Activate your premium subscription today
ഞാൻ ജനിച്ചുവളർന്ന കുടുംബവീട് പതിറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു. എന്റെ പിതാവ് ആ വീടും വസ്തുവും വാങ്ങിയത് കറുപ്പേട്ടൻ എന്നൊരാളുടെ പക്കൽ നിന്നാണന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വസ്തുവിലുണ്ടായിരുന്ന വറ്റാത്ത കിണർ കുഴിച്ചത് സഹായികളാരുമില്ലാതെ കറുപ്പേട്ടൻ തനിച്ചാണ് എന്നും പറയപ്പെടുന്നു. എന്റെ
സ്ഥലപരിമിതിമൂലം വീടിന്റെ മുകൾനിലയിൽ കാർ പാർക്കിങ് ഏരിയ ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ടാങ്കിന്റെ സ്ഥാനത്ത് ഒരു വാഹനം പാർക്ക് ചെയ്താൽ എങ്ങനെയുണ്ടാവും?ബിഹാറിലെ ഭഗൽപൂരിലെത്തിയാൽ അത്തരമൊരു കൗതുകക്കാഴ്ച കാണാം. മഹീന്ദ്രയുടെ ഒരു സ്കോർപിയോയാണ് ടെറസിന് മുകളിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത്.
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സൗകര്യപ്രദമായ ലൊക്കേഷനിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഒരു വീട് സ്വന്തമാക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കിയിരിക്കുകയാണ് ഫേവറിറ്റ് ഹോംസ്, ഈ വർഷം ഡിസെമ്പറിൽ
നാലുവർഷം മുൻപ് ഒരു ബന്ധുവിന്റെ വീട് വർക്ക് നടക്കുന്ന സൈറ്റിൽ പോയപ്പോൾ ഉണ്ടായ ഒരു ചെറിയ അനുഭവം പറയാം:3 ബെഡ്റൂമുകളുള്ള ഒരു സാധാരണ ചെറിയ വീടാണ് അവർ പ്ലാൻ ചെയ്തിരിക്കുന്നത്.ഒരു ബെഡ്റൂമിൽ വിശാലമായ ബാത്റൂമുണ്ട് (ആ റൂം അവരുടെ വിവാഹം കഴിക്കാനുള്ള മോൾക്കുള്ളതാണ് എന്നാണ് പറഞ്ഞത്)മറ്റുരണ്ട്
തരക്കേടില്ലാത്ത ഒരുവീട് വിൽപനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കച്ചവടം നടക്കും. എന്നാൽ ആവശ്യക്കാർ ഏറെ ഉണ്ടായിട്ടും കാലങ്ങളായി വിൽപന നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണ് മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന
ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയിൽ ഏറ്റവും വേഗതത്തിൽ വളരുന്ന നഗരം ഏതാണെന്നോ? ഡൽഹിയും മുംബൈയും ഹൈദരാബാദും ബെംഗളൂരുവുമൊന്നുമല്ല. ഹരിയാനയിലെ ഗുരുഗ്രാമാണ്. വൻകിട പാർപ്പിട പദ്ധതികൾ നഗരത്തിന്റെ
സിജിഎച്ച് എര്ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിങ് സ്പെയ്സസിന്റേയും അസറ്റ് ഹോംസിന്റേയും സംയുക്തസംരംഭമായ അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതിയായ ‘ആനന്ദമാളിക’ കൊച്ചി ജവഹര് നഗറില് നിര്മാണമാരംഭിച്ചു. അസറ്റ് ഹോംസ് ബ്രാന്ഡ് അംബാസര്മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര് ചേര്ന്ന് പ്രഖ്യാപനം നിര്വഹിച്ചു.
പുറംരാജ്യങ്ങളിൽ വീടോ പ്രോപ്പർട്ടികളോ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുന്നു. പ്രത്യേകിച്ചും ഇന്ത്യയിലെ അതിസമ്പന്നന്മാരിൽ ഭൂരിഭാഗവും അറബ് രാഷ്ട്രങ്ങളിലെ റിയൽഎസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ തൽപരരാണ്. ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നത് ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയാണ്.
രാജ്യത്ത് കോടിക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ഐടി. ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയും ഐടിയാകും. എന്നാൽ ഐടി മേഖലയിൽ ജോലിചെയ്ത് സമ്പാദിച്ച പണംകൊണ്ട് ഒരു വീട് വച്ചതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അവഹേളനം കേൾക്കുകയാണ് ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഒരു ടെക്കി.
കുറുവ സംഘങ്ങൾ ചർച്ചയായ ഈ ദിവസങ്ങളിൽ സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് പറയാം. കുറുവ സംഘങ്ങളുടെ കവർച്ച വാർത്തയായ അതേ ദിവസമാണിതും സംഭവിക്കുന്നത്. പെരുമ്പാവൂരിനും ആലുവയ്ക്കുമിടയിൽ ചെമ്പറക്കി എന്ന സ്ഥലം. ഏതാണ്ട് അർദ്ധരാത്രിയോടെ എന്റെ സുഹൃത്തും കുടുംബവും ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടയിൽ കോളിങ് ബെൽ
ആളുകളെ കബളിപ്പിച്ച് പണം സ്വന്തമാക്കാൻ ഏതുവഴിയും തേടുന്നവരുണ്ട്. പൊതുവെ പണമില്ലാത്ത അവസ്ഥയാണ് തട്ടിപ്പിലൂടെ പണം സമ്പാദിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ കൈ നിറയെ സമ്പത്തുണ്ടായിട്ടും അതെല്ലാം മറച്ചുവച്ചുകൊണ്ട് പൊതുജനങ്ങളിൽനിന്ന് സംഭാവന വാങ്ങി പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ചൈനക്കാരനായ
ജീവിതത്തിൽ ഒരിക്കലെങ്കിലും അതിർത്തിത്തർക്കം നേരിടുകയോ ഇടപെടുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത മലയാളികൾ വിരളമായിരിക്കും. സ്വരം നന്നായിരിക്കുമ്പോൾ പരസ്പരധാരണയിൽ മതിൽ കെട്ടി അതിരുകൾ വേർതിരിക്കുന്നതാണ് ഭാവിയിൽ വഴക്കും വയ്യാവേലികളും ഒഴിവാക്കാൻ നല്ലത്. എന്നാൽ പരമ്പരാഗതരീതിയിൽ ചുറ്റുമതിൽ കെട്ടാൻ വേണ്ടി
