Activate your premium subscription today
Friday, Apr 18, 2025
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഇരുചക്ര വിപണിയിൽ കാലങ്ങളായി കയ്യാളുന്ന ഒന്നാം സ്ഥാനത്തിന് ഈ സാമ്പത്തിക വർഷത്തിലും ഇളക്കമില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബീൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലും കഴിഞ്ഞ മാസത്തിലെ റീട്ടയിൽ വിൽപന, വിപണി വിഹിതം എന്നിവയിലും മികച്ച ഇരുചക്ര വാഹന നിർമാതാക്കളായി പ്രഥമസ്ഥാനത്തു എത്തിയത് ഹീറോ മോട്ടോകോർപ്പാണ്
ന്യൂഡൽഹി ∙ ചെറുകാറുകൾ വേണ്ട, ഇന്ത്യക്കാർക്കിഷ്ടം എസ്യുവികളോട്. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിഞ്ഞ സ്വകാര്യ വാഹനങ്ങളിൽ 65 ശതമാനവും എസ്യുവി (സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ) വിഭാഗത്തിലുള്ളതാണ്. അതേസമയം കഴിഞ്ഞ 15 വർഷമായി കാർ വിപണിയിൽ ഏറ്റവും അധികം വിൽപന നേടിയിരുന്ന ചെറു കാറുകൾ (സെഡാനുകളും
വാഹനങ്ങളുമായി നിരത്തിലെത്തുന്നവർ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും പരിഗണന നൽകണം. ഡ്രൈവിങ്ങിലെ ബാലപാഠം പോലും മറന്നുള്ള ചിലരുടെ അഭ്യാസ പ്രകടനങ്ങൾ കാണുമ്പോൾ ഈയൊരു കാര്യം വിസ്മരിക്കുന്നു എന്ന് തോന്നിപോയാൽ അതിൽ അദ്ഭുതപ്പെടാനില്ല. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെ വൈറലായത്.
ചലച്ചിത്ര താരങ്ങളിൽ ഏറെ പേർക്കും വാഹനങ്ങളോട് പ്രിയമേറെയാണ്. ബോളിവുഡ് താരം ബോബി ഡിയോളും അതിൽ നിന്നും വ്യത്യസ്തനല്ല. നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള താരം തന്റെ ഗാരിജിലേക്കു പുതിയ ഒരു കാറ് കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ റേഞ്ച് റോവർ സ്പോർട് ആണ് ബോബി ഡിയോളിന്റെ
വാഹനങ്ങുടെ ബ്രാൻഡ് പോലെതന്നെ അതിന്റെ അംബാസഡർ ആരെന്നുള്ളതും വാഹന പ്രേമികൾക്ക് പ്രധാനമാണ്. ചില ബ്രാൻഡുകൾ എന്നു പറയുന്നത് ഒരു വിശ്വാസമാണ് . അതിന്റെ വിശ്വാസ്യത അല്പം കൂടെ കൂട്ടുന്നതാകട്ടെ അതിന്റെ അബാസഡർമാരും. മിക്കപ്പോഴും സിനിമ താരങ്ങളാണ് ഇത്തരം ബ്രാൻഡുകളുടെ അംബാസഡർമാരാകുന്നത്. അതുകൊണ്ടുതന്നെ വാഹനത്തിലേക്ക് ആളുകളുടെ ശ്രദ്ധയും പതിയും. ബ്രാൻഡുകൾക്ക് ഒരു ലക്ഷ്യമുണ്ട്. അവിടെയാണ് ബ്രാൻഡ് അംബാസഡറുടെ റോൾ . ചില പരസ്യങ്ങൾ കാണുമ്പോൾ പ്രേക്ഷകർ അത് മാറ്റും. കാരണം അതിൽ അവരെ പിടിച്ചിരുത്തുന്നതായി ഒന്നും തന്നെ ഉണ്ടാവില്ല. എന്നാൽ ആ പരസ്യത്തിൽ ഷാരൂഖ് ഖാനോ, രൺവീറോ ഏതെങ്കിലും സിനിമ താരം ഉണ്ടെങ്കിൽ നമ്മുടെ ശ്രദ്ധ പതിയും. ഇത്തരത്തിൻ ബ്രാൻഡിനെ പറ്റിയുള്ള അവബോധം വളർത്തിയെടുക്കാനും അതിനോടൊരു വിശ്വാസം കൊണ്ടുവരാനും ബ്രാൻഡ് അംബാസഡർമാർക്ക് സാധിക്കുന്നു. ഇത്തരത്തിൽ ഒരുപാട് ബോളിവുഡ് താരങ്ങളാണ് നിലവിൽ ബ്രാൻഡുകളുടെ അംബാസഡർമാരായിട്ടുള്ളത്. 1998 ൽ ബ്രാൻഡ് അംബാസഡറായ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ മുതൽ തുടങ്ങുന്നു താരങ്ങളുടെ നീണ്ട നിര
ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡി ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നാണ് സീലയൺ 7. 48.9 ലക്ഷം രൂപ വില വരുന്ന ഈ ഇ വി ഇടിക്കൂട്ടിൽ അഞ്ചു സ്റ്റാർ നേടി കരുത്തനെന്നു തെളിയിച്ചു കഴിഞ്ഞു. ഭാരത് എൻ സി എ പി പരീക്ഷയിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സീലയണിന്റെ നേട്ടം യൂറോ എൻ സി എ പി ക്രാഷ് ടെസ്റ്റിലാണ്. കാറുകളുടെ സുരക്ഷ കൃത്യമായി പരിശോധിക്കപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ഇടി പരീക്ഷയാണ് യൂറോ എൻ സി എ പി. ഈ ഇടി പരീക്ഷ ഉൾപ്പെടെ രാജ്യാന്തര തലത്തിലുള്ള 7 സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സീലയണിനു കഴിഞ്ഞു
ഭൂരിഭാഗം ആളുകളും ഒരു ദിവസത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് കാറുകളിലായിരിക്കുമെന്നാണ് പുതിയ പഠനങ്ങൾ. വിപണി ശക്തി പ്രാപിക്കുന്നതിനു പിന്നാലെ വാഹനങ്ങൾ രണ്ടാം വീടുകളായി മാറുകയാണ്. ഭക്ഷണവും ജോലിയും ഉൾപ്പെടെയുള്ള യാത്രകൾ കാറുകളെ മനുഷ്യരെ പോലെ തന്നെ ക്ഷീണിതരാക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് വാഹനങ്ങളിലെ
ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് കണ്ട സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഉറപ്പിക്കുകയാണ് നടി ചൈതന്യ പ്രകാശ്. പുതിയ ബി എം ഡബ്ള്യു എക്സ് 1 സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ചൈതന്യ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വലിയൊരു കനവിന്റെ സാക്ഷാത്കാരമാണിതെന്നു കുറിച്ചിരിക്കുന്നത്.
കൂടുതല് സ്പോര്ട്ടിയായ ടിഗ്വാന് ആര്-ലൈന് ഇന്ത്യയില് പുറത്തിറക്കി ഫോക്സ്വാഗണ്. 49 ലക്ഷം രൂപ(എക്സ് ഷോറൂം) വിലയില് ഒരൊറ്റ വേരിയന്റില് എത്തുന്ന ടിഗ്വാന് ആര്-ലൈനിന് സ്റ്റാന്ഡേഡ് ടിഗ്വാനെ അപേക്ഷിച്ച് രൂപത്തിലും സൗന്ദര്യത്തിലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ മാസം മുതല് ഇന്ത്യയില് ബുക്കിങ്
മാനുവല് ട്രാന്സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്സ്മിഷനാണോ നല്ലത്? എന്ന തര്ക്കത്തിന് ഏറെ പഴക്കമുണ്ട്. എങ്കിലും അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്സ്മിഷനുള്ള കൂടുതല് മോഡലുകള് എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ജനപ്രീതിയും വര്ധിച്ചിട്ടുണ്ട്. എളുപ്പത്തില് വാഹനം കൈകാര്യം ചെയ്യാനാവുമെന്നതാണ്
ഇന്ത്യയിലെ നിരത്തുകളിൽ സജീവ സാന്നിധ്യമാകുകയാണ് സിട്രോൺ. പുതിയ വിപണിയിലേക്ക് ഫ്രഞ്ച് വാഹന നിർമാതാക്കൾ കാലെടുത്തു വെച്ചത് സി 5 എയർ ക്രോസിലൂടെയാണ്. തുടർന്ന് അവതരിപ്പിക്കപ്പെട്ട ബസാൾട്ട് എന്ന കൂപ്പെ എസ് യു വി, ഇന്ത്യയിൽ ഇതേ വിഭാഗത്തിൽ ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ ഒന്നാണ്.
