Activate your premium subscription today
ചെറിയ പരാജയങ്ങളില്‍ മനസ്സു മടുക്കുന്നവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില് ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള്‍ അയച്ചും
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍
കൊല്ലം ∙ ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ്‍ തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്ഡിയും സ്വന്തം. ജോലി
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു
സിനിമ: ഒരു ഫുൾബ്രൈറ്റ്ഗ വേഷണവിഷയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ.
കട്ടയ്ക്കു കൂടെനിൽക്കുക എന്നു പറഞ്ഞാൽ ഇതാണ്– ജനനത്തിൽ തുടങ്ങിയ കൂട്ട് ഐഐടിയും കടന്ന് യുഎസിലെ ഉപരിപഠനത്തിലും തുടരുകയാണ് ഈ ഇരട്ട സഹോദരങ്ങൾ – കണ്ണൂർ രാമന്തളി സ്വദേശികളായ ജിതിൻ സതീഷ്കുമാറും നിതിൻ സതീഷ്കുമാറും. ഐഐടികളിലേക്കുള്ള ആദ്യ കടമ്പയായ ജെഇഇ മെയിനിനു ജിതിൻ നേടിയത് 99.6 പെർസെന്റൈൽ എങ്കിൽ നിതിൻ
പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ പൂര്‍വവിദ്യാര്‍ഥികള്‍ ചെയ്യുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ.
ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ
മലയാളി വിദ്യാർഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്. കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർഥരായ 37 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്.
തിരുവനന്തപുരം ∙ വികസന വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ജർമൻ സ്കോളർഷിപ് തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസിന്. ഡവലപ്മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ് പദ്ധതിക്കു കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത് (50 ലക്ഷം രൂപ). ജർമനിയിലെ ഫ്രൈബുർഗ്
കോട്ടയം ∙ അയർക്കുന്നം സ്വദേശി കാവ്യ ഗോപകുമാറിന് യുകെ, സ്വീഡൻ എന്നിവിടങ്ങളിൽ 3 വർഷത്തെ ഗവേഷണത്തിനുള്ള മേരി ക്യൂറി ഫെലോഷിപ് (1.72 കോടി രൂപ). കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽനിന്ന് ഇന്റഗ്രേറ്റഡ് എംഎസ്സിയും (കെമിസ്ട്രി) യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽനിന്നു ഡ്രഗ് ഡിസ്കവറി സയൻസിൽ എംഎസ്സിയും നേടി.
കോവിഡ് മഹാമാരിക്കാലത്തു ലോകം മുഴുവൻ അടച്ചുപൂട്ടി വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ റീനു ഒരു പിഎസ്സി റാങ്ക് ഫയലുമായി വായനയുടെ വിശാലലോകം തുറന്നുവച്ചു. ഒറ്റയ്ക്കു പഠിച്ചു മടുത്തതോടെ കംബൈൻഡ് സ്റ്റഡിക്കു കൂട്ടുകാരെ തേടി. കിട്ടാതെയായപ്പോൾ സ്വന്തം നാത്തൂനെ സഹപാഠിയാക്കി കൂട്ടുവിളിച്ചു. ആ കൂട്ടുകെട്ട് ‘പോസിറ്റീവ്’
കോഴിക്കോട് ∙ യുഎസിൽ മനഃശാസ്ത്ര ഗവേഷണത്തിന് മലയാളി വിദ്യാർഥി മീനാക്ഷി മേനോൻ 1.09 കോടി രൂപയുടെ സ്കോളർഷിപ് നേടി. യുഎസ് ആരോഗ്യവകുപ്പിനു കീഴിൽ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിലാണ് ഗവേഷണം നടത്തുക. കല്ലായി കുപ്പേരിക്കാവിനു സമീപം ‘കൃഷ്ണ’യിൽ പ്രകാശ് മേനോന്റെയും മലപ്പുറം തലപ്പാറ ഒളകര ‘ചെമ്പാഴി’യിൽ