ഇന്ത്യയിലെ വൻകിട നഗരങ്ങളിലെല്ലാം വാടക നിരക്ക് കുത്തനെ ഉയരുകയാണ്. പതിനായിരങ്ങളോ ലക്ഷങ്ങളോ വാടകയായി നൽകി പരിമിതമായ താമസ സൗകര്യങ്ങളിൽ തൃപ്തിപ്പെടേണ്ട അവസ്ഥയുമുണ്ട്. വീടുകൾക്ക് ആവശ്യക്കാർ ഏറിയ സാഹചര്യം പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ് മിക്ക വീട്ടുടമകളും. ബംഗളൂരുവിലാണ് താമസസ്ഥലങ്ങൾ
ഇരുപത്തിയഞ്ചു വർഷം മുമ്പുള്ള കേരളത്തിലെ പുലർ കാലയാത്രയിലേക്കു നമുക്കു തിരിച്ചുപോകാം. വീടുകളുടെ അടുക്കളയിൽ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തിൽ നിറയുന്ന മനോഹരമായ കാഴ്ച ഇപ്പോൾ നാം മറന്നിരിക്കു ന്നു. അടുപ്പുകൾ അപ്രത്യക്ഷമായതും പാചകവാതക കണക്ഷ നുകൾ സാർവത്രികമായതുമാണ് ഇതിനു കാരണം. അടുക്കള യില് നിന്ന് അൽപം
ഐടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കക്കാരി ലീന പെറ്റിഗ്രൂവിന് പണ്ടുമുതലേ ചെടികളോട് അടങ്ങാത്ത കമ്പമായിരുന്നു. അങ്ങനെ ജോലിത്തിരക്കുകൾക്കിടയിലും വീട്ടിൽ ഇഷ്ടമുള്ള ചെടികളൊക്കെ വളർത്താൻ ലീന സമയം കണ്ടെത്തി. ഒരു കൗതുകത്തിന് തുടങ്ങിയ ചെടി വളർത്തലിലൂടെ ഇന്ന് കോടികൾ സമ്പാദിക്കുകയാണ് ലീന. വീട് അലങ്കരിക്കാൻ
ഒരു വീടുവാങ്ങുമ്പോൾ ആഡംബര കാർ ഫ്രീയായി കിട്ടിയാൽ എങ്ങനെയുണ്ടാവും? 'എത്ര നല്ല നടക്കാത്ത സ്വപ്നം' എന്ന് പറയാൻ വരട്ടെ. അങ്ങനെയൊരു വമ്പൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി. ജെപി ഗ്രീൻസാണ് തങ്ങളുടെ
കുറെയധികം കെട്ടിടങ്ങൾക്ക് നടുവിൽ അതിനേക്കാൾ എല്ലാം ഉയരത്തിൽ നിൽക്കുന്ന ഒരു കോഴി. വലിപ്പം കൊണ്ട് ഈ കോഴി ഗിന്നസ് ബുക്കിലും കയറിക്കഴിഞ്ഞു. ഇതെന്തു മറിമായം എന്ന് ചിന്തിക്കാൻ വരട്ടെ, ഈ കോഴി ജീവനുള്ളതല്ല മറിച്ച് പൂവൻകോഴിയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു വമ്പൻ കെട്ടിടമാണ്. ഫിലിപ്പീൻസിലെ നെഗ്രോസ്
കഷ്ടിച്ച് ഒരാൾക്ക് കിടക്കാനോ ഇരിക്കാനോ മാത്രമുള്ള സൗകര്യങ്ങളുമായി മുളയോ പലകകളോ ഉപയോഗിച്ച് മരത്തിനു മുകളിൽ താൽക്കാലികമായി ഒരുക്കുന്ന ഇടം. ഒരു ഏറുമാടത്തെക്കുറിച്ച് കേൾക്കുമ്പോൾ ഇതിനുമപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്. എന്നാൽ ഈ സങ്കല്പങ്ങളൊക്കെ മാറ്റിമറിച്ച് ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഒരു ഏറുമാടം
മനോരമ ഓൺലൈനിൽ ഞാനെഴുതിയ ഒരു ലേഖനം കണ്ടിട്ടാണ് അവർ എന്നെ വിളിക്കുന്നത് (തൽക്കാലം നമുക്കവരെ സുമ എന്നും സന്ദീപ് എന്നും വിളിക്കാം). നഗരപ്രാന്തത്തിലെ ഒരു നഗരസഭയിൽ പണികഴിപ്പിച്ച വീടിന്റെ നിർമാണം പൂർത്തീകരിച്ച് ഒക്യുപൻസിക്കായി
ഇന്ത്യയിലെയും യുഎഇയിലെയും ഖത്തറിലെയും പ്രധാന നഗരങ്ങളിൽ തലയുയർത്തി നിൽക്കുന്ന ആഡംബര പദ്ധതികളിലൂടെ കോണ്ടോർ എന്ന പേര് നമുക്കെല്ലാം പരിചിതമാണ്. 41 വര്ഷത്തെ പാരമ്പര്യവും നാനൂറിലധികം പ്രോജക്റ്റുകളുടെ അനുഭവ സമ്പത്തുമായി കൺസ്ട്രക്ഷൻ രംഗത്തെ അതികായരാണ് ദുബായ് ആസ്ഥാനമായുള്ള കോണ്ടോർ ഡെവലപ്പേഴ്സ്.
കുറച്ചുവർഷങ്ങൾ പിന്നിലേക്ക് പോകണം. 1982-86 കാലയളവിൽ എന്റെ മണ്ഡലത്തിലെ എം.എൽ.എ ജലസേചനവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കേരള വാട്ടർ അതോറിറ്റിക്ക് രൂപം നൽകിയത് എന്നാണ് എന്റെ ഓർമ. 1984'ൽ തന്നെ എന്റെ പ്രദേശത്ത് കുടിവെള്ള പദ്ധതി പ്രകാരം പൊതുടാപ്പുകൾ വരുകയും ചെയ്തു.
ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ചെലവാക്കാൻ ഒരുപാട് കാശുള്ള അതിസമ്പന്നരെ കുറിച്ചല്ല. മിഡിൽ ക്ളാസ്, അപ്പർ മിഡിൽ ക്ളാസ് ആളുകളെ കുറിച്ചാണ്. എത്ര വലിയ വീടായാലും അതിനകത്തെ മനുഷ്യർ ചെറിയവരാണെന്ന ബോധ്യം പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വരുമാനത്തേക്കാൾ, ജീവിത ചെലവിനേക്കാൾ, വീടിന്റെ കടം വീട്ടാൻ പണം
പുതിയകാല ഇരുനില വീടുകളിലെ സാന്നിധ്യമാണ് ഇപ്പോൾ അപ്പർ ലിവിങ്. ശരിക്കും ഇന്നത്തെ ജീവിതസാചര്യത്തിൽ പല വീടുകളിൽ ഇതിന്റെ ആവശ്യമില്ല. പത്തിരുപത് പടികൾ കയറി ഒന്നാം നിലയിലെ ലിവിങ്ങിൽ പോയി ആരിരിക്കാൻ? താഴത്തെ സ്വീകരണമുറിയിൽ പോലും വല്ലപ്പോഴുമാണ് ആളനക്കമുള്ളത്. മാസങ്ങൾ കഴിയുമ്പോൾ അപ്പർ ലിവിങ് തുണിയുണക്കൽ
ഏകദേശം 30 വർഷം പിന്നിലേക്ക് പോയിനോക്കൂ. അന്ന് കേരളത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ ധാരാളം ചെറിയ വീടുകളുണ്ടായിരുന്നു. പക്ഷേ അക്കാലത്ത് അസൗകര്യങ്ങൾക്കിടയിലും വിശേഷ അവസരങ്ങളിൽ വീടുകളിൽ വിരുന്നുകാരുടെ എന്തൊരു ബഹളമായിരുന്നു! അവർക്ക് പ്രത്യേകിച്ചൊരു പരിഗണന ആവശ്യമില്ലായിരുന്നു. എവിടെയും കിടന്നുറങ്ങും
താമസിക്കാൻ ഒരു പുതിയ വീട് കണ്ടെത്തുന്നതിലും പ്രയാസമാണ് പഴയ വീട്ടിൽ നിന്നും സാധനങ്ങൾ പുതിയ ഇടത്തേയ്ക്ക് എത്തിക്കുന്നത്. അതും ഏറെ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിലകളിൽ എവിടെയെങ്കിലുമാണ് വീടെങ്കിൽ താഴേയ്ക്ക് സാധനം എത്തിച്ച് വണ്ടികളിൽ കയറ്റാനുള്ള പെടാപ്പാട് പറയുകയും വേണ്ട. ഈ ബുദ്ധിമുട്ടോർത്തു മാത്രം
ഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ വീടുപണിയുടെ അവസാനവാക്ക് ചെല്ലപ്പനാശാരി ആയിരുന്നു.ആർക്കെങ്കിലും വീട് പണിയണമെങ്കിൽ മുഹൂർത്തം നോക്കി കുറ്റിയടിക്കാനുള്ള ദിവസം നിശ്ചയിക്കും, കുടുംബത്തിലെ കാരണവന്മാർ ചെല്ലപ്പനാശാരിക്ക് ആളയക്കും. അന്നേ ദിവസം രാവിലെ ചെല്ലപ്പനാശാരിയും മകൻ ശശിയും കൂടി കുറ്റിയടിക്കാനുള്ള സാധന
മനസ്സിൽ എത്രയൊക്കെ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിലും ഒരു വീടിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ പല പാകപ്പിഴകളും വന്നേക്കാം. സ്വപ്നവീട് അതേ രൂപത്തിൽ കയ്യിൽ കിട്ടുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് ചുരുക്കം. അങ്ങനെ വീട്ടുടമസ്ഥരും കോൺട്രാക്ടർമാരും തമ്മിൽ ഉണ്ടാവുന്ന വഴക്കുകളും പ്രശ്നങ്ങളും പുതുമയുമല്ല. എന്നാൽ
ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനോടൊപ്പം ഒരു റിനോവേഷൻ പദ്ധതി നിർവഹിക്കുകയുണ്ടായി. ജോയേട്ടനും ഞാനും പണ്ടേ ആത്മസുഹൃത്തുക്കളാണ്. ജോയേട്ടന്റെ ജീവിതത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന കാലം. നിരപ്പലകയിട്ട പീടികയ്ക്കുള്ളിൽ നിൽക്കുന്നതുപോലുള്ള അവസ്ഥയായിരുന്നു എനിക്കും. അടുത്തുള്ളവർക്കുപോലും എന്നെ
ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാവാതെ വീടു ജപ്തിചെയ്യുന്ന പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരം ഒരു പരസ്യത്തിന്റെ ഉടമയായ അശോകൻ എന്ന നാട്ടുകാരനെ ഒൻപത് വർഷം മുൻപാണു ഞാൻ പരിചയപ്പെട്ടത്. അൻപതു വയസ്സുണ്ട് അശോകന്. ഭാര്യയും അമ്മയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം. പത്തു സെന്റ് ഉള്ള വീടിന്റെ വരാന്തയിൽ അവർ
ബൊഗൈൻവില്ല എന്ന സിനിമ ഇപ്പോൾ ഹിറ്റായി ഓടുകയാണല്ലോ. കൊടും വേനലിൽ ക്ഷീണിക്കാതെ നിറയെ പൂക്കളുമായി പുഞ്ചിരി തൂവിനിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. ഇന്ന് ബൊഗൈൻവില്ല വെറുമൊരു അലങ്കാരച്ചെടിയല്ല, ബോൺസായ് തയ്യാറാക്കാനും, ഗ്രാഫ്റ്റുചെയ്തു ഒരുചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചു
പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന ആളുകളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് ചിന്തിപ്പിക്കുന്ന ഒരു വിഡിയോയാണ് നോയിഡയിൽ നിന്നും പുറത്തു വരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദരോഗിയായി തീർന്ന ഒരു വ്യക്തി താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്ക്
ഒരു കുടുംബം നടത്തിക്കൊണ്ടുപോകുന്നത് ചില്ലറ കാര്യമല്ല. മക്കളെ വളർത്തുന്നതാകട്ടെ ജീവിതത്തിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കാര്യവുമാണ്. എന്നാൽ ഈ ഉത്തരവാദിത്തം മനസ്സമാധാനം കളഞ്ഞാലോ? അങ്ങനെയൊരു തോന്നലിനെ തുടർന്ന് ഒരു യുവാവ്വീട്ടുമുറ്റത്തേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്
ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യമുണ്ട്. മുതിർന്ന ആളുകളുടെ ചെറിയ അശ്രദ്ധയും, അമിത ആത്മവിശ്വാസവും കാരണം, വീട്ടിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചയും തുടർന്നുള്ള ആശുപത്രിവാസവും. ഇതൊഴിവാക്കണമെങ്കിൽ വീട്ടിലുള്ള പ്രായമുള്ളവരും പുതുതലമുറയും തമ്മിലുള്ള അന്തർധാര ശക്തമായിരിക്കണം. വിരമിച്ചതിന്
എത്ര പറഞ്ഞാലും മതിവരാത്തഒരിടമാണല്ലോ എക്കാലത്തും അടുക്കള.ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട ഇടം. ചില അടുക്കളവിശേഷങ്ങളാകാം... ചില വീടുകളിൽ അടുക്കള എന്നത് ബഹുവചനമാണ്.A Series of Rooms! ഓരോ റൂമിനും ഓരോ പേരുമുണ്ട്. ഷോ കിച്ചൻ, വർക്കിങ്കിച്ചൻ എന്നിങ്ങനെ പല പേരിൽ അവ അറിയപ്പെടും. അത്തരം അടുക്കളകൾ ഇനി
സമൂഹമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർ അനീഷ് ഭഗത് എന്ന ഇൻഫ്ലുവൻസർ പങ്കുവയ്ക്കുന്ന ദൃശ്യങ്ങളും ധാരാളം കണ്ടിട്ടുണ്ടാവും. പല വിഡിയോകളിലും തന്റെ വീട്ടിൽ ജോലിക്ക് എത്തുന്ന രേഷ്മ എന്ന വനിതയെയും അനീഷ് ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
വാടക തുക, വീടിന്റെ വൃത്തി, സുരക്ഷ എന്നിവയ്ക്കപ്പുറം താമസത്തിന് എത്തുന്ന വ്യക്തിയുടെ ജീവിതരീതിയും താല്പര്യങ്ങളുമൊക്കെ ചികഞ്ഞ് പരിശോധിക്കുന്ന പതിവ് തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വൻകിട നഗരങ്ങളിൽ വാടകക്കാരന്റെ സ്വഭാവവും വരുമാനവും ഒക്കെ അറിയാൻ ഇൻ്റർവ്യൂ പോലും നടത്തുന്ന വീട്ടുടമസ്ഥർ ഉണ്ട്. ഫ്ലാറ്റിൽ
ലോകത്ത് ഇന്ന് ആളുകൾ ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത് താമസിക്കാൻ ഒരിടംകണ്ടെത്താനാണ്. നാടുവിട്ട് മറ്റേതെങ്കിലും നഗരങ്ങളിൽ എത്തിയാൽ കൊക്കിൽ ഒതുങ്ങുന്നവാടകയ്ക്കോ വിലയ്ക്കോ ഒരു മുറിയോ വീടോ കണ്ടെത്തണമെങ്കിൽ മാസങ്ങളുടെ പ്രയത്നം വേണ്ടിവരും. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത കുടുസ്സു മുറികളിൽ
കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഏറെ ഗുണകരമായ ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ഇതുമൂലം സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ ഒരു കറ്റാർവാഴ ചെടിയെങ്കിലും നട്ടുപിടിപ്പിക്കാറുണ്ട്. പക്ഷേ പലപ്പോഴും തണ്ടുകൾക്ക് വേണ്ടത്ര ആരോഗ്യമോ വളർച്ചയോ ഇല്ലാത്ത അവസ്ഥയിലും അവ
മലയാളികൾ വീടുപണിയുമ്പോൾ പങ്കാളികളുടെ നിസ്സാരമെന്നുതോന്നുന്ന എന്നാൽ യാഥാർഥ്യബോധമില്ലാത്ത ചില നിർബന്ധങ്ങൾ ഒടുക്കം വലിയ ദുരന്തമായി മാറാറുണ്ട്. അത്തരമൊരു അനുഭവം പറയാം. തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. ദൗത്യം എന്നു പറഞ്ഞതു തീർത്തും
ഒരു അപ്പാർട്ട്മെന്റിന് വില 80 കോടി രൂപ! ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആയുഷ്കാല സമ്പാദ്യം മുഴുവൻ നീക്കിവച്ചാലും ഇങ്ങനെയൊരു അപ്പാർട്ട്മെന്റ് വാങ്ങാനാവുമോ എന്ന് കണ്ടറിയണം. സ്വപ്നസമാനമെന്ന് വിശേഷിപ്പിക്കാവുന്ന അത്തരമൊരു അൾട്രാ ലക്ഷ്വറി പദ്ധതിയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ
വീടുകൾ മാത്രമല്ല, അതിനുള്ളിലെ അന്തരീക്ഷവും മനോഹരമാകണം. ഗൾഫ് പ്രവാസവും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർധിച്ചതോടെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്. വിശാലമായ തീന്മേശകൾ പലതും ഇന്ന് ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും പറഞ്ഞത്, എന്റെ ചെറുപ്പകാലത്തെ
5 സെന്റ് ഭൂമിയിൽ പിതാവ് ഒരു ഇരുനില വീടുവച്ചു. ഇരുപത് വർഷം താമസിച്ചു. രണ്ട് ആൺമക്കളാണ് അയാൾക്ക്. മക്കൾ മുതിർന്നു. വീട് വിൽക്കാൻ അവർ തീരുമാനിച്ചു. തരക്കേടില്ലാത്ത വില കിട്ടുമെങ്കിൽ വീട് വിറ്റ് ഭൂമിക്ക് വില കുറഞ്ഞ ഉൾപ്രദേശത്ത് എവിടെയെങ്കിലും ഇരുവർക്കും ഓരോ സ്ഥലം വാങ്ങി വീട് വച്ചാൽ രണ്ട് മക്കൾക്കും
ഒരു വീട് വാടകയ്ക്കെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വാടകക്കാരനും വീട്ടുടമയും തമ്മിലുള്ള എല്ലാ ഇടപാടുകളും സുതാര്യവും കൃത്യവുമല്ലെങ്കിൽ പിന്നീട് നിയമനടപടികളിലേക്ക് വരെ കാര്യങ്ങൾ നീങ്ങാം. വാടക വർധിപ്പിക്കുന്നതും വീട് ഒഴിയാൻ ആവശ്യപ്പെടുന്നതും മുതൽ വാടകക്കാർ വീട്ടിലുണ്ടാക്കുന്ന കേടുപാടുകളുടെ
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ താമസസ്ഥലം കണ്ടെത്താനുള്ള പെടാപ്പാടിനെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ ഒന്നാം നിര നഗരങ്ങളിലെല്ലാം വാടകയും സ്ഥലവിലയും വർധിക്കുകയാണ്. സാധാരണക്കാർക്ക് ഈ നഗരങ്ങളിൽ ജീവിക്കുന്നത് ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥ.
ആഗ്രഹപ്രകാരമുള്ള വീട് പണിയാൻ കൈവശമുള്ളത് ചെറിയ ഭൂമിയാണ് എന്ന വിഷമമുണ്ടോ? ചട്ടപ്രകാരം വേണ്ട സ്ഥലം ഒഴിച്ചിട്ടാൽ വീട് ചെറുതായിപ്പോകും എന്ന തോന്നലുണ്ടോ? വഴിയുണ്ടെന്നേ...കൈവശമുള്ള ഭൂമിയുടെ അളവ് 125 ചതുരശ്ര മീറ്ററിൽ (3 സെന്റ്) കുറവാണോ എങ്കിൽ സാധാരണ പ്ലോട്ടിലെ കെട്ടിടങ്ങളേക്കാൾ കെട്ടിടനിർമാണ ചട്ടങ്ങളിൽ
വിദ്യാർഥികൾക്കാണെങ്കിലും ഉദ്യോഗസ്ഥർക്കാണെങ്കിലും വീടുകൾ വാടകയ്ക്ക് വിട്ടു നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വാടക വ്യവസ്ഥകളിൽ ലംഘനം ഉണ്ടായാൽ അത് ഉടമയാണെങ്കിലും വാടകക്കാരനാണെങ്കിലും പ്രത്യാഘാതം നേരിടേണ്ടി വരും. അത്തരത്തിൽ ഉടമ, വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി
ഒരു കൊല്ലം മുൻപാണ് ദുബായിൽ നിന്നുള്ള സജീഷും രഹ്നയും കൂടി എന്നെ കാണാൻ അബുദാബിയിൽ വരുന്നത്. ആ വരവിന് ഒരു കാരണമുണ്ട്, ഏതാനും മാസങ്ങൾക്ക് മുൻപാണ് ഞാൻ അവർക്കായി ഒരു വീട് പ്ലാൻ ചെയ്തു നൽകിയത്. അതിന്റെ ഇന്റീരിയർ ഡിസൈൻ ഏതാണ്ട് തീരുമാനമായിട്ടുണ്ട്, അക്കാര്യത്തിൽ എന്റെ ഒരു അഭിപ്രായം അറിയണം, ഒരുമിച്ചൊരു
ആഗ്രയിലെ താജ്മഹലിനോളം വലുപ്പമില്ലെങ്കിലും കാഴ്ചയിൽ അതേപോലെ തോന്നിപ്പിക്കുന്ന ഒന്നിനാണ് ഖാദ്രി രൂപം നൽകിയത്. ബീഗം മരിച്ചതിന്റെ തൊട്ടടുത്ത വർഷം 2012ൽ തന്റെ വീടിനോട് ചേർന്നുള്ള വയലിൽ നിർമാണം ആരംഭിച്ചു. എന്നാൽ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പല ഘട്ടങ്ങളിലും കരുതിവച്ചിരുന്ന പണം
എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവങ്ങളിലൂടെ... ജോസ്
ഡാൽമിയ സിമന്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു മലയാള മനോരമയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ചിൽ വടംവലി മത്സരവും, കലാ സന്ധ്യയും സംഘടിപ്പിച്ചു. ഡാൽമിയ സിമന്റ്്സ് അസിസ്റ്റന്റ് എക്സ്സിക്യൂട്ടീവ് ഡയറക്ടർ വി. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ, ടെറിട്ടറി
