Activate your premium subscription today
കാലാവസ്ഥ ∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ ജില്ലാ ക്വിസ്ചാംപ്യൻഷിപ്:റജിസ്ട്രേഷൻതുടങ്ങി കോട്ടയം ∙ ജില്ലാ ക്വിസ് ചാംപ്യനെയും സ്കൂളിനെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ക്വിസ് ചാംപ്യൻഷിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. 15ന് 1.30ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന
കോട്ടയം ∙ മുതിർന്ന പൗരന്മാരുടെ ഒത്തുചേരലിന് അപ്രതീക്ഷിത ക്ലൈമാക്സ്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടക്കിയതോടെ 25 അംഗ സംഘം വേമ്പനാട് കായലിലെ കൃഷ്ണൻകുട്ടിമൂല ബോട്ട് കടവിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ. സമയത്ത് മരുന്നുപോലും കഴിക്കാൻ കഴിയാതെ പലരും തളർന്നു.നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഇന്നലെ
കടുത്തുരുത്തി ∙ പൂവൻകോഴിയെ നായകനാക്കി പെരുവ അവർമ സ്വദേശി ഉണ്ണി അവർമ ചെയ്ത ‘പൂവൻകോഴി’ എന്ന ഷോർട് ഫിലിം ശ്രദ്ധ നേടുന്നു. കോഴികൾ, തത്ത, പൂച്ചകൾ, പക്ഷികൾ എന്നിവയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.അവർമയിലെ വീടും പരിസരവുമാണു സിനിമയുടെ ലൊക്കേഷൻ. പൂവൻകോഴി നടന്നു പോകുന്ന വഴികളിൽ
കോട്ടയം ∙ ഒരുമാസം മുൻപു വളർത്തു പശുവിന്റെ വാലിന്റെ ഒരു ഭാഗം മുറിച്ചുനീക്കി. ഇന്നലെ മീൻ വളർത്തൽ കുളത്തിൽ വിഷം കലക്കി മത്സ്യങ്ങൾ ചത്തുപൊങ്ങി. പരുത്തുംപാറ പുളിഞ്ചനാരിൽ പി.സി.ഏബ്രഹാമെന്ന കർഷകനാണ് ഈ ദുരനുഭവം. സാമൂഹിക വിരുദ്ധരാണു സംഭവങ്ങൾക്കു പിന്നിലെന്നാണ് സൂചന.ചിങ്ങവനം പൊലീസിൽ ഏബ്രഹാം പരാതി നൽകി.
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) കമ്മിഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷനും രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തിയോടനുബന്ധിച്ചു പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലെ പ്രമേയത്തിലാണ് ഈ ആവശ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണു പ്രമേയം അവതരിപ്പിച്ചത്.
ചങ്ങനാശേരി ∙ ആദർശങ്ങളും ദർശനങ്ങളും മാത്രമല്ല സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ എൻഎസ്എസിനു നൽകിയതെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പീരുമേട് ∙ കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ (30)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 350 ഓളം അടി താഴ്ചയിലേക്ക് കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്.
വൈക്കം ∙ തമിഴ്നാട് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ വൈക്കത്ത് നിന്നു വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും പുതുതായി ആരംഭിക്കുന്ന ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. വൈകിട്ട് 5ന് വൈക്കം ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കറും കേരള ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും
എരുമേലി ∙ പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ആഘോഷത്തിനു മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയുയർത്തി.ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട്, വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, ജോയിന്റ് സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം പി.
