Activate your premium subscription today
Thursday, Mar 6, 2025
2 hours ago
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നു. വിരമിക്കൽ പിൻവലിച്ച ഛേത്രി എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കുക.
14 hours ago
കളി തീരാൻ നേരത്തു 2 ഗോളുകൾ തിരിച്ചടിച്ച് പരമാവധി ശ്രമിച്ചിട്ടും ജംഷഡ്പുർ എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തോൽവി. ഒഡീഷ എഫ്സി എവേ മത്സരത്തിൽ 3–2ന് ജംഷഡ്പുരിനെ തോൽപിച്ച് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി.
ലിസ്ബൺ∙ മത്സരത്തിന്റെ ഏറിയപങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ബാർസിലോന. ബ്രസീലിയൻ താരം റാഫീഞ്ഞ ഒരിക്കൽക്കൂടി രക്ഷകവേഷമണിഞ്ഞതോടെയാണ് ബാർസ ബെൻഫിക്കയെ വീഴ്ത്തിയത്. കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി.
Mar 5, 2025
ഐഎസ്എൽ പ്ലേ ഓഫിന് മുൻപ് ജയത്തോടെ ആത്മവിശ്വാസമുയർത്തി എഫ്സി ഗോവ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ 2–0നാണ് രണ്ടാംസ്ഥാനക്കാരായ ഗോവ വീഴ്ത്തിയത്. 40–ാം മിനിറ്റിൽ ഐകർ ഗുറോടെസനയും 86–ാം മിനിറ്റിൽ പദം ഛേത്രിയും ഗോവൻ ക്ലബ്ബിനായി വലകുലുക്കി.
മഡ്രിഡ്∙ ഡച്ച് ക്ലബ് പിഎസ്വി ഐന്തോവനെതിരെ ഗോൾവർഷവുമായി കൂറ്റൻ വിജയം കുറിച്ച് ആർസനൽ, മഡ്രിഡ് ക്ലബുകളുടെ പോരാട്ടത്തിൽ അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി റയൽ മഡ്രിഡ്, ക്ലബ് ബ്രൂഷെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ആസ്റ്റൺ വില്ല, തുല്യശക്തികളുടെ പോരാട്ടത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ സമനിലയിൽ തളച്ച്
Mar 4, 2025
ചെന്നൈ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–0ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ചെന്നൈയിന്റെ സ്വന്തം മൈതാനമായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെസ്റ്റർ ആൽബിയാക് (7–ാം മിനിറ്റ്), എം.എസ്.ജിതിൻ (26), അലാദീൻ അജാരെ (38) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
ബാസൽ (സ്വിറ്റ്സർലൻഡ്) ∙ ഒരിക്കൽ ‘കുറ്റവിമുക്തരാക്കപ്പെട്ട’ സാമ്പത്തിക ക്രമക്കേട് കേസിൽ രാജ്യന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയും സ്വിറ്റ്സർലൻഡിലെ കോടതിയിൽ. 2011ൽ പ്ലാറ്റിനിയുടെ പേരിൽ ഫിഫ 20 ലക്ഷം യുഎസ് ഡോളർ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും വീണ്ടും കോടതിയിലെത്തിയത്. 2000 കാലഘട്ടത്തിൽ ചെയ്ത ‘ഒരു ജോലിക്ക്’ എന്ന പേരിലായിരുന്നു പണം നൽകിയത്. ഇത് അഴിമതിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഫിഫയുടെ എല്ലാ ചട്ടങ്ങളും പാലിച്ചാണു നടപടിക്രമമെന്നും ബ്ലാറ്റർ വാദിച്ചു. ‘ജന്റിൽ മാൻസ് ഡീൽ’ അംഗീകരിച്ച കോടതി ബ്ലാറ്ററെയും പ്ലാറ്റിനിയെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
Mar 3, 2025
കോഴിക്കോട്∙ വിജയത്തുടർച്ചയ്ക്കു ശേഷം ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയോടാണ് ഗോകുലം തോറ്റത്. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4–3നാണ് ഷില്ലോങ് ലജോങ് എഫ്സി ഗോകുലത്തെ തോൽപ്പിച്ചത്. ഷില്ലോങ്ങിനായി ഫ്രാങ്കി ബുവാമും (14, 50), ഗോകുലത്തിനായി താബിസോ ബ്രൗണും (9, 54) ഇരട്ടഗോൾ നേടി. മാർക്കോസ് സിൽവ (85), റെനാൻ പൗളീനോ (90+6) എന്നിവരാണ് ഷില്ലോങ്ങിന്റെ മറ്റു ഗോളുകൾ നേടിയത്. ഗോകുലത്തിന്റെ മൂന്നാം ഗോൾ 88–ാം മിനിറ്റിൽ മഷൂർ ഷെരീഫ് നേടി.
