Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി ∙ ഇത്രയും നാൾ ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ ഉപയോഗിച്ച google.co.in മറക്കാം, ഇനി വെറും google.com മാത്രം. വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായി സേർച് റിസൾട്ടുകൾ ലഭിക്കാനാണ് ഇതുപോലെ പ്രാദേശിക ഡൊമെയ്നുകൾ ഗൂഗിൾ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ google.co.in ന് സമാനമായി യുകെയിൽ
ന്യൂഡൽഹി∙ കേരളതീരത്തെ കടൽമണൽ ഖനനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലേലനടപടികൾ ഒരു മാസത്തേക്കു കൂടി കേന്ദ്രം നീട്ടിവച്ചു. ഇത് മൂന്നാം തവണയാണ് നീട്ടിവയ്ക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ടെൻഡർ രേഖകൾ വാങ്ങുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇത് മേയ് 16ലേക്ക് നീട്ടി. ബിഡ്
വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിൽ കിഫ്ബിയുടെ പങ്ക് നിർണായകമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്കായി 1,862.51 കോടി രൂപയുടെ സഹായമാണ് കിഫ്ബി വഴി ലഭിച്ചത്. മുടങ്ങിക്കിടന്ന സബ്സ്റ്റേഷനുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയാക്കി.
ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ ഇക്കുറിയെത്തുന്നത് ഗ്രീൻമീറ്റ്.
കൊച്ചി, 2025 ഏപ്രിൽ 9 - ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും.
51,000 ആഡംബര കാറുകൾ വിറ്റ് ഇന്ത്യൻ ആഡംബര കാർ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ ഒന്നാമതെത്തിയത് മെഴ്സിഡീസ് ബെൻസ്. 18,928 കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്. 4 ശതമാനമാണ് വിൽപന വളർച്ച.
സ്വർണാഭരണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹോൾമാർക്കിങ് സംവിധാനം രാജ്യത്ത് വന്നിട്ട് 25 വർഷം. 2000 ഏപ്രിൽ 11ന് രാജ്യത്ത് ഹോൾമാർക്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ആദ്യമായി സ്വർണാഭരണത്തിൽ ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ചത് കൊച്ചിയിലാണ്.
രാജ്യത്തെ ആഡംബര കാർ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ വിറ്റത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% മാത്രമാണ് വളർച്ച. 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളെയാണ് ആഡംബര കാറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.
എറണാകുളം ജില്ലയിലെ ചെല്ലാനത്തെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി ഫണ്ടുപയോഗിച്ചാണിത്. കടലാക്രമണം രൂക്ഷമായ കേരളത്തിലെ പത്ത് ഹോട്ട്സ്പോട്ടുകളിലും കിഫ്ബി വഴി പരിഹാരപദ്ധതി നടപ്പാക്കും. കാസർകോട് അണക്കെട്ട് നിർമിക്കാനുള്ള പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയിൽ ഹരിത ഇന്ധനമെന്ന വിശേഷണത്തോടെ അവതരിപ്പിച്ച സിഎൻജിയുടെ വില തീപിടിച്ച് ഉയരുന്നതു കിലോഗ്രാമിനു 90 രൂപയിലേക്ക്. വില വർധന പൊള്ളിക്കുന്നത് ആയിരക്കണക്കിന് ഉപയോക്താക്കളെ. പെട്രോൾ – ഡീസൽ വില കുതിച്ചു കൊണ്ടിരുന്ന കാലത്താണു സിഎൻജി ആശ്വാസമായി അവതരിച്ചത്. ആ പ്രതീക്ഷയും മങ്ങുകയാണ്.
മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല.
ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സ്വന്തം നാടാണ് അമേരിക്ക. എന്നിട്ടും, സ്വന്തം രാജ്യത്ത് ഐഫോൺ നിർമിക്കുകയെന്നത് ഇപ്പോഴും ആപ്പിളിനു സ്വപ്നം മാത്രം. പ്രസിഡന്റ് ആയിരിക്കെ, ബറാക് ഒബാമ നേരിട്ട് അന്നത്തെ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സിനോട് ഐഫോണുകൾ അമേരിക്കയിൽ നിർമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ‘അതു നടക്കുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ജോബ്സിന്റെ മറുപടി.
യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ് ഇൻഡിഗോയുമായി സഹകരിച്ച് സർവീസുകൾക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചത്.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ഇനി ആധുനിക സൗകര്യങ്ങൾ. ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് തയാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷപരിപാടികളുമാണ് ഡിജിറ്റൽ കലണ്ടറിലുള്ളത്.
യാത്രക്കാർക്കു വിഷുക്കൈനീട്ടമായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസി ഘടിപ്പിച്ച് നിരത്തിലെത്തുന്നു. ആദ്യ ബസ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എൻജിനീയറിങ് കമ്പനിയിൽ എസി ഘടിപ്പിച്ച് കെഎസ്ആർടിസിക്കു കൈമാറി. 6.2 ലക്ഷം രൂപയാണു എസി സംവിധാനം ഒരുക്കിയതിനു ചെലവായത്.
സംസ്ഥാനത്ത് ഫിഷറീസ്, സാംസ്കാരിക രംഗങ്ങളിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിനായി 150 കോടിയാണ് കിഫ്ബി അനുവദിച്ചത്. കൊല്ലത്ത് 49.68 കോടി ചെലവിട്ടു നിർമിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം തുറന്നു. 68 കോടി ചെലവിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം, വിവിധ ജില്ലകളിൽ തിയേറ്ററുകള് എന്നിവയുമുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ 1.5 ലക്ഷം കോടി രൂപ ആപ്പിൾ ഐഫോണുകളുടെ കയറ്റുമതിയിൽ നിന്നാണ്. ഫോണുകളുടെ കയറ്റുമതിയിൽ തൊട്ടുമുൻപത്തെ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 54% വർധനയുണ്ട്.
രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ വിറ്റപ്പോൾ 736,508 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.
സ്വന്തം പ്രദേശത്ത് ഏതു കമ്പനിക്കാണ് മെച്ചപ്പെട്ട മൊബൈൽ കവറേജ് എന്നു പരിശോധിച്ച് ഇനി സിം എടുക്കാം. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരം റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ (വിഐ) എന്നിവ കവറേജ് മാപ്പ് അവരവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
ചിക്കൻ-ഫ്രൈയുടെ ടേസ്റ്റുള്ളൊരു ടൂത്ത്പേസ്റ്റ്. വിപണിയിലെത്തി മണിക്കൂറുകൾകൊണ്ട് ചൂടപ്പംപോലെ വിറ്റുംതീർന്നു. പ്രമുഖ യുഎസ് ഫാസ്റ്റ്-ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ ടൂത്ത് പേസ്റ്റാണ് 48 മണിക്കൂറിനകം മുഴുവനും വിറ്റുപോയത്.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയാണ് ഹാബിറ്റൺ സാരഥികൾ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-6 ഇവിടെ കാണാം.
രാജ്യത്താദ്യമായി നിര്മിതബുദ്ധി (എഐ) നയം രൂപീകരിക്കുന്ന സംസ്ഥാനമാകാൻ കേരളം. ഡിസംബറിൽ സംഘടിപ്പിച്ച ജനറേറ്റീവ് എഐ കോൺക്ലേവിലാണ് നിർമിത ബുദ്ധിനയം രൂപീകരണ ആശയമുണ്ടായത്. ആര്ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരടുനയം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഒരുമാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
രാജ്യത്ത് എസി, റഫ്രിജറേറ്റർ വില ഉയരുമെന്ന് സൂചന. എസികളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന കൂളിങ് വാതകങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളവയാകണമെന്ന നിബന്ധന ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നതിന് പിന്നാലെയാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്. കൂളിങ് ഗ്യാസുകളിൽ ഗ്ലോബൽ വാമിങ് പൊട്ടൻഷ്യൽ (ജിഡബ്ല്യുപി) ഗ്യാസുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്.
സംസ്ഥാനത്ത് സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലുമുണ്ട്. കേരളം വിട്ട് പോയിക്കഴിഞ്ഞാൽ കൊച്ചുകൊച്ചു മാടക്കടകൾ പോലെ കെട്ടിവച്ച സ്ഥാപനങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്.
Results 1-25 of 653
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.