Activate your premium subscription today
Monday, Mar 24, 2025
ഉത്തരകേരളത്തിൽ മാത്രമല്ല കർണാടകയുടെ ചില ഭാഗങ്ങളിലും തെയ്യം ഉണ്ട്. പുരാതന കാലം മുതൽ വടക്കൻ കേരളത്തിൽ നിലനിന്നു പോരുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. കളിയാട്ടം എന്നും അറിയപ്പെടുന്ന തെയ്യം. തെയ്യക്കോലം എന്നാണ് ആടയാഭരണങ്ങൾ അണിഞ്ഞ തെയ്യക്കോലത്തിനെ വിശേഷിപ്പിക്കുക. ഒന്നല്ല, രണ്ടല്ല നൂറുകണക്കിന്
വടക്കന്‍ മലബാറിലിത് തെയ്യക്കാലമാണ്. കണ്ണുരുട്ടിയും കരിപുരട്ടിയും കൈപിടിച്ചും കോലാഹലമുയര്ത്തിയും ദൈവങ്ങള്‍ മണ്ണിലിറങ്ങി, മാനെയും മനുഷ്യനെയും അനുഗ്രഹിക്കാനെത്തുന്ന കാലം. തെയ്യവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും, തന്റെ തെയ്യാനുഭവത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്
മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം
അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. വനിതാ ദിനത്തിൽ ഒരു സൂപ്പർ യാത്രയായാലോ? റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള
തിരുനെല്ലി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നാൽ ബ്രഹ്മഗിരി മലനിരകൾ കാണാം. രാവിലെ ക്ഷേത്ര ദർശനം നടത്തി. സമീപത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ചു. ഏഴര ആകുമ്പോഴേക്കും ഫോറസ്റ്റിന്റെ ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ എത്തണം. എട്ടുമണിക്കു മുൻപ് ട്രെക്കിങ് തുടങ്ങിയാലേ മൂന്നു മണിക്കു മുൻപായി മടങ്ങി എത്താൻ
സൗന്ദര്യം ആവോളമുണ്ട് നമ്മുടെ കേരളത്തിന്. കായലും കടലും കുന്നും മലയുമെല്ലാം നിറഞ്ഞ് മഴയും കാറ്റും മഞ്ഞും വെയിലുമെല്ലാമായി എപ്പോഴും പച്ചയണിഞ്ഞ പ്രകൃതിയുടെ നാട്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സുന്ദരകാഴ്ചകളൊരുക്കുന്ന ഭൂമികയാണ് നമ്മുടേത്. സുന്ദര കാഴ്ചകൾക്ക് അല്പം ഭയത്തിന്റെ മൂടുപടം നൽകിയൊരു യാത്ര
കോട്ടയത്തെ കാഴ്ചകൾ തേടിയിറങ്ങുന്ന സന്ദർശകർ ഒരിക്കലും വിട്ടുകളയാത്ത ഒരിടമാണ് നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുമരകം. ഇവിടേക്ക് അതിഥികളായി എത്തിയത് ഫഹദ് ഫാസിലും നസ്രിയയും. കുമരകത്ത് ലേക്ക് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. കുമരകം, മനോഹരം എന്ന
സമുദ്രനിരപ്പിൽ നിന്നും 8,000 അടി ഉയരത്തിൽ കൊളുക്കു മലയുടെ നെറുകയിലെ മേഘക്കീറുകൾക്കിടയിൽ നിന്നും ഒരു സൂര്യോദയം കാണൽ..... അതായിരുന്നു ഞങ്ങളുടെ മൂന്നാർ യാത്രയുടെ ഉദ്ദേശ്യം. അതിർത്തിക്കപ്പുറത്ത് തേനി ജില്ലയിൽപ്പെട്ട ചെങ്കുത്തായ സിങ്കപ്പാറ എന്ന സഹ്യവിസ്മയത്തിൽ ഉദയസൂര്യൻ വൈരം പതിപ്പിക്കുന്നത്
