Activate your premium subscription today
Thursday, Mar 6, 2025
Mar 5, 2025
കടുത്ത പനിയെ തുർന്നാണ് ഹൈദരാബാദിലെ ജോലി സ്ഥലത്തു നിന്ന് ഈ ക്രിസ്മസ് കാലത്ത് നാട്ടിലേക്ക് പോരാൻ പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോ (സണ്ണി–59) തീരുമാനിക്കുന്നത്. ട്രെയിനിൽ ടിക്കറ്റില്ല. ബസിൽ കയറി 3 ദിവസം കൊണ്ടാണ് തിരുവല്ല വരെ എത്തിയത്. നടക്കാൻ വയ്യ. കാൽ മുറിഞ്ഞുപോകുന്നത്ര വേദന. വന്ന ഉടൻ തന്നെ
Mar 3, 2025
ആറ്റിങ്ങൽ ∙ നടുക്കടലിൽ വീണുപോയിട്ടുണ്ടോ? ദുരിതങ്ങളിൽ നിന്നു കരകയറാൻ ബഹ്റൈനിലൊരു കരാർ ജോലി തരപ്പെടുത്തി മാസങ്ങൾക്കുള്ളിൽ തീരാരോഗവുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന തിരുവനന്തപുരം വക്കം സ്വദേശി കിരൺ കുമാർ ഇപ്പോൾ തുടർരോഗങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കടലിലാണ്. ചെറുനാണയത്തുട്ടു മുതൽ സ്നേഹപൂർവമായൊരു വാക്കു പോലും കിരണിനും കുടുംബത്തിനും ജീവിതത്തിലേക്കുള്ള പിടിവള്ളിയും.
Feb 28, 2025
കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കറുകച്ചാൽ ചാമ്പക്കര കുരുമ്പിക്കുളം സ്വദേശിനി എം.പി.മേരി (62) ആണ് സുമസ്സുകളുടെ കരുണ തേടുന്നത്. അവിവാഹിതയായ മേരി സഹോദരനൊപ്പമാണ് താമസം. കോട്ടയം ജനറൽ ആശുപത്രിയില് കീമോതെറാപ്പി കഴിഞ്ഞ് നിലവിൽ വീട്ടിലാണ്. ഇവർക്ക് മറ്റു വരുമാനമാർഗങ്ങളൊന്നുമില്ല. സഹോദരന്റെ ചെലവിലാണ് കഴിയുന്നത്. മരുന്നിനും തുടര്ചികിത്സയ്ക്കും സുമനസ്സുകൾ കനിയണം. ഇതിനായി മേരിയുടെ പേരില് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
മാനന്തവാടി ∙ ഊർജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു പ്രവീൺ. പൊതുകാര്യങ്ങൾക്കായി ഓടി നടന്നിരുന്ന പ്രവീൺ നാട്ടുകാർക്കെല്ലാം പ്രിയങ്കരൻ. പക്ഷേ വൃക്കരോഗത്തിന്റെ രൂപത്തിൽ വിധി നൽകിയ ദുരന്തത്തിൽ പകച്ചു കഴിയുകയാണ് കാട്ടിക്കുളം അണമലയിലുള്ള അടിച്ചേരിക്കണ്ടി പ്രവീണും പ്രവീണിനെ സ്നേഹിക്കുന്നവരും. കോഴിക്കോട് ഗവ.