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റെടുക്കൽ കാലതാമസം കൂടാതെ ചെയ്യണമെന്നു സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ. തൃക്കാക്കര ഭാരതമാതാ കോളജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി കലക്ടർക്കു സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. റിപ്പോർട്ടിലെ നിർദേശങ്ങൾ ∙
ചങ്ങനാശേരി ∙ പേരും പെരുമയും നിറയുന്ന മന്നം ജയന്തിയാഘോഷത്തിന് പെരുന്ന ഒരുങ്ങി. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തിൽ അർപ്പിക്കാൻ പ്രാർഥനാപുഷ്പങ്ങളുമായി ഇന്നും നാളെയുമായി സമുദായാംഗങ്ങൾ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തും. ഇന്നലെ വൈകിട്ടു സമ്മേളനനഗരിയും എൻഎസ്എസ് ആസ്ഥാനവും
ഏറ്റുമാനൂർ∙ ജോലിയില്ലാതെ വിദേശത്ത് കുടുങ്ങിപ്പോയ ദമ്പതികളെ മന്ത്രി വി.എൻ.വാസവൻ ഇടപെട്ട് നാട്ടിലെത്തിച്ചു. പട്ടിത്താനം വിഷ്ണു ഭവനിൽ വിഷ്ണു, ഭാര്യ ടിന്റു എന്നിവരാണ് മന്ത്രിയുടെ ഇടപെടൽ മൂലം ബഹ്റൈനിൽ നിന്നു ജന്മനാട്ടിൽ തിരികെയെത്തിയത്. 10 വർഷമായി വിഷ്ണു അബുദാബിയിലും സൗദിയിലുമായി ഹോട്ടൽ ഷെഫായി ജോലി
കുമരകം ∙ വനിതാസഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായി മാറുകയാണു കുമരകം. ഇവിടേക്ക് ഇവരുടെ കൂടുതൽ സംഘങ്ങളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ടൂറിസം വനിതാ സമ്മേളനം മൂന്നാറിൽ കഴിഞ്ഞതോടെ വനിതകളുടെ വരവു തുടങ്ങിയിരുന്നു. നേരത്തേ വനിതാ വിനോദസഞ്ചാരികൾ മാത്രമായി എത്തിയിരുന്നെങ്കിലും ഡെസ്റ്റിനേഷനായി മാറുന്നതിലാണു
വടവാതൂർ ∙ ഓർമകളുടെ കുളിരിനെ മറികടന്ന് പുതുവർഷത്തിന്റെ ഇളംചൂട് ഏറ്റുവാങ്ങി കോട്ടയവും ‘ന്യൂ ഇയർ’ ആഘോഷിച്ചു. വടവാതൂർ ബണ്ട് റോഡരികിൽ പ്രത്യേകം തയാറാക്കിയ 50 അടി വലുപ്പത്തിലുള്ള പാപ്പാഞ്ഞിയുടെ പ്രതിരൂപത്തിനു കൃത്യം 12നു വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി തീ പകർന്നതോടെ നഗരത്തിന്റെ
കരിയർ ഗൈഡൻസ്ശിൽപശാല നാളെ വൈക്കം ∙ മന്നം ജയന്തി ദിനമായ നാളെ മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഡവലപ്മെന്റ് ആൻഡ് ട്രെയിനിങ്ങിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിക്കും. എംജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ് മുൻ മേധാവിയും എംപ്ലോയ്മെന്റ് ആൻഡ്
കോട്ടയം ∙ എംജി സർവകലാശാലയ്ക്ക് 2025-26 സാമ്പത്തിക വർഷം 650.87 കോടി രൂപയുടെ ബജറ്റ്. 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. വിദ്യാർഥികളുടെ സംരംഭക ആശയങ്ങൾ പരീക്ഷിക്കുന്നതിനു സംരംഭക പാർക്ക് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചതായി വൈസ് ചാൻസലർ ഡോ. സിടി.അരവിന്ദകുമാർ പറഞ്ഞു.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമതു ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടക്കും. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണു ചടങ്ങുകൾ. ഇന്നു രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ∙ പേരും പെരുമയും നിറയുന്ന മന്നം ജയന്തിയാഘോഷത്തിന് പെരുന്ന ഒരുങ്ങി. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തിൽ അർപ്പിക്കാൻ പ്രാർഥനാപുഷ്പങ്ങളുമായി ഇന്നും നാളെയുമായി സമുദായാംഗങ്ങൾ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തും.
കോട്ടയം∙ തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത് നടക്കുന്ന അരവിന്ദം ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 21 വരെ നീട്ടി. ഡിസംബർ 30 ആയിരുന്നു അവസാന തീയതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരത്തിന്റെ നോട്ടിഫിക്കേഷൻ വൈകിയെത്തിയതിനാൽ, ചില ഷോർട്ട് ഫിലിം നിർമാതാക്കൾ അധികസമയം അഭ്യർഥിച്ചിരുന്നു.