കുട്ടിക്കാലത്ത് നമ്മൾ ആദ്യം വരച്ച ചിത്രം എന്താണെന്നു ഓർമയുണ്ടോ? 90% പേർക്കും അതൊരു വീടിന്റെ ചിത്രമായിരിക്കും. എവിടെ പോയാലും തിരികെ ഓടിയെത്താൻ കൊതിക്കുന്നതും വീട്ടിലേക്കായിരിക്കും. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയായ ഇന്നാണ് ലോക പാർപ്പിട ദിനം (World Habitat Day). 1986 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇത് ആചരിച്ചു
കള്ളന്മാർ വീട്ടിൽ കടന്നു കയറിയാൽ വിലപിടിപ്പുള്ളവ മോഷണം പോവുക മാത്രമല്ല വീടാകെ അലങ്കോലമാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പറ്റാവുന്ന സമയംകൊണ്ട് പണവും ആഭരണങ്ങളും ഗൃഹോപകരണങ്ങളും അങ്ങനെ പരമാവധി സാധനങ്ങൾ കൈക്കലാക്കാനുള്ള കള്ളന്മാരുടെ ശ്രമങ്ങൾ വീട്ടുടമകൾക്ക് ഇരട്ടി ജോലിഭാരം വരുത്തിവയ്ക്കും. എന്നാൽ,
വീട്ടിൽ ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. അണുക്കൾ ഏറ്റവും വേഗത്തിൽ പെരുകാൻ സാധ്യതയുള്ള ഇടമായതിനാൽ ടോയ്ലറ്റ് വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. എന്നാൽ പുറമേയുള്ള കാഴ്ചയിൽ വൃത്തിയായിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ടോയ്ലറ്റ് വൃത്തിയാക്കുന്ന
സമുദ്രതീരത്ത് ഒരു വീട് വേണമെന്നആഗ്രഹത്തെ തുടർന്നാണ് ഹവായിലെ ഒവാഹു എന്ന ദ്വീപിൻ്റെ വടക്കൻ തീരത്ത് ജോഷ് വാൻഎമിറിക്ക് മനോഹരമായ ഒരു വീടൊരുക്കിയത്. എന്നാൽ 31 കാരനായ ജോഷിന്റെ സ്വപ്നത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കടൽത്തീരത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്ത വീട് കടലാക്രമണത്തിൽ പൂർണമായി തകർന്നു. അതുകൊണ്ടു
യൂറോപ്പിൽ ജോലിചെയ്യുന്ന ഒരു മലയാളിയുവാവ് ഒരിക്കൽ ഒരു മെയിൽ സന്ദേശം അയച്ചു. ലക്ഷങ്ങൾ മുടക്കി മുഴുവനായി കോൺട്രാക്റ്റ് നൽകി നിർമിച്ച, ഒന്നര വർഷം മാത്രം പഴക്കമുള്ള ഒരു വീട് പൂർണമായി ചോർന്നൊലിക്കുന്നുവെന്നും നനഞ്ഞു കുതിർന്ന ചുമരില് വൈദ്യുതാഘാതം ഏൽക്കുന്നുണ്ടെന്നും അദ്ദേഹം വേദനയോടെ എഴുതി. മെയിൽ
ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി നാടുവിട്ട് നഗരങ്ങൾതേടി ഇറങ്ങുന്ന ജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ വൻകിട നഗരങ്ങളിലെല്ലാം ഭവന പ്രതിസന്ധിയും രൂക്ഷമാണ്. ബംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വീടുകൾക്കു പോലും സാധാരണക്കാരന്റെ ഒരു മാസത്തെ ശമ്പളത്തിൽ അധികം വാടകയായി
ശെടാ..വന്നുവന്ന് മതിൽ കെട്ടാനും നിയമവും ചട്ടവുമൊക്കെ നോക്കണമെന്നായോ? അതേ,മതിൽ നിർമാണത്തിനും KPBR / KMBR - 2019 അദ്ധ്യായം പന്ത്രണ്ട് പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നും അനുമതി വാങ്ങണം. എന്നാൽ എല്ലായിടത്തുമുള്ളമതിലുകൾക്ക് ഇത് ബാധകമല്ല എന്നതും ശ്രദ്ധിക്കുക. ഒരു പൊതുവഴിയോടോ പൊതുസ്ഥലത്തോടോ
കന്നിമൂല കേരളത്തിൽ ഇന്നൊരു പേടിസ്വപ്നമാണ്. കന്നിമൂലയിലെ ആയിരക്കണക്കിനു കക്കൂസുകൾ പൊളിച്ചു മാറ്റപ്പെട്ടു. ഇന്ന് കേരളത്തിൽ 90 ശതമാനം കന്നിമൂലകളും കക്കൂസ് മുക്തമാണ്. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് കന്നിമൂല. ഗൃഹനാഥന് ഏറ്റവും അനുയോജ്യമായ ഇടം. കാറ്റും വെളിച്ചവും കൃത്യമായി ലഭിക്കുന്ന ഈ സ്ഥലത്ത് ബാത്റൂം
പഴമയും പുതുമയും ഒത്തുചേർന്നൊരുക്കിയ വീട്. കായംകുളത്തുള്ള ബിജോയിയുടെയും കുടുംബത്തിന്റെയും പുതിയ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കന്റംപ്രറി+ ട്രെഡീഷണൽ+ ട്രോപ്പിക്കൽ ശൈലികളുടെ മിശ്രണമായാണ് വീടൊരുക്കിയത്. ചുറ്റുമതിലിൽ മുൻവശത്തായി സീലിങ് ഓടുകൊണ്ടുള്ള ക്ലാഡിങ് ചെയ്തിട്ടുണ്ട്. ഓട്ടമേറ്റഡ് ഗെയ്റ്റൊരുക്കി.
അമേരിക്കക്കാരനായ കെൻ വിൽസൺ 2006 ലാണ് കലിഫോർണിയയിലെ വക്കവില്ലിൽ സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്മെന്റിലേയ്ക്ക് താമസം മാറിയത്. അന്നുമുതൽ ഇങ്ങോട്ട് കെൻ തനിച്ചാണ് അവിടെ താമസം. എന്നാൽ താമസം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കു ശേഷം തൻ്റെ ഉപയോഗത്തിനേക്കാൾ അധികമാണ് വൈദ്യുതി ബിൽ എന്ന് കെന്നിന് തോന്നിയിരുന്നു.
മലയാളി വിശ്വപൗരനാണ്. പ്രവാസവും കുടിയേറ്റവും മലയാളിക്ക് പുതുമയല്ല. അങ്ങനെ ദീർഘകാലത്തെ അധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിൽ അയർലൻഡിൽ സ്വപ്നവീട് സ്വന്തമാക്കിയ വിശേഷങ്ങൾ നവാസും കുടുംബവും പങ്കുവയ്ക്കുന്നു. വടകര ചോറോട് സ്വദേശിയായ ഞാൻ പഠനശേഷം 2013 ൽ ബഹ്റൈനിലേക്ക് ചേക്കേറുകയായിരുന്നു. Quantity surveyor ആയി
ഒരു ആയുഷ്കാലത്തെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ് ഭൂരിഭാഗം ആളുകളും വീടു സ്വന്തമാക്കുന്നത്. അത്രയും ആഗ്രഹിച്ചു നടത്തുന്ന ഭവന ഇടപാടിൽ ചതിവുപറ്റിയാലോ? പണം നഷ്ടപ്പെട്ടതിന് പുറമേഅതുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. അത്തരമൊരു അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ട് സ്വദേശികളായ മാർട്ടിൻ-സാറ ദമ്പതികൾ കടന്നുപോയത്.
തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടായി അല്പം പണം കയ്യിൽ വന്നാൽ ആരുടെയും അടുത്ത നീക്കം ഒരു വീട് സ്വന്തമാക്കാനോ സ്വന്തമായുള്ള വീട് മെച്ചപ്പെടുത്താനോ ആയിരിക്കും. മണിക്കൂറിനു കോടികൾ വാങ്ങുന്ന സെലിബ്രിറ്റികൾ മുതലിങ്ങോട്ട് സാധാരണക്കാരുടെ വരെ കാര്യം ഇങ്ങനെ തന്നെയാണ്. എന്നാൽ 30 വയസ്സ് പോലും എത്തുന്നതിനു മുൻപേ
വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കുതിച്ചുയർന്നിട്ടുണ്ട്. യുകെ, കാനഡ, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇന്ത്യൻ വംശജരായ വ്യക്തികൾ വീടുകളും സ്വന്തമാക്കുന്നുണ്ട്. എന്നാൽ ഇതിനോട് അന്നാട്ടുകാർ എങ്ങനെ പ്രതികരിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും. പുതിയ വീട്നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതിയുടെ ഉപയോഗം കുത്തനെ
നഗരത്തിലെ തിരക്കുള്ള ഡോക്ടർ ദമ്പതികൾ. വീടുപണി നടക്കുകയാണ്. പ്ലാനിങ് സമയത്ത് ഹോംതിയറ്റർ ഉണ്ടായിരുന്നില്ല. ട്രാഫിക്കിൽ വണ്ടിയോടിച്ച് തിയറ്ററിൽ പോയി കാണാതെ ഒടിടി സിനിമകൾ വീട്ടിൽ കാണാമല്ലോ എന്ന ഡിസൈനറുടെ ബ്രെയിൻവാഷിങ്ങിൽ ഡോക്ടർ ദമ്പതികൾ വീണു. ഗുണനിലവാരം ഒട്ടും കുറയ്ക്കേണ്ട, ഡോൾബി അറ്റ്മോസ്, 4K
അമ്പലത്തിന് കുളവും വീടിന് കിണറും അത്യാവശ്യമാണ് എന്ന കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്. പണ്ടൊക്കെ ഏത് വീട്ടിലും ജല സമൃദ്ധമായിരുന്നു കിണറുകൾ. കൃഷിയിടത്തോടു ചേർന്ന് വീടുകളായതിനാലും വീടുകളുടെ എണ്ണം കുറവായതിനാലും അന്നൊക്കെ കിണർ കുത്തുന്നതും കിണറിലെ വെള്ളത്തിൻ്റെ അളവുമൊന്നും ഒരു വിഷയമായിരുന്നില്ല. എന്നാൽ
ഒരേ കെട്ടിടത്തിൽ വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുമ്പോൾ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. വേസ്റ്റ് മാനേജ്മെന്റും വെള്ളത്തിന്റെ ഉപയോഗവുമൊക്കെ ഇതിൽ പെട്ടെന്ന് വരാം. എന്നാൽ ചൈനക്കാരിയായ ഒരു സ്ത്രീ വളരെ വിചിത്രമായ ആരോപണമാണ് തന്റെ അപ്പാർട്ട്മെന്റിന്റെ മുകളിൽ നിലയിലെ താമസക്കാരനെതിരെ ഉയർത്തിയത്.
കുറെ വർഷങ്ങൾക്കുമുമ്പ് ഒരു തണുപ്പുകാലത്താണ് അബുദാബി ടൗണിലൂടെ സായാഹ്ന സവാരിക്കിറങ്ങിയ എന്റെ ഫോണിലേക്ക് ദുബായിയിൽ നിന്ന് എന്റെ അടുത്ത സുഹൃത്ത് അനുരാജ് വിളിക്കുന്നത്. ഒറ്റ ശ്വാസത്തിൽ അദ്ദേഹം ചോദിച്ച ചോദ്യം ഇതാണ്. " എന്റെ കയ്യിൽ പന്ത്രണ്ടു ലക്ഷം രൂപയുണ്ട്, ഒരു മൂന്ന് ലക്ഷം രൂപാ ഞാൻ ജോലി
വീട് എപ്പോഴും നിർമ്മിക്കാനും പുതുക്കിപണിയാനും സാധിക്കില്ല. താമസിക്കുന്ന വീട് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ആലോചനയെങ്കിൽ അറിയണം ഈ ഏഴ് കാര്യങ്ങൾ 1. വീട് പുതുക്കൽ ആലോചിച്ച് തീരുമാനിക്കാം വീട് നിർമ്മാണത്തിന് ലക്ഷങ്ങളും കോടികളും മുടക്കുന്നത് ശരിയായ ഒരു നിക്ഷേപമല്ല. വീട്ടിലെ പ്രധാന സ്ഥലങ്ങളായ ലിവിങ്,
വിവാഹം, വീടുപണി..ഇതുരണ്ടും ഒരാളുടെ മോശം സമയത്താണ് നടക്കുന്നത് എന്നുപറയാറുണ്ട്. രണ്ടിലും ഉൾപ്പെട്ട ചെലവായിരിക്കാം കാരണം. വീടുപണി എന്നാല് ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം.
അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ ഒരു വീട് സ്വന്തമാക്കുക അത്ര എളുപ്പമല്ല. മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇതിനിടയിലും തൊഴിൽ മേഖലയിൽ ഭാഗ്യം കൊയ്ത ഇന്ത്യക്കാരായ ടെക്കികളുടെ ഹബ്ബ് എന്നറിയപ്പെടുന്ന ഒരു പ്രദേശവും അമേരിക്കയിലുണ്ട്. കലിഫോർണിയയിലെ
കേരളം പോലെ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഭൂപ്രദേശത്ത് കെട്ടിടങ്ങളുടെ അനിവാര്യ ഘടകമാണ് കാലാവസ്ഥാസംരക്ഷണ ( Weather Protection ) സംഗതിയായ മഴ മറ ( Rain Shade) അഥവാ വെയിൽ മറ ( Sunshade). സാധാരണ സൺഷേഡ് എന്ന് മാത്രമാണ് കേരളത്തിൽ പ്രയോഗിച്ചു വരുന്നത്. പണ്ട് ഓലമേച്ചിൽ കാലം മുതലേ കേരളത്തിലെ നിർമിതികളിൽ മേൽക്കൂര
പുതിയതായി ഒരു വീട് വാങ്ങാൻ തീരുമാനമെടുക്കുന്നതിനു മുൻപ് മുൻപ് വീടിന്റെ മുക്കും മൂലയും കേടുപാടുകൾ ഒന്നുമില്ലെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നത് പതിവു രീതിയാണ്. ഇനി എന്തെങ്കിലും പ്രശ്നങ്ങൾ വീടിനുണ്ടെങ്കിൽ കച്ചവടം തന്നെ വേണ്ടെന്നു വയ്ക്കുകയോ വിലയിൽ കാര്യമായ കുറവ് ലഭിക്കുകയോ ചെയ്യും. അപ്പോൾ അപകടത്തിൽ
എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണ് ജീവിതമെന്ന തിരിച്ചറിവിൽ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കണമെന്ന് പറയാറുണ്ട്. ആഗ്രഹങ്ങളൊക്കെ മാറ്റിവയ്ക്കാതെ എത്രയും പെട്ടെന്ന് സഫലമാക്കുകയും വേണം. ഇതെല്ലാം അറിയാമെങ്കിലും ഏതുനിമിഷവും നശിച്ചുപോകുമെന്ന് ഉറപ്പുള്ള ഒന്നിനുവേണ്ടി കോടികൾ നഷ്ടപ്പെടുത്താൻ ആരെങ്കിലും തയ്യാറാകുമോ? അത്തരമൊരു സാഹസം നടത്തിയിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ.
