Activate your premium subscription today
നവംബർ 19 ലോക പുരുഷ ദിനമാണ്. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ മാനസികാരോഗ്യം ഇന്ന് ഗൗരവമായ ചർച്ചാ വിഷയമാണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പത്തിൽ രണ്ട് പുരുഷന്മാരെങ്കിലും ജീവിതത്തിൽ ഗുരുതരമായ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇതിൽ നാൽപത് ശതമാനം പേർ മാത്രമാണ് ചികിത്സ തേടുന്നതെന്നത്
ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ? ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ്
പ്രായമായവരിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വിഷാദത്തെ പ്രതിരോധിക്കാനുള്ള ലളിതമായ ചില മാർഗങ്ങൾ ഇതാ... ∙ ദിവസവും 7–8 മണിക്കൂർ കൃത്യമായ ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക. ∙ ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. ∙ നല്ല സുഹൃദ്സംഘങ്ങളെ നിലനിർത്തുക. ∙
ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട്
ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും
ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പ് പങ്കുവച്ച് രമേശ് ചെന്നിത്തല. കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നതിലാണ് കാര്യമെന്നും മരണവഴികളായിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങള് ആനന്ദത്തിന്റെ ഇടങ്ങളാക്കണമെന്നും രമേശ് ചെന്നിത്തല പറയുന്നു. അതിവേഗത്തില് മുന്നോട്ടു പോകുന്ന മനുഷ്യരും സോഷ്യല് മീഡിയയിലൂടെ പരസ്പരം
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
ഒരു പ്രണയം അവസാനിപ്പിക്കുമ്പോള് പലര്ക്കും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പം ഉണ്ട്. അത്ര നാളും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവളും പ്രിയപ്പെട്ടവനുമൊക്കെയായി കൊണ്ട് നടന്ന ആ വ്യക്തിയുമായിട്ടുള്ള എല്ലാ ആശയവിനിമയവും പൂര്ണ്ണമായും നിര്ത്തണോ വേണ്ടയോ എന്നത്. ചിലപ്പോഴൊക്കെ ക്ലീനായി കാര്യങ്ങള് പറഞ്ഞ് രണ്ടും
ജീവിതത്തില് എപ്പോഴെങ്കിലുമൊക്കെ വാദപ്രതിവാദങ്ങളില് ഏര്പ്പെടേണ്ടി വന്നിട്ടുള്ളവരാണ് നാം ഓരോരുത്തരും. ചിലര്ക്ക് അത് തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ടി വരാം. മറ്റു ചിലര്ക്കാകട്ടെ വ്യക്തിജീവിതത്തിന്റെ ഭാഗമാകും തര്ക്കങ്ങള്. ഈ വാദപ്രതിവാദത്തില് നമ്മുടെ ഭാഗം വിജയിപ്പിച്ചെടുക്കേണ്ടത് ചില
ചോദ്യം : എന്റെ അമ്മയ്ക്ക് 65 വയസ്സാണ്. രക്തസമ്മര്ദത്തിന് മരുന്നു കഴിക്കുന്നുണ്ട്. ഞങ്ങള് ജോലിക്കു പോയിക്കഴിഞ്ഞാല് അച്ഛനും അമ്മയും തനിച്ചാണു വീട്ടില്. എന്റെ ഭര്ത്താവിന്റെ മാതാപിതാക്കളാണ്. വീട്ടിലെ എല്ലാ പണികളും കഴിഞ്ഞാണ് ജോലിക്കു പോകുന്നത്. എന്നാലും അമ്മയ്ക്ക് എന്തെങ്കിലും കുറ്റം
