Activate your premium subscription today
Tuesday, Apr 15, 2025
കടന്നപ്പള്ളി ഗ്രാമത്തിന്റെ സ്വന്തം തുമ്പോട്ട സ്പോർട്സ് ക്ലബ്ബിന് 25 വയസ്സ്. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 5 മുതൽ 8 വരെ നാടകോത്സവം സംഘടിപ്പിക്കും. ചിന്തകനും സംരംഭകനുമായ പി.കെ.ഡി.നമ്പ്യാരുടെ പേരിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി കവിയരങ്ങ്, നാടക ഗാനാലാപനം, വിളംബര ഘോഷയാത്ര, സ്മരണിക പ്രകാശനം എന്നിവയും നടത്തും.
ഭുവനേശ്വറിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി മലയാളി വിദ്യാർഥി. കൊച്ചി സ്വദേശിയായ സമർഥ് ജോഷിയാണ് ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവും വിജയിച്ചത്.
കോട്ടയം ∙ കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ പവർലിഫ്റ്റിങ് (എക്യുപ്പ്ഡ്) ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്ക് നാല് സ്വർണവും രണ്ട് വെള്ളിയും. എറണാകുളത്ത് മേയ് 17 മുതൽ 19 വരെയായിരുന്നു ചാംപ്യൻഷിപ്. ജേതാക്കൾ കോട്ടയം കളത്തിപ്പടി സോളമൻസ്
സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് നാളെ മുതൽ 24 വരെ പാലക്കാട് എഴക്കാട് യുവക്ഷേത്ര കോളജിൽ നടക്കും. രാവിലെ 6 മുതൽ 9.30 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയുമാണ് മത്സരങ്ങൾ. 21ന് റഫറി ക്ലിനിക്കും സംഘടിപ്പിക്കും. ഫോൺ: 8075828104.
ഛത്തീസ്ഡിലെ ഡെല്ലി രാജ്ഹാരയിൽ നടന്ന അയേൺ ഓർ ഓൾ ഇന്ത്യ ഗോൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള പൊലീസിന് കിരീടം. ഫൈനൽ മത്സരത്തിലെ കേരള ടീമുകളുടെ പോരിൽ ഷൂട്ടൗട്ടിലൂടെ കെഎസ്ഇബിയെയാണ് പരാജയപ്പെടുത്തിയത്. ഫുൾടൈമിൽ 1–1 സമനില പാലിച്ച ശേഷം ഷൂട്ടൗട്ടിൽ 4–3നാണ് പൊലീസ് ടീമിന്റെ വിജയം.
നാഗ്പൂർ∙ മിനി ഗോൾഫ് ദേശീയ ചാംപ്യൻഷിപ്പിന്റെ പുരുഷ - വനിതാ വിഭാഗങ്ങളിൽ കേരളം രണ്ടു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടി. വനിതാ വിഭാഗത്തിൽ എസ്.എച്ച്. അനഘ വ്യക്തിഗത നോക്കൗട്ട് ഇനത്തിൽ സ്വർണവും സ്ട്രോക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടി.
സാങ്കേതിക സർവകലാശാലാ അത്ലറ്റിക് മീറ്റ് മാർച്ച് 1, 2, 3 തീയതികളിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.
തിരുവനന്തപുരം ∙ പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്ദ്ര തെരേസ ഒര്ദാസ് വാല്ദെസിനെതിരെ കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് മനുഷ്യന്റെ ആനന്ദിപ്പിക്കുമെന്നും
കോട്ടയം∙ ദേശീയ ഗെയിംസിൽനിന്ന് വോളിബോളിനെ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പിൻവലിക്കണമെന്ന് മുൻ ഇന്ത്യൻ താരം ടോം ജോസഫ്. വോളിബോളിനെ ഗെയിംസിലേക്ക് തിരികെക്കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ടോം ജോസഫ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആവശ്യപ്പെട്ടു. ‘‘ഗെയിംസിൽ പങ്കെടുക്കാൻ ഗോവയിലേക്കു
കോഴിക്കോട്∙ കോഴിക്കോട് ടേബിൾ ടെന്നിസ് അക്കാദമിയുടെ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ് ടേബിൾ ടെന്നിസ് ടൂർണമെന്റിന്റെ വനിതാവിഭാഗത്തിൽ തിരുവന്തപുരം എക്സിറ്റോ ടേബിൾ ടെന്നിസ് അക്കാദമിയുടെ പ്രണതി പി.നായർ ചാംപ്യനായി. തിരുവന്തപുരം റീജണൽ കോച്ചിങ് സെന്ററിന്റെ സ്മൃതി കൃഷ്ണയെ 3-1നാണ് പരാജയപ്പെടുത്തിയത്.