ലണ്ടൻ∙ ഇംഗ്ലിഷ് എഫ്എ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ സിറ്റി. ശനി രാത്രി നടന്ന മത്സരത്തിൽ രണ്ടാം നിര ക്ലബ് പ്ലിമിത്തിനെ 3–1ന് തോൽപിച്ചാണ് സിറ്റി ക്വാർട്ടർ ഉറപ്പിച്ചത്. സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാക്സിം ടലോവിറോവിലൂടെ (38–ാം മിനിറ്റ്) പ്ലിമിത്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ നികോ ഒറൈലി (45+1, 76), കെവിൻ ഡിബ്രൂയ്നെ (90) എന്നിവരിലൂടെ സിറ്റി തിരിച്ചടിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ സമനില വഴങ്ങിയതോടെ (1–1) ഈസ്റ്റ് ബംഗാളിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 11–ാം മിനിറ്റിൽ കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളിയുടെ ഗോളിൽ ലീഡെടുത്ത ഈസ്റ്റ് ബംഗാളിന് 90–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി തിരിച്ചടിയായി.
എഫ്എ കപ്പിൽ ഫുൾഹാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിൽ തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഷൂട്ടൗട്ടിൽ 4–3നാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. അഞ്ചാം റൗണ്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ കാൽവിൻ ബസെയിലൂടെ ഫുൾഹാം ആണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ 71–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു.
Mar 2, 2025
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കിരീടപ്പോരാട്ടത്തിൽ കനത്ത തിരിച്ചടിയായി റയൽ മഡ്രിഡിന് തോൽവി. റയൽ ബെറ്റിസിനോട് 2–1നാണ് റയൽ മഡ്രിഡിന്റെ തോൽവി. മുൻ റയൽ മഡ്രിഡ് താരം കൂടിയായ ഇസ്കോയാണ് റയൽ ബെറ്റിസിന്റെ വിജയഗോൾ നേടിയതെന്ന പ്രത്യേകത കൂടിയുണ്ട്. തോൽവിയോടെ റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥനത്തേക്ക്
Mar 1, 2025
കൊച്ചി∙ പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില മാത്രം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ സെൽഫ് ഗോൾ തിരിച്ചടിയായി. ഇതോടെ മത്സരം 1–1 എന്ന നിലയിൽ അവസാനിച്ചു. 35ാം മിനിറ്റില്‍ കോറു സിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും
Feb 27, 2025
ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 86–ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന ഈസ്റ്റ് ബംഗാളിനായി ഇൻജറി ടൈമിൽ (90+4) റാഫേൽ മെസ്സി ബൗളിയും ഗോൾ നേടി.
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ പരിശീലകൻ അർനെ സ്ലോട്ടിന് രണ്ടു മത്സരങ്ങളിൽ വിലക്ക്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെ ഒഫിഷ്യൽസുമായി തർക്കിച്ചതാണ് കാരണം.
