സീനിയർ ഫുട്ബോൾ: തൃശൂർ ജേതാക്കൾ

Mail This Article
മലപ്പുറം ∙ സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ തൃശൂരിന്റെ മുത്തം. ഫൈനലിൽ കണ്ണൂരിനെയാണ് തൃശൂർ തോൽപിച്ചത് (2–1). വി.എച്ച്.മിദ്‌ലാജ് (34–ാം മിനിറ്റ്), ബിജേഷ് ടി.ബാലൻ (83’) എന്നിവരാണ് തൃശൂരിന്റെ സ്കോറർമാർ. കണ്ണൂരിന്റെ ഏക ഗോൾ ക്യാപ്റ്റൻ റിസ്വാൻ അലി (60’) നേടി. ബിജേഷ് ടി. ബാലനാണ് പ്ലെയർ ഓഫ് ദ് മാച്ച്. സംസ്ഥാന സീനിയർ ഫുട്ബോളിൽ തൃശൂരിന്റെ നാലാം കിരീടമാണിത്. 2019ൽ ആയിരുന്നു അവസാന നേട്ടം.
ലൂസേഴ്സ് ഫൈനലിൽ ഇടുക്കിയെ പരാജയപ്പെടുത്തി മലപ്പുറം (2–0) മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച താരമായി തിരുവനന്തപുരത്തിന്റെ നിജോ ഗിൽബർട്ടിനെയും ഗോൾ കീപ്പറായി മലപ്പുറത്തിന്റെ കെ.അസ്ഹറിനെയും തിരഞ്ഞെടുത്തു.
English Summary : Thrissur winners in Senior Football