നടുവിൽ∙ ഒരു വാട്സാപ് കൂട്ടായ്മ വഴി എന്തെല്ലാം സാധിക്കും? 1600 അംഗങ്ങളുള്ള നടുവിൽ വാട്സാപ് കൂട്ടായ്മയോടാണു ചോദ്യമെങ്കിൽ എന്തും സാധ്യമാകുമെന്നായിരിക്കും ഉത്തരം. 2024 ഓഗസ്റ്റ് 14ന് ആരംഭിച്ച വാട്സാപ് കൂട്ടായ്മ വഴി ഇതുവരെ നടത്തിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി
Feb 27, 2025
പുതുപ്പരിയാരം ∙ പഞ്ചായത്തിന്റെ ട്രാക്ടറിൽ നിന്നു വീണ മാലിന്യച്ചാക്കിൽ തട്ടി ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞ് വെന്റിലേറ്ററിൽ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണു ബന്ധുക്കൾക്കുള്ള വിവരം. കുട്ടി മരുന്നിനോടു പ്രതികരിക്കുന്നുണ്ടെന്നും നേരിയതോതിൽ പാൽ
Feb 25, 2025
കൂടൽ ∙ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കൂടൽ രാജി ഭവനം ഡി.രാജനാണ് (70) ഗുരുതര വൃക്കരോഗം ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 13 വർഷമായി വൃക്ക സംബന്ധമായ രോഗത്തിന്റെ പിടിയിലാണ് രാജൻ. ആറ് വർഷമായി ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഇപ്പോൾ
Feb 24, 2025
കണിയാമ്പറ്റ∙ മില്ലുമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതിമൂന്നാമത് വിവാഹ സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 യുവതികളുടെ കൂടി വിവാഹം നടന്നു. ഇതുവരെ നടന്ന വിവാഹ സംഗമത്തിലൂടെ 258 യുവതികളുടെ വിവാഹമാണ്
Feb 21, 2025
കോട്ടയം ∙ കിഡ്നി രോഗബാധിതനായ ഗൃഹനാഥൻ ഹെർണിയ രോഗം കലശലായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്കു സുമനസ്സുകളുടെ സഹായം തേടുന്നു. പാറമ്പുഴ ചീനിക്കുഴി തെക്കേടത്തുപറമ്പിൽ സതീശൻ മനയിൽ (59) ആണ് സഹായം തേടുന്നത്. ശസ്ത്രക്രിയ നടത്തുന്നതിനു ഒന്നരലക്ഷം രൂപ ചെലവ് വരുമെന്ന് സതീശനെ ചികിത്സിക്കുന്ന ഡോക്ടർമാർ
Feb 19, 2025
കോട്ടയം ∙ മൂന്നാഴ്ച മുൻപുവരെ കളിയും ചിരിയുമായി ഉല്ലസിച്ചുനടന്ന വിദ്യാർഥിനി അപൂർവ രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിൽ. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുറകുളം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സുമേഷ്– സിന്ധു ദമ്പതികളുടെ ഇളയമകൾ ഐശ്വര്യയ്ക്കാണ് അക്യൂട്ട് ഡിസെമിനേറ്റഡ് എൻസെഫമോമെലിറ്റിസ് എന്ന രോഗം പിടിപെട്ട്
പൂഞ്ഞാർ ∙ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി കുടുംബത്തിന് താങ്ങാകാൻ കൊതിച്ച അമല മരിയ ജോസിനെ തേടിയെത്തിയത് കിഡ്നി രോഗം. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന പൂഞ്ഞാർ പെരുന്നിലം മാറാട്ടിൽ അമല മരിയ ജോസിനെ കിഡ്നി രോഗ ബാധിച്ചത് ഒന്നരവർഷം മുമ്പായിരുന്നു. കാലിലെ
Feb 18, 2025
കോട്ടയം ∙ ഹൃദ്രോഗിയായ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. കുഴിമറ്റം പുതുവൽചിറയിൽ പി.എ.സുരേഷാണു ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സുരേഷിന്റെ ഭാര്യ സിന്ധു കടകൾ തൂത്തുവാരിയാണു ഉപജീവനം നടത്തുന്നത്. രണ്ട് പെൺമക്കളാണുള്ളത്. മക്കളുടെ വിവാഹം നടന്നതോടെ കടക്കെണിയുണ്ടായി. സുരേഷിനു ഹൃദയാഘാതമുണ്ടായി
തേർത്തല്ലി∙ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സാ സഹായം തേടുന്നു. ആലക്കോട് പെരിങ്ങാല ചെറുകുളത്തെ മുളന്താനം ഷാജു (56) ആണ് സഹായം തേടുന്നത്. ഷാജുവിനെ സർജറിക്ക് വിധേയനാക്കി. ആശുപത്രിയിൽ കുറഞ്ഞത് 12 ലക്ഷം രൂപ ചെലവുവരുമെന്ന് ഡോക്ടർമാർ പറയുന്നു. കൂലിപ്പണിക്കാരനായ
Feb 15, 2025
കോട്ടയം ∙ യൂറിക് ആസിഡ് ക്രമാതീതമായി വർധിച്ച് നാലു വർഷമായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മൂലവട്ടം പാറയ്ക്കൽതൊട്ടിയിൽ അനിഷ് കുമാറാണ് (40) ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രണ്ടു വർഷം മുൻപു വലതുവശം തളർന്നു. ആയുർവേദ ചികിത്സയെ തുടർന്നു എഴുന്നേറ്റു നടക്കാവുന്ന വിധമെത്തി. നാലു മാസമായി രോഗാവസ്ഥ വീണ്ടും മൂർഛിച്ചു. ജോലിക്കു പോകാനാവാത്ത സ്ഥിതിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സ്വന്തമായി വീടോ സ്ഥലമോയില്ല.
