Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള് ഒരിക്കല്‍ കൂടി കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തുമ്പോള്‍ പകരക്കാരന് ആരെന്നതിലാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന എം.വി.ജയരാജനും ആ പദവിയിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്.
തിരുവനന്തപുരം∙ മണല്‍ മൂടി മുതലപ്പൊഴി പൊഴിമുഖം അടഞ്ഞതിനെ തുടർന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെട്ടെന്നാണ് മന്ത്രിയുടെ വസതിക്കു മുന്നിലേക്കു പ്രതിഷേധവുമായി എത്തിയത്
തിരുവനന്തപുരം∙ രണ്ടു ദിവസത്തിനിടെ മൂന്നു ജീവൻ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നെന്നും റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും സതീശൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം/ ചിറയിൻകീഴ് ∙ ടൺ കണക്കിന് മണൽ മൂടിയതോടെ മുതലപ്പൊഴി പൊഴിമുഖം അടഞ്ഞു. ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറക്കാനാകാതെ ദുരിതത്തിലാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും. മണൽ നീക്കാൻ കാര്യക്ഷമമല്ലാത്ത ഡ്രജർ ഇറക്കി സർക്കാർ ജനങ്ങളെ പറ്റിച്ചെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.2 ആഴ്ച മുൻപ് മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരം നടന്നിരുന്നു. ഇതേ തുടർന്നാണ് ഡ്രജർ ഇറക്കിയത്.
തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആദ്യമായി പരീക്ഷ നടത്തിയ കഴിഞ്ഞതവണ 3 സ്ട്രീമുകളിലായി 4 ലക്ഷം പേർ അപേക്ഷിച്ചെങ്കിൽ ഇക്കുറി രണ്ടേകാൽ ലക്ഷം അപേക്ഷകളാണു പിഎസ്സിക്കു ലഭിച്ചത്. ആദ്യബാച്ചിലെ പലരെയും അപ്രധാന തസ്തികകളിൽ നിയമിച്ചതു സംബന്ധിച്ച വിവാദമാണ് അപേക്ഷകർ കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന്. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സ് എന്ന പ്രായപരിധി 36 വയസ്സാക്കി വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഇതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി. ഒഴിവുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.
വെഞ്ഞാറമൂട്∙ചെറിയ മഴിൽ പോലും വെഞ്ഞാറമൂട് കെഎസ്ആർടിസി ഗാരിജിൽ വെള്ളക്കെട്ട്.ജീവനക്കാർ ജോലി ചെയ്യുന്നത് മുട്ടിനൊപ്പം വെള്ളത്തിലും ചേറിലും നിന്നുകൊണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചെറിയ വേനൽ മഴയിൽ ട്രാൻസ്പോർട്ട് ഗാരിജിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു. ശക്തമല്ലാതിരുന്ന വേനൽ മഴയിൽ പോലും വെള്ളം
പാറശാല∙ ഇൻഷുറൻസ്, ഡ്രൈവർക്ക് ലൈസൻസ്, തുടങ്ങിയ രേഖകൾ ഇല്ലാത്ത മൂന്നു ബോട്ടുകൾ പൂവാർ പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം യാത്രാ ബോട്ട് മറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പൂവാർ പൊലീസ് പരിശോധന നടത്തിയത്. അപകടം സംഭവിച്ച ബോട്ടും കസ്റ്റഡിയിൽ എടുത്ത് കേസ് റജിസ്റ്റർ ചെയ്തു.പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം
കഴക്കൂട്ടം ∙ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സ്വദേശിയായ അഖിൽ (24), സുധീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഘം തമിഴ്നാട് മാർത്താണ്ഡത്തുനിന്നു മോഷ്ടിച്ച ബൈക്കുമായെത്തി കഴക്കൂട്ടത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ച്, സ്വന്തം
നേമം ∙ വെള്ളായണി ജംക്ഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ തമിഴ്നാട്ടിൽ നിന്ന് അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം നേമം
ഇന്ന് ∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽമിന്നലോടു കൂടിയ മഴയ്ക്കുസാധ്യത. ∙ തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ഉയർന്നതിരമാല മുന്നറിയിപ്പ്. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. സമ്മർ ക്ലാസ് മലയിൻകീഴ് ∙ കരിപ്പൂര്‍ ഇടനാട് ഗ്രാമ ഗ്രന്ഥശാലയുടെ സമ്മർ ക്ലാസ് സോഫ്റ്റ് സ്കിൽസ് പരിശീലനം തുടങ്ങി.