മിലാൻ ∙ ലാസിയോയെ 2–0നു തോൽപിച്ച ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ കടന്നു. അയൽക്കാരായ എസി മിലാനാണു സെമിയിൽ എതിരാളികൾ. മാർക് അർനാട്ടുകോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് ഇന്റർ മിലാനു വേണ്ടി ഗോളുകൾ നേടിയത്. എസി മിലാൻ 3–1ന് റോമയെ തോൽപിച്ചാണു സെമിയിലെത്തിയത്.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ആർസനലും മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങം ഫോറസ്റ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, ന്യൂകാസിൽ യുണൈറ്റഡിനെ വീഴ്ത്തിയ ലിവർപൂളിന് ഒന്നാം സ്ഥാനത്ത് 13 പോയിന്റ് ലീഡ്. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഡൊമിനിക് സൊബോസ്ലായ് (11–ാം മിനിറ്റ്), അലെക്സിസ്
സാൻ സെബാസ്റ്റ്യൻ (സ്പെയിൻ)∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ സോസിദാദിനെതിരെ ഏക ഗോൾ വിജയവുമായി റയൽ മഡ്രിഡ്. സോസിദാദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ, യുവതാരം എൻഡ്രിക് 19–ാം മിനിറ്റിൽ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. ജൂഡ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ നിന്നാണ് എൻഡ്രിക് ലക്ഷ്യം കണ്ടത്.
Feb 26, 2025
ബാർസിലോന∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിന് ക്ലാസിക് പോരാട്ടത്തിന്റെ പരിവേഷം പകർന്ന് ഗോൾവർഷവുമായി ബാർസിലോനയും അത്ലറ്റിക്കോ മഡ്രിഡും. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഇരു ടീമുകളും നാലു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും
Feb 25, 2025
ഐസ്വാൾ∙ ഐ ലീഗിൽ തുടർ വിജയവുമായി ഗോകുലം കേരള കുതിപ്പു തുടരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 2-1ന് ഐസ്വാൾ എഫ്സിയെയാണ് ഗോകുലം തോൽപ്പിച്ചത്. പിന്നിൽനിന്നും തിരിച്ചടിച്ചാണ് ഗോകുലം ഐസ്വാളിനെ വീഴ്ത്തിയത്. 17–ാം മിനിറ്റിൽ സാമുവൽ ലാൽമുവാൻ പുനിയ നേടിയ ഗോളിൽ ലീഡെടുത്ത ഐസ്വാളിനെ, സിനിസ സ്റ്റാനിസാവിച്ച് (49–ാം മിനിറ്റ്), താബിസോ ബ്രോൺ (90+3) എന്നിവർ നേടിയ ഗോളുകളിലാണ് ഗോകുലം വീഴ്ത്തിയത്.
കോഴിക്കോട് ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ കോവളം എഫ്സി 2–1ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു. ഇന്നു വൈകിട്ട് നാലിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പിഎഫ്സി കേരളയും കെഎസ്ഇബിയും ഏറ്റുമുട്ടും.
മഡ്രിഡ് ∙ ഉജ്വലമായ ലോങ് റേഞ്ചർ ഗോളിലൂടെ വെറ്ററൻ താരം ലൂക്ക മോഡ്രിച്ച് ആരാധകരെ ത്രസിപ്പിച്ച സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ജിറോണയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (2–0). വിനീസ്യൂസ് ജൂനിയറും റയലിനായി ഗോൾ നേടി.
Feb 24, 2025
കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ റിയൽ മലബാർ എഫ്സി 4–2ന് എഫ്സി കേരളയെ തോൽപിച്ചു. കെ.മഹേഷ് നേടിയ ഹാട്രിക്കാണ് റയലിനു വൻവിജയമൊരുക്കിയത്.
ഫ്ലോറിഡ∙ മേജർ ലീഗ് സോക്കർ സീസണിലെ ആദ്യ മത്സരത്തിൽ, ഇന്റർ മയാമിക്ക് സമനിലത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയാണ് മയാമിയെ 2–2 സമനിലയിൽ തളച്ചത്.
