Activate your premium subscription today
ജനുവരി 1 മുതല് ചില സ്മാര്ട്ട്ഫോണുകളില് വാട്സാപ് പ്രവര്ത്തനരഹിതമാകും. ആന്ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പ് പ്രവര്ത്തിപ്പിക്കാന് സാധിക്കാതെ വരിക. സ്മാര്ട്ട്ഫോണ് നിര്മാണം അവസാനിപ്പിച്ച എല്ജി,
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്ഡ് കണക്ഷനായ കെഫോണിന്റെ ഇന്ട്രാനെറ്റ് സര്വീസിന് ഇതിനോടകം 3500ന് മുകളിൽ ഉപഭോക്താക്കള്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല് കണക്ഷനിലൂടെ വിവിധ സര്വീസുകള് ഉപയോഗിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം
ഇന്ത്യയിലുടനീളമുള്ള എയർടെൽ ഉപയോക്താക്കൾ മൊബൈൽ, ബ്രോഡ്ബാന്ഡ് സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഡാറ്റ ലഭിക്കാതെയും വന്നതിയാ ട്രാക്കിങ് ടൂളായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു. ഡൗൺ ഡിറ്റക്ടര് അനുസരിച്ച്, റിപ്പോർട്ട് ചെയ്തതിൽ ഏകദേശം 46%
കൊച്ചി∙ റിയൽമി 14 X 5 ജി വിഭാഗത്തിലെ ഐപി 69 സ്മാർട് ഫോൺ പുറത്തിറക്കി. ഈ വിഭാഗത്തിലെ ആദ്യത്തെ ഐപി 69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, 6000 എംഎഎച്ച് ബാറ്ററി പ്ലസ് 45 വാട്സ് ചാർജിങ്, സോണിക് വേവ് വാട്ടർ ഇജക്ഷൻ, റെയിൻ വാട്ടർ സ്മാർട് ടച്ച് തുടങ്ങിയ നൂതന
ഫോള്ഡബിള് സ്മാര്ട്ട് ഫോണുകളായ ഗാലക്സി സെഡ് ഫോള്ഡ് സിക്സ്,ഗാല്ക്സി സെഡ് ഫ്ലിപ് സിക്സ് എന്നിവയ്ക്കായി ആവേശകരമായ പരിമിതകാല ഓഫറുകള് പ്രഖ്യാപിച്ചുസാംസങ്ങ്. ഒക്ടോബര് 29ന് ആരംഭിച്ച ഓഫറില് ഗാലക്സി സെഡ് ഫോള്ഡ് സിക്സ് വാങ്ങുന്ന ഉപഭോക്താക്കള്ക്ക് 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ സഹിതം 1,44,999 രൂപയ്ക്ക്
രാജ്യത്തെ സാറ്റലൈറ്റ് കമ്യൂണിക്കേഷന് മേഖലയില് വന് ചലനങ്ങള് ഉണ്ടാക്കിയേക്കാവുന്ന ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് സിലിസിയം സര്ക്യൂട്സ് എന്ന പേരില് പ്രവര്ത്തിക്കുന്ന, കേരളത്തില് റജിസ്റ്റര് ചെയ്ത കമ്പനി. സ്പെയ്സ്എക്സ് മേധാവി ഇലോണ്മസ്കിന്റെ സ്റ്റാര്ലിങ്കിനടക്കം ഘടകഭാഗങ്ങള് ഉണ്ടാക്കി
ആപ്പിൾ ഐഓഎസ് 18.3 പബ്ലിക് ബീറ്റ പുറത്തിറക്കി, ഐഫോണുകൾക്കായുള്ള അടുത്ത സോഫ്റ്റ്വെയർ അപ്ഡേറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടുന്നതിന് മുമ്പ് അവ പരീക്ഷിക്കാൻ താൽപ്പര്യമുള്ളവരെ അനുവദിക്കുന്ന പതിപ്പുകളാണ് എത്തിയിരിക്കുന്നത്. ഐഓഎസ് 18.3 ബീറ്റ ഈ ആഴ്ച ആദ്യം ഡെവലപ്പർ എക്സ്ക്ലൂസീവ് റിലീസായാണ്
ഷഓമി ബ്രാൻഡായ പോകോ, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോൺ (പോകോ സി75) വിപണിയിലെത്തിച്ചു. 7,999 രൂപയാണ് പ്രാരംഭവില. 6.88 ഇഞ്ച് സ്ക്രീൻ, 50എംപി ക്യാമറ, 5എംപി സെൽഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണിന് സ്നാപ്ഡ്രാഗൻ 4എസ് ജെൻ2 പ്രോസസറാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്. ആൻഡ്രോയ്ഡ് 14