ഒരൊറ്റ മോഡല് കൊണ്ട് വൈദ്യുത സ്കൂട്ടര് വിപണിയില് അത്ഭുതം തീര്ക്കുകയാണ് ബജാജ് ചേതക്. മാര്ച്ചിലെ കണക്കു പുറത്തുവന്നതോടെ 2024-25 സാമ്പത്തിക വര്ഷത്തിലെ അവസാനപാദ വില്പനയിലാണ് ബജാജ് ചേതക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇക്കാലയളവില് ഇന്ത്യന് വൈദ്യുത ഇരുചക്രവാഹന വിപണിയില് 29 ശതമാനവും ബജാജ് ചേതക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയിലെ വില്പനയില് 50 ശതമാനം നേടാനും ബജാജ് ചേതക്കിന് സാധിച്ചു. ഇവി, സിഎന്ജി വാഹന വില്പനയിലൂടെയാണ് വരുമാനത്തിന്റെ 40 ശതമാനം നേടിയതെന്നതും ബജാജിന് അഭിമാനമായി
ഭാരത് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാറിന്റെ സുരക്ഷ നേടി കിയ സിറോസ്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 30.21 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.42 മാർക്കും സിറോസിന് ലഭിച്ചു. ഭാരത് ക്രാഷ് ടെസ്റ്റിന് പങ്കെടുക്കുന്ന കിയയുടെ ആദ്യ മോഡലാണ് സിറോസ്. പെട്രോൾ മോഡലിലാണ് ഭാരത് എൻസിഎപി ടെസ്റ്റ് നടത്തിയത്. കിയ
കൂടുതല് ഗ്രാന്ഡ് ഫീച്ചറുകളുമായി 2025 മോഡല് ഗ്രാന്ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സുരക്ഷക്കും പ്രീമിയം സൗകര്യങ്ങള്ക്കും പ്രാധാന്യം നല്കിക്കൊണ്ടുള്ള മാറ്റങ്ങളാണ് ഗ്രാന്ഡ് വിറ്റാരയില് വരുത്തിയിരിക്കുന്നത്. എല്ലാ മോഡലുകളിലും സ്റ്റാന്ഡേഡായി 6 എയര്ബാഗുകള്
മാരുതി സുസുക്കിയുടെ എംപിവി മോഡല് ഈക്കോയുടെ 2025 മോഡല് എത്തുന്നത് 6 എയര്ബാഗ് സുരക്ഷയുമായി. 7 സീറ്റര് മോഡലിനു പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്ഷമായി ഇന്ത്യന് വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള് നിരത്തിലെത്തിയിട്ടുണ്ട്. ഓമ്നിയുടെ പിന്മുറക്കാരനായെത്തിയ
കെഎൽ ഡിജി 0007 ഫാൻസി നമ്പറിൽ റെക്കോർഡിട്ടപ്പോൾ ഡിജി സീരിസിനായി നടത്തിയ ലേലത്തിൽ കുഞ്ചാക്കോ ബോബനും നിവിൽ പോളിയും പങ്കെടുത്തു. കെഎൽ 07 ഡിജി 0459 എന്ന നമ്പറിനായി കുഞ്ചാക്കോ ബോബനും കെഎൽ07 ഡിജി 0011 എന്ന നമ്പറിനായി നിവിൻ പോളിയും അപേക്ഷിച്ചു. നിവിൻ പോളി ബുക്ക് ചെയ്ത് ഫാൻസി നമ്പറിനായി വാശിയേറിയ ലേലമാണ്
വാഹനങ്ങളുടെ ബാഹുല്യമാണ് ഗതാഗത തടസങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയിൽ ഗതാഗത കുരുക്കിൽ വലയുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ 2024 - 2025 വർഷത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 7.22 ലക്ഷം വാഹനങ്ങളാണ്. ഇതോടെ നഗരത്തിരക്കിലേക്കു ഇറങ്ങുന്ന, ബെംഗളൂരുവിൽ മാത്രം റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ
പെട്രോളിയം-സിഎന്ജി ഇന്ധനമാക്കുന്ന ഇരുചക്രവാഹനങ്ങള്ക്ക് ഡല്ഹിയില് നിരോധനം വരുന്നു. 2026 ഓഗസ്റ്റ് 15 മുതല് ഫോസില് ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്താനാണ് നീക്കം. ഇതോടെ ഡല്ഹിയിലെ നിരത്തുകളിലെ ഇരുചക്രവാഹനങ്ങള് ഭൂരിഭാഗവും ഇലക്ട്രിക്ക് ആയി മാറുമെന്ന സര്ക്കാര്
