മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ ആരോപണ വിധേയയാകുമ്പോൾ മറ്റുള്ളവർ എന്താണ് ചെയ്യേണ്ടത്? രാജീവ് ചന്ദ്രശേഖർ

Mail This Article
കോട്ടയം ∙ അഴിമതിയിൽ സിപിഎം കോൺഗ്രസിനെക്കാളും മുന്നിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ ആരോപണ വിധേയയാകുമ്പോൾ മറ്റുള്ളവർ എന്താണ് ചെയ്യേണ്ടതെന്നും ചന്ദ്രശേഖർ ചോദിച്ചു.
ഇതൊരു രാഷ്ട്രീയ സംസ്കാരം തന്നെയായി മാറിയിരിക്കുകയാണെന്നും മുൻപ് കോൺഗ്രസാണ് ഇത് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ സിപിഎം അതിൽ പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി, ഒരു പ്രിൻസിപ്പൽ സെക്രട്ടറി കേസിൽ ഉൾപ്പെടുന്നു, സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്തുവരൽ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണു ചന്ദ്രശേഖരന്റെ പരാമർശം.