ചില ഉപയോക്താക്കള്ക്ക് മോഹന ഫീച്ചറുകളൊന്നും ആവശ്യമില്ല. നല്ലൊരു ക്യാമറ, അല്ലെങ്കില് 120 ഹെർട്സ് സ്ക്രീന്. അത്യാവശ്യം ഒരു ഫോട്ടോ എടുക്കണം, അല്ലെങ്കില് ഒരു വിഡിയോ പകര്ത്തണം. വിഡിയോ കാണണം. എന്നാല്, കോളുകളും, ഇന്റര്നെറ്റുമൊക്കെ തടസമില്ലാതെ കിട്ടണം. അത്തരക്കാര്ക്ക് ഉപകാരപ്രദമായേക്കാവുന്ന,
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാർമനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റർ എൽഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി. ബിപിഎൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടിവികൾ, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കർ മൊഡ്യൂളുകളിലൂടെ
ടെക് സംരംഭകനായ നീൽ ഗോഗിയയും യുട്യൂബറായ ശ്ലോക് ശ്രീവാസ്തവ എന്ന ടെക് ബർണറും ചേർന്ന് സ്ഥാപിച്ച ലേയേഴ്സ് അനാർക് എന്ന സ്മാർട് വാച്ച് ഇന്റർനെറ്റിൽ വൈറലായിരുന്നു. അവതരിപ്പിച്ചു മണിക്കൂറുകൾക്കകം 4 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയിരുന്നു. ബോട്, ഫയർബോൾട്, നോയ്സ് എന്നിവയുടെ വിൽപ്പനയെ മറികടക്കുന്ന
ഐഫോണിനായുള്ള ഐഓഎസ് 18.2 അപ്ഡേറ്റ് ആപ്പിൾപുറത്തിറക്കി . ഐഒഎസ് 18.2 റിലീസ് കാൻഡിഡേറ്റ് (ആർസി) 2 പുറത്തിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് ഇത് എത്തുന്നത്!, മുന്പ് അവതരിപ്പിച്ച ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെല്ലാം വിപുലീകരിച്ചിരിക്കുന്നു. ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി, ചാറ്റ്ജിപിടി സംയോജനം എന്നിവ പുതിയ
ഇരട്ട പിൻക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള 5ജി ഫോൺ 9,999 രൂപ വിലയിൽ അവതരിപ്പിച്ചു മോട്ടറോള. 4കെ വിഡിയോ റെക്കോർഡിങും, 1000 നിറ്റ്സ് പീക് ബ്രൈറ്റ്നെസും ഫോണിൽ ലഭ്യമാണ്. ഒരു വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന മോട്ടറോള മോട്ടോ ജി 35 ഡിസംബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും
സ്റ്റാര്ട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്നോളജീസ് ഇന്ത്യയില് ആദ്യമായി 10 വര്ഷ വാറന്റിയോടു കൂടിയുള്ള 36 വാട്സിന്റെ എല്ഇഡി മൊഡ്യൂള് പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തില് കൂടുതല് പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിത കാലം ഈടു നില്കുന്നതും ഐപി 67 റേറ്റിങ്ങോടു കൂടിയുമാണ് ഇത്
സാംസങും ഗൂഗിളുമെല്ലാം ഫോൾഡബിൾ ഫോൺ ട്രാക്കിൽ ബഹുദൂരം പിന്നിടുമ്പോൾ ലേറ്റായാലും ലേറ്റസ്റ്റായി വരാൻ തയാറെടുത്ത് ആപ്പിൾ.2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലേക്കെത്തും, മടക്കാവുന്ന ഫോണുകൾ നേടുന്ന ജനപ്രീതിക്കിടെ ഈ നീക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികൾ. ഉപകരണങ്ങളുടെ