Feb 10, 2025
ചവറ∙ ജപ്തി നടപടിയിലേക്ക് കടന്ന വീട്ടിൽ നിന്ന് അപകടത്തിൽ പരുക്കേറ്റു ചലനശേഷി നഷ്ടമായ യുവാവുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഗതികേടിൽ മത്സ്യത്തൊഴിലാളി കുടുംബം. നീണ്ടകര 9–ാം വാർഡ് വേട്ടുതറ ജോയിന്റ് ജംക്ഷൻ വടക്കേ കുന്നിൽ പീറ്ററും ഫിലോമിനയുമാണ് മകൻ ജോൺ ബ്രിട്ടോയുമായി (39) വീടു വിട്ട് ഇറങ്ങേണ്ടിവരുന്നത്.
Feb 9, 2025
കോട്ടയം∙ ചെന്നാട് സ്വദേശിനി സീന ജോൺ (47) കാൻസറിനോടുള്ള യുദ്ധത്തിലാണ്. സ്ട്രോക്ക് ബാധിതയായ സീനയ്ക്ക് 10 മാസം മുൻപാണ് സെറിവിക് കാൻസറാണെന്ന് തിരിച്ചറിയുന്നത്. ടാപ്പിങ് തൊഴിലാളിയായ ഭർത്താവിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ ആറുമാസം മുൻപ് ഭർത്താവിനും സ്ട്രോക്ക് വന്നതോടെ ഏക വരുമാനം ഇല്ലാതായി.
Feb 6, 2025
ഗുരുവായൂർ ∙ അശ്വിൻ 22 വയസ്സായ യുവാവാണ്. അവൻ കിടന്ന കിടപ്പാണ്. വീൽചെയറിൽ അമ്മ താങ്ങിയെടുത്ത് ഇരുത്തണം. കുളിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം അമ്മ വേണം. സംസാരിക്കില്ല. അച്ഛൻ ശശിയെ കണ്ടാൽ ഉറക്കെ ചിരിക്കും. വലിയ ശബ്ദം കേട്ടാൽ വാവിട്ടു കരയും. 6 മാസം പ്രായമുള്ളപ്പോൾ മസ്തിഷ്കജ്വരം വന്നതോടെ ശാരീരികവും
Feb 1, 2025
വളാഞ്ചേരി ∙ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ നേരിടുന്ന എൻജിനീയറിങ് കോളജ് വിദ്യാർഥിനി ആയിഷ റിഫയെ (20) സഹായിക്കാൻ നാട് ഒരുമിക്കുന്നു. പൂക്കാട്ടിരിയിലെ മണിയാർകുന്നത്ത് മുസ്തഫയുടെ മകൾ ആയിഷ റിഫ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കാത്തിരിക്കുന്നത്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. പെരിന്തൽമണ്ണയിലും, കൊച്ചിയിലുമുള്ള സ്വകാര്യ ആശുപത്രികളിലും പുതുച്ചേരി ജിപ്മർ ആശുപത്രിയിലും ചികിത്സയ്ക്ക് ശേഷം ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. അവിട ചികിത്സയ്ക്ക് 21 ലക്ഷം രൂപയോളം ഇതിനകം ചെലവായി.