തിരുവനന്തപുരം∙ ‘മകൻ തിരിച്ചുവിളിച്ചിരുന്നോ ?’– വിളിക്കില്ലെന്നറിയാമെങ്കിലും ‘തിരക്കായിരിക്കും നാളെ ഒന്നുകൂടി നോക്കാം’ എന്നാണ് തിരുവനന്തപുരം മെഡിക്കൽ വാർഡിന്റെ ചുമതലയുള്ള സീനിയർ നഴ്സിങ് അസിസ്റ്റന്റ് ഷാനിഫാ ബീവി നൽകുന്ന പതിവു മറുപടി. ചികിത്സയ്ക്കെത്തിച്ച ശേഷം മക്കൾ ഉപേക്ഷിച്ചുപോയവർക്ക് അധികൃതർ നൽകുന്ന മറുപടി ഇങ്ങനെയാണ്.
തിരുവനന്തപുരം ∙ മുഖത്തു ചായം തേച്ച് അവർ സ്വന്തം ജീവിതം ജനങ്ങൾക്കും അധികാരികൾക്കും മുന്നിൽ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗർഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികൾ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവർ, പരീക്ഷയിൽ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് കായിക പരീക്ഷയിൽ വിജയിച്ചവർ, കഷ്ടപ്പാടുകൾക്കപ്പുറം റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ... എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവർ!
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരവേദിയിൽ ഇന്നു വിഷു ആഘോഷിക്കും. വിഷുദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാർ സമരവേദിയിൽ എത്തുമെന്നാണു പ്രതീക്ഷ. സമരപ്പന്തലിൽ വിഷുക്കണി ഒരുക്കും. തങ്ങളുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകുന്നതിനു ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു കണി ഒരുക്കുന്നതെന്ന് ആശമാർ പറഞ്ഞു.
തിരുവനന്തപുരം ∙ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനു പിന്നാലെ കേരള സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസ് വിവാദം. ത്രിവൽസര എൽഎൽബി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലെ പ്രോപ്പർട്ടി ലോ എന്ന പേപ്പറിന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരാണ് 8 മാസമായി ഫലത്തിനായി കാത്തിരിക്കുന്നത്. അതേസമയം ഉത്തരക്കടലാസുകൾ നഷ്ടമായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സർവകലാശാല അറിയിച്ചു.
തിരുവനന്തപുരം∙ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നുതന്നെ രംഗത്തിറക്കാനുള്ള ഒരുക്കങ്ങളുമായി കോൺഗ്രസ്. അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ രീതി നിലമ്പൂരിലും തുടരാനാണു തീരുമാനം. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കളത്തിൽ ലഭിക്കുന്ന മുൻതൂക്കം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 17 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ∙ വൈദ്യുതി ബിൽ കുടിശികയുള്ള സർക്കാർ ഓഫിസുകളിൽ സോളർ പ്ലാന്റിന് അനുമതി നൽകില്ലെന്ന കെഎസ്ഇബി നിലപാടിനെതിരെ വടിയെടുത്തു സർക്കാർ. സോളർ പ്ലാന്റുകൾ സ്ഥാപിച്ച ഓഫിസുകൾക്കു വൈദ്യുതി ഉൽപാദനത്തിനുള്ള അനുമതി ഉടനടി നൽകാൻ ചീഫ് സെക്രട്ടറി കെഎസ്ഇബിക്കു നിർദേശം നൽകി. സോളർ പ്ലാന്റുകൾ സ്ഥാപിച്ചാലും വൈദ്യുതി ബിൽ കുടിശികയുണ്ടെങ്കിൽ അനുമതി നൽകില്ലെന്നാണു കെഎസ്ഇബി നിലപാട്. വ്യക്തിയെന്നോ സർക്കാർ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെയാണു നടപടി.
