Activate your premium subscription today
അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി വനിതാ വിഭാഗം ക്വാർട്ടർഫൈനലിൽ. 9.5 പോയിന്റ് നേടി ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വൈശാലി അവസാന എട്ടിലെത്തിയത്.
ചരിത്രത്തിലാദ്യമായി ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന് രണ്ടു ജേതാക്കൾ. നോർവെയുടെ മാഗ്നസ് കാൾസനും റഷ്യയുടെ ഇയാൻ നീപ്പോംനീഷിയുമാണ് കിരീടം പങ്കുവയ്ക്കാൻ തീരുമാനിച്ചത്. ഏഴു ഗെയിമുകളിലും മത്സരം അവസാനിക്കാതെ വന്നതോടെ നിലവിലെ ചാംപ്യനായ കാള്സൻ കിരീടം പങ്കുവയ്ക്കുന്നതിനു മുൻകൈയ്യെടുക്കുകയായിരുന്നു.
ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറിയ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ നിലപാട് മയപ്പെടുത്തി. ആഗോള ചെസ് സംഘടനയായ ഫിഡെയുമായുള്ള തർക്കം ഒത്തുതീർപ്പായതോടെ, ഇന്ന് ആരംഭിച്ച ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ കാൾസൻ പങ്കെടുത്തു. കാൾസന് ജീൻസ് ധരിച്ചു പങ്കെടുക്കാൻ തക്കവിധം ഡ്രസ് കോഡിൽ മാറ്റം വരുത്തിയതായി ഫിഡെ അറിയിച്ചതോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധനാണെന്ന് മാഗ്നസ് കാൾസൻ വ്യക്തമാക്കിയത്.
ലോക ചെസിലെ അദ്ഭുത വനിത ഹംഗേറിയൻ താരം ജൂഡിത് പോൾഗർ ആണെങ്കിൽ ഇന്ത്യയ്ക്കത് കൊനേരു ഹംപിയാണ്. ക്ലൈമാക്സ് അടുത്തു എന്നു കരുതിയവരെ അമ്പരപ്പിച്ച് മുന്നോട്ടു പോകുകയാണ് 37 വർഷം പിന്നിട്ട ആ ‘സിനിമ’. ന്യൂയോർക്കിൽ വനിതാ ലോക റാപിഡ് ചാംപ്യൻഷിപ് വിജയിക്കുമ്പോൾ കിരീട നേട്ടത്തിലിത് ഹംപിക്ക് രണ്ടാം അവസരമാണ്.
ചങ്ങനാശേരി∙ അര നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിക്കുറിച്ച് ദേശീയ സീനിയർ പുരുഷ വിഭാഗം ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ 34–31ന് ചണ്ഡിഗഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സെമിയിൽ കേരളം സർവീസസിനെയും ചണ്ഡിഗഡ് റെയിൽവേസിനെയുമാണ് തോൽപ്പിച്ചത്. സർവീസസും റെയിൽവേസും മൂന്നാം സ്ഥാനം
ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക ഒന്നാംനമ്പർതാരം മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറി. നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനാണ് കാൾസൻ. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.
ന്യൂയോർക്ക് ∙ ഡി.ഗുകേഷിനു പിന്നാലെ ഇന്ത്യയിൽനിന്ന് ഒരു ലോക ചെസ് ചാംപ്യൻകൂടി. ലോക റാപിഡ് ചെസ് ചാംപ്യൻഷിപ് വനിതാവിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപിഡ്. മുപ്പത്തിയേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപിഡ് ചെസ് കിരീടമാണിത്.
ചങ്ങനാശേരി∙ ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. 30ന് എതിരെ 37 ഗോളുകൾക്ക് ഹിമാചൽപ്രദേശിനെ തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരളം ഉത്തർപ്രദേശിനെ നേരിടും.
ചങ്ങനാശേരി∙ സീനിയർ പുരുഷ വിഭാഗം ദേശീയ ഹാൻഡ്ബോള് ലീഗ് മത്സരത്തിൽ കേരളം 28നെതിരെ 33 ഗോളുകൾക്ക് ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി. ഇതോടുകൂടി ലീഗിൽ കളിച്ച 3 കളികളും വിജയിച്ചു പൂൾ ജേതാവായി കേരളം പ്രീക്വാർട്ടർ ഉറപ്പിച്ചു.