സാവോ പോളോ∙ കളിക്കുന്നത് പിഎസ്ജിക്കും ബാർസിലോനയ്ക്കുമൊന്നും അല്ലെങ്കിലും, ബ്രസീലിയൻ സൂപ്പർതാരം നെയ്മാറിന്റെ ബൂട്ടിൽനിന്ന് പിറക്കുന്ന വിസ്മയ ഗോളുകൾക്ക് ഇപ്പോഴും പഞ്ഞമില്ല! സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിൽനിന്നും മാതൃരാജ്യത്തേക്കു മടങ്ങി ബാല്യകാല ക്ലബായ സാന്റോസിൽ കളിക്കുന്ന നെയ്മാർ, ഇത്തവണ
ലണ്ടൻ ∙ ഗോളടിക്കാൻ അറിയാവുന്നൊരു സ്ട്രൈക്കറെ ഇത്തവണത്തെ ഇടക്കാല ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ കഴിയാത്തതിന് ആർസനൽ നൽകേണ്ടി വരുന്ന വില ഒരുപക്ഷേ വലുതായേക്കാം! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടസാധ്യതാ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പീരങ്കിപ്പടയ്ക്കു തിരിച്ചടിയായി വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ അപ്രതീക്ഷിത തോൽവി. 44–ാം മിനിറ്റിൽ ജേഡ് ബവനാണ് ഹെഡറിൽനിന്നു വെസ്റ്റ്ഹാമിന്റെ വിജയഗോൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ ആർസനൽ നടത്തിയ ശ്രമങ്ങളെല്ലാം മികച്ചൊരു സ്ട്രൈക്കറില്ലാത്തതിനാൽ മാത്രം പാഴായി!
ശനിയാഴ്ച ഗോവയിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ, എഫ്സി ഗോവയോടു കൂടി തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. എങ്കിലും കണക്കിന്റെ കളികളും മറ്റു ടീമുകളുടെ പ്രകടനവും അനുകൂലമായാൽ മാത്രം ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷയുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നു കളികളും ജയിക്കണം. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതു സാധിക്കുമോയെന്ന ചോദ്യം ബാക്കി. കൊൽക്കത്ത മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി 2 ടീമുകൾക്കു കൂടിയാണു പ്ലേ ഓഫിന് അർഹത. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും (32 പോയിന്റ് വീതം) അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ഒഡീഷ എഫ്സി (29) ഏഴാം സ്ഥാനത്ത്. ഇതിനും പിന്നിലാണ്, 21 കളികളിൽ 24 പോയിന്റുമായി ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്സി എന്നീ ടീമുകളുള്ളത്.
Feb 23, 2025
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോൾ ലീഗ് കിരീടം (ഐഎസ്എൽ ഷീൽഡ്) കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലനിർത്തി. ഒഡീഷ എഫ്സിയെ 1–0ന് തോൽപിച്ചാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഷീൽഡ് ബഗാൻ സ്വന്തമാക്കിയത്. ഇതോടെ, ഏഷ്യൻ ക്ലബ്ബുകളുടെ ടൂർണമെന്റായ ഏഷ്യൻ ചാംപ്യൻസ് ലീഗിൽ (സെക്കൻഡ് ഡിവിഷൻ) കളിക്കാനും ബഗാൻ യോഗ്യത നേടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് കണക്കുകൂട്ടലുകളുടെ പെട്ടി അടച്ചുപൂട്ടി എഫ്സി ഗോവ. ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ‘ഗോവൻ കാർണിവലിൽ’ ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത 2 ഗോളുകൾക്ക്. ഐകർ ഗുറോടെസനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വരുത്തിയ മിസ് പാസുകളാണ് ഇരുഗോളുകളിലേക്കും വഴിതുറന്നത്. 24 പോയിന്റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 3 മത്സരങ്ങൾ. മാർച്ച് ഒന്നിന് ജംഷഡ്പുരിനെതിരെ കൊച്ചിയിലാണ് അടുത്ത കളി.
Feb 22, 2025
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇകർ ഗരൊറ്റ്സെന (46), മുഹമ്മദ് യാസിർ (73) എന്നിവരാണു ഗോവയുടെ ഗോൾ സ്കോറർമാര്‍. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി ചാംപ്യൻമാരാകാനുള്ള പോരാട്ടത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 49 പോയിന്റും ഗോവയ്ക്ക് 42 പോയിന്റുമാണുള്ളത്.