സ്വന്തം ഫോണിലെ ഫോട്ടോ കൈകൊണ്ട് എടുത്ത് അടുത്തയാളുടെ ഫോണിന്റെ സ്ക്രീനിലേക്കു വയ്ക്കാന് സാധിച്ചാലോ? ഫയല് ട്രാന്സ്ഫറിന്റ കാര്യത്തില് ഒരു പുതുമ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്ട്ട്ഫോണ് നിര്മ്മാതാവ് വാവെയ്. ആംഗ്യം ഉപയോഗിച്ച് ഒരു ഫോണില് നിന്ന് മറ്റൊരു ഫോണിലേക്ക് ഫോട്ടോയും മറ്റും പകര്ത്തി
രാജ്യത്തെ ഓണ്ലൈന് വില്പ്പനാശാലകള് നടത്തുന്ന മറ്റൊരു പ്രധാന ആദായവില്പ്പനയായി മാറിയിരിക്കുകയാണ് ബ്ലാക് ഫ്രൈഡേ സെയില്. സ്മാര്ട്ട്ഫോണുകള് അടക്കമുള്ള എല്ലാത്തരത്തിലുമുള്ള ഉല്പ്പന്നങ്ങള്ക്കും കിഴിവുകള് നല്കുന്നുണ്ട്. ഫ്രീ ഡെലിവറി, ക്യാഷ് ഓണ് ഡെലിവറി, കിട്ടുന്ന ഉല്പ്പന്നത്തിനു
അടുത്തിടെ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കിഴിവുകളുമായി ആമസോൺ ബ്ലാക് ഫ്രൈഡേ ഡീലുകൾ. ബ്ലാക്ക് ഫ്രൈഡെ കച്ചവട ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ ലക്ഷ്യമിട്ട് മുനിര ഇകൊമേഴ്സ് കമ്പനികളെല്ലാം മത്സരത്തിലാണ്. ഇത് ഉപയോക്താക്കൾക്കു വരും ദിവസങ്ങളിലും കൂടുതൽ ഡീലുകളും ഓഫറുകളും ലഭ്യമാകാൻ സഹായിക്കും. മിക്ക
അതെ, ഗ്യാലക്സി എസ് സീരീസിലെ കിരീടമില്ലാത്ത രാജാവ് ഉടനെത്തും. ബിഐഎസ് സ്റ്റാൻഡേര്ഡിന്റെ ഭാഗമായി എസ്എം എസ് 936ബി, എസ്938ബി എന്നിങ്ങനെ കണ്ടെത്തിയതായി 91 മൊബൈൽസ് റിപ്പോര്ട്ട് ചെയ്തു. മറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജനുവരിയിൽ തന്നെ അവതരണം സംഭവിക്കാൻ സാധ്യതയുണ്ട്. പറഞ്ഞുവരുന്നത്, സാംസങ് ഗാലക്സി
ഐഫോണുകളിൽ അടുത്തിടെ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കിഴിവുമായി ഫ്ലിപ്കാർട്ടിലെ ബ്ലാക് ഫ്രൈഡേ ഡീലുകൾ. നിലവിൽ ഇപ്പോള് 58, 249 രൂപയ്ക്ക് ഐഫോൺ 15 ലഭിക്കും. ഇതുകൂടാാതെ തിരഞ്ഞെടുത്ത കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും, മാത്രമല്ല നോ കോസ്റ്റ് ഇഎംഐ പ്ലാനും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഒരു
ഗെയിമുകള്ക്ക് ഉൾപ്പെടെ വിലക്കുറവ് പ്രഖ്യാപിച്ച് സോണി പ്ലേ സ്റ്റേഷന് ബ്ലാക് ഫ്രൈഡെ ആദായ വില്പ്പന. എല്ലാ പുതിയ പിഎസ്5 വേരിയന്റ്സിനും, അക്സസറികള്ക്കും, വിഡിയോ ഗെയിംസിനും ഇതുപ്രകാരം വിലക്കുറവുണ്ട്. സ്റ്റോക് തീരുന്നതു വരെ ആയിരിക്കാം കിഴിവ് ലഭിക്കുക. സോണി സെന്റര്, ആമസോണ് തുടങ്ങിയ
ഇഗ്നൈറ്റ് 2024 ഇവന്റിൽ ആദ്യ ക്ലൗഡ് അധിഷ്ഠിത പിസി വിൻഡോസ് 365 ലിങ്ക് അവതരിപ്പിച്ചു മൈക്രോസോഫ്റ്റ്. മാക് മിനിയെ അനുസ്മരിപ്പിക്കുന്ന ഉപകരണം വലുപ്പവും ഭാരവും കുറഞ്ഞതാണ്. മാക് മിനിയിൽനിന്നും വ്യത്യസ്തമായി 365 ലിങ്ക് ക്ലൗഡിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് ഡ്യുവൽ 4K
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്ഡ് കണക്ഷനായ കെഫോണ് ഉപഭോക്താക്കളുടെ എണ്ണത്തില് മുന്നേറി മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ് ഹോം കണക്ഷനുകളില് 9472 കണക്ഷനുകള് മലപ്പുറം ജില്ലയില് നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049 കണക്ഷനുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്.