മലപ്പുറം ∙ സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ തൃശൂരിന്റെ മുത്തം. ഫൈനലിൽ കണ്ണൂരിനെയാണ് തൃശൂർ തോൽപിച്ചത് (2–1). വി.എച്ച്.മിദ്ലാജ് (34–ാം മിനിറ്റ്), ബിജേഷ് ടി.ബാലൻ (83’) എന്നിവരാണ് തൃശൂരിന്റെ സ്കോറർമാർ. കണ്ണൂരിന്റെ ഏക ഗോൾ ക്യാപ്റ്റൻ റിസ്വാൻ അലി (60’) നേടി. ബിജേഷ് ടി. ബാലനാണ് പ്ലെയർ ഓഫ് ദ് മാച്ച്. സംസ്ഥാന സീനിയർ ഫുട്ബോളിൽ തൃശൂരിന്റെ നാലാം കിരീടമാണിത്. 2019ൽ ആയിരുന്നു അവസാന നേട്ടം.
കോഴിക്കോട്∙ പരിമിതമായ സൗകര്യങ്ങളിലും വോളിബോൾ കോർട്ടിലേക്ക് ഒരു പിടി സൂപ്പർ താരങ്ങളെ
കോലഞ്ചേരി (എറണാകുളം) ∙ പുതിയ തലമുറയെ കായികരംഗത്തോടു ചേർത്തുനിർത്താനുള്ള ആദ്യ ചുവടുവയ്പായി കിഡ്സ് അത്ലറ്റിക്സ്. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച മേള, മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ പ്രകടനം കൊണ്ടും
ലോക അത്ലറ്റിക്സ് ഫെഡറേഷൻ ആവിഷ്കരിച്ച കിഡ്സ് അത്ലറ്റിക്സിന്റെ പ്രഥമ സംസ്ഥാന മീറ്റ് 25നു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ ഇൻഡോർ സ്റ്റേഡിയങ്ങളിൽ നടക്കും. 4 മുതൽ 12 വരെ വയസ്സുകാരെ 3 വിഭാഗങ്ങളിലാക്കിയാണു കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീറ്റിൽ മത്സരിപ്പിക്കുക.ജില്ലാതല മത്സര വിജയികളാണു സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.
കോട്ടയം ∙ മലയാള മനോരമ പ്രമുഖ ടിഎംടി നിർമാതാക്കളായ മെറ്റ്കോൺ ടിഎംടിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വടംവലിമേളം കോട്ടയം മേഖലാ മത്സരത്തിൽ കിങ്സ് വലവൂരിനു രാജകീയ ജയം. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്ത ആവേശപ്പോരാട്ടത്തിൽ കിങ്സ് വലവൂർ Vadamvali, Manorama News
അത്തോളി (കോഴിക്കോട്)∙ ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതെ കായികതാരം വിഷമിക്കുന്നു. ആലിൻ ചുവട് കുറ്റിക്കണ്ടി സാന്റി ജോണാണ് തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ പണമില്ലാത്തതിനാൽ കായിക പ്രേമികളുടെ സഹായം തേടുന്നത്... Arm wrestling, sports
യൂജിൻ∙ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കറിന് നിരാശ. ഫൈനലിൽ ആറു ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിലെ 7.96 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ശ്രമം. 8.36 മീറ്റർ ചാടിയ ചൈനയുടെ | M Sreeshankar | Long Jump | World Athletics Championships | Manorama Online
പ്രായം തളർത്താത്ത കളിയാവേശവുമായി മുതിർന്ന സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബോണ്ട്
ഞ്ച്കുള (ഹരിയാന) ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അണ്ടർ 19 ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ കിരീടം കേരളത്തിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബിനെ 75–74നാണ് കേരളം തോൽപിച്ചത്. ദേശീയ താരം പ്രണവ് പ്രിൻസിന്റെ പ്രകടനമാണു കേരളത്തിന്റെ വിജയത്തിൽ
തിരുവനന്തപുരം ∙ കായിക സർട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാൻ കേരള ഗെയിംസിൽ നിന്ന് ഒരു പുതിയ മാതൃക. പ്രഥമ കേരള ഗെയിംസിലെ
കോലഞ്ചേരി∙ സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിർമിച്ച സ്പോർട്സ് സെൻറിന്റെയും ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റിന്റെയും ഉദ്ഘാടനം Kolancherry, Sports Center, Badminton tournament, Manorama News, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
ദക്ഷിണാഫ്രിക്കൻ ഓൺലൈൻ ദേശീയ ചെസ് ചാംപ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ South Africa|, Chess
തിരുവനന്തപുരം ∙ കേരള ഒളിംപിക് അസോസിയേഷന്റെ കായിക മാധ്യമ പുരസ്കാരങ്ങളിൽ (50,000 രൂപ വീതം) മികച്ച പത്ര റിപ്പോർട്ടർക്കുള്ള പുരസ്കാരം മലയാള മനോരമ സീനിയർ സബ് എഡിറ്റർ (കോട്ടയം) അജയ് ബെന്നും ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം
ബെംഗളൂരു∙ കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബിഎംഎസ്സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഫെബ്രുവരി 27ന് രാവിലെ 7 മണി മുതൽ ബെംഗളൂരുവിലെ കുഡ്ലു ഗേറ്റിലുള്ള ഇഖ്റ ഗെയിംസ് വില്ലേജ് ഗ്രൗണ്ടിൽവച്ചു നടക്കുന്നു. ഒന്നാം
Results 1-25 of 117
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.