ആലപ്പുഴ ∙ ‘‘ഉത്തരസൂചിക പരിശോധിച്ചപ്പോൾ ആദ്യ 10 റാങ്കിനുള്ളിൽ കിട്ടുമെന്നു പ്രതീക്ഷിച്ചു; ഒന്നാം റാങ്കാകുമെന്നു കരുതിയില്ല’’– കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ പി.ദേവാനന്ദ് ഇരട്ടി ആഹ്ലാദത്തിലാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 682–ാം റാങ്കുള്ള ദേവാനന്ദ് 27നു ഐഐടി ഖരഗ്പുരിൽ
കൊച്ചി ∙ വെണ്ണല സ്വദേശി ശ്രീഹരി ഗോപിനാഥന് യുകെ, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവിടങ്ങളിൽ 3 വർഷത്തെ ഡോക്ടറൽ ഗവേഷണത്തിനുള്ള മേരി ക്യൂറി സ്കോളർഷിപ് (ഏകദേശം 1.33 കോടി രൂപ) ലഭിച്ചു. നിലവിൽ ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ഇൻഫെക്ഷ്യസ് ഡിസീസ് ആൻഡ് വൺ ഹെൽത്ത് എന്ന വിഷയത്തിൽ പഠനം നടത്തുകയാണു ശ്രീഹരി.
കണ്ണൂർ ∙ രസതന്ത്ര ഗവേഷണത്തിന് അഴീക്കോട് സ്വദേശിക്ക് ഒന്നേകാൽ കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്. വായിപ്പറമ്പിലെ ശിശിര ബാബുവിനാണ് യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ പഠനം നടത്താൻ അവസരം ലഭിച്ചത്. 5 വർഷമാണ് ഗവേഷണ കാലാവധി. പ്ലസ്ടുവിന് സയൻസിൽ 99.2% മാർക്ക് നേടി ഇൻസ്പയർ സ്കോളർഷിപ് നേടിയിരുന്നു.
ചുമട്ടു ജോലിയെടുത്തു തഴമ്പിച്ച അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടായിരുന്നു രാഗേഷിന്റെ കുട്ടിക്കാലം. അതുകൊണ്ടാ ണു പതിനഞ്ചാം വയസ്സിൽ തന്നെ ആരോടും പറയാതെ രാഗേഷ് ഒരു വലിയ സ്വപ്നത്തിന്റെ ചുമടെടുത്തു ശിരസ്സിലേറ്റിയത്. സർക്കാർ ജോലിയെന്ന ആ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു പിന്നീടുള്ള രാഗേഷിന്റെ ഓരോ
താന്നിക്കൽ സ്വദേശി അലീന എലിസബത്ത് മാത്യുവിന് പോളിമർ കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണത്തിന് 1.8 കോടി രൂപയുടെ സ്കോളർഷിപ്. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റിയും നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയും ചേർന്നാണ് 42 മാസത്തെ ഗവേഷണത്തിനു സ്കോളർഷിപ് നൽകുന്നത്. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ
കോട്ടയം ∙ശാസ്ത്ര ഗവേഷണത്തിനു യൂറോപ്യൻ കമ്മിഷൻ നൽകുന്ന മേരി സ്കൊഡോവ്സ്ക ക്യൂറി ആക്ഷൻസ് ഫെലോഷിപ് (ഏകദേശം 1.99 കോടി രൂപ) കോട്ടയം പൂവൻതുരുത്ത് സ്വദേശി ഡോ.റിയ തോമസിനു ലഭിച്ചു. ത്വക്കിലെ അർബുദം നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്ന സെൻസർ വികസിപ്പിക്കുന്നതിനായി സ്വീഡനിലെ മാൽമോ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷത്തെ
ആദ്യമേ പറയട്ടെ, ഇതൊരു സ്കോളർഷിപ് വിജയകഥയല്ല, ഇന്റേൺഷിപ് വിജയകഥയാണ്... മറ്റു കോളജുകളിലെ യുജി, പിജി വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ സമ്മർ, വിന്റർ ഇന്റേൺഷിപ്പുകൾക്ക് അവസരമുണ്ട്. പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ എംഎസ്സി കംപ്യൂട്ടേഷനൽ ഫിസിക്സ് കഴിഞ്ഞപ്പോൾ കാസർകോട് രാജപുരം സ്വദേശി ജസ്വിൻ ജിജി ആ