ഉപഭോക്തൃ ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറികളിലെ മുൻനിര ബ്രാൻഡായ യുനിക്സ് ഇന്ത്യ, ബിൽറ്റ്-ഇൻ കരോക്കെ മൈക്കോടുകൂടിയ മിസ്റ്റിക് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ പുറത്തിറക്കി. ഒതുക്കമുള്ളതും സ്റ്റൈലിഷും ശബ്ദം മാറ്റുന്ന മൈക്ക് പോലെയുള്ള അതുല്യമായ ഫീച്ചറുകളാൽ നിറഞ്ഞതുമായ മിസ്റ്റിക് എല്ലാ ആഘോഷങ്ങള്ക്കും
വോയിസ് അസിസ്റ്റന്റ്, 2500 മണിക്കൂര് സ്റ്റന്ഡ്ബൈ ടൈം, 99മണിക്കൂര് പ്രവര്ത്തന സമയം തുടങ്ങിയവ അടക്കമുള്ള 'നോട്സ്' (യുഎക്സ്-ഡബ്ല്യു400) വയര്ലെസ് നെക്ബാന്ഡ് അവതരിപ്പിച്ച് യുനിക്സ്. മികച്ച സ്വരനിലവാരം, ദീര്ഘനേരം പ്രവര്ത്തിപ്പിക്കാവുന്ന ബാറ്ററി, പുതുമയാര്ന്ന ഫീച്ചറുകള് തുടങ്ങിയവ
ന്യൂഡൽഹി ∙ പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില
ജനുവരി അവസാനം, അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ആയിരിക്കും സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ് എസ് 25 പുറത്തിറക്കുന്നത്. എന്നാൽ അടുത്തിടെ പുറത്തെത്തിയ ഒരു സർവേയിലെ ചോദ്യങ്ങളിലൂടെ ജനുവരി 5ന് ലോഞ്ച് ഇവന്റ് നടക്കാൻ സാധ്യത വളരെ കൂടുതലാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഈ വർഷം ജനുവരിയിലാണ് സാംസങ് ഗാലക്സി എസ് 24
കണ്ടെന്റ് ക്രിയേറ്റര്മാര്ക്കും സ്ട്രീമിങ് പ്രേമികള്ക്കും പരിഗണിക്കാന് ഒരു എപിഎസ്-സി ക്യാമറയും വില്പ്പനയ്ക്കെത്തുന്നു. നിക്കോണ് കമ്പനിയുടെ ഫ്ളാഗ്ഷിപ് ക്യാമറയായ സെഡ്9 പ്രവര്ത്തിപ്പിക്കുന്ന എക്സ്പീഡ് 7 പ്രൊസസര് പിടിപ്പിച്ചാണ് സെഡ്50 II എത്തിയിരിക്കുന്നത്. അതിനാല്തന്നെ, ക്യാമറയുടെ
കണ്ടന്റ് ക്രിയേറ്റര്മാരെ ശാക്തീകരിക്കാനായി ആമസോണ്.ഇന് ഇന്ത്യയില് ക്രിയേറ്റേര് സെന്ട്രല് അവതരിപ്പിച്ചു. കണ്ടന്റ് നിര്മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്ണ്ണതകളൊഴിവാക്കി സര്ഗാത്മകമായി കണ്ടന്റുകള് സൃഷ്ടിക്കാനും മികച്ച രീതിയില് പ്രമോഷന് ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്
ഐഒഎസ് 18.1 അപ്ഡേറ്റിനൊപ്പം, യോഗ്യതയുള്ള ഐഫോൺ മോഡലുകൾക്കായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ച് ആപ്പിൾ പുറത്തിറക്കി. റൈറ്റിങ് ടൂളുകൾ, കോൾ റെക്കോഡിങ്, മെച്ചപ്പെട്ട സിരി, എഐ ഫോട്ടോസ് ആപ് എന്നീ സവിശേഷതകളാണുള്ളത്. പുതിയ ഇന്റലിജന്റ്സ് ഫീച്ചറുകൾ നിലവിൽ ഇംഗ്ലീഷിൽ(യുഎസ്) മാത്രമേ ലഭ്യമാകുകയുള്ളെന്ന്