സീനിയർ പുരുഷവിഭാഗം ദേശീയ ഹാൻഡ്ബോളിൽ ചത്തീസ്ഗഡിനെ തോൽപിച്ച് കേരളം. വാശിയേറിയ ലീഗ് മത്സരത്തിൽ കേരളം 26നെതിരെ 28 ഗോളുകൾക്കാണു വിജയിച്ചത്. ചാംപ്യൻഷിപ്പിൽ ഇത് കേരളത്തിന്റെ രണ്ടാം വിജയമാണ്. ഈ വിജയത്തോടെ കേരളം പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ കേരളം ജമ്മു കശ്മീരിനെ നേരിടും.
ചങ്ങനാശേരി ∙ ദേശീയ സീനിയർ പുരുഷവിഭാഗം ഹാൻഡ്ബോൾ ചാംപ്യൻഷിപ് മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. എതിരാളികളായ ഒഡീഷയെ (31–16) പരാജയപ്പെടുത്തിയാണ് കേരളം വിജയിച്ചത്. ഈ മാസം 29 വരെ എസ്ബി കോളജ്, അസംപ്ഷൻ കോളജ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. മത്സരങ്ങളുടെ ഉദ്ഘാടനം കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി.ഏബ്രഹാം
നക്ഷത്രങ്ങൾ മണ്ണിലേക്കു വിരുന്നുവരുന്ന കാലമാണ് ക്രിസ്മസ്. കായികലോകത്തെ നക്ഷത്രങ്ങൾക്കും ഇത് അവധി ദിനം. മത്സരങ്ങളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും വിട്ടുനിന്ന് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ആഘോഷത്തിലായിരുന്നു എല്ലാവരും.
ന്യൂഡൽഹി ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ. ഖേൽരത്ന പുരസ്കാരത്തിനായി നോമിനേഷൻ സമർപ്പിച്ചതിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ നാടെങ്ങും ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങൾ നിറയുമ്പോൾ സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകർ ഉൾപ്പെടെ വേതനമില്ലാതെ പ്രതിസന്ധിയിൽ. താൽക്കാലിക ജീവനക്കാർക്ക് 2 മാസത്തെയും സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെയും ശമ്പളം ക്രിസ്മസ് ആയിട്ടും കിട്ടിയിട്ടില്ല.
ഖേൽരത്ന പുരസ്കാര വിവാദത്തിൽ ഷൂട്ടിങ് താരം മനു ഭാകർ ആകെ തകർന്ന അവസ്ഥയിലാണെന്നു മനുവിന്റെ പിതാവ് റാം കിഷൻ ഭാകർ പറഞ്ഞു. പാരിസിലേക്കു പോയി ഇന്ത്യയ്ക്കായി മെഡലുകൾ വാങ്ങരുതായിരുന്നെന്നു മനു പ്രതികരിച്ചതായി പിതാവ് റാം ഭാകർ പറഞ്ഞു.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരങ്ങളുടെ നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപണം. നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ മനുവിന്റെ പേര് നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഖേൽരത്ന ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മനു ഭാക്കറിന്റെ പേര് അതിലുണ്ടാകുമെന്നാണു കരുതുന്നതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില് സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
ഒളിംപ്യൻ പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം പി.ആർ. ശ്രീജേഷ് വെളിപ്പെടുത്തുന്നത്. ബെംഗളൂരു നഗരത്തിലേക്കാണു മാറുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ‘‘കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം.’’– ശ്രീജേഷ് വ്യക്തമാക്കി.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപിച്ച് ചരിത്രമെഴുതിയ ഇന്ത്യൻ താരം ഡി. ഗുകേഷ് അടുത്ത വർഷം നടക്കുന്ന നോർവെ ചെസ് ടൂര്ണമെന്റിൽ പങ്കെടുക്കും. അടുത്ത വർഷം മേയ് 26 മുതൽ ജൂൺ ആറു വരെ നോർവെയിലെ സ്റ്റവങ്കറിലാണു ടൂർണമെന്റ് നടക്കേണ്ടത്. മുൻ ലോകചാംപ്യൻ മാഗ്നസ് കാൾസനും അർജുൻ എരിഗാസിയും ടൂർണമെന്റിൽ മത്സരിക്കും. ചൈനയുടെ വെയ് യിയും ടൂർണമെന്റിനെത്തും.