Jan 31, 2025
തിരുവനന്തപുരം ∙ മണികണ്ഠന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നിട്ട് 2 വർഷം തികഞ്ഞു. പ്ലമിങ് പണിക്കിടെ രണ്ടാം നിലയിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടയാണ് തിരുമല ജെആർഎ 526 തച്ചൻവിള വീട്ടിൽ മണികണ്ഠൻ (47) കിടപ്പിലായത്. അതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.അരയ്ക്കു താഴെ പൂർണമായി ചലന ശേഷി
Jan 29, 2025
എറണാകുളം∙ വാഹനാപകടത്തിൽ പരുക്കേറ്റ് കോമ സ്റ്റേജിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശി വിഷ്ണു നാരായണൻ (28)ആണ് ചികിത്സാ സഹായം തേടുന്നത്. 2023 നവംബറിൽ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും തലച്ചോറിൽ രക്തം കട്ടപിടിച്ചു. കൂറെ ചികിത്സകൾ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
അമ്പലപ്പുഴ ∙ കിടക്കയിൽ നിന്ന് സഹായമില്ലാതെ നിവർന്നിരിക്കാൻ പോലും കഴിയാതെ രോഗത്തോടു മല്ലിടുന്ന കാക്കാഴം പുത്തൻപുരയ്ക്കൽ സജിനിയെ(44) സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകൾ കനിയണം. മാതാവ് പുഷ്പമ്മയുടെ സംരക്ഷണയിൽ വാടക വീട്ടിലാണ് സജിനി.വിവാഹിതയും ഒരു മകളുടെ മാതാവുമാണ്. നാലു വർഷം മുൻപ്
Jan 21, 2025
ചേരാനല്ലൂർ ∙ ശരീര പേശികൾ വലിഞ്ഞു മുറുകുന്ന അപൂർവ രോഗബാധിതനായ പതിമൂന്നുകാരൻ ചികിത്സച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു. തെക്കൻ ചിറ്റൂർ പടിവട്ടം കിഷോർകുമാർ–സനിത ദമ്പതികളുടെ മൂത്തമകൻ വസുദേവ് (13)നാണ് അപൂർവ രോഗം ബാധിച്ചിരിക്കുന്നത്. അയ്യപ്പൻകാവ് ശ്രീനാരായണ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഒരു
Jan 18, 2025
ആലപ്പുഴ ∙ വീഴ്ചയിൽ ഇടുപ്പെല്ലു പൊട്ടിയ വയോധികൻ എഴുന്നേറ്റു നടക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. കരളകത്തു വാടകയ്ക്കു താമസിക്കുന്ന വിജയഭവനത്തിൽ മോഹൻകുമാറിന് (70) എഴുന്നേറ്റു നടക്കാൻ ഇടുപ്പെല്ലിൽ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഇതിന്റെ ചെലവ് ഈ കുടുംബത്തിന്റെ താങ്ങാനാകില്ല. 4 വർഷം മുൻപാണ്
Jan 17, 2025
കോട്ടയം∙ ചികിത്സാ സഹായം തേടി കാൻസർ ബാധിതനായ 17 വയസ്സുകാരൻ. വൈക്കം ഉദയനാപുരം ചെട്ടിമംഗലം നിർമാല്യം വീട്ടിൽ ശ്രീജേഷ്–നിഷ ദമ്പതികളുടെ മൂത്തമകൻ നിരഞ്ജൻ ആണ് സുമസുകളുടെ സഹായം തേടുന്നത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന നിരഞ്ജന് ഉടൻ തന്നെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. ഇതിനു 21 ലക്ഷം രൂപ ചെലവുവരും. നിർധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. തുക
Jan 15, 2025
കോട്ടയം ∙ കിഡ്നി രോഗബാധിതനായ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു. പാറമ്പുഴ ചീനിക്കുഴി തെക്കേടത്തുപറമ്പിൽ സതീശൻ മനയിൽ (59) ആണ് സഹായം തേടുന്നത്. മാസം എട്ട് ഡയാലിസിസ് ചെയ്യണം. ഹൃദയസംബന്ധമായ രോഗങ്ങളും സതീശനെ അലട്ടുന്നുണ്ട്. കിഡ്നി മാറ്റിവയ്ക്കണമെങ്കിൽ പത്ത് ലക്ഷത്തിലധികം രൂപ ചെലവാകും.
