ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസ് ആണ് ‘ലോല കോട്ടേജ്’ എന്ന് മോഡലും സംവിധായികയുമായ നിള നമ്പ്യാർ. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും അഡൽറ്റ് വെബ് സീരിസ് ആണോ എന്നത് സീരിസ് കണ്ട ശേഷം പ്രേക്ഷകർ വിലയിരുത്തൂ എന്നും നിള നമ്പ്യാർ പറയുന്നു.

‘‘നിങ്ങൾ പല വാർത്തകളും കേട്ടിട്ടുണ്ടാകും. ഞാനിപ്പോ നിങ്ങളുടെ മുന്നിൽ വന്നത് അതിന്റെ സത്യാവസ്ഥ നിങ്ങളോട് പറയണമെന്നു തോന്നിയതു കൊണ്ടാണ്. നിള നമ്പ്യാർ ഡയറക്ട് ചെയ്യുന്ന അഡൾട്ട് വെബ് സീരീസിൽ അലൻസിയർ അഭിനയിക്കുന്നു എന്നുള്ളത്. അലൻസിയറിനെ പോലെ ഒരാൾ എന്റെ വെബ് സീരീസിൽ അഭിനയിക്കുന്നു എന്നുണ്ടെങ്കിൽ എന്താണ് അതിന്റെ സ്ക്രിപ്റ്റ് എന്നുള്ളത് നിങ്ങൾക്കു തന്നെ ചിന്തിക്കാമല്ലോ. മാധ്യമങ്ങൾക്കും ഇതിൽ ഒരുപാട് നന്ദി. ഇതിൽ പകുതി സത്യവുമുണ്ട്  പകുതി ഇല്ലാത്തതുമാണ്. 

എന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ഇത് റിലീസ് ചെയ്യുന്നു എന്നാണ് പറയപ്പെടുത്തത്. എന്നാൽ അങ്ങനെയല്ല. അലൻസിയറിനെ പോലൊരാളെ കൊണ്ടുവന്നിട്ട് എന്തിനാണ് എന്റെ യൂട്യൂബ് ചാനലിൽ  റിലീസ് ചെയ്യുന്നത്. ഇത് എന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. എന്റെ സോഷ്യൽ മീഡിയയിലൂടെ ഏതാണ് ഒടിടി എന്താണ് അതുവഴി കൊടുക്കുന്ന കണ്ടന്റ്സ് ഇതെല്ലാം നിങ്ങളെ അറിയിക്കുന്നതാണ്. അലൻസിയറിനെ പോലുള്ള നിരവധി ആർട്ടിസ്റ്റുകൾ ഇനിയും വരട്ടെയെന്നാണ് എന്റെ ആഗ്രഹം.

നിങ്ങൾ ഈ സീരിസ് കണ്ടിട്ട് വിലയിരുത്താനെ ഞാൻ പറയൂ. ഈ വാർത്ത വന്നതിനുശേഷം അലൻസിയർ സാറിനെ ഞാൻ വിളിച്ചിരുന്നു. ഇങ്ങനെയൊരു വാർത്ത കണ്ടിരുന്നോ എന്നു ചോദിച്ചപ്പോൾ, ‘നീ കാണുന്നതിനു മുമ്പ് ഞാൻ കണ്ടു, അക്കാര്യത്തിൽ ഒരു െടൻഷനും വേണ്ട മോള് ഫോൺ കട്ട് ചെയ്തോളൂ’ എന്നു പറഞ്ഞു. സർ സ്ക്രിപ്രറ്റ് കേട്ട് ഇഷ്ടമായതിനുശേഷമാണ് ഇതിൽ വന്ന് അഭിനയിച്ചത്. അപ്പോൾ അതിനുള്ളൊരു ക്വാളിറ്റി ഈ വെബ് സീരിസിൽ ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ.

വാർത്തയ്ക്ക് വന്ന കമന്റ്സ് കൂടുതൽ നെഗറ്റിവ് ആയിരുന്നു. ആ കമന്റ്സ് കണ്ടതോടെ പോസിറ്റിവ് എനർജി കുറച്ച് കൂടി. എന്തും കണ്ടിട്ട് വിലയിരുത്തുക. ഇതിൽ എന്താണ് ഞാൻ കൊണ്ടുവന്നിട്ടുള്ള കണ്ടന്റ്, എന്താണ് എന്റെ വിഷ്വൽ ഇതൊക്കെ നോക്കിയിട്ട് അഭിപ്രായം പറയുക.

എന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് ജീവിതത്തിലെ അവസാന ശ്രമമാണ് ഈ വെബ് സീരിസും ഒടിടിയും. ഇത് ഇറങ്ങിയ ശേഷം അതിൽ നെഗറ്റിവ് കാണുകയാണെങ്കിൽ ചീത്ത പറഞ്ഞുകൊള്ളൂ. സമ്പാദ്യങ്ങളൊക്കെ തീർന്നു, അക്കൗണ്ട് വരെ മൈനസ് ആയിട്ടും ഞാനിത് മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്റെ മക്കൾ അനുഭവിക്കേണ്ട സമ്പാദ്യം എടുത്താണ് ഇതിൽ ഇറക്കിയത്. അവസാന ശ്രമമെന്നു പറയാം. നിങ്ങൾ കണ്ടിട്ട് വിലയിരുത്തുമ്പോൾ എനിക്കും ഒരു സമാധാനം ഉണ്ടാകും.

ഒത്തിര പൈസ ഒന്നും ഉണ്ടായതു കൊണ്ടല്ല ഇങ്ങനെയൊരു ഒടിടി പ്ലാറ്റ്ഫോം ഞാൻ കൊണ്ടുവരുന്നത്. എനിക്കൊരു നിർമാതാവിനെ കിട്ടില്ല എന്നല്ല, ബോൾഡ് മോഡലായ ഞാന്‍ ഒരു നിർമാതാവിനെ തേടി പോകുമ്പോൾ അവരെന്താ എന്നോട് ചോദിക്കുക എന്നത് എന്നേക്കാള്‍ ഉപരി നിങ്ങൾക്കറിയാം. അതുകൊണ്ട് അങ്ങനെയൊരു നിർമാതാവിനെ തേടിപ്പോയിട്ടില്ല.

നാളത്തേക്കുള്ള ഇവരുടെ പ്രതിഫലത്തിന് എന്തു ചെയ്യുെമന്ന് ഓർത്ത് ഭയന്നിരുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പൂർത്തിയാക്കാൻ പറ്റുമോ എന്നു പോലും ചിന്തിച്ചുപോയി. ഭക്ഷണം പോലും കഴിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ വന്ന അഭിനേതാക്കളെല്ലാം എന്നോടു സഹകരിച്ചു. നമ്മുടെ ടെൻഷനും ബുദ്ധിമുട്ടും അവർക്കും മനസ്സിലായി. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും. ഒപ്പം പ്രവർത്തിക്കുന്ന ടെക്നീഷ്യൻസും സിനിമയിലൊക്കെ പ്രവർത്തിച്ചവരാണ്. അതിന്റെ ക്വാളിറ്റി സീരിസിന്റെ ഓരോ എപ്പിസോഡിലും നിങ്ങൾക്കു കാണാം.’’–നിള നമ്പ്യാരുടെ വാക്കുകൾ.

English Summary:

"Lola Cottage" is a web series built using all my life savings, says model and director Nila Nambiar.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com