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, തമിഴ്നാട് സർക്കാരിന്റെ സമ്മാനമായി പ്രഖ്യാപിച്ച 5 കോടി രൂപ ‘കയ്യോടെ’ കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ പരിപാടിയിലാണ്, 5 കോടി രൂപയുടെ ചെക്ക്
ചെന്നൈ ∙ ലോക ചെസ് ചാംപ്യനാവുകയെന്നതു ചെറിയ പ്രായത്തിൽ തന്നെയുള്ള സ്വപ്നമായിരുന്നെന്നും ഇതു പുതിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണെന്നും ഡി. ഗുകേഷ്. ഗുകേഷ് സംസാരിക്കുന്നു...
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, കോടികളുടെ പ്രതിഫലത്തിനൊപ്പം വൻ നികുതിയുടെ അധിക ബാധ്യതയും. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ഗുകേഷ് അടയ്ക്കേണ്ട നികുതി!
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.
മോസ്കോ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറൻ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. നിർണായകമായ 14ാ–ം ഗെയിമിന്റെ അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവിന്റെ പേരിലാണ്, മത്സരം മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് റഷ്യൻ ചെസ്
മസ്കത്ത് ∙ ജൂനിയർ ഏഷ്യാ കപ്പ് വനിതാ ഹോക്കിയിലും ഇന്ത്യ ജേതാക്കൾ. ഇന്നലെ രാത്രി നടന്ന ഫൈനലിൽ ഇന്ത്യ പെനൽറ്റി ഷൂട്ടൗട്ടിൽ ചൈനയെ 4–2നു തോൽപിച്ചു. നിശ്ചിത സമയത്ത് മത്സരം 1–1 എന്ന നിലയിലായിരുന്നു. ഷൂട്ടൗട്ടിൽ 3 സേവുകളുമായി ഗോൾകീപ്പർ നിധിയാണ് ഇന്ത്യയുടെ വിജയശിൽപിയായത്. സാക്ഷി റാണ, മുംതാസ് ഖാൻ, ഇഷിക, സുനെയ്ലിത ടോപ്പോ എന്നിവർ ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. നേരത്തേ രണ്ടാം ക്വാർട്ടറിൽ നേടിയ ഗോളിൽ ചൈന കളിയിൽ മുന്നിലെത്തിയെങ്കിലും 41–ാം മിനിറ്റിൽ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. കഴിഞ്ഞയാഴ്ച ഇതേ വേദിയിൽ ജൂനിയർ ആൺകുട്ടികളുടെ ഏഷ്യ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
കോഴിക്കോട് ∙ സെൻട്രൽ ഏഷ്യൻ ക്ലബ് വോളിബോൾ കിരീടം ചൂടി കാലിക്കറ്റ് ഹീറോസ്. ആതിഥേയരായ നേപ്പാളിൽ നിന്നുള്ള ഹെൽപ് നേപ്പാൾ സ്പോർട്സ് ക്ലബ്ബിനെ 3–1നാണ് കാലിക്കറ്റ് ഹീറോസ് ഫൈനലിൽ തോൽപിച്ചത്. ആദ്യ സെറ്റ് 25–21ന് കാലിക്കറ്റ് നേടിയപ്പോൾ അടുത്ത സെറ്റ് 26–24ന് നേപ്പാൾ ക്ലബ് നേടി. പിന്നീടുള്ള രണ്ടു സെറ്റുകൾ 25–14, 25–17 എന്നീ സ്കോറുകളിൽ സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ് വിജയമുറപ്പിച്ചു.
