Activate your premium subscription today
Friday, Apr 18, 2025
മേലാറ്റൂർ∙ ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ചോലക്കുളം എടയാറ്റൂർ റോഡിലെ കാട്ടുചിറയിലാണു സംഭവം. രണ്ടാഴ്ചയായി ശുദ്ധജലം റോഡിലൂടെ പരന്നൊഴുകുകയാണ്. ജലസംഭരണിയിൽനിന്നു വിതരണ ലൈനിലേക്കു വരുന്ന പൈപ്പായതിനാൽ ദിവസവും അനേകം ലീറ്റർ ശുദ്ധജലമാണ് നഷ്ടപ്പെടുന്നത്. ഒരാഴ്ച മുൻപ് ചോർച്ചയടയ്ക്കാൻ
തേഞ്ഞിപ്പലം ∙ ദേശീയപാതയിൽ സർവീസ് റോഡരികെ ഓടയ്ക്ക് മീതെ സ്ഥാപിച്ച സ്ലാബുകളിൽ ചിലത് തുടരെ പൊട്ടുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്ത് 3 സ്ലാബുകൾ പലയിടത്തായി പൊട്ടിയിട്ടുണ്ട്. നേരത്തെ കാക്കഞ്ചേരി അങ്ങാടിക്കടുത്തും അവിടത്തെ പഴയ വളവിനടുത്തും സ്ലാബുകൾ പൊട്ടിയതിനെ തുടർന്ന് പുതിയത് സ്ഥാപിക്കുകയായിരുന്നു.
പള്ളിക്കൽ ∙ യുഡിഎഫ് തടസ്സത്തെ തുടർന്ന് 751 ദിവസം മുടങ്ങിയ റോഡ് നിർമാണം ഒരു പകലിൽ പൂർത്തിയാക്കി സിപിഎം. ചോലക്കരപ്പടി അരു– പയങ്ങരത്തൊടി അരു 200 മീറ്റർ റോഡാണ് അരികുഭിത്തി കെട്ടി മണ്ണിട്ട് നിർമിച്ചത്. വയലും തോടും ഉപയോഗിച്ചുള്ള റോഡ് തണ്ണീർത്തട സംരക്ഷണ നിയമം പാലിക്കാതെയും കയ്യേറ്റം ഒഴിപ്പിക്കാതെയും
മലപ്പുറം∙ മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നെന്നു വിശ്വസിപ്പിച്ചു ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ എടപ്പാളിലെ റിട്ട.സ്കൂൾ അധ്യാപികയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നു പേർകൂടി അറസ്റ്റിൽ. കൊണ്ടോട്ടി മേലങ്ങാടി കോട്ടപ്പറമ്പ് വീട്ടിൽ അജ്മൽ കുമ്മാളിൽ (41), തൃപ്പനച്ചി കണ്ടമംഗലത്ത് വീട്ടിൽ മനോജ് (42), അരീക്കോട്
മഞ്ചേരി∙ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ (ട്രയൽ റൺ) ഗതാഗത പരിഷ്കാരം നടപ്പാക്കി. സ്വകാര്യ ബസുകൾ സമയത്തിന് എത്താൻ ഓടിക്കിതച്ചു. പൊലീസ് സഹായത്തോടെ പ്രധാന റോഡുകളിൽ വൺവേ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ജംക്ഷനുകളിൽ വാഹനത്തിരക്കേറി. പരിഷ്കാരത്തിനെതിരെ ബസുടമകൾ
താനൂർ ∙ ഗവ. ആശുപത്രിയിൽ വച്ച് കുട്ടിയുടെ സ്വർണമാല മാല മോഷ്ടിച്ച കേസിൽ 2 ഇതര സംസ്ഥാന സ്ത്രീകൾ പിടിയിൽ.ചെന്നൈ തമ്പുരാൻ ബസ് സ്റ്റാൻഡ് സ്വദേശികളായ മഞ്ചസ് (25), ദീപിക (40) എന്നിവരാണ് അറസ്റ്റിലായത്. എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽ നിന്നും കഴിഞ്ഞ മാസം 20ന് ആണ് മാല മോഷണം പോയത്. സ്ത്രീയും
പാസ്പോർട്ട്ഓഫിസുകൾക്ക്ഇന്ന് അവധി കോഴിക്കോട് ∙ ദുഃഖവെള്ളി പ്രമാണിച്ച് റീജനൽ പാസ്പോർട്ട് ഓഫിസിനും വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും കാസർകോട്, കൽപറ്റ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും ഇന്ന് അവധിയായിരിക്കും. വൈദ്യുതിമുടക്കം ∙ ഒതുക്കുങ്ങൽ
മലപ്പുറം ∙ 99 വർഷം മുൻപ് മലബാറിൽ ബസ് സർവീസ് ഉണ്ടായിരുന്നോ? ബസ് മാത്രമല്ല, ബസുടമകളുടെ സംഘടന തന്നെ ഉണ്ടായിരുന്നുവെന്നതിന് തെളിവുമായി ഒരു ചരിത്രരേഖ. മലബാർ മോട്ടർ യൂണിയൻ!. അതിനെ രാജ്യത്തെ തന്നെ സ്വകാര്യ ബസ് ഉടമകളുടെ ആദ്യകാല സംഘടനകളിലൊന്നായി കരുതാമെന്ന് ചരിത്രകാരൻമാർ. ആ സംഘടനയുടെ പ്രസിഡന്റാകട്ടെ ഒരു