ഐഫോൺ 14 പ്രോ മാക്സ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നും പൊള്ളലുണ്ടായെന്നും യുവതി.ഉറങ്ങുന്നതിന് മുമ്പ് ഫോൺ പ്ലഗ് ഇൻ ചെയ്തശേഷം കിടന്നു ഉറക്കമുണർന്നപ്പോഴാണ് ഉപകരണത്തിനും മുറിയിലും തീപിടിച്ചതായി കണ്ടത്. കാര്യമായ കേടുപാടുകളും പരുക്കുകളും ഉണ്ടായെന്നും കമ്പനി ഇതെല്ലാം പരിഹരിക്കണമെന്നും ഇരയായി
ദീപാവലി സീസണില് ഉപഭോക്താക്കള്ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള് ഉപഭോക്താക്കള്ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്. നിലവില് 999
തമിഴ്നാട് യൂണിറ്റിൽ ഐഫോൺ 16 പ്രോമാക്സ് 'നിർമാണത്തിനും' തുടക്കമിടാനൊരുങ്ങുകയാണ് തായ്വാൻ ആസ്ഥാനമായുള്ള ടെക്നോളജി ഭീമൻ ഫോക്സ്കോൺ. ഐഫോൺ 16 പ്രോമാക്സ് പോലുള്ള ഫോണുകൾ ചൈനയ്ക്കു പുറമെ നിർമിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് ആപ്പിൾ മുൻപ്
സാംസങ്ങിന്റെ ഗാലക്സി റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഐ ഫീച്ചറുകളും ഏറ്റവും പുതിയ ഹെൽത്ത് മോണിറ്ററിങ് സംവിധാനവുമുള്ള റിങ്ങിന് 38,999 രൂപയാണു വില. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ്, ടൈറ്റാനിയം സിൽവർ നിറങ്ങളിൽ ലഭ്യമാകും. സാംസങ് ഡോട്ട് കോമിലും , തിരഞ്ഞെടുക്കപ്പെട്ട റീട്ടെയ്ൽ സ്റ്റോറുകളിലും ആമസോണിലും
ദശലക്ഷക്കണക്കിന് 2ജി ഉപയോക്താക്കളെ ഡിജിറ്റൽ ലോകത്തേക്കെത്തിക്കാൻ ആയിരം രൂപയോളം വിലയിൽ രണ്ട് ഫോണുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ. 2023ൽ ലോഞ്ച് ചെയ്ത ജിയോഭാരത് വി 2ന്റെ വിജയത്തിന്റെ തുടർച്ചയായാണ് ഈ രണ്ട് ഫോണ് മോഡലുകകളും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലും 1,000എംഎഎച്ച് ബാറ്ററിയും 128ജിബി വരെ
കുറച്ചുകാലം മുൻപ് ടിക്ടോക് പ്ലാറ്റ്ഫോമിൽ അവതരിക്കപ്പെട്ടു ട്രെൻഡായതാണ് ആപ്പിൾ വാച്ചിൽ ഒളിഞ്ഞിരിക്കുന്ന 'ഹിഡൻ ക്യാമറ', ഡിജിറ്റൽ ക്രൗണിൽ നിന്നും വലിച്ചു പുറത്തെടുക്കുന്ന ക്യാമറയുടെ വിഡിയോ കണ്ട ആളുകളെല്ലാം അറിയാതെ അവരുടെ വാച്ചിന്റെ ക്രൗണിൽ ഒരു നിമിഷം വലിച്ചു നോക്കിയിരുന്നിരിക്കാം. ഇപ്പോഴിതാ അതേ
ഐഫോൺ, സാംസങ്, ഗൂഗിൾ തുടങ്ങിയ സെപ്റ്റംബറിലെ താര അവതരണങ്ങൾക്കുശേഷം ഈ വരുന്ന ഒക്ടോബറും പുതിയ ഫോണുകളുടെ ചാകരക്കാലമാണ്. വരാനിരിക്കുന്ന മാസത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയെന്നു നോക്കാം. വൺപ്ലസ് 13 വൺപ്ലസ് 13 ഒക്ടോബർ മാസത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെനിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള് മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ
അൽപ്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ, എന്ന സിനിമാ വാചകം അതേപോലെ പകർത്തുകയാണ് ലാവ തങ്ങളുടെ അഗ്നി 3യിലൂടെ. ഇരുപതിനായിരം രൂപ താഴെ വിലയിൽ 6.7 ഇഞ്ച് കർവ്ഡ് അമോലെഡ് സ്ക്രീൻ മാത്രമല്ല ഒരു 1.74 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്ക്രീനും നൽകിയിരിക്കുകയാണ് ലാവ. നോട്ടിഫിക്കേഷനുകൾ കാണാനും ഇൻകമിങ് കോളുകൾ മാനേജ്
ഫ്ലിപ്കാർട്ടിലെയും ആമസോണിലെയും വില്പ്പന മാമാങ്കങ്ങളിൽ പല ഡീലുകളും നാം കണ്ടിട്ടുണ്ട്. വിലകൂടിയ ഫോണുകളും വാച്ചുകളും വീട്ടുപകരണങ്ങളും എല്ലാം ഡിസ്കൗണ്ടിൽ ലഭിക്കും. പക്ഷേ 99 ശതമാനം ഡിസ്കൗണ്ടിൽ ഒരു ഫോണ് ലഭിച്ചാലോ?. ചാടിക്കയറി ക്ലിക് ചെയ്യാൻ നിൽക്കരുതേ തട്ടിപ്പിൽ കുടുങ്ങും. 500 രൂപ വിലയിൽ 80,000 രൂപയുടെ
പ്രീമിയം ഫോണുകളില് ലഭിക്കുന്ന ഫീച്ചറുകളിലേറെയും ഉള്ക്കൊള്ളുന്ന, എന്നാല് അവയുടെ വില നല്കേണ്ടി വരാത്ത ഫോണുകളെയാണ് മധ്യനിര ഹാന്ഡ്സെറ്റുകളുടെ വിഭാഗത്തില് പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി, ഒന്നിലേറെ ക്യാമറകള്, സ്ക്രീന് റിഫ്രെഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകള്ഉള്ളവയായിരിക്കും ഇവ. എന്നാല്,
ഒരോ പുതിയ തലമുറ ഐഫോണ് സീരിസും അവതരിപ്പിക്കുമ്പോള് ആപ്പിള് അതിന്റെ ക്യാമറാ പ്രകടനം മുന് തലമുറയെ അപേക്ഷിച്ച് മികവു പുലര്ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള് ഫാന്സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് മുഖവിലയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. cഎന്നാലിപ്പോള്, ഒരു ടിക്ടോക്കര് ഐഫോണ് 13
സോണി ഇന്ത്യ ബ്രാവിയ ടെലിവിഷനുകളില് സിനിമ ഈസ് കമിങ് ഹോം എന്ന ആശയം അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ ചിത്ര-ശബ്ദ നിലവാരത്തില് ഒരു മാസ്മരിക സിനിമാറ്റിക് അനുഭവമാണ് സിനിമ ഈസ് കമിങ് ഹോം വാഗ്ദാനം ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്ര നിര്മാതാവ് എസ്.എസ് രാജമൗലിയുടെ സിനിമാ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് സോണി ഇന്ത്യ
ഗെയിമിങിലും എഐ ശേഷിയിലുമടക്കം അധിക കരുത്തു പ്രകടിപ്പിക്കാനായി, ആന്ഡ്രോയിഡ് ഫോണുകളില് ഇതുവരെ കണ്ടിരിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറായിരിക്കാം ക്വാല്കം ഉടനെ പുറത്തിറക്കുക എന്നു സൂചന. സ്നാപ്ഡ്രാഗണ് സമ്മിറ്റ് എന്ന പേരില് ഒക്ടോബര് 21-23 തിയതികളില് നടത്താന്പോകുന്ന സമ്മേളനത്തില് പുതിയ