ചങ്ങനാശേരി∙ ഫാത്തിമാപുരം മണലിൽ മറിയം ഫ്രാൻസിസ് (89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (ജനുവരി 4) രാവിലെ 10.30ന് ഫാത്തിമമാത പള്ളിയിൽ. ഭർത്താവ്: റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എം.ഡി.ഫ്രാൻസിസ്. മക്കൾ: ഗ്രേസി ജേക്കബ്, പുഷ്പ ജോർജ്, മേഴ്സി ഏബ്രഹാം, സന്തോഷ് മണലിൽ (ന്യൂയോർക്ക്), വത്സ മുണ്ടയ്ക്കൽ (ന്യൂയോർക്ക്), ജയമോൾ മാത്യു (ന്യൂയോർക്ക്), രാജേഷ് മണലിൽ
വിമാനമിറങ്ങുമെന്ന പ്രതീക്ഷ, റെയിൽവേയുടെ കുതിപ്പ് ∙ എരുമേലി വിമാനത്താവളം: സാഹചര്യം അനുകൂലമായാൽ 2028 ൽ എരുമേലി വിമാനത്താവളത്തിൽ വിമാനം ഇറങ്ങും. നിലവിൽ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. പഠനം അവസാനഘട്ടത്തിലാണ്. ഇതിനുശേഷം സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കൽ നടപടിയിലേക്ക് പ്രവേശിക്കും. നിയമതടസ്സം
എരുമേലി∙ ചന്ദനക്കുടം ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ഏഴിനു എരുമേലി മഹല്ല് ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയേറ്റും.ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട് അധ്യക്ഷത വഹിക്കും.ജനുവരി 10നാണ് ചന്ദനക്കുടം ആഘോഷം. 3 ഗജവീരൻന്മാർ ഉത്സവത്തിന് അണിനിരക്കും. വൈകിട്ട് 4ന് പേട്ടതുള്ളൽ സംഘങ്ങളുമായി
പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം ആരംഭിച്ചു. പൂർവ വിദ്യാർഥിയും നോർത്ത് കേപ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. 21 വിദ്യാർഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിക്കും. പരിസ്ഥിതി
കോട്ടയം ∙ പുതുവത്സര ആഘോഷം അതിരു കടക്കേണ്ട. കണ്ണു ചിമ്മാതെ പൊലീസും എക്സൈസും എല്ലാം കാണുന്നുണ്ടാവും. ഇന്നു രാത്രി 11നു ജില്ലാ അതിർത്തികൾ അടയ്ക്കും. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും രാത്രി ജോലിക്കു ഹാജരാകണമെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശം. പുതുവത്സര ആഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം
കോട്ടയം ∙ നാഗമ്പടത്ത് ബസ് സ്റ്റാൻഡിനും നെഹ്റു സ്റ്റേഡിയത്തിനും ഇടയിലായി മാലിന്യക്കൂന. കുറെ മാലിന്യം കത്തിച്ചിട്ടുമുണ്ട്. ഇവിടെ കുന്നുകൂടിയ മാലിന്യം കഴിഞ്ഞ ഒക്ടോബറിൽ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് നീക്കിയത്. എന്നാലിപ്പോൾ കൂടിയ അളവിൽ മാലിന്യം തള്ളിയിട്ടുണ്ടെന്നു മാത്രമല്ല കുറെ
കുമരകം ∙ വേമ്പനാട്ട് കായലിലൂടെ ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും മോട്ടർ ബോട്ടുകളിലും പോകുന്നവരെ കണ്ട് കുളിർ കാറ്റേറ്റ് വിശ്രമിക്കാൻ ഒരിടം. ഇതാണ് കായൽത്തീരത്തെ വ്യത്യസ്ഥമാക്കുന്നത്. എന്നാൽ പ്രകൃതി നൽകിയ ഈ സ്ഥലം സംരക്ഷിക്കപ്പെടാതെ വന്നാലോ? കായൽ കാഴ്ച കണ്ടു നിൽക്കാനും ഇരിക്കാനും
വൈക്കം ∙ ഇല്ലാത്ത കുടിവെള്ള കണക്ഷന് പണം അടയ്ക്കണം എന്നാവശ്യപ്പെട്ട് സ്ഥാപന ഉടമകൾക്ക് നോട്ടിസ് നൽകിയ നഗരസഭാ നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിഷേധിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്കാണ് നഗരസഭ നോട്ടിസ് നൽകിയത്. ഇതിൽ 2 സർക്കാർ
പാമ്പാടി ∙ സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി പാമ്പാടി. ജനുവരി 2,3,4,5 തീയതികളിലാണു സമ്മേളനം.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സമീപ പുരയിടങ്ങളോടു ചേർന്നാണ് കൊടിതോരണങ്ങൾ, ഫ്ലെക്സ് തുടങ്ങിയവ സ്ഥാപിച്ചത്.ഇന്നു രാവിലെ 7നു മണർകാട് കവലയിൽനിന്നു പാമ്പാടിയിലേക്കു മിനി മാരത്തൺ നടത്തും. നാളെ 2നു ബസ്
കറുകച്ചാൽ ∙ ആഘോഷങ്ങളുടെ സീസണായതോടെ ടൗൺ ഗതാഗതക്കുരുക്കിൽ. അശാസ്ത്രീയ പാർക്കിങ്ങും റോഡിന്റെ വീതിക്കുറവും കുരുക്ക് രൂക്ഷമാക്കുന്നു. സെൻട്രൽ ജംക്ഷനിലാണ് ഗതാഗതക്കുരുക്കു രൂക്ഷം. ഡിവൈഡറുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നതിനാൽ അപകട സാധ്യത വർധിക്കുന്നു. നടപ്പാത ‘ഉണ്ട് – ഇല്ല’ പാർക്കിങ് നടപ്പാതയിലേക്കു മാറിയതോടെ
ചങ്ങനാശേരി ∙ പെരുമ നിറയുന്ന ആഘോഷത്തിലേക്കു പെരുന്ന ഒരുങ്ങി. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി. നാളെയും മറ്റന്നാളുമാണ് ആഘോഷങ്ങൾ. സമുദായാചാര്യനു പ്രാർഥനാപുഷ്പങ്ങൾ അർപ്പിക്കാൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ പെരുന്നയിലേക്ക് ഒഴുകിയെത്തും.
Results 1-30 of 10000