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
മേരി ക്യൂറി റിസർച് ഫെലോഷിപ്പിന് രാജപുരം സ്വദേശി ജെസ്വിൻ ജിജി അർഹനായി. കോഴ്സ് ഫീ അടക്കം 90 ലക്ഷം രൂപയാണു ലഭിക്കുക. ഫ്രാൻസിലെ ബർഗോൺ ഡി ജോൺ യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടേഷനൽ ഫിസിക്സ് ഗവേഷണ പ്രോഗ്രാമിലേക്കാണ് എംഎസ്സി ഫിസിക്സ് ബിരുദധാരിയായ ജെസ്വിൻ തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂയോർക്ക് ∙ യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനുമായ ഡോ.ജയൻ തോമസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം. യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു തെളിയിച്ച ശാസ്ത്രജ്ഞർ,
പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രഫസർ ഡോ. പ്രകാശ് ബാബു കോഡാലിക്ക് ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസ്- ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റേതാണ് (യുഎസ്ഐഇഎഫ്) ഫെലോഷിപ്. യുഎസ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ
വിദേശത്ത് ഉപരിപഠനത്തിനു പോകുന്ന വരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. ഇതിനായി മികച്ച സ്കോളർഷിപ്പുകൾ കണ്ടെത്തുന്നതിലും മലയാളി വിദ്യാർഥികൾ ഇപ്പോൾ ശ്രദ്ധിക്കുന്നു. എന്നാൽ കരിയറിനും ഗവേഷണത്തിനും സഹായകരമായ വിദേശത്തെ ഹ്രസ്വകാല ഫെലോഷിപ് സാധ്യതകൾ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട് ? ബ്രിട്ടിഷ്
10–ാം ക്ലാസ് വരെ ക്ലാസിൽ ഒന്നാമതായി പഠിച്ചിരുന്ന വിദ്യാർഥിനിയായിരുന്നു പ്രിയാൽ. പക്ഷേ ബന്ധുക്കളുടെ നിർബന്ധത്തോട് നോ പറയാൻ പറ്റാതെ പോയതോടെ അവളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. സ്വയം ഇഷ്ടമില്ലാതിരുന്നിട്ടുകൂടി പതിനൊന്നാം ക്ലാസിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി സയൻസ് സ്ട്രീം എടുത്തു പഠിക്കേണ്ടി വന്നു.
സിദ്ധാർഥും സിവിൽ സർവീസും ഇരട്ട പെറ്റതാണോ?! തമാശയ്ക്ക് അങ്ങനെ ചോദിച്ചുപോയാൽ തെറ്റില്ല. കാരണം, ബിരുദം പൂർത്തിയാക്കും മുൻപ് തുടങ്ങിയതാണ് സിവിൽ സർവീസിലേക്കുള്ള സിദ്ധാർഥിന്റെ പരിശ്രമം. അഞ്ചു തവണ പരീക്ഷ എഴുതിയതിൽ നാലു തവണയും സിവിൽ സർവീസിന്റെ വാതിലുകൾ സിദ്ധാർഥിനു മുന്നിൽ തുറന്നു. അതിലെ ഏറ്റവും
കയ്യെത്തും ദൂരത്തെത്തിയ സിവിൽ സർവീസ് സ്വപ്നം ഒറ്റ മാർക്കിന്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം തീർക്കാൻ വാശിക്കു പിഎസ്സി പഠനം തുടങ്ങിയതാണു വിപിൻ ചന്ദ്രൻ. ആ വീറും വാശിയും വെറുതെയായില്ല. പിഎസ്സി അടുത്തിടെ ഫലം പ്രഖ്യാപിച്ച ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ വിപിനെ
നുള്ളിപ്പെറുക്കിക്കൂട്ടിയ പണം കൊണ്ടു കൃഷ്ണപ്രസാദിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിന് അയയ്ക്കുമ്പോൾ ജീവിതം വഴിമാറുമെന്ന പ്രതീക്ഷയായി രുന്നു വീട്ടുകാർക്ക്. 2019ൽ ബിടെക് വിജയകരമായി പൂർത്തിയാക്കി ഉപരിപഠന സാധ്യതകളെക്കുറിച്ച് ആലോചിക്കുമ്പോൾ കൃഷ്ണപ്രസാദിനെ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത മരണവാർത്ത!
