Activate your premium subscription today
Sunday, Mar 23, 2025
ലോക്ഡൗൺ കഴിഞ്ഞ മാസങ്ങൾക്കുശേഷമാണ് ക്ലിയോ എന്ന നായയെ, ഞാൻ വഴിയിൽനിന്ന് എടുത്ത് വളർത്താൻ തുടങ്ങിയത്. ആ കഥ ഒന്നു കുറിക്കണമെന്നു തോന്നി. തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്തെ തനത് നായയിനമാണ് രാജപാളയം. ബ്രിട്ടീഷുകാരുടെ അധിനിവേശകാലത്ത് അവയെ മിക്കതിനെയും കൊന്നു തീർത്തെന്നും. പിന്നീട് തമിഴ്നാട് സർക്കാർ
വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി
ഓടമ്പള്ളിയിലെ ചൂട്ടൂ പടയണി ഉത്സവം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എണീറ്റ പാടേ കുളങ്ങരയിലേക്കാണു നടന്നത്. ഞായറാഴ്ചയാണ്, അൽപം വൈകി എണീറ്റാലും പൂച്ചാക്കൽനിന്ന് ഒരു മണിക്കൂർ ചില്ലാനം കൊണ്ട് ബൈക്കിൽ കോട്ടയത്തെത്താം, എന്നിട്ടും ആശങ്കയായിരുന്നു. പുലർച്ചെ കണ്ട സ്വപ്നം ഫലിക്കണേ എന്നാശിച്ചു. രണ്ട് ജയന്റ് ഗൗരാമി
വളർത്തു മൃഗങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ചൂട്. പാലുൽപാദനം താഴേക്കു പോകുന്നതിന്റെ സൂചനയാണു മിൽമ നൽകുന്നത്. ഡിസംബറിൽ പ്രതിദിനം ശരാശരി 2,70,000 ലീറ്റർ പാൽ ശേഖരിച്ചിരുന്ന മിൽമയുടെ തിരുവനന്തപുരം റീജനിൽ മാർച്ച് ആദ്യവാരം പ്രതിദിനം 2,50,000 ലീറ്ററായി കുറഞ്ഞു. അമിതമായ ചൂടു പശുക്കളുടെ
മുറ പോത്തുകൾ കേരളത്തിൽ തരംഗമായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മികച്ച വളർച്ചയും പാലുൽപാദനവുമുള്ള ഈ ഇനത്തിന് കേരളത്തിൽ ആരാധകരേറെ. ഇറച്ചിയാവശ്യത്തിനായിട്ടാണ് മുറ പോത്തുകളെ പ്രധാനമായും കർഷകർ വളർത്തുന്നതെങ്കിലും മികച്ച വളർച്ചയും വംശപാരമ്പര്യവും തലയെടുപ്പുമുള്ളവയെ അരുമയായി വളർത്തുന്ന പോത്തുപ്രേമികളും
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് തന്റെ അരുമനായയുടെ മരണത്തെക്കുറിച്ച് പങ്കുവച്ച കുറിപ്പ്... ഫെയ്സ്ബുക്ക് പ്രൊഫൈൽ പടത്തിൽ എനിക്കു കൂട്ടിരിക്കുന്ന, ഞങ്ങളുടെ ജിഞ്ചർ ഇന്നു (4/3/25) വെളുപ്പിനെ അഞ്ചു മണിയോടെ മരിച്ചു. അവന് 13 വയസ് ആയിരുന്നു പ്രായം. ഭേദമാകാൻ മടിച്ച രോഗമായിരുന്നു മരണകാരണം. രാവിലെ
'ഹോർമോൺ കുത്തി വച്ച കോഴി കഴിക്കല്ലേ' എന്ന വാട്സാപ് സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിനാൽത്തന്നെ അതേക്കുറിച്ചുള്ള സംശയങ്ങളും ഒട്ടും കുറവല്ല. പലയിടങ്ങളിലും പ്രസ്തുത വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ ബോധവൽകരണം ഈ വിഷയത്തിൽ ആവശ്യമാണെന്ന് കരുതുന്നു. അഞ്ചു മുതൽ ആറാഴ്ച
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മൃഗചികിത്സാ മേഖലയിൽ ഡിസ്പെൻസറികളും ഹോസ്പിറ്റലുകളും ഉണ്ട്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് തല റഫറൽ ആശുപത്രികളായ വെറ്ററിനറി പോളി ക്ലിനിക്കുകളെയും ജില്ലാതല റഫറൽ ആശുപത്രിയായ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനേയും
നിങ്ങളുടെ അരുമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കർഷകശ്രീ അവസരം നൽകുന്നു. മനോരമ ഓൺലൈൻ കർഷകശ്രീയിലേക്ക് വാട്സാപ് (Text) സന്ദേശമായി (നമ്പർ 87146 17871) നിങ്ങൾക്ക് നിങ്ങളുടെ അരുമയുടെ വിശേഷങ്ങളും കഥകളും ഫോട്ടോയും പങ്കുവയ്ക്കാം. കോട്ടയം സ്വദേശിനി ലിൻസി ജോൺ തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച്
മുറ്റത്തോ പറമ്പിലോ ഓർക്കാപ്പുറത്തു കണ്ടാൽ പുള്ളിപ്പുലിക്കുഞ്ഞെന്നു തോന്നും. പുള്ളി മാത്രമേയുള്ളൂ, പുള്ളിക്കാരൻ വെറും പൂച്ചയാണ്. കേരളത്തിലിന്ന് അരുമസ്നേഹികൾക്ക് ഏറെ പ്രിയമുള്ള പൂച്ചയിനമാണ് ബംഗാൾ ക്യാറ്റ്. ബംഗാൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള കാട്ടുപൂച്ചയായ ഏഷ്യൻ പുള്ളിപ്പുലി പൂച്ചയും സാധാരണ
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ
മൃഗശാലയിലെ സിംഹവും കടുവയും ജിറാഫും ഒട്ടകവും മാത്രമാണോ കുട്ടികളെ ആകർഷിക്കുക? അടുത്തിടപഴകാൻ അവസരമില്ലാത്ത ഇത്തരം മൃഗങ്ങളെക്കാൾ പൂച്ചകളും മുയലുകളും കുരുവികളുമൊക്കെ അവർക്ക് പ്രിയങ്കരല്ലേ? വീടുകളിൽ അരുമകളെ വളർത്താൻ അവസരമില്ലാത്ത കുട്ടികൾക്കും വിവിധ ജീവികളെ കാണാനും പരിചയപ്പെടാനും സ്നേഹിക്കാനുമൊക്കെ അവസരം
പറക്കുന്നതിനിടെ കറങ്ങുന്ന സീലിങ് ഫാനിൽ തട്ടി കാലൊടിഞ്ഞുവീണ ഓലേഞ്ഞാലിക്കിളിക്ക് പരിചരണവും, തക്കസമയത്ത് മികച്ച ചികിത്സയും ഉറപ്പാക്കി മിണ്ടാപ്രാണികളോടുള്ള കരുണയുടെയും കരുതലിന്റെയും മാതൃകയായിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കുടുബം. കോഴിക്കോട് നഗരത്തിനടുത്ത് വെള്ളിമാടുകുന്ന് സ്വദേശിയായ സനിൽ കിഷോറിന്റെ
‘‘മൂന്നു ലക്ഷം മുടക്കി അലങ്കാരമത്സ്യങ്ങളുടെ പ്രജനനസംരംഭം തുടങ്ങി. ഒരു വർഷം കൊണ്ടു നേടിയത് മുടക്കുമുതലിനു മുകളിൽ. അത് ആത്മവിശ്വാസം നൽകിയപ്പോൾ സംരംഭം വിപുലീകരിച്ചു’’, കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം കണ്ണനാരി വീട്ടിൽ ടി. സോനു തന്റെ അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചാണ് പറയുന്നത്. കുട്ടിക്കാലം മുതൽ
നിനച്ചിരിക്കാത്ത സമയങ്ങളില്‍ തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാൻ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ്
പരസ്പരം കുത്തു കൂടി മസ്തകത്തിൽ പരിക്കേറ്റ ഒരു കാട്ടാനയ്ക്ക് കൊടുക്കുന്ന പരിഗണനയുടെ പത്തിലൊരംശം പോലും കേരളത്തിന്റെ മലയോര മേഖലകളിൽ കൊല്ലപ്പെടുന്ന കർഷകർക്കു കിട്ടുന്നില്ലെന്നുള്ളതാണ് വാസ്തവം. പ്രകൃതിനിയമങ്ങൾക്ക് അനുസൃതമായുള്ള മൃഗങ്ങളുടെ തമ്മിലുള്ള അതിജീവന സംഘർഷങ്ങളിൽ നമ്മുടെ സംവിധാനങ്ങൾ
ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് ഹരിപ്പാട് ട്രീറ്റ് അൺയൂഷൽ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് വിദേശയിനം പക്ഷിയായ ഗ്രേ പാരറ്റിനെയുമായി ഉടമകൾ എത്തിയത്. മുത്തു എന്നായിരുന്നു തത്തയുടെ വിളിപ്പേര്. പന്തളത്തെ നന്ദനാ ഫാമിലെ സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു
സുന്ദരനും ഭാര്യ ഉഷയും അടുത്തെത്തുമ്പോൾ കുഞ്ഞൂസും കണ്ണാപ്പിയും സ്നേഹത്തോടെ തൊട്ടുരുമ്മും, തീറ്റയുടെ നേരമായാൽ തൊഴുത്തിൽനിന്നു കരച്ചിൽ തുടങ്ങും. തീറ്റ മുന്നിലെത്തിച്ചാൽ മണത്തുനോക്കി പിന്നെ ചവച്ചരച്ച് കഴിച്ചു തുടങ്ങും. കറവയുടെ സമയമായാൽ കുഞ്ഞൂസ് തിരിമുറിയാതെ നറുംപാൽ ചുരത്തും. കുഞ്ഞൂസ് പാൽ ചുരത്തുമ്പോൾ
‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മികച്ച കാമറകൾ ഉപയോഗിച്ച് ഓരോ ചിത്രവും എത്ര മികവുറ്റതാക്കാമോ അത്രയും മികവുറ്റതാക്കാൻ
ത്രിപുരേശ്വരി; തദ്ദേശയിനം താറാവുകളുടെ പട്ടികയിൽ ദേശീയ അംഗീകാരം നേടിയ പുതിയ ഇനം. സ്വദേശം ത്രിപുര. ഇതുൾപ്പെടെ 10 തദ്ദേശീയ ഇനം കന്നുകാലി, പക്ഷി വർഗങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസോഴ്സിന്റെ (ഐസിഎആർ) കീഴിലുള്ള നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സ് (എൻബിഎജിആർ) അംഗീകാരം നൽകി.
നായയെയും പൂച്ചയെയുമെല്ലാം അരുമകളായി സംരക്ഷിക്കുന്ന ശീലം മലയാളികൾക്കിടയിൽ കൂടിവരുന്നു. വിനോദമായും സംരംഭമായും പരിപാലിക്കുന്നവരാണ് ഏറെയുമെങ്കിലും കൂട്ടിനായും ഏകാന്തതയിൽനിന്നു മോചനത്തിനായും അവയെ ഒപ്പം കൂട്ടുന്നവരും കുറവല്ല. പല വീടുകളിലും ഇന്നു മക്കളൊക്കെ പഠനത്തിനും ജോലിക്കുമായി വിദേശത്താണ്. ഈ വീടുകളിലെ
ഇണക്കം കുറഞ്ഞ അലങ്കാരപ്പക്ഷിയാണ് ഫെസന്റ്. നമ്മള് എത്ര സ്നേഹിച്ചാലും ഓടിയെത്തി സ്നേഹം പ്രകടിപ്പിക്കാനൊന്നും ഫെസന്റിനെ കിട്ടില്ല. തന്നിഷ്ടം പോലെ നടക്കുന്ന അസൽ കാട്ടുകോഴി. എന്നിട്ടും എന്തുകൊണ്ടാവും പതിനായിരങ്ങൾ ചെലവിട്ട് പെറ്റ്സ് പ്രേമികൾ ഫെസന്റുകളെ സ്വന്തമാക്കുന്നത്; മനം കവരുന്ന മനോഹാരിത തന്നെ
ഫെബ്രുവരി 4നു രാത്രി 12 കഴിഞ്ഞപ്പോഴാണ് രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ മിട്ടപ്പൻ എന്ന ആൺപൂച്ചയുമായി ജയമോൾ കരുനാഗപ്പള്ളി വെറ്റ്സ് N പെറ്റ്സ് മൾട്ടിസ്പെഷൽറ്റി പെറ്റ് ഹോസ്പിറ്റലിലേക്ക് എത്തുന്നത്. നൈറ്റ് ഡ്യൂട്ടി ഡോക്ടറുടെ പരിശോധനയിൽ മിട്ടപ്പന്റെ ഇടതു കൈ തോളെല്ലിന്റെ മധ്യഭാഗത്തുനിന്നു പൂർണമായും അറ്റുപോയ നിലയിലും X'rayലൂടെ കീഴ്ത്താടിയെല്ല് രണ്ടായി പിളർന്നുപോയ നിലയിലുമാണെന്നു കണ്ടെത്തി.
