Activate your premium subscription today
Thursday, Apr 17, 2025
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് സീ ഫൈവ് പ്ലാറ്റ്്ഫോമിലൂടെ ഒടിടി റിലീസിനെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയാറാക്കിയത്. സെഞ്ചറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം,
വിഷു റിലീസിൽ തിയറ്ററുകള്‍ നിറയുമ്പോൾ ഒടിടിയിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. അനശ്വര രാജൻ–സജിൻ ഗോപു ചിത്രം പൈങ്കിളി, ബേസിൽ ജോസഫ്–സൗബിൻ ഷാഹിർ ടീമിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’, ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’, വിക്കി കൗശലിന്റെ ഛാവ, തെലുങ്ക് ചിത്രം ‘കോർട്ട്’ എന്നിവയാണ് ഈ ആഴ്ച
കൗമാരപ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന സമ്മർദങ്ങൾ വളരെ കൃത്യമായി ചർച്ച ചെയ്യുന്ന വെബ് സീരീസാണ് ‘അഡോളസെൻസ്’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നാല് ഭാഗങ്ങളുള്ള ഈ സീരീസ്, ഒരു കൗമാരക്കാരൻ ഉൾപ്പെടുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രമേയമാക്കിയ സൈക്കളോജികൽ ത്രില്ലറാണ്. കൗമാരപ്രായം കുട്ടികളുടെ
നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്' നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 20 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററുകളില്‍ മികച്ച പ്രദർശന വിജയം നേടിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ഡ്രാഗൺ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം
രണ്ട് വർഷങ്ങൾക്കുശേഷം ഒടിടി റിലീസിനെത്തി അഖിൽ അക്കിനേനി, മമ്മൂട്ടി ചിത്രം ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം, ഇപ്പോൾ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാവും.
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗൾഫ് മലയാളിയുടെ അന്തഃസംഘർഷങ്ങളുടെ കഥപറഞ്ഞുകൊണ്ട് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വെബ് സീരീസ് ആണ് 'ലവ് അണ്ടർ കൻസ്ട്രക്ഷൻ'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും നായകന്റെ പ്രണയവുമാണ് ഈ മലയാളം വെബ് സീരീസിന്റെ പ്ലോട്ട്. നാടുവിട്ട് ഓടിയൊളിക്കാൻ ശ്രമിക്കുമ്പോഴും യുവാക്കളെ നാടുമായി ബന്ധിപ്പിക്കുന്ന ചില നൂലുപൊട്ടാബന്ധങ്ങളുണ്ടെന്ന് അടിവരയിടുന്ന വെബ് സീരീസ്, ഗൾഫ് മലയാളികൾ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളുടെ നേർക്കാഴ്ച കൂടിയാണ്.
കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’, തമിഴ് സൂപ്പർ ഹിറ്റായ ‘ഡ്രാഗൺ’, അക്ഷയ് കുമാറിന്റെ ‘സ്കൈ ഫോഴ്സ്’, ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മേല്‍ എന്നടി കോപം’ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ ചിത്രം ‘മാർക്കോ’ ഹിന്ദി പതിപ്പ് ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് മാർക്കോ ഹിന്ദി സ്ട്രീമിങ് ആരംഭിച്ചത്. ഹിന്ദി പ്രേക്ഷകർ തിയറ്ററുകളിൽ ആവേശത്തോടെ സ്വീകരിച്ച സിനിമയുടെ ഒടിടി പതിപ്പും തരംഗമാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ മലയാളം പതിപ്പ് ഫെബ്രുവരി
ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസ് ആണ് ‘ലോല കോട്ടേജ്’ എന്ന് മോഡലും സംവിധായികയുമായ നിള നമ്പ്യാർ. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും അഡൽറ്റ് വെബ് സീരിസ് ആണോ എന്നത് സീരിസ് കണ്ട ശേഷം പ്രേക്ഷകർ വിലയിരുത്തൂ
ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസില്‍ പ്രധാന വേഷത്തിൽ അലൻസിയർ. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാർ ആണ്. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങള്‍ നടി
ബോക്സ്ഓഫിസിൽ കനത്ത പരാജയമായി മാറിയ അജിത്കുമാർ ചിത്രം ‘വിടാമുയർച്ചി’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് മൂന്ന് മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തി ചിത്രം ഹോളിവുഡ് സിനിമയായ ബ്രേക്ഡൗണിന്റെ റീമേക്ക് ആയിരുന്നു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ
ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘രേഖാചിത്രം’ ഒടിടിയിലേക്ക്. മാർച്ച് 7 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഈ വർഷം പുറത്തിറങ്ങിയ മലയാളസിനിമകളിൽ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ബോക്സ് ഓഫീിസിൽ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. അനശ്വര
‘മാർക്കോ’ സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലൂടെ കാണാൻ കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോയുടെ തിയറ്റർ വേർഷൻ തന്നെയാണ് ഒടിടിയിലും സ്ട്രീമിങ് ആരംഭിക്കുക. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത്
ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ‘കള്ളനും ഭഗവതിയും’ ഇനി യുട്യൂബിൽ കാണാം. നാളെ വൈകുന്നേരം ചിത്രം യുട്യൂബിൽ പ്രദർശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയുടെ സൗജന്യ സ്ട്രീമിങ് ആരംഭിച്ചു. ഇതിനകം ഒരുലക്ഷത്തിനകം ആളുകൾ സിനിമ കണ്ട് കഴിഞ്ഞു. കള്ളൻ
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ‘മാർക്കോ’ മുതൽ ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ ഉൾപ്പടെയുള്ള വമ്പൻ സിനിമകളാണ് ഫെബ്രുവരി മാസം ഒടിടി റിലീസിനെത്തുന്നത്. മാർക്കോ ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഈ മാസം റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം... ഗെയിം
മാധവന്, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്മിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്‍ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്. ഷാറുഖ് ഖാന് തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസർ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്. 1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥല അടക്കി
Results 1-20 of 176
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.