Jan 14, 2025
കോട്ടയം∙ നീണ്ടുരിൽ താമസിക്കുന്ന അനിൽ ജോസഫ് ചികിത്സാ സഹായം തേടുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആറ് വർഷം മുമ്പ് ഡൽഹിയിൽ വച്ച് ജോലിക്കിടയിൽ താഴെവീണു സ്പൈനൽ കോഡിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. നട്ടെല്ലിൽ സ്റ്റീൽ കമ്പി ഇട്ടിരിക്കുകയാണ്. ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ്
Jan 13, 2025
ശാസ്താംകോട്ട ∙ അപൂർവ രോഗത്തെ അതിജീവിക്കാൻ നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നാഡീസംബന്ധമായ രോഗം ബാധിച്ച ശൂരനാട് തെക്ക് ആയിക്കുന്നം പുല്ലംപ്ലാവിൽ തെക്കേതിൽ അജ്മൽ ഷാജി (23) ആണ് വിദഗ്ധ ചികിത്സയ്ക്കായി മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്. അരയ്ക്ക് താഴെ മാസം തടിച്ച്
Jan 9, 2025
പൊൻകുന്നം ∙ ക്രിസ്മസ് തലേന്നു വഴിയരികിൽ നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാ സഹായം തേടുന്നു. തെക്കേത്തുകവല തൈമുറിയിൽ ടി.ആർ.ഹരിദാസിന്റെയും ശാന്തകുമാരിയുടെയും ഇളയ മകൻ ടി.എച്ച്.നിതിൻ (21) ആണു ഗുരുതര പരുക്കുകളോടെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. ട്രോമകെയർ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിതിന്റെ ചികിത്സയ്ക്കായി ദിവസം 25000 ലധികം രൂപ ആവശ്യമാണ്.
മുണ്ടക്കയം ∙ 10 വർഷം മുൻപുണ്ടായ അപകടത്തിൽ തലയിലേറ്റ ഗുരുതര പരുക്ക് രാഖിയുടെ (30) മനസ്സിന്റെ താളം തെറ്റിക്കുമ്പോൾ ചികിത്സാ ചെലവിനുള്ള പണമില്ലാതെ നെട്ടോട്ടം ഓടുകയാണ് കുടുംബം. നെന്മേനിയിൽ വാടക വീട്ടിൽ കഴിയുന്ന കല്ലറയ്ക്കൽ കെ.എസ്.രാഖിക്ക്, 10 വർഷം മുൻപ് ആലപ്പുഴയിൽ വച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. തലയിലേറ്റ ക്ഷതം ഓർഗാനിക് ബ്രെയിൻ സിൻഡ്രോം എന്ന രോഗത്തിലേക്കു നയിച്ചു. ഏറെനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചു. ഒരു കുട്ടിയുണ്ട്.
മാവേലിക്കര ∙ ജന്മനാ ഹൃദയത്തിന്റെ അറകൾ തിരിഞ്ഞ അവസ്ഥയിലുള്ള 16 വയസ്സുകാരിക്ക് ഇപ്പോൾ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. തെക്കേക്കര പോനകം പ്രണവ് നിവാസ് ടി.സി.സനിൽകുമാറിന്റെയും എസ്.വിനീതയുടെയും മകൾ എസ്.ശിവഗംഗയാണു സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ
Jan 7, 2025
കോഴിക്കോട്∙ ഗുരുതരമായ കരൾരോഗം ബാധിച്ച വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു. ബാലുശ്ശേരി മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം കുന്ദമംഗലത്തില്ലത്ത് താമസിക്കുന്ന നാഗത്തിങ്കൽ ബ്രഹ്മപ്രകാശൻ നമ്പിയുടെ ഭാര്യ സുഭദ്രയാണ് (55) സഹായം തേടുന്നത്.