ഈയിടെയാണ് അബുദാബിയിൽ വച്ച് ഒരു സുഹൃത്ത് എന്നോട് ചോദിക്കുന്നത്. " ഒരു വീടിന് എത്ര ആയുർദൈർഘ്യംകാണും ..?50വർഷം ? 60 വർഷം ..?" ഞാൻ ഒന്നും പറഞ്ഞില്ല. കാരണം അങ്ങനെയൊരു കണക്കില്ല, എത്ര ആയുർദൈർഘ്യംവേണം എന്ന് അത് പണിയുന്ന നമ്മളാണ് തീരുമാനിക്കുന്നത്. ഓരോ കെട്ടിടവും എത്ര നാൾ നിലനിൽക്കണം എന്ന് അത്
വീട് നിർമിക്കാൻ പ്ലാനിടുന്നവർക്ക് ആദ്യമുണ്ടാകുന്ന കൺഫ്യൂഷനാണ് ഒരുനില മതിയോ വേണോ എന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സമൂഹമാധ്യമത്തിൽ അരങ്ങേറാറുണ്ട്. ഞാൻ മനസിലാക്കിയതിൽ നിന്ന് ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം, ഒരുനില വീട്- ഗുണങ്ങൾ 1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു
വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്ര...ഇതാണ് കുറച്ചുദിവസമായി തിരുവനന്തപുരം നഗരത്തിലെ അവസ്ഥ. നഗരത്തിൽ രണ്ടു ദിവസത്തിന് മുകളിലായി പകുതിയോളം ഭാഗത്ത് ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നു. സർക്കാരിനെയും വകുപ്പിനെയും ജല അതോറിറ്റിയെയും ഉദ്യോഗസ്ഥരെയും പഴിചാരുമ്പോൾ ഉപഭോക്താക്കൾ എന്ന നിലയിൽ ജനങ്ങൾ
വീട്ടുടമസ്ഥന്റെ അപ്രതീക്ഷിത വിളി. ക്ലോസറ്റ് ബ്ലോക്കാണ്, ഉടൻ പ്ലമറെ വിടണം. ഞാൻ പ്ലമറെ വിളിച്ച് കാര്യം പറഞ്ഞു. പ്ലമർ സ്വരം താഴ്ത്തി പറഞ്ഞത് ഇങ്ങനെ. "സാറേ അവിടത്തെ പെമ്പിള്ളാരുണ്ടാക്കുന്ന പുലിവാലാണത് അവർക്കത് വേറെവിടെങ്കിലും ഇട്ടൂടാർന്നോ?" ഒരു ദിവസം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറായ എന്റെ
5 ലക്ഷം രൂപയിൽ പുതുക്കിപ്പണിത വീടാണിത്. മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്തിന്റേതാണ് ഈ വീട്. വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട് ഒന്നു നവീകരിക്കണം. ഇതായിരുന്നു ആഗ്രഹം. അധികം പൊളിച്ചുപണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ മേക്കോവർ
മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒരു ഇരുനില വീടുണ്ട്. വലിയ ഹാളും കിടപ്പുമുറിയും സ്റ്റെയർകെയ്സും കുട്ടികൾക്കുള്ള പ്രത്യേക കിടപ്പുമുറിയും വിശാലമായ വരാന്തയും ഒക്കെ ഉൾപ്പെടുന്ന ഈ വീടിന് ആദ്യ കാഴ്ചയിൽ പ്രത്യേകതകൾ ഒന്നും പറയാനില്ല. ബോട്ടാണിക്കൽ ഗാർഡന്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന
മലയാളിയുടെ വീടിന്റെ വിസ്തീർണം വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് അടുക്കളകൾക്കാണ്. അത്തരമൊരു അനുഭവം പറയാം. തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. വീടിന്റെ വലുപ്പം എന്തു വേണമെന്ന് അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്, സൗകര്യങ്ങൾക്ക് ഒരു കുറവും
എത്ര കുറഞ്ഞ വിസ്തീർണത്തിലാണ് വീട് നിർമിക്കുന്നതെങ്കിലും കാർപോർച്ച് ഇന്ന് ഒരവിഭാജ്യഘടകമാണ്. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ചെറിയ ഷെഡുകൾ മുതൽ ലക്ഷങ്ങൾ ചെലവിട്ട് അത്യാഡംബരത്തിൽ നിർമ്മിക്കുന്നവ വരെ ഇക്കൂട്ടത്തിൽപ്പെടും. വീടിന്റെ പുറംപകിട്ട് വർധിപ്പിക്കുന്ന തരത്തിലുള്ള കാർപോർച്ചുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. കാർപോർച്ച് കാലത്തിനനുസരിച്ച്
"സ്റ്റീൽ കൊണ്ടുള്ള കട്ടിള - ജനലുകളുടെ മേന്മ എന്താണ് ..?" രാഘവൻ മാഷ് എന്നോട് ചോദിച്ചു. മാഷുടെ മകളുടെ വീട് പ്ലാനിങ്ങുമായി നടന്ന ചർച്ചയിലാണ് ചോദ്യം. "സ്റ്റീൽ, മരത്തെ അപേക്ഷിച്ചു കൂടുതൽ ദൃഢമാണ്. ഈടു നിൽക്കും. ചിതൽ പിടിക്കില്ല എന്നതാണ് ഒന്നാമത്തെ കാര്യം." മാഷ് തലകുലുക്കി. " സ്റ്റീലിന് മരത്തെ
ജപ്പാനിലെ ഏറെ വൃത്തിഹീനമായ ഒരു വീട് വൃത്തിയാക്കാനായി ഉടമ വിളിച്ചതിനെത്തുടർന്ന് എത്തിയതായിരുന്നു ഒരു സംഘം ക്ലീനിങ് പ്രൊഫഷണലുകൾ. പല മുറികളിൽ നിന്നും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുള്ള വീട് വൃത്തിയാക്കുന്നതിനിടെ ഇവർ കണ്ടെത്തിയതാകട്ടെ കുടുംബാംഗങ്ങളിൽ ഒരാളുടെ അസ്ഥികൂടവും. ജപ്പാനിലെ ക്യോട്ടോയിലാണ് ആണ്
സ്ത്രീകളുടെ സുരക്ഷ ഇന്ന് എല്ലാ കോണുകളിലും ചർച്ചയാവുന്നുണ്ട്. എന്നാൽ നിയമസംവിധാനങ്ങൾ ശക്തമായിട്ടും പല രാജ്യങ്ങളിലും സ്ത്രീകൾ തനിച്ച് പുറത്തിറങ്ങാൻ ഇപ്പോഴും മടിക്കുന്ന സാഹചര്യമുണ്ട്. തനിയെയാണ് താമസമെങ്കിൽ വീട്ടിലും പലപ്പോഴും സ്ത്രീകൾക്ക് സമാനതകളില്ലാതെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടിവരും. അത്തരത്തിൽ ഒരു വലിയ വീട്ടിൽ തനിച്ചു
നിലവിലെ കേരളീയ വീട് അത്രക്കങ്ങട് സ്ത്രീ സൗഹൃദമല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മുറ്റം മുതൽ വീടിനകത്തെ ടോയ്ലറ്റ് വരെ നിലത്ത് എത്ര വിലയുള്ള ടൈൽ വിരിച്ചാലും അതെല്ലാം വൃത്തിയാക്കുന്ന ചുമതല സ്ത്രീക്കാണ്. വീടിന്റെ വലുപ്പം കൂടുന്തോറും സ്ത്രീയുടെ ജോലിയും കൂടുന്നുണ്ട്. അമ്മ അടുക്കളയിൽ കയറിയാൽ അച്ഛനും
കേരളത്തിലെ വീടുകളെപ്പറ്റി 'ആർക്കും വേണ്ടാത്ത താജ്മഹൽ' എന്നപേരിൽ വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു.അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടി. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണിതന്നെ വേണ്ടെന്നു വച്ചുവെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ
ഹൈടെക് നഗരമാണെങ്കിലും സൗകര്യങ്ങളെക്കാളുപരി താമസസ്ഥലങ്ങളിലെ അസൗകര്യങ്ങളുടെ പേരിലാണ് ഇന്ന് ബെംഗളൂരു വാർത്തകളിൽ ഇടം നേടുന്നത്. തീരെ ചെറിയ മുറികൾക്ക് പോലും വൻതുക സെക്യൂരിറ്റിയും വാടകയും ഈടാക്കുന്നതും വാടകക്കാരോട് വീട്ടുടമകൾ മോശമായി പെരുമാറുന്നതുമൊക്കെ ബെംഗളൂരുവിൽ പതിവ് കാഴ്ചകളുമാണ്. എന്നാൽ ഇതിൽ നിന്നും
രണ്ടു മൂന്ന് കൊല്ലം മുൻപ് ഒരു വൈകുന്നേരം അബുദാബി പട്ടണത്തിൽ സിഗ്നലും കാത്ത് കാറിലിരിക്കുമ്പോഴാണ് പ്രജീഷ് വിളിക്കുന്നത്. " ചേട്ടൻ നാട്ടിൽ പോകുമ്പോൾ കണ്ണൂരിൽ ഒന്ന് പോകണം, എന്റെ സൈറ്റ് കാണണം, അവിടെ ഒരു വീട് പ്ലാൻ ചെയ്യണം." പുതിയ കാര്യമല്ല, ഓക്കേ പറഞ്ഞു നമ്പർ സേവ് ചെയ്തു മൊബൈൽ കീശയിലിട്ടു. ദാ വരുന്നു
ഓരോ നാടിനും തനത് സംസ്കാരങ്ങളും ജീവിതരീതികളുമുണ്ട്. എന്നാൽ ചില കാര്യങ്ങൾ ലോകത്ത് എല്ലായിടത്തും ഒരേപോലെയാണെന്നാവും നാം കരുതുക. ശ്രദ്ധിച്ചു നോക്കിയാൽ സ്വിച്ച് ഇടുന്ന കാര്യത്തിൽ പോലും നാടുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് മനസ്സിലാവും.