Feb 21, 2025
ഐഎസ്എൽ ഫുട്ബോൾ സീസൺ അവസാനിക്കാനിരിക്കെ, പ്രതീക്ഷയുടെ ബാഗ് പാക്ക് ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഗോവയിൽ വിമാനമിറങ്ങി. ഐഎസ്എലിൽ നാളെ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ മത്സരം. ഈ കളി ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ അണയാതെ നോക്കുകയാണു ടീമിന്റെ ലക്ഷ്യം.
Feb 19, 2025
സ്പെയിന് ∙ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കിൽ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മഡ്രിഡിന്റെ ജയം. മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ എംബാപ്പെ മാഞ്ചസ്റ്റർ സിറ്റിയുടെ വല കുലുക്കി. 33 ാം മിനിറ്റിൽ വീണ്ടും പന്ത് മാഞ്ചസ്റ്റർ സിറ്റിയുടെ വലയിലെത്തിച്ച് എംബാപ്പെ റയൽ മഡ്രിഡിന്റെ ലീഡുയർത്തി.
കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി പിഎഫ്സി കേരളയെ തോൽപിച്ചു (1–2). ഇന്നു വൈകിട്ട് 3.30ന് പയ്യനാട് സ്റ്റേഡിയത്തിൽ കോവളം എഫ്സി, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും.
റയോ വയ്യെക്കാനോയെ 1–0നു തോൽപിച്ച ബാർസിലോന സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. 28–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ഗോൾ നേടിയത്.
Feb 18, 2025
കൊച്ചി ∙ ഫുട്ബോൾ കളിക്കണോ, കളി പഠിപ്പിക്കണോ എന്ന ആശയക്കുഴപ്പമില്ല, വി.ജെ.ജൊനാഥൻ സേവ്യർ എന്ന 21 വയസുകാരന്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) ബി, സി, ഡി കോച്ചിങ് ലൈസൻസുകൾ നേടിയതു വെറും 21 വയസ്സിനുള്ളിൽ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എഎഫ്സി ബി ലൈസൻസ് ഹോൾഡർ! 19–ാം വയസ്സിൽ ഡി ലൈസൻസ് നേടിയ ജൊനാഥൻ 20–ാം വയസ്സിൽ സി ലൈസൻസും 21–ാം വയസ്സിൽ ഗോൾകീപ്പിങ് സി ലൈസൻസും (ലവൽ 1) നേടിയിരുന്നു. ബി ലൈസൻസ് നേടിയതു കഴിഞ്ഞ മാസം.
സാവോ പോളോ ∙ സാന്റോസ് ക്ലബ്ബിലേക്കുള്ള രണ്ടാം വരവിൽ ഗോളടിച്ച് നെയ്മാർ. ബ്രസീലിലെ പോളിസ്റ്റ ഫുട്ബോളിൽ ആഗ സാന്ത ക്ലബ്ബിനെതിരെ പെനൽറ്റിയിലൂടെയാണ് നെയ്മാർ ലക്ഷ്യം കണ്ടത്. മത്സരം സാന്റോസ് 3–1നു ജയിച്ചു.
Feb 17, 2025
കോഴിക്കോട്∙ അറബിക്കടലിലെ തിരമാലകൾ പോലെ ഗോളുകൾ ഇരുകരകളിലേക്കും വീശിയടിച്ച മത്സരം. ഐ ലീഗിൽ ഗോളുകളുടെ വേലിയേറ്റമുണ്ടായ ഈ രാത്രിയെ ഓർത്ത് ഗോകുലത്തിന് അഭിമാനിക്കാം. 6–3ന് ഡൽഹി എഫ്സിയെ തോൽപ്പിച്ച് ഐ ലീഗിൽ ഗംഭീര തിരിച്ചുവരവാണ് സ്വന്തം മൈതാനത്ത് ഗോകുലം നടത്തിയത്. ഗോകുലത്തിനായി അഡാമ നിയാനെ (21, 54), നാച്ചോ അബലാഡോ (57, 75) എന്നിവർ ഇരട്ടഗോൾ നേടി. മാർട്ടിൻ ഷാവെസ് (13), രഞ്ജിത് സിങ് (90+9) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഡൽഹിക്കായി ജി.ഗയാരി (മൂന്ന്), ഹൃദയ ജയിൻ (64), സ്റ്റീഫൻ ബിനോങ് (81) എന്നിവരും ലക്ഷ്യം കണ്ടു.