2019ൽ ബിരുദം പൂർത്തിയാക്കി തുടർപഠനത്തിനു നിൽക്കാതെ അരവിന്ദ് പോയതു സിവിൽ സർവീസ് കോച്ചിങ്ങിനായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ മോഹമായിരുന്നു മകൻ സർക്കാർ സർവീസിൽ ഉയർന്നൊരു ജോലി നേടണമെന്നത്. അച്ഛനമ്മമാരുടെ ആഗ്രഹത്തിന്റെ തണലിൽ സിവിൽ സർവീസ് സ്വപ്നം കണ്ട അരവിന്ദിനു പക്ഷേ,
ഡിസൈൻ ബിരുദ പ്രവേശനത്തിനു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന പ്രവേശനപരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡിഎടി) അഖിലേന്ത്യാ തലത്തിൽ രണ്ടും മൂന്നും നാലും റാങ്കുകൾ എറണാകുളം സ്വദേശികളായ മരിയ സാജൻ, ലക്ഷ്മിപ്രിയ സുനിൽ, ക്രിസ്റ്റ ഷിബു എന്നിവർ നേടി. ആദ്യ ശ്രമത്തിൽതന്നെ നൂറിൽ 73.30 സ്കോർ നേടിയാണ് മരിയ സാജൻ രണ്ടാം റാങ്ക് സ്വന്തമാക്കിയത്.
സിവിൽ സർവീസ് പരീക്ഷാ പരിശീലന മാണ് മാളവിക ഹരീഷിനെ കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിച്ചത്. നാലു വർഷത്തിലധികമായി സ്വയം പഠിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും മികച്ച സ്ഥാ നത്തെത്തി.
ഏഴു വർഷം മുൻപു കോളജ് പഠനത്തിനിടയിലാണ് അർജുൻ ആദ്യ പിഎസ്സി പരീക്ഷയെഴുതിയത്. അതിൽത്തന്നെ ആദ്യ വിജയവും കുറിച്ചു. സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിൽ ഇടം നേടി ഫിസിക്കൽ ടെസ്റ്റ് എന്ന കടമ്പയും കടന്നതോടെ ‘അർജുനെ പൊലീ സിലെടുത്തേ...’ എന്നു നാട്ടിലാകെ പാട്ടായി. കോപ്പിയടി വിവാദത്തെത്തുടർന്ന് സിപിഒ ലിസ്റ്റ്
ജോലിയിൽനിന്ന് അവധിയെടുത്ത് രാഹുൽ നടത്തിയ ശ്രമങ്ങൾക്കുള്ള ഉത്തരമാണ് സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനം. ചിട്ടയായ പഠനത്തിലൂടെ വിജയപ്പടവുകളിലെ ത്തുമ്പോൾ അതിനുപകരിച്ച ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിലൊരാളായി തൊഴിൽവീഥിയെ രാഹുൽ കൂടെച്ചേർക്കുന്നു. രാഹുലിന്റെ ഒന്നാം റാങ്ക് നേട്ടം
ഒരമ്മ പെറ്റതെല്ലാം സർക്കാർ ജോലിക്കാർ! കേൾക്കുമ്പോൾ കടങ്കഥപോലെ തോന്നു മെങ്കിലും കോട്ടയം വാകത്താനത്തെ താന്നിക്കുന്നേൽ വീട്ടിൽ ചെന്നാൽ ഇതിനുത്തരം കിട്ടും. സഹോദരങ്ങളായ ദീപയ്ക്കും ദിവ്യയ്ക്കും ദീപുവിനും 5 മാസത്തിനിടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഇളയ സഹോദരൻ
