Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം∙ രണ്ടു ദിവസത്തിനിടെ മൂന്നു ജീവൻ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നെന്നും റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും സതീശൻ കുറ്റപ്പെടുത്തി.
കൊച്ചി ∙ നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്.
തിരുവമ്പാടി∙ കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി -കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
പുൽപള്ളി (വയനാട്)∙ കർണാടക അതിർത്തിയായ മരക്കടവ് കടവിൽ മദ്യപസംഘത്തിന്റെ കൂട്ടയടി. അടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിലെ മച്ചൂരിലേക്ക് കടക്കുന്ന കടവിലാണ് അടിയുണ്ടായത്. കൂട്ടത്തല്ലിനിടെ ആളുകൾ വെള്ളത്തിലേക്കും തോണിയിലേക്കും വീണു.
തിരുവനന്തപുരം∙ ബെംഗളൂരു - കൊല്ലം - ബെംഗളൂരു സ്പെഷൽ ട്രെയിൻ (06577/06578) 17ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിൻ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിൻ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പർ കോച്ചിൽ 375 സീറ്റുകൾ ലഭ്യമാണ്. ട്രെയിൻ 19ന് പുലർച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.
കണ്ണൂർ∙ കണ്ണൂർ സിപിഎമ്മിൽ തലമുറമാറ്റം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
കൊച്ചി ∙ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ മുനമ്പം ഭൂമിപ്രശ്നം സജീവ ചർച്ചയാക്കി നിർത്താന് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. വരാപ്പുഴ മേജര് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി വൈകിട്ട് നാലു മണിക്ക് കേന്ദ്രമന്ത്രി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5 മണിക്ക് സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂട്ടായ്മയെ അഭിസംബോധന ചെയ്യും.
കാസർകോട് ∙ ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്.
കോട്ടയം ∙ എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല് എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
ഇടുക്കി ∙ തൊടുപുഴയിൽ വളർത്തു നായയ്ക്ക് ഉടമയുടെ ക്രൂര മർദനം. ശരീരമാകെ വെട്ടിപ്പരുക്കേൽപിച്ച ശേഷം നായയെ റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റു വഴിയിൽ കിടന്ന നായയ്ക്ക് അനിമൽ റെസ്ക്യു ടീം ചികിത്സ നൽകിയതിനു ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ മുതലക്കോടം സ്വദേശി ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ്
ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ മർദിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെ വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ റിമാൻഡിലാണ്.
ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം - ഹസ്രത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനാണ് (06061) കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് (വെള്ളി) ഡൽഹി ഹസ്രത് നിസാമുദ്ദീനിൽ എത്തും. വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
താമരശ്ശേരി – മുക്കം സംസ്ഥാന പാതയിൽ ഓമശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു. മുടൂരിലെ ക്രഷർ യൂണിറ്റിലെ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബിഹാർ സ്വദേശി ശരവണിന്റെ നില അതീവ ഗുരുതരമാണ്. ബീട്ടുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
സിപിഎം കോൺഗ്രസിന്റെ അഴിമതി പഠിച്ച്, കോൺഗ്രസിനേക്കാൾ മുന്നോട്ടു പോകുന്ന ഒരു ചിത്രമാണ് ഇപ്പോൾ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇപ്പോൾ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോസ്ഥനെതിരെ പരാതി, രണ്ട് ദിവസം മുൻപ് ഒരു പ്രിൻസിപ്പൽ സെക്രട്ടറി ഇ.ഡിയുടെ കേസിൽ വരുന്നു, കുറച്ച് നാൾ മുൻപ് സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതിചേർക്കപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ ആരോപണ വിധേയയാകുമ്പോൾ മറ്റുള്ളവർ എന്താണ് ചെയ്യേണ്ടതെന്നും ചന്ദ്രശേഖർ ചോദിച്ചു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്.പ്രശാന്ത്. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും വിഡിയോ റെക്കോര്ഡിങ്ങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്മാറുകയായിരുന്നെന്നുമാണു ഫെയ്സ്ബുക്ക് പോസറ്റിലൂടെ പ്രശാന്ത് പറഞ്ഞത്. ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടിസുകള് പങ്കുവച്ചാണ് പ്രശാന്തിന്റെ കുറിപ്പ്.
എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപിയുടെ ശുപാർശയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ, വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ, വഖഫ് നിയമഭേദഗതി ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മോദി, ശമ്പളമായ 26,000 രൂപ ചോദിച്ചതിന് ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദനം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ.
കോട്ടയം ∙ കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ
എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്ന് മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാല് എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് 6 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ. സ്വന്തം രക്തം കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരത്തിന്റെ മുന്നിലെ 13–ാം ദിനത്തിലായിരുന്നു സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം. പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
ഓൺലൈൻ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിെയടുത്ത കേസിൽ നൈജീരിയൻ പൗരനെ പിടികൂടി. നൈജീരിയക്കാരനായ ഓസ്റ്റിൻ ഓഗ്ബയെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപെട്ട് വിവിധ വ്യാജവാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്.
ആലപ്പുഴ∙ വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മർദിച്ച് അവശയാക്കിയത്.
വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ആഗ്രഹം സഫലമാക്കി സ്വർണ്ണ ലോക്കറ്റുകൾ പുറത്തിറക്കി. പൂജിച്ച അയ്യപ്പന്റെ ചിത്രമുള്ള മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോദ്ഘാടനം രാവിലെ 6.30ന് കൊടിമരചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു.
തൃശൂർ∙ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസിന് വഴിയൊരുക്കിയ വനിതാ
Results 1-25 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.