നടിമാരായ മലൈക അരോറയുടെയും അമൃത അരോറയുടെയും പിതാവ് അനിൽ അരോറയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താമസിച്ച കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
ആത്മഹത്യ ഒരു ഗുരുതരമായ ആഗോള ആരോഗ്യ പ്രതിസന്ധിയായാണല്ലോ കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 703,000 പേർ ആത്മഹത്യ ചെയ്യുന്നു, അതായത് ഓരോ 40 സെക്കൻഡിലും ഒരു മരണം. 2021-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 1.64 ലക്ഷം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത്
"ഡോക്ടർക്ക് ഞങ്ങളെ ഓർമ്മയുണ്ടോ?" വാതിൽ കടന്നുവന്ന ദമ്പതികൾ കണ്ണീരോടെ എന്നോട് ചോദിച്ചു. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിവന്നത് എട്ടു വയസ്സുകാരൻ വരുണിന്റെ മിഴികളാണ്. നിസ്സഹായതയും പേടിയും നിരാശയും നിറഞ്ഞ നോട്ടമായിരുന്നു അവന്റേത്. ഒർമ വന്ന ആ നിമിഷത്തിൽ തന്നെ ഞാൻ ചോദിച്ചു, നിങ്ങൾ എന്താണ് പിന്നീട്
പ്രകൃതിദുരന്തമോ മനുഷ്യനിർമ്മിത ദുരന്തമോ ആയിക്കൊള്ളട്ടെ അതിൻറെ വ്യാപ്തി കടലാസുകളിലും കണക്കുകളിലും ഒതുക്കാനും വിലയിരുത്താനും കഴിയുമായിരിക്കും. എന്നാൽ അത് ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക വിഷമങ്ങളുടെയും സമ്മർദ്ദങ്ങളുടെയും അളവ് തിട്ടപ്പെടുത്താനോ രേഖപ്പെടുത്താനോ പരിമിതികളും പരിധികളും ഉണ്ട്.
ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ? വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ
സ്ത്രീ അടുക്കളയിൽ നിന്നിറങ്ങി തൊഴിലിടങ്ങളിൽ എത്തി എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേകത. ഈ രീതിയിൽ സ്ത്രീകളുടെ എണ്ണം കൂടിയെന്ന് മാത്രമല്ല പുരുഷന്മാരുടെ ജോലി സാധ്യതക്ക് പോലും ഭീഷണിയായി തീരുകയും ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾ പൊതുവേ കുറവായതിനാൽ മാനേജ്മെന്റിന് കൈകാര്യം ചെയ്യാൻ
ജീവിതത്തിലെ പല ഘട്ടങ്ങളും കാരണം നമുക്കൊക്കെ അസന്തുഷ്ടി ഉണ്ടാകാറുണ്ട്. ഈ സന്തോഷമില്ലായ്മയ്ക്ക് കാരണം കണ്ടെത്തി പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും സന്തോഷമായിരിക്കാനും സാധിക്കും. അസന്തുഷ്ടിക്ക് കാരണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ അവയെ മറികടന്നു സന്തോഷം കണ്ടെത്താമെന്നും നോക്കാം. ∙മറ്റുള്ളവരെ
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീറിലീസ് ചെയ്യുകയാണല്ലോ. നിലവാരം കുറഞ്ഞ ഹൊറർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തവും ഉദ്വേഗവും തമാശനിറഞ്ഞതുമാണ് മണിച്ചിത്രത്താഴ്. മനുഷ്യനെ വിശ്വസിപ്പിക്കാൻ തക്കവണ്ണം സകല ചേരുവകളും ചേർത്ത് എടുത്ത ഒരു സിനിമ. അതുകൊണ്ട് തന്നെയാണ് ഇന്നും ഈ