Jan 6, 2025
കൊല്ലം∙ ‘മറ്റു കുഞ്ഞുങ്ങളെപ്പോലെ ഓടിക്കളിക്കാൻ ആഗ്രഹിച്ച് എന്റെ അപ്പു ഓടിയെത്താൻ ശ്രമിക്കുമെങ്കിലും അവൻ കാലിടറി നിലത്തേക്ക് വീഴും. തളരുന്ന അവന്റെ ആ കുഞ്ഞുകാലുകൾക്ക് ഞാൻ കരുത്തായില്ലെങ്കിൽ, ഞാൻ കൂടെ പതറിപ്പോയാൽ പിന്നെ ആരാ എന്റെ കുടുംബത്തെ ശക്തിപ്പെടുത്തുന്നത്’ – അപൂർവ ജനിതകരോഗം ബാധിച്ച മകനെ ചികിത്സിക്കാൻ ആവശ്യമുള്ള തുകയുടെ വലുപ്പം തങ്ങൾക്ക് സ്വപ്നം പോലും കാണാൻ
കലവൂർ ∙ സഹപാഠികളുടെ വീടിന്റെ പുനരുദ്ധാരണത്തിനും ചികിത്സാ സഹായത്തിനുമായി മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐസ്ക്രീം സ്റ്റാൾ ഒരുക്കി. കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ് നടക്കുന്ന കായൽചിറയിലാണ് കുട്ടികളുടെ നേതൃത്വത്തിൽ നന്മ പ്രവർത്തനം.
Jan 2, 2025
കോട്ടയം ∙ വയറ്റിൽ മുഴ, അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങളം കൊച്ചുപറമ്പിൽ പ്രീത കൊച്ചുമോൻ (49) ആണ് വയറിൽ രൂപപ്പെട്ട 4 മുഴകൾ കാരണം ദുരിതം അനുഭവിക്കുന്നത്. കാഴ്ച പരിമിതിയുള്ള 2 മക്കളും ഭർത്താവും അടങ്ങുന്നതാണ് പ്രീതയുടെ കുടുംബം. ദിവസവും കൂലിക്ക് ഓട്ടോ ഓടിച്ച്
Dec 31, 2024
കുന്നംകുളം (തൃശൂർ) ∙ സിമന്റും മണലും മാത്രമല്ല അതിരില്ലാത്ത സ്നേഹവും കരുതലും ചേർത്തു സഹപാഠിക്കു ‘സ്നേഹവീട്’ നിർമിച്ചു നൽകി ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട സ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണു വീടുവച്ചു നൽകിയത്. ഇന്നു രാവിലെ 11ന് ഗൃഹപ്രവേശനച്ചടങ്ങു നടക്കും.
കൊണ്ടോട്ടി (മലപ്പുറം) ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന് യാത്ര തിരിക്കുന്നതിനു മുൻപ് കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾ അവരുടെ കലാപരിപാടി പുതുവത്സര ദിനത്തിൽ നാട്ടുകാർക്കു മുൻപിൽ അവതരിപ്പിക്കും. ഗ്രേഡോ സ്ഥാനങ്ങളോ അല്ല ലക്ഷ്യം. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലെ തുറന്ന വേദിയിൽ അവരെത്തുന്നത് കാരുണ്യത്തിന്റെയും കരുതലിന്റെയും കലാരാവുമായാണ്. സമീപ പ്രദേശത്തെ എസ്എംഎ രോഗം ബാധിച്ച വിദ്യാർഥിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുകയാണു ലക്ഷ്യം.