ഇവൻ കങ്കൽ, ശരാശരി ഉയരം 32 ഇഞ്ച്. അത് 36 ഇഞ്ച് വരെ എത്താം. അതായത് തോൾനിരപ്പിൽ മൂന്നടി പൊക്കം. തലപ്പൊക്കം കൂടി കണക്കാക്കിയാൽ നാലടി. രണ്ടുകാലിൽ നിവർത്തി നിർത്തിയാൽ ഉടമയെക്കാൾ ഉയരം. പ്രായപൂർത്തിയാകുമ്പോൾ 85 കിലോ വരെ തൂക്കം. ഇനി, ഒരു കടി തന്നാലോ? കങ്കലിന്റെ കടിയുടെ ശേഷി അതായത് ബൈറ്റ് ഫോഴ്സ് 743
വിദേശ ഇനം അരുമമൃഗങ്ങളെ ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെ ആളുകൾ വളർത്തിവരുന്നുണ്ട്. വിവിധ തരം സസ്തനികൾ, ഉരഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഈ കൂട്ടരിലുണ്ട്. പ്രത്യേക തരം പരിചരണമുറകളും ആഹാരക്രമവും മറ്റും ഇവകൾക്ക് ആവശ്യമാണ്. എന്നാൽ അവയ്ക്ക് ഒരു രോഗം വന്നാൽ അതു പെട്ടെന്നു തന്നെ തിരിച്ചറിയുന്നതിനും ആവശ്യമായ
ആലപ്പുഴ ചാരുംമൂട്ടിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന സാവനെ സൈക്കിളിൽ വരുന്ന വഴിക്ക് തെരുവു നായ ആക്രമിച്ചു. രണ്ട് മാസത്തിനു ശേഷം പേ വിഷബാധമൂലം കുട്ടി മരിച്ചു. കടിച്ച നായ ഏതാണെന്നോ കടിച്ചതിനു ശേഷം എങ്ങോട്ടു പോയെന്നോ ആർക്കും അറിയില്ല.
വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴിവളർത്തലിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വലിയ മുട്ടക്കോഴിവളർത്തല്‍ സംരംഭങ്ങള്‍ തീരെക്കുറവാണ്. ഉയർന്ന ഉൽപാദനച്ചെലവുതന്നെ പ്രശ്നം (ഇറച്ചിക്കോഴിയുടെ കാര്യത്തിൽ, കൂലി വാങ്ങി വളർത്തിക്കൈമാറുന്ന ഇന്റഗ്രേഷൻ രീതിയായതു കൊണ്ട് ഉൽപാദനച്ചെലവ് ബാധകമല്ല).
പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു, ആലപ്പുഴ ചാരുംമൂട് സ്വദേശിയായ പതിനൊന്നുവയസുകാരനാണ് ഇക്കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോൾ കുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു.
ഇന്നലെ (8–2–25) ദിനപത്രം തുറന്നപ്പോൾ തന്നെ കണ്ണിലുടക്കിയത് ആ വാർത്തയാണ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങളുമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നത്രേ. മൂന്നു മാസം മുൻപ് കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്ന വഴി കുട്ടിയുടെ നേരെ ഒരു നായ ചാടി വീണതും കുട്ടി താഴെ വീണു.
പശുവിന്റെ മുൻനിരയിൽ മുകൾ ഭാഗത്തു പല്ലുകളില്ല. എന്നാൽ കീഴ്ത്താടിയിൽ മൂൻനിരയിലായി 8 (4 ജോഡി) ഉളിപ്പല്ലുകളുണ്ട്. പശുക്കൾക്കു കോമ്പല്ലില്ല. ഒരു വയസ്സിൽ താഴെയുള്ള പശുക്കുട്ടികളിൽ പാൽപല്ലുകളാണുള്ളത്. ഇത്തരം 20 പാൽപല്ലുകൾ കാണും. പൂർണവളർച്ചയെത്തിയ പശുവിന് 32 സ്ഥിരം പല്ലുകളുണ്ടാകും.
കഴിഞ്ഞദിവസത്തെ ദിനപത്രത്തിൽ ബ്രൂസല്ലോസിസ് ബാധിച്ച് കോട്ടക്കലിൽ ഒരു പെൺകുട്ടി മരിച്ചത് ഞെട്ടലോടെയാണ് വായിച്ചത്. ബ്രൂസല്ലോസിസ് എന്ന ജന്തുജന്യരോഗത്തെപ്പറ്റി ബോധവാന്മാരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതു വായിച്ചപ്പോൾ ഓർമകൾ എൻ്റെ പഠനകാലത്തേക്ക് പോയി.