ഒറ്റ രാത്രികൊണ്ടാണ് മലയാളത്തിന്റെ ഭൂപടത്തിൽ നിന്ന് രണ്ടു ഗ്രാമങ്ങൾ ഒഴുകിയൊലിച്ചു പോയത്. സ്വപ്നങ്ങൾ കണ്ടുറങ്ങിയ ജീവിതങ്ങളുടെമേലാണ് ഒരശിനിപാതം പോലെ പേമാരി കോരിചൊരിഞ്ഞത്. പ്രകൃതിയുടെ വികൃതികൾ വളരെ സങ്കീർണമാണ്. ഇടനെഞ്ചുപിടയുന്ന വേദനയോടെയല്ലാതെ പ്രകൃതിദുരന്തങ്ങളെ നമുക്ക് ഓർക്കാനാകില്ല. മറ്റു ലോക
വിജയത്തിനും ഉത്പാദനക്ഷമതയ്ക്കുമൊക്കെ വേണ്ടിയുള്ള ഓട്ടത്തിനിടെ ഇന്നത്തെ ലോകത്ത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് മാനസികാരോഗ്യം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. ഇക്കാര്യം അവഗണിക്കുന്നത് സമ്മര്ദ്ധം, കുറഞ്ഞ ജീവിതനിലവാരം, രോഗങ്ങള് എന്നിവയിലേക്ക്
മുതിര്ന്ന പൗരന്മാരുടെ ജന്മദിനവും വിവാഹ വാര്ഷികവുമൊക്കെ എല്ലാവരും ചേര്ന്ന് ഓര്മിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള് പ്രത്യേക സന്തോഷമുണ്ടാകും. ഊഷ്മളതയ്ക്കും സ്നേഹത്തിനുമാണ് ഊന്നല് നല്കേണ്ടത്. നമ്മുടെ സന്തോഷം, വീടിന്റെ സന്തോഷം ചിലര്ക്ക് സമപ്രായക്കാരായ കൂട്ടുകാരെ സല്ക്കരിക്കണമെന്ന മോഹം
മനുഷ്യരെല്ലാവരും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂെട കടന്നു പോകുന്നവരാണ്. പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും അവർക്ക് പിന്തുണയേകാനുമായി ജൂൺ മാസം പുരുഷന്മാരുടെ മാനസികാരോഗ്യമാസമായി ആചരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഇന്ന്
മാനസിക ആരോഗ്യത്തെ പറ്റിയും പ്രശ്നങ്ങളെ പറ്റിയും ജനങ്ങള് മുന്പെന്നത്തെക്കാലും അധികം തുറന്ന് സംസാരിക്കാന് തുടങ്ങി എന്നതാണ് പുതിയ കാലത്തില് കാണപ്പെടുന്ന ഒരു പ്രധാന മാറ്റം. മുന്പ് സമൂഹം അടക്കി പറഞ്ഞതും ഒളിച്ചു വച്ചിരുന്നതുമായ മാനസികാരോഗ്യ പ്രശ്നങ്ങള് കുറേക്കൂടി തുറന്ന് സംസാരിക്കാനും
പാട്ട് കേള്ക്കുന്നത് മനസ്സിനെ ശാന്തമാക്കാനും സന്തോഷം നല്കാനുമൊക്കെ നല്ലതാണെന്ന് നമുക്കറിയാം. പക്ഷേ, എന്ത് തരം പാട്ടു കേട്ടാലാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നത് ? സന്തോഷം കിട്ടണമെങ്കില് നല്ല അടിപൊളി പാട്ടോ മെലഡിയോ തന്നെ കേള്ക്കണമെന്നില്ല, ദുഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും
ചോദ്യം : ഒരു വട്ടം പോലും കാണാതെ സോഷ്യൽ മീഡിയ വഴി പല പ്രണയബന്ധങ്ങളും ഉണ്ടാവാറുണ്ട്. പരസ്പരം അറിഞ്ഞ്, അംഗീകരിച്ചതിനു ശേഷമാണല്ലോ ഒരാളെ ജീവിതതതിലേക്ക് ക്ഷണിക്കാൻ. പക്ഷേ ഇവിടെ അങ്ങനെ അല്ല സംഭവിക്കുന്നത്. സോഷ്യൽ മീഡിയയുടെ പ്രഭാവംവളരെ വ്യക്തമായി കുട്ടികളിലും ടീനേജുകാർക്കിടയിലും കാണുന്നുണ്ട്.
നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ് പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം.
കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്സുകൾ
ജോലിത്തിരക്കിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണ് ഇത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. പലർക്കും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന
ശരീരത്തിന്റെ ചലനം, ഓര്മ്മ, പ്രചോദനം എന്നിങ്ങനെ പല പ്രവര്ത്തനങ്ങള്ക്കും നിര്ണ്ണായകമായ ന്യൂറോട്രാന്സ്മിറ്ററാണ് ഡോപ്പമിന്. ഇവ മാത്രമല്ല മൂഡ് മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും ഡോപ്പമിന് സഹായിക്കുന്നു. ശരീരത്തിലെ ഡോപ്പമിന് തോത് വര്ദ്ധിപ്പിച്ച് സന്തോഷമായിട്ടിരിക്കാന് സഹായിക്കുന്ന
വിഷാദരോഗവും ആത്മഹത്യ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നതായും ശാസ്ത്ര വിഷയങ്ങള് പഠിക്കുന്ന വിദ്യാര്ഥികളില് ഇതിന്റെ തോത് കൂടുതലാണെന്നും അടുത്തിടെ കോളജ് വിദ്യാര്ഥികള്ക്കിടയില് നടത്തിയ ഒരു പഠനത്തില് കണ്ടെത്തി. ഡല്ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്ഥികളിലാണ് ഗവേഷണം
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില് ഒന്ന്. ചിലരുടെ കാര്യത്തില് നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില് ഫൂള് പ്രാങ്കുകള് മൂലം പല
ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു
മനസ്സിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന് പോകുക നിസ്സാരമല്ല. ഒരു പ്രഫഷണല് മനശാസ്ത്ര വിദഗ്ധന്റെ സഹായം ഈ ഘട്ടത്തെ തരണം ചെയ്യാന് ആവശ്യമാണ്. വിഷാദരോഗമുള്ളവര് ഇനി പറയുന്ന എട്ട് കാര്യങ്ങള് ഒഴിവാക്കണമെന്ന് മനശാസ്ത്ര വിദഗ്ധയും തെറാപിസ്റ്റുമായ അലിസണ് സെപോനര തന്റെ ഇന്സ്റ്റാഗ്രാമില്
പ്രണയത്തിനു മനുഷ്യനെ പൊളിച്ചു പണിയാൻ കഴിയുമെന്നു തോന്നിയിട്ടില്ലേ? ഇന്നലെ വരെ കാണാത്ത നല്ല സ്വഭാവങ്ങളുള്ള വ്യക്തിയായി ഒരാളെ മാറ്റാൻ കഴിവുള്ള മാജിക് ആണ് പ്രണയം. ആ മാറ്റം തിരിച്ചുമാകാം. അത്രയും മനോഹരമാണ് പ്രണയമെങ്കിലും ആരെങ്കിലും ഒരാൾ വന്ന് ഇഷ്ടം പറഞ്ഞതും ചാടിക്കയറി യെസ് പറഞ്ഞ് കുഴപ്പത്തിലായവർ
എത്ര പെട്ടെന്നാണല്ലേ ഓരോ പ്രണയദിനവും എത്തുന്നത്. പലർക്കും ഫെബ്രുവരി 14 സംഭവബഹുലമല്ലാതെ ഏതൊരു ദിവസവും പോലെ കടന്നുപോകുമെങ്കിലും പ്രണയിതാക്കൾക്ക് ഇതൊരു വലിയ ദിവസം തന്നെയാണ്. പ്രണയം പറയാൻ തയാറെടുക്കുന്നവർക്കും സുപ്രധാന ദിവസം തന്നെ. പണ്ട് എത്രയോ നാളുകൾ ചിന്തിച്ച്, പലയാവർത്തി പ്ലാൻ ചെയ്ത് പേടിച്ചുവിറച്ച്
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല. പ്രണയനൈരാശ്യം, പരീക്ഷപ്പേടി, കുടുംബവഴക്ക്, ജോലി ഭാരം എന്നിങ്ങനെ അതിനു കാരണങ്ങൾ പലതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 70 കാരനുമെല്ലാം ആത്മഹത്യ ചെയ്തതിനു പുറകിൽ, ‘ഇനി വയ്യ’ എന്ന തോന്നലായിരുന്നിരിക്കാം. പലപ്പോഴും സമ്മർദമാണ്
ചോദ്യം: എന്റെ അമ്മയ്ക്ക് 78 വയസ്സാണ്. രണ്ടു മാസം മുൻപ് സ്ട്രോക്ക് (Stroke) വന്നു. അതിനുശേഷം മരുന്നുകളുടെ എണ്ണം കൂടി. അതുവരെ രക്തസമ്മർദത്തിനു വേണ്ടി കഴിച്ചിരുന്ന ചെറിയ അളവ് മരുന്നേ ഉണ്ടായിരുന്നുള്ളൂ. സ്ട്രോക്ക് വന്നതിനു ശേഷം എന്തിനിങ്ങനെ വന്നു, എന്തുകൊണ്ടു വന്നു എന്ന് ചോദ്യങ്ങൾ
Results 1-42