മസ്കത്ത് ∙ ഏഷ്യൻ ജൂനിയർ വനിതാ ഹോക്കിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ. സെമിയിൽ ജപ്പാനെ 3–1ന് തോൽപിച്ചായിരുന്നു ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ആദ്യ 13 മിനിറ്റിനിടെ 3 ഗോൾ നേടിയാണ് ഇന്ത്യ മത്സരത്തിൽ ആധിപത്യമുറപ്പിച്ചത്. നാലാം മിനിറ്റിൽ മുംതാസ് ഖാനും അഞ്ചാം മിനിറ്റിൽ സാക്ഷി റാണയും തുടങ്ങിവച്ച ഗോളടി 13–ാം മിനിറ്റിൽ ദീപിക പൂർത്തിയാക്കി. 23–ാം മിനിറ്റിൽ നികോ മയൂമ ജപ്പാന്റെ ആശ്വാസ ഗോൾ നേടി.
ചെന്നൈ∙ ‘‘വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, അതു ഭയക്കേണ്ടതില്ല’’– ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിലെ കളികൾ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഗുകേഷിന്റെ ചെസിലെ വളർച്ച എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ഒളിംപ്യാഡിലെ
കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്ഞാനവും കരുക്കൾ ഏതേതു കളങ്ങളിൽ വയ്ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്ചയുമുള്ള പ്രിയ ശിഷ്യൻ മാഗ്നസ് കാൾസൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ഗാരി കാസ്പറോവ് പ്രവചിച്ചു പണ്ട്. അതേ നാവുകൊണ്ട് മാഗ്നസിനു ശേഷം ലോക ചാംപ്യൻമാരുടെ കുലമറ്റു എന്നും പറഞ്ഞു ചെസ് ഇതിഹാസം. എന്നാൽ, ഇന്ന് അദ്ദേഹം ആ വാക്കു മാറ്റിയിരിക്കുന്നു.
സിംഗപ്പൂർ ∙ ഡി.ഗുകേഷ് ലോക ചെസ് ചാംപ്യൻ പട്ടം നേടിയപ്പോൾ താൻ 10 മിനിറ്റോളം നിർത്താതെ കരയുകയായിരുന്നെന്ന് അമ്മ ജെ. പത്മകുമാരി. മകന്റെ കരിയർ രൂപപ്പെടുത്താൻ ചെയ്ത എല്ലാ ത്യാഗങ്ങളും ഓർമിച്ചെടുത്ത നേരമായിരുന്നു അതെന്നും പത്മകുമാരി പറഞ്ഞു. 14–ാം ഗെയിം നടന്ന വ്യാഴാഴ്ച ഫോണും കംപ്യൂട്ടറും ഓണാക്കിയതേയില്ല. മൽസരം തൽസമയം നിരീക്ഷിച്ചില്ലെന്നും പത്മകുമാരി പറഞ്ഞു.
സിംഗപ്പൂർ ∙ ഐതിഹാസിക പ്രകടനത്തിലൂടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ദൊമ്മരാജു ഗുകേഷിന് സ്വർണമെഡലും ട്രോഫിയും സമ്മാനിച്ചു. മത്സരവേദിയായ സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന സമാപന സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സിംഗപ്പുർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡൽ സമ്മാനിച്ചു. ഫിഡെ പ്രസിഡന്റ് അർകാദി ജോർകോവിച്ച്, സിംഗപ്പുർ പാർലമെന്റ് അംഗം മുരളി പിള്ള എന്നിവർ ചേർന്ന് ഗുകേഷിനെ ഹാരം അണിയിച്ചു. അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു.
ഒരു ചെസ് കളിക്കാരനെന്ന നിലയിൽ ഗുകേഷിന്റെ വളർച്ചയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. നാലെണ്ണം മാത്രം പറയാം. 18 വയസ്സേ ഉള്ളൂവെങ്കിലും മുപ്പതുകാരന്റെ പക്വതയുണ്ടെന്നതാണ് പ്രധാനം. ഒരു കളിയിലെ ജയവും തോൽവിയുമൊന്നും അടുത്ത കളിയിൽ ഗുകേഷിനെ ബാധിക്കാറില്ല.