കുറച്ചു വർഷങ്ങൾ മുൻപുള്ള സംഭവമാണ്. 35 വർഷത്തെ കേന്ദ്രസർക്കാർ സർവീസിനിടയിൽ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചു. സിവിൽ എൻജിനീയറായിരുന്നു. പല നിർമാണങ്ങളിലും അദ്ദേഹത്തിന്റെ സേവനമുണ്ടായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച് കുറേക്കാലത്തെ വിശ്രമജീവിത്തിനു ശേഷമാണ് മൂത്തമകന് ഒരു വീട് നിർമിക്കാനുള്ള ആശയമുണ്ടായത്.
വാസ്തുവിൽ കേറിപ്പിടിക്കുന്നത് പലപ്പോഴും പുലിയുടെ വാലിൽ പിടിക്കുന്നതിന് തുല്യമാണ്. എനിക്കിപ്പോഴും വാസ്തു എന്തെന്നറിയാത്തതു തന്നെയാണ് കാരണം. കക്കൂസ് എവിടെ വരണം എന്ന് ചോദിച്ചാൽ സൗകര്യപ്പെടുന്ന ഒരിടത്ത് എന്നായിരിക്കും എന്റെ ഉത്തരം. കക്കൂസ് കുഴി വടക്ക്- കിഴക്കേ മൂലയ്ക്ക് വരുന്നതിൽ എന്തെങ്കിലും
ആർക്കും കയറിയിരിക്കാനാവാത്ത വിധത്തിൽ ഭിത്തിയിൽ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കസേര. യുകെയിലെ യോർക്ഷയറിലെ തിർസ്ക് എന്ന പ്രദേശത്തെ മ്യൂസിയത്തിൽ ചെന്നാൽ ഈ കസേര കാണാം. ഓക്കുമരത്തിൽ നിർമ്മിച്ച, പഴമയുടെ പ്രൗഢിയുള്ള ഈ കസേരയിൽ ആരും ഇരിക്കാതിരിക്കാൻ വേണ്ടിയാണ് അത് ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്നത്. കാരണം
വരവേൽപ് എന്ന സിനിമയിൽ മോഹൻലാൽ ഗൾഫിൽ നിന്നും വരുന്ന ഒരു രംഗമുണ്ട്. അംബാസഡർ കാറിന്റെ മുകളിലും ഡിക്കിയിലും നിറയെ വീട്ടുകാർക്കുള്ള സമ്മാനങ്ങളുള്ള പെട്ടിയുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ചിത്രം മിക്ക മലയാളികളുടെയും മനസ്സിൽ കാണും. അതുപോലെ പത്തേമാരി എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച നാരായണൻ എന്ന
മനോഹരമായ വീട് മാത്രം പോര. വീടിനകത്ത് വസിക്കുന്ന ഹൃദയങ്ങളും മനോഹരമാകണം. - വർഷത്തിൽ ഒരിക്കലോ, ഒന്നര വർഷം കൂടുമ്പോഴോ ആണ് ഒരുമാസത്തെ ലീവിന് നാട്ടിൽ പോകുന്നത്. നാട്ടിലെത്തിയാൽ ഏറ്റവും വലിയ മോഹം ബന്ധുവീടുകൾ സന്ദർശിക്കുക എന്നതാണ്. (ബന്ധുവീട് സന്ദർശനം മാത്രമല്ല, പച്ചക്കറി വാങ്ങിക്കാനാണെങ്കിലും, മൽസ്യം
അടുത്തിടെ സമൂഹമാധ്യമഗ്രൂപ്പിൽ വന്ന ഒരു ചോദ്യം (പോസ്റ്റ്) ഇങ്ങനെ: "മുകളിൽ ജേഷ്ടന് താമസിക്കാനും, താഴെ തനിക്കുമായി രണ്ടു വീടുകൾ ഒരുമിച്ച് പണിയുന്നതിൽ അപാകതയുണ്ടോ...? ഈ പോസ്റ്റിന് താഴെ വന്ന അനേകം കമൻ്റുകളിൽ ഒന്നിങ്ങനെ: "നിങ്ങൾ രണ്ടുപേരും ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിയാനാണ് ഉദ്ദേശ്യമെങ്കിൽ ഈ
വാഹനങ്ങളുടെ RC അഥവാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് മിക്കവർക്കുമറിയാം. പലപ്പോഴും പൊലീസ് ചെക്കിങ്ങിന് ചോദിക്കുന്ന ബുക്കും പേപ്പറും എന്നതിലെ ബുക്കാണീ RC (പണ്ട് ഡ്രൈവിങ് ലൈസൻസ് പോലെ RCയും ബുക്ക് രൂപത്തിലായിരുന്നത് കൊണ്ടാക്കാം RC ബുക്ക് എന്ന പ്രയോഗം) ഒരു വാഹനത്തെ സംബന്ധിച്ച
ബായ്സാബ്, കാം ഖത്തം ഹോഗയാ....ഫിർ ക്യാ കാം ഹെ...? (ഹിന്ദി വല്യ വശമില്ല. തെറ്റുണ്ടങ്കിൽ ക്ഷമിക്കുക.....) "ചെയ്തിരുന്ന പണി തീർന്നു. ഇനി എന്താണ് പണി....? എന്ന് വൈകുന്നേരം 5 മണിക്ക് ശേഷം ഒരു കൂലിപ്പണിക്കാരൻ ചോദിച്ചുകേൾക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ സംഗതി എനിക്ക് ആദ്യം മനസ്സിലായില്ല.
ഇതും നമ്മൾ അതിജീവിക്കും... ഓരോ ദുരന്തവും കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണിത്. എന്നാൽ 'അടുത്ത തവണ ഈ ദുരന്തത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾ തയ്യാറെടുക്കും' എന്നു ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
Results 1-100 of 1654