മാറഞ്ചേരി ∙ നഞ്ചയുടെ സാങ്കേതിക തടസ്സത്തെത്തുടർന്ന് മാറഞ്ചേരി തുറുവാണം ദ്വീപിലേക്കുള്ള പാലത്തിന്റെ നിർമാണ നടപടികൾ വൈകുന്നതായി പരാതി.കോൾ മേഖല കൊണ്ട് ചുറ്റപ്പെട്ട തുറുവാണം ദ്വീപിലേക്ക് വടമുക്കിൽ നിന്ന് ഗതാഗതയോഗ്യമായ പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ 37 കോടി രൂപയുടെ ഭരണാനുമതി നൽകി സ്ഥലം ഏറ്റെടുക്കൽ
പാണ്ടിക്കാട് ∙ ജംക്ഷനിൽ അപകടങ്ങൾ ആവർത്തിക്കുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചതാണ് അപകടങ്ങൾ കൂടാനിടയായതെന്നു നാട്ടുകാർ. നാലു റോഡുകളിൽനിന്നും പരിചയമില്ലാതെ വരുന്ന വാഹനങ്ങൾക്ക് നാൽക്കവല തിരിച്ചറിയാനാകുന്നില്ല.അടുത്തിടെയായി 20 രാത്രികാല അപകടങ്ങളാണ് ടൗണിൽ നടന്നത്. പ്രധാനമായും മേലാറ്റൂർ റോഡിൽ
എടക്കര∙ ഉണിച്ചന്തം ജനവാസ കേന്ദ്രത്തിൽനിന്ന് പിന്മാറാത്ത മോഴയാനയ്ക്ക് ആരോഗ്യ പ്രശ്നമുണ്ടെന്ന സംശയത്തെത്തുടർന്ന് വനപാലകർ നിരീക്ഷണം ഏർപ്പെടുത്തി.പള്ളിപ്പടി – ചെമ്പൻക്കൊല്ലി റോഡരികിൽ ഉണിച്ചന്തം, ഉടുമ്പൊയിൽ ഭാഗത്താണ് ആനയുള്ളത്. വീടികൾക്ക് പരിസരങ്ങളിലും റോഡിലും ആനയെത്തുന്നുണ്ട്. കഴിഞ്ഞ 3 ദിവസമായി ആന
കുറ്റിപ്പുറം∙ റെയിൽവേയുടെ അനുമതി നീണ്ടുപോയതിനാൽ നിർമാണം ഇഴഞ്ഞുനീങ്ങുന്ന കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയായി. ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകും. മാർച്ച് 31ന് നിർമാണം പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്കു
കാടാമ്പുഴ ∙ പ്രധാനാധ്യാപിക ഉൾപ്പെടെ 3 അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ലോഗിൻ ഐഡി ദുരുപയോഗിച്ച് അക്കൗണ്ടിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്കൂളിലെ മുൻ അധ്യാപകൻ കൊളത്തൂർ ചെമ്മലശ്ശേരി തച്ചങ്ങാടൻ സെയ്തലവി (42) ആണ്
മഞ്ചേരി ∙ വേട്ടേക്കോട് ട്രെഞ്ചിങ് ഗ്രൗണ്ടിലെ ഖരമാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി 21ന് തുടങ്ങും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി (കെഎസ്ഡബ്ല്യുഎംപി) സഹകരിച്ചാണു പ്രവൃത്തി. നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കമ്പനിയാണു കരാർ എടുത്തത്.മാലിന്യം വേർതിരിക്കാനാവശ്യമായ യന്ത്രം വേട്ടേക്കോട്ട്
ലാബ് ടെക്നിഷ്യൻ ∙ അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് അഭിമുഖം 21ന് ഉച്ചയ്ക്ക് 2ന്. കോഴ്സ് ∙ നാഷനൽ സർവീസ് സൊസൈറ്റി തുടർവിദ്യാഭ്യാസ പദ്ധതിയിൽ 6 മാസത്തെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ ഗൈഡൻസ് ഇൻ ലേണിങ് ഡിസബിലിറ്റി
കാടാമ്പുഴ (മലപ്പുറം) ∙ പ്രധാനാധ്യാപിക ഉൾപ്പെടെ 3 അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ലോഗിൻ ഐഡി ദുരുപയോഗിച്ച് അക്കൗണ്ടിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്കൂളിലെ മുൻ അധ്യാപകൻ കൊളത്തൂർ ചെമ്മലശ്ശേരി തച്ചങ്ങാടൻ സെയ്തലവി (42) ആണ് അറസ്റ്റിലായത്.