രാജ്യത്തെ ഏറ്റവും വലിയ ആദായ വില്പ്പനാ മേളകളിലൊന്നായ ആമസോണ് ഗ്രേറ്റ് ഇന്ത്യന് സെയില് ഇപ്പോള് നടക്കുകയാണ്. വൈവിധ്യമാര്ന്ന ഉപകരണങ്ങള്ക്കും ഉല്പ്പന്നങ്ങള്ക്കും വസ്ത്രങ്ങള്ക്കും വിലക്കുറവു നല്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. ചില ഉപകരണങ്ങള് പരിചയപ്പെടാം. വിലകള് മാറി മറിയുക എന്നത് ഇത്തരം
പ്രൊമേറ്റ് ടെക്നോളജീസ് അതിൻ്റെ ഏറ്റവും പുതിയ പഞ്ച് മാഗ്നറ്റിക് ബ്ലൂടൂത്ത് സ്പീക്കർ അവതരിപ്പിച്ചു. 3വാട്ട് എച്ച്ഡി വോയിസ് ഔട്ട്പുട്ട്, 12 മണിക്കൂർ വരെ തുടർച്ചയായ പ്ലേടൈം, തടസ്സമില്ലാത്ത മാഗ്സേഫ് എന്നിവ ഫീച്ചർ ചെയ്യുന്ന അൾട്രാ-കോംപാക്റ്റ് സ്പീക്കറാണിത്. ആമസോണിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ
ഫിക്ഷൻ സിനിമകളിലെ സ്മാർട് ഗ്ലാസുകളെ യാഥാർഥ്യത്തിലേക്കു കൊണ്ടുവരികയാണ് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. നാളിതുവരെയുള്ള സ്മാർട് ഗ്ലാസുകളിലെ ഏറ്റവും വലിയ വ്യൂഫീൽഡ്, മൾട്ടി ടാസ്കിങ് വിൻഡോകൾ, വലിയ സ്ക്രീനിൽ സിനിമ, ആളുകളുടെ ലൈഫ് സൈസ് ഹോളോഗ്രാമുമൊക്കെയായി ടെക്നോളജി സ്മാർട്ഫോണിനപ്പുറം അടുത്ത
ഏറ്റവും വലിയ വില്പന മാമാങ്കങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത് ടെക് പ്രേമികളുൾപ്പടെ ഉറ്റുനോക്കുന്ന വിവിധ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ബിഗ് ബില്യൺ ഡേയ്ക്കും ആരംഭമാകുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൈം അംഗങ്ങൾക്കായി ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്നു. സാധാരണ
ടെക്നോയുടെ ബഡ്ജറ്റ് സ്മാർട് ഫോൺ ആയ പോപ് 9 5ജി വിപണിയിലെത്തി. സോണി ഐഎംഎക്സ്582 48 മെഗാപിക്സൽ റിയർ ക്യാമറ, എൻഎഫ്സി സപ്പോർട്ട്, ഡോൾബി അറ്റ്മോസ് ഡ്യുവൽ സ്പീക്കർ എന്നിവയുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററി. 9499 രൂപ മുതലാണ് വില.NFC പിന്തുണയുള്ള സെഗ്മെൻ്റിലെ ആദ്യത്തെ 5G
ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ വിപണിയിൽ ഓഡിയോ ഉൽപന്നങ്ങളും അവതരിപ്പിച്ചു. തോംസണ് ബ്രാൻഡിനായി സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎൽ) ആണ് സൗണ്ട്ബാറുകൾ പുറത്തിറക്കിയത്. സ്മാർട് ടിവി, മറ്റ് വീട്ടുപകരണ വിഭാഗങ്ങളിലും ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ സജീവമായി
Results 1-50 of 632