കിയ മോട്ടോഴ്സിന്റെ ആന്ധ്രപ്രദേശിലെ ഫാക്ടറിയില് നിന്നും വന് കവര്ച്ച. കഴിഞ്ഞ അഞ്ചു വര്ഷത്തിനുള്ളില് 900 കാര് എന്ജിനുകള് മോഷണം പോയെന്നാണ് കരുതപ്പെടുന്നത്. വാര്ഷിക കണക്കെടുപ്പില് ഇക്കാര്യം തിരിച്ചറിഞ്ഞതോടെ കമ്പനി മാനേജ്മെന്റ് പൊലീസില് പരാതിയുമായി എത്തിയപ്പോഴാണ് മോഷണ വിവരം പുറം ലോകം
ചൈനീസ് വൈദ്യുത കാര് നിര്മാണ കമ്പനിയായ ബിവൈഡിയുടെ വന് നിക്ഷേപ പദ്ധതി വേണ്ടെന്നു വെച്ച് കേന്ദ്ര സര്ക്കാര്. ഹൈദരാബാദില് 85,000 കോടി രൂപ നിക്ഷേപിച്ചുകൊണ്ടുള്ള ബിവൈഡിയുടെ പദ്ധതിക്കുള്ള അനുമതിയാണ് നിഷേധിച്ചത്. കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് കമ്പനിയോട് നിയന്ത്രണം തുടരുമ്പോഴും അമേരിക്കന് കമ്പനിയായ ടെസ്ലയുടെ ഇന്ത്യന് വിപണിയിലേക്കുള്ള വരവ് സുഗമമായി പുരോഗമിക്കുകയാണ്
കൊടുക്കുന്ന പണത്തിന് മികച്ച മൂല്യം നല്കുന്ന കാറുകള്ക്ക് എക്കാലത്തും ഇന്ത്യന് വിപണിയില് പ്രിയം കൂടുതലാണ്. അത് ചെറുകാറുകളില് മാത്രമല്ല എംപിവികളിലും എസ്യുവികളിലും അങ്ങനെ തന്നെ. 20 ലക്ഷം രൂപയില് താഴെ വിലയുള്ള അഞ്ച് 6 സീറ്റ് മോഡലുകളെ പരിചയപ്പെടാം. പ്രത്യേകിച്ച് രണ്ടാം നിരയില് ക്യാപ്റ്റന്
ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ നായികയായി നായികയായി തിളങ്ങുന്ന തമന്ന ഭാട്ടിയയുടെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ സുരക്ഷ. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വേലാർ ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന
ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സ്ഥാപിക്കുന്ന ഓഫീസിന്റെ കാര്യങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ഈ നഗരത്തിനു പുറത്തുള്ളവർക്ക് ടെസ്ലയുടെ വാഹനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ എങ്ങനെ വിതരണം ചെയ്യുമെന്നതായിരുന്നു കമ്പനിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ആ
ഇന്ധന നികുതി 2 രൂപ അടുത്തിടെയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇന്ധനവിലയുടെ ഏകദേശം 60 ശതമാനം വരെ നികുതി നൽകുന്ന രാജ്യത്താണ് സർക്കാറിന്റെ നികുതി വർധനവ്. ഈ രണ്ടു രൂപയുടെ ഭാരം ജനങ്ങളിലേയ്ക്ക് എത്തില്ലെങ്കിലും കൂടിയ ഇന്ധന നികുതിയും വിലയും ജനങ്ങൾക്ക് അധികഭാരം ഏൽപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ
1986 യൂണിറ്റ് സ്കോർപിയോ പിക് അപ്പുകൾ സൈന്യത്തിലേക്ക് നൽകാൻ മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട് 2700 കോടി രൂപയുടെ കരാറാണ് ഇന്ത്യൻ സൈന്യവും മഹീന്ദ്രയും തമ്മിലുറപ്പിച്ചത്. സ്കോർപിയോ ക്ലാസിക്, സ്കോർപിയോ പിക് അപ്, സ്കോർപിയോ എൻ, ബൊലേറോ പിക് അപ് 4WD എന്നിവയുൾപ്പെടെ ഇപ്പോൾ നാലായിരത്തിലധികം വാഹനങ്ങൾ സൈന്യത്തിലുണ്ട്
Results 1-25 of 6061
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.