∙ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിൽ നിർമാണം പൂർത്തിയായ കോടഞ്ചേരി– കക്കാടംപൊയിൽ റീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വരൂ, ആദ്യമലയോര ഹൈവേയുടെ കാഴ്ചകൾ കണ്ട് ഒരുയാത്ര പോവാം. വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഒളിഞ്ഞിരിക്കുന്ന വഴിയോരങ്ങൾ. ജാതിക്കാത്തോട്ടങ്ങളും കാപ്പിച്ചെടികളും അതിരിടുന്ന ഹെയർപിൻ
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
കൊല്ലത്തെത്തിയാൽ കുടുംബവുമായി ഒന്നാസ്വദിച്ച് യാത്ര ചെയ്യാൻ മലയോര മേഖലയായ കിഴക്കൻ ഭാഗത്തെ സഞ്ചാര കേന്ദ്രങ്ങൾ ഇതാ; ∙ മീൻപിടിപ്പാറ മീൻപിടിപ്പാറയിലെ പാറക്കെട്ടുകളിൽ ചിന്നിച്ചിതറി ഒഴുകി എത്തുന്ന വെള്ളത്തിൽ കുളിക്കാനും മനോഹരമായ കാഴ്ചകളും കാണാനും അവസരം. ആകർഷകമായ കുളം, ചെറിയ റൈഡുകൾ ഉൾപ്പെട്ട ചിൽഡ്രൻസ്
ബോളിവുഡ് താരത്തിന്റെ കൊച്ചി സന്ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ, ഇതെപ്പോൾ എന്നാണ് പലർക്കും അറിയേണ്ടത്. ജാൻവി കപൂറിന്റെ കേരളാ യാത്രാ ചിത്രങ്ങൾക്ക് രസകരമായ നിരവധി കമന്റുകളുണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ പരം സുന്ദരി എന്ന സിനിമാ ഷൂട്ടിങ്ങിനാണ് താരം കേരളത്തിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ
കടൽത്തീരം മാത്രമല്ല ആലപ്പുഴയിലേക്ക് ഒരു യാത്രാ പ്രേമിയെ ആകർഷിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഉള്ളത്. കായലുകളും ശാന്തമായ കടൽത്തീരങ്ങളും ഗ്രാമങ്ങളും വഞ്ചിവീടുകളും തുടങ്ങി മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആലപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
കോടഞ്ചേരി∙ മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ് 40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ. ഈ നിരക്കിൽ തുഷാരഗിരിയിലെ
ആദ്യം വയനാട്ടില്‍ പോകാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. തേയിലത്തോട്ടത്തിനു മുകളിലൂടെ സിപ്ലൈൻ യാത്രയായിരുന്നു ഉദ്ദേശം. അന്ന് കുറച്ചു വയ്യാവേലികള് ഒരു മുന്നറിയിപ്പുമില്ലാതെ കയറിവന്നത് കാരണം പോകാന്‍ പറ്റിയില്ല. എന്തായാലും ഇക്കൊല്ലം തീരുംമുന്നേ വയനാട് പോയി വരണം എന്നൊരു ചിന്ത
കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ട്രക്കിങ്ങ് റൂട്ട് ആണ് അഗസ്ത്യാർ മലയിലേക്ക്. വളരെ ചുരുക്കം പേർക്ക് മാത്രം കിട്ടുന്ന അസുലഭാവസരം. ദിവസം നൂറ് പേർക്ക്, എല്ലാവർഷവും ജനുവരിയിലെ സംക്രമ കാലത്തുതുടങ്ങി ശിവരാത്രി വരെ മാത്രം അനുവദനീയമായ യാത്ര. ഒരു പാട് തവണ ശ്രമിച്ചതിന് ശേഷം മാത്രമാണ് ഓൺലൈനായി എൻട്രി
പതഞ്ഞൊഴുകുന്ന അരുവിയുടെ അനുപമമായ കാഴ്ചയാണു കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം വെള്ളച്ചാട്ടം. തട്ടുതട്ടായി ഒഴുകുന്ന അരുവിയും അഗാധതയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടവും പ്രധാന ആകർഷണം. ∙ കാഴ്ചകൾ സീസണിൽ പതഞ്ഞ് ഒഴുകുന്ന അരുവിയുടെ കാഴ്ചയാണു വേങ്ങത്താനത്തെ പ്രധാന ആകർഷണം.