ചാംപ്യനാകാൻ എല്ലാത്തരത്തിലും അർഹതയുള്ളയാളുടെ വിജയം–ഗുകേഷിന്റെ ലോകകിരീടത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ എന്റെ ടീം മേറ്റ് ആയിരുന്നു ഗുകേഷ്. ഗുകേഷ് കളിച്ചത് ഒന്നാം ബോർഡിൽ, ഞാൻ രണ്ടിലും. രണ്ടുപേർക്കും അതതു ബോർഡുകളിൽ സ്വർണം നേടാനായി.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് സമ്മാനപ്പെരുമഴ. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷ് ചരിത്രമെഴുതി ജേതാവായതിനു പിന്നാലെ, നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം. റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
പതിനെട്ടാം വയസ്സിൽ സർവ റെക്കോർഡുകളും തകർത്ത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെതിരെ ഗുകേഷ് നേടിയ ഐതിഹാസിക വിജയത്തിനു പിന്നാലെ ചില കോണുകളിൽ നിന്നെങ്കിലും ഉയർന്ന സംശയം. ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം.
പതിനെട്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ശേഷം ഒരിക്കൽ കേരളത്തിലൂടെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിശ്വനാഥൻ ആനന്ദ്. അടുത്തിരുന്നൊരാൾ ആനന്ദിനോടു ചോദിച്ചു: എന്താണു ജോലി? ‘ഞാനൊരു ചെസ് കളിക്കാരനാണെ’ന്ന് ആനന്ദ്. അതു കേട്ടതും അയാൾ ഉപദേശിച്ചു: ‘അതൊന്നും ഒട്ടും ഉറപ്പുള്ള ജോലിയല്ല. വിശ്വനാഥൻ ആനന്ദിനൊക്കെയേ ചെസ് കൊണ്ടു ജീവിക്കാൻ പറ്റൂ’. മുന്നിലിരിക്കുന്നത് ആനന്ദാണെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.
ചെന്നൈ∙ ചതുരംഗക്കളത്തിൽ ഗുകേഷ് ദൊമ്മരാജു അത്ഭുതബാലനായി അവതരിച്ചപ്പോൾ ചെസ് തലസ്ഥാനമായ ചെന്നൈ നഗരം ആഹ്ലാദത്തിൽ ആറാടി. 5 തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പ്രിയ ശിഷ്യൻ വീണ്ടുമൊരു ലോക കിരീടം നഗരത്തിലേക്ക് എത്തിക്കുമ്പോൾ 11 വർഷം മുൻപത്തെ കിരീട നഷ്ടത്തിന് അതു മധുരപ്രതികാരമാകുകയാണ്.
വിശ്വനാഥൻ ആനന്ദിന്റെ അതേ നഗരത്തിൽ, ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്; ആന്ധ്രപ്രദേശിൽനിന്നു കുടിയേറിയ കുടുംബത്തിൽ. മാഗ്നസ് കാൾസനെപ്പോലുള്ള വിസ്മയപ്പയ്യൻമാർ അഞ്ചുവയസ്സിനു മുൻപേ അത്ഭുതങ്ങൾ കാട്ടിയ ചെസിലേക്കു ഗുകേഷ് എത്തിയതു കുറച്ചു വൈകിയാണ്, ഏഴാം വയസ്സിൽ! ഇഎൻടി സർജനായ അച്ഛൻ ഡോ.രജനീകാന്തും അമ്മ പത്മയും നേരംപോക്കിനു ചെസ് കളിക്കുന്നതു കണ്ടുകണ്ടാണ് ഗുകേഷ് കളി തുടങ്ങിയത്.
ചെസിലെ തന്റെ ലോകം തുറന്നിട്ടേയുള്ളൂവെന്നും മാഗ്നസ് കാൾസൻ കൈവരിച്ച നേട്ടങ്ങളാണ് താൻ ലക്ഷ്യമാക്കുന്നതെന്നും കളിക്കുശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഗുകേഷ് പറഞ്ഞു. ‘‘എല്ലാ കളികളിലും കഴിയുന്നത്ര ആക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അവസാന നിമിഷം വരെ അതു വിജയിച്ചെന്നു പറയാനാവില്ല. പക്ഷേ ഒരു നിമിഷം, ഒരു ഗെയിം– ആ തന്ത്രത്തിനു തൃപ്തികരമായ ഫലം തന്നു’’– തന്റെ തന്ത്രത്തെക്കുറിച്ച് ഗുകേഷ് വെളിപ്പെടുത്തി.
