിതയുടെ ഭൗതിക ശരീരം ഐടിസി പടിയിലെ തറവാട്ടു
പാലക്കാട് ∙ കോക്കകോള കമ്പനി പൂട്ടി 20 വർഷം കഴിഞ്ഞെങ്കിലും ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനുള്ള പ്ലാച്ചിമട നഷ്ടപരിഹാര ബിൽ മരവിച്ചു കിടക്കുന്നു. നഷ്ടപരിഹാരത്തിനായി വീണ്ടും നിയമനിർമാണം നടത്താൻ സാധ്യത തേടുകയാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണു സർക്കാർ നൽകുന്ന മറുപടി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപു തന്നെ ഭൂമി ഏറ്റെടുത്ത സർക്കാർ കമ്പനിക്കു നാടുവിടാൻ സൗകര്യം ചെയ്യുകയാണെന്ന് ആരോപിച്ച് പ്ലാച്ചിമട സമരസമിതി സമരത്തിലാണ്.
കാഞ്ഞിരപ്പുഴ ∙ കർഷകർക്കായി കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു തെങ്കര വലതുകര കനാലിന്റെ ഉപ കനാലുകളിലൂടെ നാളെ മുതൽ വെള്ളം തുറന്നുവിടും. തെങ്കര, ശിവൻകുന്ന്, മണലടി ഭാഗത്തേക്കു വെള്ളം എത്തുന്ന അരകുറുശ്ശി ഉപ കനാലിലൂടെയാണു നാളെ രാവിലെ എട്ടിനു വെള്ളം തുറന്നു വിടുക. കർഷകരുടെ ആവശ്യ പ്രകാരമാണിത്.ഈമാസം 24നു തെങ്കര
നെന്മാറ ∙ വടക്കഞ്ചേരി-ഗോവിന്ദാപുരം പാതയെ ഹൈവേ ആക്കി ഉയർത്തുമെന്ന പ്രഖ്യാപനം നീളുന്നതിനാൽ ഇതേ റോഡിലെ 2 ബൈപാസ് പദ്ധതികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മോർത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ) നേതൃത്വത്തിൽ ഭാരത്മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നു ദേശീയപാത
കോയമ്പത്തൂർ ∙ അപ്രതീക്ഷിതമായി അമ്മ ചരിഞ്ഞതോടെ പോറ്റമ്മയെ ഏൽപിക്കാനായുള്ള വനപാലകരുടെ ശ്രമവും പുതിയ അമ്മയ്ക്കായുള്ള കുട്ടിയാനയുടെ കാത്തിരിപ്പും തുടരുന്നു. ഡിസംബർ 24ന് പുലർച്ചെ കോയമ്പത്തൂർ റേഞ്ചിലെ പന്നിമടയിലാണ് രണ്ടുമാസം പ്രായമുള്ള കുട്ടിയാനയെ തനിച്ചു കണ്ടെത്തിയത്. അന്നു മുതൽ കോയമ്പത്തൂർ,
പട്ടാമ്പി ∙ റോഡരികിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നീക്കം ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരിച്ചു. വല്ലപ്പുഴ കുറുവട്ടൂർ - മുണ്ടക്കോട്ടുകുറുശി റോഡിൽ വെള്ളംകെട്ടി നിന്ന ഭാഗത്താണു മാലിന്യം നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ചത്. സ്കൂളിലേക്കും മദ്രസയിലേക്കും
Results 1-30 of 10000