നസ്രാണി സംസ്കാരത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള കൊട്ടുകപ്പള്ളി തറവാട്. 260 വർഷം പഴക്കമുള്ള ഈ വീട് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള ഹോംസ്റ്റേയാണ്. പരമ്പരാഗത വാസ്തുവിദ്യയുടെ കരവിരുത് വഴിഞ്ഞൊഴുകുന്ന ഈ കെട്ടിടത്തില്‍ പണ്ടുകാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോകുന്ന
കടലും കായലും മാമലകളും ചോലകളും നിബിഢ വനങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് നമ്മുടേത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ സ്വന്തമായുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരിടം പരിചയപ്പെടുത്തുകയാണ് സിനിമാതാരം അനുശ്രീ. അഷ്ടമുടി കായലിന്റെ സൗന്ദര്യത്തിനൊപ്പം വള്ളത്തിലെ യാത്രയും സ്വാദിഷ്ടമായ മൽസ്യ വിഭവങ്ങൾ
കായൽ കാറ്റേറ്റ്, പച്ചപ്പിന്റെ കാന്തിയും ആസ്വദിച്ച് എത്രയേറെ സമയം ചെലവഴിച്ചാലും മടുക്കാത്തയിടമാണ് കുമരകം. കരിമീൻ പൊള്ളിച്ചതും വഞ്ചി വീടുകളിലെ താമസവും തണുത്ത ജലത്തിന്റെ കുളിർമയുമൊക്കെ ഒരിക്കലെത്തിയ സഞ്ചാരിയെ വീണ്ടും വീണ്ടും കുമരകത്തിന്റെ മണ്ണിലേക്കു ക്ഷണിക്കും. അതുകൊണ്ടു തന്നെയാകണം വിവാഹ
ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ എന്തെങ്കിലും ഒന്ന് വയനാട്ടിലെ കാരാപ്പുഴ ഡാമിലുണ്ടാകും. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കാരാപ്പുഴയിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഡാമാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് ഡാം നിർമിച്ചത്. എന്നാൽ വയനാട്ടിൽ ഏറ്റവും
കുന്നിൻ മുകളിലേക്കു കയറി ചെല്ലുമ്പോൾ അവിടെ കാഴ്ചകളൊന്നുമില്ല! കോടമഞ്ഞിന്റെ ഒരു വൻമതിൽ...എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കിയിരിക്കാം. നോക്കി നോക്കിയിരിക്കുമ്പോൾ ഒന്നുമില്ലായ്മയിൽ ഒരു കാഴ്ച തെളിഞ്ഞു വരും പെരിയാറിൻ കാഴ്ച! ഒരു ക്യാൻവാസിലെ ചിത്രം പോലെ മനോഹരം. മഞ്ഞുമൂടിയ കാൽവരിമൗണ്ട്...കോടമഞ്ഞും
കേരളത്തിലെ യാത്രാപ്രേമികളുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ് വർക്കല. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ ആ മനോഹര തീരത്തിന്റെ കാഴ്ചകൾ എത്ര കണ്ടാലും മതിവരുകയില്ല. വർക്കലയുടെ ആ മായിക സൗന്ദര്യം ആസ്വദിക്കുകയാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ ഗൗരി കിഷൻ. കടലിന്റെ നീല പട്ടും
സമരപഥങ്ങളില്‍ ഒരിക്കലും തളരാത്ത, പറയേണ്ടത് ഒളിമറവില്ലാതെ പറയുന്ന ഇന്ത്യയുടെ സമരനായികയാണ് മേധാ പട്കർ. നര്‍മദ ബച്ചാവോ ആന്ദോളനുമായി കൂട്ടിച്ചേര്‍ത്താണ് എപ്പോഴും ഈ സ്ത്രീശക്തി അറിയപ്പെടുന്നത്. പ്രിയപ്പെട്ടവരുടെ ‘ദീദി’ക്ക് കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആയിരുന്നു. ഈ അവസരത്തിൽ ദീദിക്കൊപ്പം നടത്തിയ ഒരു
ഇടുക്കിയിലെ അതിമനോഹരമായ പട്ടണങ്ങളില്‍ ഒന്നാണ് രാജകുമാരി. രാജകുമാരിയിലെ മനോഹര കാഴ്ചകളുമായി നടി റിമ കല്ലിങ്കല്‍. മനംകവരുന്ന പ്രകൃതിഭംഗിയും മലഞ്ചെരിവുകളില്‍ പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളുമെല്ലാം രാജകുമാരിയെ ടൂറിസ്റ്റുകളുടെ പ്രിയ ഇടമാക്കി മാറ്റുന്നു. പശ്ചിമഘട്ടത്തിലെ കുളിരും കാറ്റുമേറ്റ് വിശ്രമിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദര അനുഭവം സമ്മാനിക്കുന്ന സ്ഥലം.