കഴിഞ്ഞയാഴ്ച ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. രാജീവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് അന്ന് ഉച്ചയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവച്ച് നടക്കാൻ പോകുന്ന ഒരു നായയുടെ സർജറിയെപ്പറ്റി അറിഞ്ഞത്. ഏഴു വയസ്സുകാരിയായ പിങ്കുവെന്ന പെൺനായയ്ക്ക് വിശപ്പില്ല, ഭക്ഷണം
കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ
വറുതിയുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. കൊടിയ വേനലും ജലക്ഷാമവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും എല്ലാം കന്നുകാലികളെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. വേനൽക്കാലത്ത് കന്നുകാലികളുടെ ഉൽപാദനവും ഉൽപാദനക്ഷമതയും കുറയുന്നു. ചൂട് കൂടുന്നതനുസരിച്ച് പശുക്കളിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്.
തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന്
? ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം ∙19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു ബ്രീഡിങ് യൂണിറ്റായി ആരംഭിക്കുന്നതാണ് ഉത്തമം. നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനായാല്‍ മികച്ച വില നേടാം. ? ഇത്തരത്തിൽ 20 ആടിന്റെ യൂണിറ്റ് തുടങ്ങാൻ
കോഴി, താറാവ് എന്നിവയെപ്പോലെ വാണിജ്യാടിസ്ഥാനത്തിൽ ടർക്കിക്കോഴിയെ വളർത്താമോ എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ മലപ്പുറം വട്ടംകുളം കാലടിത്തറ പൂന്തോട്ടത്തിൽ പി.വി.കൃഷ്ണൻകുട്ടിയുടെ ഫാമിലെത്തിയാൽ മതി. ടർക്കി വളർത്തൽ വിനോദം മാത്രമല്ല, ആദായകരം കൂടിയാണെന്ന് കൃഷ്ണൻകുട്ടി പറയും.
രാജ്യം മകര സംക്രാന്തി ആഘോഷിക്കുമ്പോൾ ആഘോഷത്തിന്റെ ഭാഗമായി ഞാൻ ജയ്പുരിലാണ്. എന്നാൽ, ഉത്സവം ആഘോഷിക്കാനല്ല, പകരം ഉത്സവത്തിന്റെ ഭാഗമായി പരിക്കേൽക്കുന്ന പക്ഷികളെ ചികിത്സിക്കുന്നതിനുവേണ്ടിയാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലാണ് ഈ ദിനം ആഘോഷിക്കുക. ഇവിടെ ജയ്പുരിൽ ഈ ദിനത്തിൽ പട്ടം പറത്തലാണ് പ്രധാന ആഘോഷം.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ
ഇറച്ചിക്കോഴികളിൽ വളർച്ചയ്ക്ക് ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടിൽ ഏറെ കാലമായുണ്ട്. ചുരുങ്ങിയ നാളുകൾക്കൊണ്ട് അതായത് ആറാഴ്ചകൊണ്ട് രണ്ടു കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. എത്ര നല്ല തീറ്റ നൽകിയാലും ഇറച്ചിക്കോഴികൾ വളരുന്നതുപോലെ നാടൻ കോഴികൾ വളരുന്നില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറച്ചിക്കോഴി വിരോധികളുടെ ആരോപണം.
മുട്ട എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലരും ചോദിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും. ഒരു മുട്ടയിൽനിന്ന് 6 ഗ്രാം പ്രോട്ടീൻ ആണ് നമുക്കു ലഭിക്കുന്നത്. പുഴുങ്ങിയ മുട്ടയിൽനിന്നു ലഭിക്കുന്ന ശരാശരി കൊഴുപ്പ് (Fat) 5 ഗ്രാം, ശരാശരി കാലറി 72 എന്നിങ്ങനെയാണ്
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
മൃഗസംരക്ഷണമേഖലയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വർഷമാണു കടന്നു പോയത്. നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക്
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിലാണ് തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നാലു പശുക്കൾ ചത്തുപോയത്. എല്ലാം പ്രകടിപ്പിച്ചത് സമാന ലക്ഷണങ്ങൾ ആയിരുന്നു. തീറ്റമടുപ്പായിരുന്നു ആദ്യ ലക്ഷണം. ചികിത്സയുടെ ഭാഗമായി നടത്തിയ രക്തപരിശോധനയിൽ രക്താണു രോഗമായ തൈലേറിയ തിരിച്ചറിഞ്ഞതിനെ തുടർന്ന് അതിനുള്ള ചികിത്സ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
Results 1-50 of 1351
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.