ADVERTISEMENT

അങ്കമാലി ∙ ചേലക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയില്ലെന്നും പാലക്കാട‌് എസ്ഡിപിഐയുടെ പിന്തുണ ചോദിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാലക്കാട് ലഭിച്ച ഭൂരിപക്ഷം അപ്രതീക്ഷിതമല്ല; അവിടെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പുകളിൽ പല മണ്ഡലങ്ങളിലും സ്വന്തം പാർട്ടി പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർഥികൾക്കു തന്നെയാണോ വോട്ട് ചെയ്തതെന്ന് സിപിഎം പരിശോധിക്കണം.

ചേലക്കര സിപിഎമ്മിന്റെ ഹിമാലയമായിരുന്നു. ഒറ്റയടിക്ക് ഹിമാലയം പിടിക്കണമെന്നു പറഞ്ഞാൽ നടക്കില്ല. ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിനെ ചെറിയ ഭൂരിപക്ഷത്തിൽ ഒതുക്കിയതിനു ഞങ്ങൾക്കു ഗോൾഡ് മെഡൽ തരണം. ഭാവിയിൽ ചേലക്കര കോൺഗ്രസ് പിടിക്കും. ചേലക്കരയിൽ സംഘടനാ രംഗത്ത് എന്തെങ്കിലും പാകപ്പിഴ വന്നോയെന്നു പരിശോധിക്കും.ചേലക്കരയിൽ രാഷ്ട്രീയവോട്ടുകളാണ്. സരിൻ തിരിച്ചുവന്നാൽ കോൺഗ്രസ് പരിഗണിക്കില്ല. സന്ദീപ് വാരിയർ വന്നതു പാർട്ടിക്കു ഗുണം ചെയ്തെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോഷം ഉപതിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ പ്രചാരണങ്ങൾക്കു ലഭിച്ച തിരിച്ചടി കൂടിയാണു ജനവിധി. എല്ലാ വിഭാഗത്തിന്റെയും പിന്തുണ യുഡിഎഫിനു ലഭിച്ചു. പരാജയത്തിലെ ജാള്യം മൂലമാണു സിപിഎം വർഗീയ ആരോപിക്കുന്നത്.

പാലക്കാട് ബിജെപി തോറ്റതിൽ സിപിഎമ്മിനു കടുത്ത നിരാശയാണ്. ബിജെപിയുടെ അജണ്ടകളാണു സിപിഎം നടപ്പാക്കാൻ നോക്കിയത്. തിരിച്ചടികിട്ടിയിട്ടും പാഠം പഠിക്കാൻ സിപിഎം തയാറാവുന്നില്ല. 

English Summary:

There is no failure in the selection of Chelakkara candidate: K. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com