തിരുവനന്തപുരം ∙ അപൂർവരോഗ ചികിത്സാ പദ്ധതിക്കു കൈത്താങ്ങാകാൻ ' വിഷുക്കൈനീട്ടം' ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ്. അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി നടപ്പാക്കുന്നുണ്ട്. 8 വയസ്സ് വരെയുണ്ടായിരുന്ന ചികിത്സ12 വയസ്സു വരെയായി ഉയർത്തി. 18 വയസ്സുവരെയാക്കുകയാണു ലക്ഷ്യം. പല രോഗങ്ങൾക്കും ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് എസ്ബിഐ തിരുവനന്തപുരം മെയിൻ ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ കരിക്കകം ഗവ. എച്ച്എസ് 1998 ബാച്ച് അംഗങ്ങൾ 27 വർഷത്തിനുശേഷം ഒത്തുചേർന്നു. അൽസാജ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ 50ലധികം പൂർവ വിദ്യാർഥികളും 8 അധ്യാപകരും പങ്കെടുത്തു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയവർ സൗഹൃദവും ഓർമയും പുതുക്കി. പലരും ഒരിക്കൽ കൂടി സ്കൂൾ ഓർമകളിലേക്ക്
തിരുവനന്തപുരം ∙ഉപ്പുകല്ലിന്മേൽ ഒറ്റക്കാലിൽ നിന്ന് വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം. ശയന പ്രദക്ഷിണം നടത്തിയും മുട്ടിൽ ഇഴഞ്ഞും ഭിക്ഷ യാചിച്ചും നടത്തിയ സമരങ്ങളൊന്നും സർക്കാരിന്റെ കണ്ണിൽപെടാത്ത വിഷമത്തിലാണ് ഉദ്യോഗാർഥികൾ പുതിയ സമരം നടത്തിയത്.റാങ്ക് പട്ടികയുടെ
കല്ലമ്പലം∙ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ ജ്യോതിഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴക്കൂട്ടം കാർത്തിക ബാറിലെ ജീവനക്കാരനായ കുടവൂർ മേൽ തോന്നയ്ക്കൽ ഡ്രീം ലാൻഡിൽ ജി.ഹജികുമാർ(56)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം
ലീഡർഷിപ് ക്യാംപ് വർക്കല∙നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് 9 മുതൽ കുട്ടികൾക്കു ലീഡർഷിപ് ക്യാംപ് സംഘടിപ്പിക്കും. മദ്യപാനം, ലഹരി തുടങ്ങിയ ദൂഷ്യവശങ്ങൾ, സ്വഭാവ രൂപീകരണം, മെഡിറ്റേഷൻ, മൊബൈൽ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് ഉണ്ടാകും. വർക്കല ബസ് സ്റ്റാൻഡ്–മുണ്ടയിൽ കാവ് റോഡിലെ കെഎസ് ടിഎ
പാറശാല ∙യാത്രക്കാർ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്പീഡ് ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം. വെള്ളം കുറവായതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30ന് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം എവിഎം കനാലിലാണ് അപകടം. 6 യാത്രക്കാരുമായി സഞ്ചരിക്കവേ ഫോട്ടോ എടുക്കാനായി യാത്രക്കാർ ഒരു വശത്തേക്ക്
നെയ്യാറ്റിൻകര ∙നെയ്യാറ്റിൻകര നഗരസഭ മലഞ്ചാണിയിൽ നിർമിക്കുന്ന ഗ്യാസ് ക്രിമറ്റോറിയം ‘ശാന്തിയിടം’ 3 മാസങ്ങൾക്കുള്ളിൽ തുറക്കും. ഒരേ സമയം 2 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 5000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടമാണ് ഇതിനായി ഉയരുന്നത്. നിർമാണം വളരെ വേഗത്തിൽ പുരോഗമിക്കുന്നു.കഴിഞ്ഞ ഡിസംബർ