1996ൽ കോൺഗ്രസ് പിന്തുണയുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനുള്ള ക്ഷണം നിരസിച്ച സിപിഎം നേതാവ് ജ്യോതി ബസു പിന്നീട് ആ തീരുമാനത്തെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ്. സിംഗപ്പൂരിൽ, ലോക ചെസ് ചാംപ്യൻഷിപ്പിലെ വിധിനിർണായകമായ 14–ാം ഗെയിമിൽ, 55–ാം നീക്കത്തിൽ, ലോക ചാംപ്യൻ ഡിങ് ലിറൻ എഫ് 4 കളത്തിലെ റൂക്കിനെ എഫ് 2 കളത്തിലേക്കു നീക്കി. നേരിയ സമ്മർദമുണ്ടായിരുന്നതൊഴിച്ചാൽ, ചെസ് നിയമങ്ങൾപ്രകാരം സമനില സാധ്യത മാത്രമുള്ള കരുനിലയിൽ സംഭവിച്ച ആ ‘ചരിത്രപരമായ അബദ്ധം’ ഡിങ് ലിറനു നഷ്ടമാക്കിയത് ലോക കിരീടം തന്നെയാണ്. ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യക്കാരൻ ആ സുവർണാവസരം തിരിച്ചറിഞ്ഞു. വിജയത്തിലേക്കു കരുനീക്കിയ ഗുകേഷ് പതിനെട്ടാം വയസ്സിൽ ലോക ചെസ് കിരീടം സ്വന്തമാക്കി.
ന്യൂഡൽഹി∙ ആന്ധ്രയിൽ വേരുകളുള്ള തമിഴ്നാട് സ്വദേശി എന്നതിനപ്പുറം, തമിഴ്നാട്ടുകാർക്ക് ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിനോട് വേറൊരു തരത്തിലും വൈകാരിക അടുപ്പമുണ്ട്; ഗുകേഷിന്റെ പിതാവിന്റെ പേര് രജനീകാന്ത് എന്നാണ്! രജനീകാന്ത് – പത്മ ദമ്പതികളുടെ മകനായി 2006 മേയ് 29നാണ് ഗുകേഷിന്റെ ജനനം. പിതാവ് രജനീകാന്ത്
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുകേഷിന്റെ നേട്ടം ചരിത്രമാണെന്നും മാതൃകാപരമാണെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കി ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ്. വിജയമുറപ്പിച്ചതോടെ രണ്ടു കൈകൾകൊണ്ടും മുഖം അമർത്തിപ്പിടിച്ചാണ് ഗുകേഷ് കരഞ്ഞത്. മത്സരശേഷം ഒഫീഷ്യൽസ് ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെയും ഗുകേഷിന് വിജയം നൽകിയ വൈകാരിക നിമിഷങ്ങൾ നിയന്ത്രിക്കാനായില്ല.
സിംഗപ്പൂർ∙ ചെസ് പണ്ഡിതൻമാരെല്ലാം ഒന്നടങ്കം സമനില ഉറപ്പിച്ച് ലോക ചെസ് ചാംപ്യൻഷിപ്പുകളിലെ ടൈബ്രേക്കറുകളുടെ ചരിത്രം ചികഞ്ഞു തുടങ്ങുമ്പോഴാണ്, ഡിങ് ലിറന്റെ അപ്രതീക്ഷിത പിഴവു മുതലെടുത്ത് ദൊമ്മരാജു ഗുകേഷ് കന്നിക്കിരീടത്തിലേക്ക് ‘ചെക്ക് വച്ചത്’. 14–ാം ഗെയിമിൽ നിലവിലെ ലോക ചാംപ്യൻ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നെങ്കിൽ ടൈബ്രേക്കറിന്റെ അതിസമ്മർദ്ദമായിരുന്നു ഗുകേഷിനെ കാത്തിരിക്കുന്നത്.
സിംഗപ്പുർ∙ ചെസ് ബോർഡിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യൻ. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ അട്ടിമറിച്ചതെന്നത് ഗുകേഷിന്റെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
Results 1-50 of 4322