തുലാമാസത്തിൽ തുടങ്ങി, ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങ് വരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. ഈ സമയത്ത് തെയ്യത്തിന്റെ അപൂര്‍വമനോഹരമായ കാഴ്ചകള്‍ കാണാന്‍ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ക്ഷേത്രങ്ങളിലേക്കു വിദേശികളും സ്വദേശികളുമായി അനേകം സഞ്ചാരികള്‍
കിടിലൻ ട്രെക്കിങ് എത്തിച്ചേരുന്നത് മനോഹരമായ വെള്ളച്ചാട്ടത്തിന് അരികെ.. 360 ഡിഗ്രി കാഴ്ചകൾ... എല്ലാറ്റിനും മുകളിൽ അഗാധനീലിമയിലേക്ക് മിഴി തുറക്കുന്ന ഒരു ഇൻഫിനിറ്റി പൂൾ– പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോട്ടത്താവളം വെള്ളച്ചാട്ടത്തിന്റെതാണ് ഈ കാഴ്ചകൾ. പൂഞ്ഞാർ രാജക്കന്മാർ മധുരയ്ക്കു പോകാനായി
മൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ
ഉരുൾപൊട്ടലിൽ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും നാമാവശേഷമായപ്പോൾ സഞ്ചാരികളും ഒന്നു മടിച്ചു. ചുരം കയറി എത്തി വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൊതിച്ചവരൊക്കെ ആ പദ്ധതി വേണ്ടെന്നു വച്ചു. വയനാടിന്റെ തണുപ്പും പച്ചപ്പും ഹരിതാഭയും അത്ര പെട്ടെന്ന് കണ്ടില്ലെന്ന് നടിക്കാൻ ആരെയും കൊണ്ടാവില്ല. പതിയ പതിയെ
ഡെസ്റ്റിനേഷൻ വെഡ്ഡിങ് – ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ട്രെൻഡാണ്. ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനിൽ വളരെ ശാന്തമായൊരു അന്തരീക്ഷത്തിൽ വിവാഹം. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സമയം, കാഴ്ചകൾ ആസ്വദിച്ച് വിരുന്നിന് എത്തുന്നവർക്കും മടങ്ങാം. കോട്ടയം ആലപ്പുഴ
പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പോകുമ്പോഴും ആ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുമ്പോഴും ചിലർക്കെങ്കിലും അത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. സൈക്കിൾ മത്സരിച്ചു ചവിട്ടി ഒന്നാമതെത്തിയതും നാട്ടുമാവിന് കല്ലെന്നറിഞ്ഞതും പുളിയൻമാങ്ങ കല്ലിൽ ഇടിച്ചു പൊട്ടിച്ച്, ഉപ്പും കൂട്ടി കഴിച്ചതും
പാലക്കാടൻ കാറ്റ് പോലെ കാറ്റിന് പേരുകേട്ട ഒരു സ്ഥലം കോട്ടയം ജില്ലയിലുണ്ട്. നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴക്കാറ്റ്. ഗ്രാമീണ ഭംഗി ആസ്വദിച്ചു വിശ്രമിക്കാൻ സാധിക്കുന്ന പ്രഭാത– സായാഹ്ന കേന്ദ്രമുണ്ടു നീണ്ടൂർ പഞ്ചായത്തിൽ– കൈപ്പുഴക്കാറ്റ്. എപ്പോഴും ഇളംകാറ്റ് വീശുന്ന പ്രദേശം. നോക്കെത്താ ദൂരത്തു നീണ്ടു പരന്നു
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്ന വിശേഷണമുള്ള അരുവിക്കച്ചാൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിലാണ്. അപകടമില്ലാത്ത വെള്ളച്ചാട്ടം എന്ന പ്രത്യേകതയും അരുവിക്കച്ചാലിനുണ്ട്. വലിയ കയമില്ലാത്തതാണ് അപകട സാധ്യത കുറയ്ക്കുന്നത്. പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ഡെസ്റ്റിനേഷനാണ് ഇവിടം.