തിരൂരങ്ങാടി ∙ദേശീയപാതയിൽ സർവീസ് റോഡിൽ നിന്ന് ഹംപ് ഒഴിവാക്കിയത് അപകടസാധ്യതയുണ്ടാക്കുന്നതായി പരാതി. കരുമ്പിൽ, വെന്നിയൂർ, പൂക്കിപ്പറമ്പ് എന്നിവിടങ്ങളിൽ സർവീസ് റോഡ് ടാർ ചെയ്തതോടെയാണ് അടിപ്പാതയുടെ സമീപത്തെ ഹംപ് ഒഴിവാക്കിയത്. അടിപ്പാതയിൽ നിന്ന് വാഹനങ്ങൾ കയറി വരുമ്പോൾ സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങളുമായി അപകടമുണ്ടാകാതിരിക്കാനാണ് സർവീസ് റോഡിൽ ഹംപ് സ്ഥാപിച്ചിരുന്നത്. വികെ പടിയിൽ ഇത്തരത്തിൽ അപകടമുണ്ടായി ഒരാൾ മരിക്കുകയും മറ്റൊരാളുടെ കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു. ഇതോടെയാണ് അടിപ്പാതയ്ക്കു സമീപം സർവീസ് റോഡിൽ ഹംപ് സ്ഥാപിച്ചത്.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കാത്തതിനാൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് എറണാകുളത്തേക്ക് മാറ്റി. ദേശീയ ജൂനിയർ അത്ലറ്റിക്സ് കാലിക്കറ്റ് സ്റ്റേഡിയത്തിൽ നടത്താനിരുന്നത് ഭുവനേശ്വറിൽ നടത്തേണ്ടിവന്നതും ഇതേ കാരണത്താലാണ്. ട്രാക്ക് പുനരുദ്ധരിക്കാൻ 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിനുള്ള ക്വട്ടേഷൻ സ്വീകരിച്ചെങ്കിലും മേൽനടപടികൾ എങ്ങും എത്തിയില്ല. അടുത്ത മാസമെങ്കിലും ട്രാക്ക് പുനരുദ്ധരിച്ചില്ലെങ്കിൽ അടുത്ത അധ്യയന വർഷത്തെ മീറ്റുകളും നടത്താനാകാത്ത സ്ഥിതിവരും.
തിരൂർ ∙നഗരസഭയുടെയും എംഎൽഎയുടെയും ഫണ്ട് ഉപയോഗിച്ചു രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നവീകരണം ആരംഭിച്ചു. നാലു കോടി രൂപയുടെ പ്രവൃത്തികളാണ് ഇവിടെ നടത്തുന്നത്.ആദ്യഘട്ടമായി സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പ്രകൃതിദത്ത പുല്ല് വച്ചുപിടിപ്പിക്കും. ഇതിന്റെ പണി ഇന്നലെ തുടങ്ങി. ഗ്രൗണ്ടിലെ മണ്ണു നിരപ്പാക്കുകയാണ്
മലപ്പുറം ∙നഗരപരിധിയിലെ 708 ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി മലപ്പുറം നഗരസഭ. ബജറ്റിൽ നഗരസഭ പ്രഖ്യാപിച്ച ‘ചങ്ക്സ് ഓട്ടോ പദ്ധതി’ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.സാധാരണക്കാർക്ക് താങ്ങാകാൻ കഴിയുമ്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുകയെന്ന് ഇ.ടി
എടപ്പാൾ ∙ വട്ടംകുളത്തെ കുളങ്ങളുടെ സംരക്ഷണപ്രവൃത്തികൾ പാതിവഴിയിൽ നിലച്ചെന്നു പരാതി. റർബൻ പദ്ധതി പ്രകാരമാണ് മൂന്നു വർഷം മുൻപു പഞ്ചായത്ത് പരിധിയിലെ കുളങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ഈ തുക ഉപയോഗിച്ചു പ്രാഥമിക ജോലികൾ പൂർത്തീകരിച്ചു. എന്നാൽ, മഴ പെയ്തതോടെ ശേഷിക്കുന്ന ജോലികൾ ആരംഭിക്കാനായില്ല.