കുണ്ടറ∙ അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. രക്ത സംബന്ധമായ അപൂർവ രോഗാവസ്ഥയായ പിഒഎംഇ സിൻഡ്രോം (POME syndrome) ബാധിതനായ കുണ്ടറ പനയംക്കോട് അഞ്ജന ഭവനിൽ ടി. ബൈജുവാണ് (46) ചികിത്സ സഹായം തേടുന്നത്. 2 വർഷം മുൻപ് ശരീരത്തിന്റെ ബാലൻസ് തെറ്റി മറിഞ്ഞു വീഴാൻ തുടങ്ങി. രോഗം തിരിച്ചറിയാതെ ഒരു
Dec 29, 2024
കഴക്കൂട്ടം∙ വൃക്ക പകുത്തു നൽകാൻ അമ്മയുണ്ട്, പക്ഷേ ചികിത്സാ ചെലവിനു സുമനസ്സുകളുടെ കാരുണ്യം വേണം. കണിയാപുരം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയൽ ജയാഭവനിൽ ജെ. വിസ്മയ(18) ആണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ
Dec 28, 2024
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും ആവശ്യം വരും. അമ്മ വിദ്യ എസ്.നായരാണ് ശ്രീഹരിക്കു കരൾ
Dec 22, 2024
തിരുവനന്തപുരം∙ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കുമാരപുരം സ്വദേശി എസ്.രണജിത് സിംഹൻ(54). ആരോഗ്യനില മോശമായതോടെ പെയിന്റിങ് തൊഴിലാളിയായ രണജിത്തിന് ജോലിക്കു പോകാൻ സാധിക്കാതെയായി. ഇതോടെ ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗവും നിലച്ചു. ഫെബ്രുവരി 13ന്
Dec 14, 2024
പന്തീരാങ്കാവ്∙ ഭിന്നശേഷിക്കാരനായ മകന് കൂട്ടിരിപ്പായി പ്രായമായ അച്ചൻ മാത്രമായി. ജന്മനാ ഭിന്ന ശേഷിക്കാരനായ ഷജി ലിനു ഇപ്പോൾ 35 വയസ്സായി. 75 ശതമാനo വൈകല്യമുള്ള ഷിജിലിന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. സംസാരശേഷിയുണ്ട്. 5 വർഷം മുമ്പ് അമ്മ മരിച്ചതോടെ ഏക ആശ്രയം അച്ചൻ മണക്കടവ് സുകുമാരൻ
Dec 13, 2024
എടക്കര ∙ സഹപ്രവർത്തകന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഓട്ടോ ഡ്രൈവർമാർ സമാഹരിച്ചത് 5,71,668 രൂപ. കഴിഞ്ഞ 3ന് എടക്കരയിലും സമീപപ്രദേശങ്ങളിലെയും 10 സ്റ്റാൻഡുകളിലെ പാസഞ്ചർ, ഗുഡ്സ് ഓട്ടോറിക്ഷകൾ ഓടിയിരുന്നത് ‘ഇന്നത്തെ ഓട്ടം മാനുവിന്’ എന്ന ഫ്ലെക്സ് ഓട്ടോറിക്ഷകൾക്കു മുന്നിൽ കെട്ടിയായിരുന്നു.