സൂപ്പർ താരം ജൂഡ് ബെലിങ്ങാം ചുവപ്പു കാർഡ് കണ്ട സ്പാനിഷ് ലീഗ് മത്സരത്തിൽ ഒസാസൂനയ്ക്കെതിരെ റയൽ മഡ്രിഡിന് സമനില (1–1). 39–ാം മിനിറ്റിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇംഗ്ലിഷിൽ മോശം പദപ്രയോഗം നടത്തിയതിനാണ് ബെലിങ്ങാമിന് മാർച്ചിങ് ഓർഡർ കിട്ടിയത്.
ലണ്ടൻ ∙ ഈജിപ്ഷ്യൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ മുഹമ്മദ് സലാ എന്നു കണ്ണുംപൂട്ടി ചേരുംപടി ചേർത്തിരുന്നവർ ചെറുതായൊന്നു കണ്ണു തുറക്കുക! ഇതാ സലായുടെ പിൻഗാമിയായി മറ്റൊരു ഈജിപ്ഷ്യൻ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വരവറിയിച്ചിരിക്കുന്നു. സലാ മിന്നിത്തിളങ്ങുന്ന ചുവപ്പൻ ലിവർപൂൾ ജഴ്സിയിലില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീല ജഴ്സിയിലാണ് ഈ താരത്തിന്റെ അരങ്ങേറ്റം.
കോഴിക്കോട് ∙ ഐ ലീഗിലെ മോശം പ്രകടനം തുടരുന്നതിനിടെ ഗോകുലം കേരള എഫ്സി മുഖ്യപരിശീലകനെ പുറത്താക്കി. സ്പാനിഷ് പരിശീലകനായ അന്റോണിയോ റുവേദയെയാണ് ക്ലബ് പുറത്താക്കിയത്. ഇന്നു ഡൽഹി എഫ്സിക്കെതിരായ മത്സരത്തിൽ സഹപരിശീലകൻ ടി.എ.രഞ്ജിത്തിനാണ് ടീമിന്റെ ചുമതല. ഐ ലീഗ് സീസണിലെ 14 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഗോകുലം വിജയിച്ചത്. മുൻപ് രണ്ടു തവണ ലീഗ് ജേതാക്കളായിട്ടുള്ള ടീം നിലവിൽ 7–ാം സ്ഥാനത്താണ്. ചർച്ചിൽ ബ്രദേഴ്സിന്റെ മുൻ പരിശീലകനായ അന്റോണിയോ റുവേദ ഈ സീസണിനു മുന്നോടിയായി കഴിഞ്ഞ ഏപ്രിലിലാണ് ഗോകുലത്തിലെത്തിയത്.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ടോട്ടനത്തിനു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം ഹോട്സ്പുർ വിജയിച്ചത്. 13–ാം മിനിറ്റിൽ ജെയിംസ് മാഡിസനാണു ലക്ഷ്യം കണ്ടത്. പോയിന്റ് പട്ടിതയിൽ 12–ാം സ്ഥാനത്തുനിൽക്കുന്ന ടോട്ടനത്തിന് ആത്മവിശ്വാസമേകുന്നതാണ് യുണൈറ്റഡിനെതിരായ വിജയം.
Feb 16, 2025
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ ലിവർപൂളിന് 2–1ന്റെ വിജയം. ആദ്യ പകുതിയിലെ രണ്ടു ഗോളിന്റെ പിന്‍ബലത്തിലാണ് ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന്റെ കുതിപ്പ്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലൂയിസ് ഡയസ് (15–ാം മിനിറ്റ്), മുഹമ്മദ് സല (37) എന്നിവരാണ് ലക്ഷ്യം കണ്ടത്.