കോടമഞ്ഞും നൂൽമഴയും ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പറഞ്ഞു വരുന്നത് മൂന്നാറിനെക്കുറിച്ചു തന്നെയാണ്. കാഴ്ചകളിൽ നിറങ്ങൾ ചാർത്തുന്ന പച്ചക്കറികളും പഴങ്ങളും എല്ലാം വിളഞ്ഞു നിൽക്കുന്ന ആ നാടിന്റെ സൗന്ദര്യം എത്ര കണ്ടാലാണ് മതിവരുക? ഒരു തവണയല്ല, ഒരായിരം തവണ പോയാലും പിന്നെയും കുളിരിന്റെ കൈകൾ കൊണ്ട്
മലബാർ മേഖലയിലെ ഏറ്റവും പ്രധാന പ്രദേശങ്ങളാണ് വയനാടും കോഴിക്കോടും. വാണിജ്യം വ്യവസായം കൃഷി സംസ്കാരം സാഹിത്യം എന്നിവയുടെയൊക്കെ കേന്ദ്രം. പ്രശാന്തസുന്ദരമായ കാലാവസ്ഥയും വനവും കുന്നുകളും മലകളും കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന ഇവിടം ഒരു പ്രധാന നേചർ ടൂറിസം മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോടിനെ
ആറുമാനൂരിലെ വ്യൂ പോയിന്റാണു ചെത്തികുളം. ശാന്തസുന്ദരമായ ഈ പ്രദേശം അയർക്കുന്നം വികസന സമിതിയാണു നവീകരിച്ചത്. ഉമ്മൻ ചാണ്ടി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുകയും ജില്ലാ– ബ്ലോക്ക് പഞ്ചായത്തുകൾ അനുവദിച്ച തുകയും ഉൾക്കൊള്ളിച്ചാണു നവീകരണം നടത്തിയത്. കൂടുതൽ സൗകര്യങ്ങൾക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ലൊക്കേഷൻ
വൈക്കം ടിവി പുരം ശ്രീരാമ ക്ഷേത്രത്തിനു തൊട്ടുപിന്നിലായി വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന തുരുത്താണ് വിളക്കുമാടത്തുരുത്ത്. പഴയകാല ജലയാത്രയുടെ ചരിത്രം പറയുന്ന തുരുത്താണിത്. കരയിൽ നിന്ന് 100 മീറ്ററോളം കായലിലൂടെ വള്ളത്തിൽ വേണം തുരുത്തിൽ എത്താൻ. 15 സെന്റോളം വിസ്തൃതിയുള്ള തുരുത്ത് കായൽ കാഴ്ചയിലെ
‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. ലോക ടൂറിസം ദിനത്തിൽ കോട്ടയത്തുനിന്ന്
കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ
മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഗന്ധകശാല അരിയുടെ സുഗന്ധം പരക്കുന്ന നാടാണ് ചേകാടി. വിശാലമായ നെൽപ്പാടങ്ങളും അരിക് തീർത്ത് കബനി നദിയും ഒഴുകുന്ന സുന്ദര ഗ്രാമം. വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്ന് പത്തു കിലോമീറ്ററളം ദൂരമാണ് േചകാടിയിലേക്കുള്ളത്. വനത്തിലൂടെ സഞ്ചരിച്ചുവേണം ചേകാടിയിൽ എത്താൻ. ആനയും കടുവയും കാട്ടുപോത്തുമെല്ലാം വിവരിക്കുന്ന
മനസ്സും ശരീരവും കുളിർപ്പിച്ച് ഒന്നു മുങ്ങിക്കുളിക്കാം. പ്രായമായവർക്കും കുട്ടികൾക്കും പേടിയില്ലാതെ ഇറങ്ങാം. ഇതാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഒട്ടും വഴുക്കലില്ലാത്ത പാറയായതുകൊണ്ട് തന്നെ മറ്റു വെള്ളച്ചാട്ടങ്ങൾക്കില്ലാത്ത സുരക്ഷിതത്വം ഇവിടെ ഉണ്ട്, അതുകൊണ്ട് ഭയമില്ലാതെ ആർക്കും ഇറങ്ങാം.
കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ മൺസൂൺ കാലം ട്രെക്കിങിനായി എത്തിച്ചേരുന്നത്. തണുപ്പും മഞ്ഞും മൂന്നാറിനു മാത്രം
സ്വര്‍ണവെയില്‍ കിരീടം ചാര്‍ത്തുന്ന തേയിലത്തോട്ടങ്ങളും പച്ചവിരിച്ച കുന്നുകളും പുൽത്തകിടികള്‍ നിറഞ്ഞ താഴ്വരകളും നോക്കെത്താദൂരത്തെ പൈൻ മരക്കാടുകളുമെല്ലാം നിറഞ്ഞ വാഗമണ്‍ മണ്‍സൂണ്‍ സഞ്ചാരികളുടെ സ്വര്‍ഗമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞു മൂടിയ മലനിരകളുമുള്ള വഴിയിലൂടെ, വാഗമണ്ണിലേക്കുള്ള
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്.
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ
മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു
Results 1-50 of 1691
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.