പെരിന്തൽമണ്ണ ∙മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ നഗരസഭയായി പെരിന്തൽമണ്ണ. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 കോൺക്ലേവിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് നഗരസഭാധികൃതർ അവാർഡ് ഏറ്റുവാങ്ങി.ഗുരുവായൂർ നഗരസഭ
എടക്കര∙ഉണിച്ചന്തം നിവാസികളുടെ ഉറക്കം കളഞ്ഞ് കാട്ടാനകളുടെ വിളയാട്ടം. ഇന്നലെ പുലർച്ചെയാണ് 4 ആനകളടങ്ങുന്ന കൂട്ടം കാടിറങ്ങി ഉടുമ്പൊയിൽ ഭാഗത്തെത്തിയത്. ഇതിൽ ഒരു കൊമ്പനും മോഴയും നേരം പുലർന്നിട്ടും തിരിച്ചുപോയില്ല. രാവിലെ പുറത്തിറങ്ങിയത് വീടുകൾക്ക് സമീപം റോഡിൽ നിൽക്കുന്ന ആനകളെയാണു കാണുന്നത്. നാട്ടുകാർ
തേഞ്ഞിപ്പലം ∙കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനിത് പുല്ലാണിപ്പുക്കാലം. ക്യാംപസിൽ വിവിധ ഭാഗങ്ങളിലായുള്ള 30 പുല്ലാണി വള്ളികളിൽ പലതും പുഷ്പിച്ചു. ഒരു മാസത്തിനകം പൂക്കൾ പൊഴിയുമെന്ന് സസ്യശാസ്ത്രജ്ഞൻ ഡോ. എ.കെ.പ്രദീപ് പറഞ്ഞു. ചെങ്കൽ കുന്നുകളിൽ വളരുന്ന വള്ളിച്ചെടിയാണിത്. ചെങ്കൽ ഖനനം കാരണം പലയിടത്തും
ഒഴിവുകൾ ∙ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. smstmofficehr@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 30ന് അകം അപേക്ഷിക്കണം. 9746989479.വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, ഫിസിക്സ്
മലപ്പുറം ∙ പാണ്ടിക്കാട് ജംക്ഷനിൽ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് ഡ്രൈവറെ അഗ്നി രക്ഷസേന രക്ഷിച്ചത്. ഒട്ടോ പൂർണമായും തകർന്നിരുന്നു. ഓട്ടോ ഡ്രൈവർ ആമക്കാട് സ്വദേശി ആപ്പ(45)യ്ക്ക് പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ
മലപ്പുറം ∙ സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയാണ് വിഷു വിഭവങ്ങളുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചത്. നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നൽകിയത്. മണ്ഡലം മുസ്ലിം ലീഗ് ജനറൽ
മലപ്പുറം∙ പെരിന്തൽമണ്ണ ആലിപ്പറമ്പിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബു (57) ആണ് മരിച്ചത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ മുൻപും അടിപിടി നടന്നിട്ടുണ്ട്.
വളാഞ്ചേരി (മലപ്പുറം) ∙ അത്തിപ്പറ്റ സ്വദേശിയായ ഗൃഹനാഥയെ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി അത്തിപ്പറ്റ നയാപറമ്പിൽ ഫാത്തിമ (45) ആണു മരിച്ചത്. ഞായർ രാവിലെ പതിനൊന്നോടെ, ഫാത്തിമയുടെ വീടിനു സമീപത്തെ വീട്ടിലെ വലിയ വാട്ടർ ടാങ്കിൽ വളർത്തുന്ന മീനുകൾക്കു തീറ്റ നൽകാനെത്തിയ ജോലിക്കാരനാണു മൃതദേഹം കണ്ടത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് ഈ വീട്. സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുള്ളത്.
എടപ്പാൾ ∙ ഗൃഹാതുര സ്മരണകളുണർത്തി ഇന്ന് വിഷു. വിപണിയിലെ താരമായി നാടൻ കൊന്നപ്പൂക്കൾ. കാലാവസ്ഥ അനുകൂലമായതിനാൽ ഗ്രാമങ്ങളിൽ ഇത്തവണ കൊന്നപ്പൂക്കൾക്കു ക്ഷാമം ഉണ്ടായില്ല. മുൻ വർഷങ്ങളിൽ കൊന്നകൾ നേരത്തെ പൂത്ത് വിഷുവിനു മുൻപായി കൊഴിഞ്ഞു പോയിരുന്നു. വിഷുക്കണി വയ്ക്കാൻ പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരെ
Results 1-30 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.