മഡ്രിഡ്∙ ജർമൻ ക്ലബ് ബയൺ മ്യൂണിച്ചിന്റെ യൂത്ത് ടീമിനായി മുൻപു കളിച്ചിരുന്ന ചൈനീസ് താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരൻ ഡിഫൻഡർ ഗുവോ ജിയാക്സുവാനാണ് മത്സരത്തിനിടെ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചത്. സ്പെയിനിൽവച്ച് നടന്ന പരിശീലന മത്സരത്തിനിടെ സഹതാരത്തിന്റെ കാൽമുട്ട് മുഖത്തിടിച്ചാണ് ഗുവോ ജിയാക്സുവിന് ഗുരുതര പരുക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.
കൊച്ചി ∙ കലൂരിലെ കോട്ടമുറ്റത്തു കേരളത്തിന്റെ കൊമ്പൻമാരെ മോഹൻ ബഗാൻ കൗശലപൂർവം വേട്ടയാടി വീഴ്ത്തി (3–0). ആദ്യ 25 മിനിറ്റിൽ ആക്രമണത്തിരമാല തീർത്ത കേരള ബ്ലാസ്റ്റേഴ്സിനെ ക്ഷമാപൂർവം കാത്തിരുന്ന്, അതിവേഗ പ്രത്യാക്രമണങ്ങളിലൂടെയാണ് കൊൽക്കത്ത വമ്പന്മാർ മുട്ടുകുത്തിച്ചത്. കോൺക്രീറ്റ് പോലെ ഉറച്ച പ്രതിരോധവും മിന്നൽ ഗോളുകളുമായി ബഗാൻ മത്സരം കാൽക്കലാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് ആടിയുലഞ്ഞ പ്രതിരോധം.
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല. കിക്കോഫ് വിസിൽ മുതൽ മുന്നേറ്റങ്ങളുടെ മാലപ്പടക്കം തീർത്താണ് ബ്ലാസ്റ്റേഴ്സ് കളി മുന്നോട്ടു കൊണ്ടുപോയത്.
Feb 15, 2025
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ. വെറും 14 മിനിറ്റിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ നീല ജഴ്സിയിൽ ഹാട്രിക് കുറിച്ച ഈജിപ്ഷ്യൻ താരം ഒമർ മർമോഷിന്റെ പ്രകടനമാണ് സിറ്റിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന 10 മിനിറ്റിൽ ഇരട്ടഗോൾ നേടിയ മൈക്കൽ മെറീനോയുടെ മികവിൽ ലെസ്റ്റർ
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് ബെർത്ത് ഉറപ്പാക്കാൻ വിജയം അത്യാവശ്യമായിരുന്ന കേരളത്തിന്, സ്വന്തം തട്ടകത്തിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബഗാൻ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജെയ്മി മക്ലാരൻ (28, 40), ആൽബർട്ടോ റോഡ്രിഗസ് (66) എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ബഗാനെ സഹായിച്ചത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു. ഇതോടെ 21 മത്സരങ്ങളിൽനിന്ന് 15 വിജയം, നാലു സമനില എന്നിവ ഹിതം 49 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി. സീസണിലെ 10–ാം തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
Feb 14, 2025
തുർക്കിയിലെ അന്റാലിയയിൽ 3 രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. ജോർദാൻ, ഹോങ്കോങ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19,22,25 തീയതികളിലാണ് യങ് ടൈഗ്രസ്സ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് റൗണ്ടിലെ ആദ്യപാദം വിജയിച്ച് നില ഭദ്രമാക്കി ബയൺ മ്യൂണിക്. എസി മിലാൻ, അറ്റലാന്റ, മോണക്കോ ക്ലബ്ബുകൾ ആദ്യപാദം തോറ്റ് പ്രതിസന്ധിയിലുമായി. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിന്റെ ഗ്രൗണ്ടിൽ നേടിയ 2–1 വിജയം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനു സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ കരുത്താകും. മൈക്കിൾ ഒലിസെ, ഹാരി കെയ്ൻ എന്നിവരുടെ ഗോളുകളിലാണ് ബയൺ മ്യൂണിക്കിന്റെ വിജയം.
Results 1-50 of 7000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.