തിരുവനന്തപുരം ∙നാളെ വിഷു. വിഷുവിനെ വരവേൽക്കാൻ നാടും നഗരവും അവസാനവട്ട ഒരുക്കത്തിലാണ്. പ്രധാന ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വീടുകളിൽ കണിയൊരുക്കുന്നവർ സാധനസാമഗ്രികൾ വാങ്ങുന്ന തിരക്കിലാണ്. നാടൻ പച്ചക്കറികളും പഴവർഗങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു.കണിവെള്ളരിക്കും
ചിറയിൻകീഴ്∙മത്സ്യത്തൊഴിലാളി മേഖലയിൽ ആശങ്കയൊരുക്കി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിലെ അഴിമുഖ മുനമ്പ് മണൽ അടിഞ്ഞുകൂടി അടഞ്ഞു. അഴിമുഖ ചാനൽ പൂർണമായി അടഞ്ഞതോടെ ആയിരത്തോളം തൊഴിലാളികൾ മത്സ്യബന്ധനത്തിനിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ. അഴിമുഖത്തെ മണൽനീക്കം ഭാഗികമായി നടന്നുവരുന്നതിനിടെയാണു മണൽതിട്ടകൾ രൂപം
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് സമൂഹമാധ്യമത്തിൽ എൻ.പ്രശാന്തിന്റെ പരിഹാസക്കുറിപ്പ്. സമീപകാലത്ത് ഏതാനും ഉദ്യോഗസ്ഥർ നേരിട്ട ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിക്കുന്ന കുറിപ്പാണു സസ്പെൻഷനിൽ കഴിയുന്ന പ്രശാന്ത് പങ്കുവച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘പിച്ചി, മാന്തി, നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം.
തിരുവനന്തപുരം∙ തിരഞ്ഞെടുത്ത സ്കൂളുകളുടെ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയിൽ ചേരുന്നതു സംബന്ധിച്ച് സിപിഐയുടെ എതിർപ്പു തുടരുമ്പോഴും ഒപ്പിടണമെന്ന നിലപാടിൽ ഉറച്ച് സിപിഎം. ചർച്ചയിലൂടെ സിപിഐയെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇല്ലെങ്കിൽ എൽഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനത്തിലെത്താമെന്നും കണക്കുകൂട്ടുന്നു. അതിനുശേഷമാകും വിഷയം വീണ്ടും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരിക. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ 2 മാസത്തിലേറെയായി തുടരുന്ന ആശാ സമരത്തിനുള്ള പിന്തുണ വിളംബരം ചെയ്ത് സാംസ്കാരിക കേരളം. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു സമരവേദിയിൽ സാംസ്കാരിക പ്രവർത്തകർ അണിനിരന്ന പൗരസാഗരം നടന്നു. നൂറുകണക്കിന് ആശാ പ്രവർത്തകരും പങ്കാളികളായി. മറ്റിടങ്ങളിലും കൂട്ടായ്മകൾ അരങ്ങേറി.
തിരുവനന്തപുരം∙മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല. പാൽ വില വർധനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.കഴിഞ്ഞ മാസം 29 നു ചേർന്ന എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി യോഗമാണ് പാൽ വില ഉയർത്തുന്നതു സംബന്ധിച്ച് എംഡിക്ക് ശുപാർശ നൽകിയത്.
Results 1-30 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.