കല്ലമ്പലം ∙ വലതു തോളിൽ കണ്ട ചെറിയൊരു തടിപ്പ് ചികിത്സിക്കാനാണ് കഴിഞ്ഞ വർഷം ജൂലൈയിൽ അശ്വതി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയത്. ഏതാനും ദിവസങ്ങൾക്കകം ശസ്ത്രക്രിയ വേണ്ടി വന്നു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കാൻസർ. നാവായിക്കുളം വെട്ടിയറ വാറുവിളാകത്ത് വീട്ടിൽ അശ്വതി(27) കഴിഞ്ഞ ഒന്നര വർഷമായി
Dec 12, 2024
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു.പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും
Dec 8, 2024
തിരുവനന്തപുരം∙ ശരിയായി ഭക്ഷണം പോലും കഴിക്കാനാകാത്ത അപൂർവ രോഗാവസ്ഥ. മൊസൈക് ടേണേഴ്സ് ബിൽഡ്രോം എന്ന രോഗം ബാധിച്ച അപർണ (16) ജന്മനാ കിടപ്പിലാണ്. 16 വയസ്സായെങ്കിലും 6–7 വയസ്സിന്റെ ശരീരവളർച്ചയേ ആയിട്ടുള്ളൂ. ശ്വാസക്കുഴലിന് വികസനം ഇല്ലാത്തതിനാൽ ദ്രാവക രൂപത്തിലുള്ള ആഹാരമാണ് കഴിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരം
Dec 6, 2024
തിരുവനന്തപുരം∙ അപൂർവ രോഗം ബാധിച്ച് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ് അശ്വതി (34). 2014ൽ ടിബിയുടെ രൂപത്തിൽ തുടങ്ങിയ അണുബാധ സ്ക്ലീറോഡെർമ എന്ന അപൂർവ രോഗാവസ്ഥയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ ജീവിതം താളംതെറ്റി. പുതുവൽ പുത്തൻവീട്ടിൽ എസ്.ബി.അശ്വതി അക്ഷയ സെന്റർ ജീവനക്കാരിയായിരുന്നു. രോഗം
Dec 3, 2024
മരട് ∙ സെറിബ്രൽ പാൾസിയെ ആത്മധൈര്യം കൊണ്ട് നേരിട്ട് ബികോം പാസായി മാതൃകയായ വിജീഷ് (34) ഉദാരമതികളുടെ കാരുണ്യം തേടുന്നു. കോവിഡാനന്തര രോഗം വന്നതോടെയാണ് വിജീഷ് വീണുപോയത്. പൂണിത്തുറ ഗാന്ധിസ്ക്വയർ അയ്യങ്കാളി റോഡ് തച്ചിലത്ത് വിശ്വംഭരൻ, ശാരദ ദമ്പതികളുടെ 2 മക്കളിൽ ഇളയവനാണ് വിജീഷ്. 4–ാം വയസ്സിലാണ് സെറിബ്രൽ
Dec 1, 2024
കോവളം ∙ കരൾരോഗം ബാധിച്ച പതിനഞ്ചു വയസ്സുകാരൻ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ തേടുകയാണ്. കെഎസ് റോഡ് ചെറുകോണത്ത് ബന്ധുവീട്ടിൽ താമസിക്കുന്ന വർക്കല സ്വദേശികളായ ഷാനി– എസ്.ഷീബ ദമ്പതിമാരുടെ മകൻ ഷിബിൻ(15) ആണ് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ്
Nov 29, 2024
ആലപ്പുഴ∙ വേദികൾ കീഴടക്കാൻ മകൾക്ക് ഊർജമാകാൻ ചേർത്തല മുട്ടത്തിപ്പറമ്പ് കാച്ചുകാട്ട് കെ.എൻ.സന്തോഷ് കുമാറിന് (50) ജീവിതത്തിലേക്ക് തിരകെ വന്നേ മതിയാകൂ. സന്തോഷ് കുമാർ ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകൾ കനിയണം. കഴിഞ്ഞ വർഷം കേരള സർവകലാശാലയിലെയും ഇക്കൊല്ലം എംജി സർവകലാശാലയിലെയും കലാതിലകമായ എറണാകുളം
തൊടുപുഴ ∙ രാഹുലിനു 31 വയസ്സ് മാത്രമാണ് പ്രായം. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ രാഹുലിന്റെ ജീവിതം ഇപ്പോൾ കിടക്കയിലും വീൽചെയറിലുമാണ്. സുമനസ്സുകൾ കനിഞ്ഞാൽ രാഹുലിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും. അതിനു സഹായം അഭ്യർഥിക്കുകയാണ് കുടുംബം. സ്ട്രോക്ക് മൂലം ശരീരത്തിന്റെ ഇടതുവശം തളർന്നുപോയ ഇടവെട്ടി
Results 1-50 of 520
16 hours ago
15 hours ago
14 hours ago
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.