ഏതാനും ദിവസം മുൻപു സിവിൽ സർവീസ് ഫലമെത്തിയപ്പോൾ ഒഡീഷ സ്വദേശിയായ അനിമേഷ് പ്രധാൻ അവിശ്വസീനമായ നേട്ടമാണു സ്വന്തമാക്കിയത്; ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്ക്. അതും പരിശീലന സ്ഥാപനങ്ങളെയൊന്നും ആശ്രയിക്കാതെ. പക്ഷേ, ആ നേട്ടം ആഘോഷിക്കാൻ അനിമേഷിന്റെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നില്ല. അനിമേഷിന്റെ അമ്മ
തൊടുപുഴ ∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) മലയാളിയായ ഫ്രണൽ ബെൻ ജേക്കബ് അർഹനായി. ‘ഇക്കണോമിക് പോളിസീസ് ഫോർ ഗ്ലോബൽ ട്രാൻസിഷനിങ്’ വിഷയത്തിൽ ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണു പ്രവേശനം.
പ്ലസ് ടു പഠനം കഴിഞ്ഞ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാൻ കോയമ്പത്തൂരിലേക്കു വണ്ടി കയറി. പക്ഷേ, പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട് മനസ്സിനിണങ്ങിയ ജോലി കിട്ടാതെവന്നപ്പോൾ കൂട്ടുകാർക്കൊപ്പം ബാംഗ്ലൂരിലേക്കു തിരിച്ചു. ടെക്നിക്കൽ അനലിസ്റ്റായി ജോലി ലഭിച്ചെങ്കിലും ഐടി ജോലിയുടെ മാനസികസമ്മർദം താങ്ങാനാകാതെ വന്നപ്പോൾ ഔദ്യോഗികമായി രാജി അറിയിക്കുകപോലും ചെയ്യാതെ ‘ഒറ്റ മുങ്ങലായിരുന്നു’.
സപ്ലികളുടെ മുന്നിൽ പകച്ചുപോയ എൻജിനീയറിങ് പഠനം പാതിവഴിയിൽ അവസാനിപ്പിക്കുമ്പോൾ പ്രവീണിനെ വരവേറ്റതു ചുറ്റുമുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും മാത്രമായിരുന്നു. നാലാം സെമസ്റ്ററിൽ 18 സപ്ലികൾ എന്ന വിഷാദഭാരവും പേറി എൻജിനീയറിങ്ങിനോടു ‘സുല്ലിട്ട’ പ്രവീൺ പക്ഷേ, ആ പരിഹാസങ്ങൾക്കു മുന്നിൽ വീഴാൻ
കൊച്ചി വടുതല ചിന്മയ വിദ്യാലയയിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു സിദ്ധാർഥ് രാംകുമാർ. ഓപ്പണിങ് ബാറ്റ്സ്മാനും ഓഫ്സ്പിൻ ബോളറും– ഫലത്തിൽ ഓൾറൗണ്ടർ. സിദ്ധാർഥ് ശരിക്കും ഓൾറൗണ്ടറായത് ഇത്തവണ സിവിൽ സർവീസസ് പരീക്ഷാഫലം വന്നപ്പോഴാണ്. വീട്ടുകാർക്കു പോലും സർപ്രൈസ് നൽകി ദേശീയ തലത്തിൽ നാലാം
കൃഷ്ണയെ ഇപ്പോൾ എല്ലാവരും വിളിക്കുന്നത് ‘ഹിദ’ എന്നാണ്. അവരോടു കൃഷ്ണ പറയും- ‘ഹിദ എന്റെ മകളാണ്’. ഹിദ എന്നാൽ അറബിക്കിൽ ‘ഷൂ’ എന്നർഥം. കരിയറിനും സ്റ്റാർട്ടപ്പിനും വേണ്ടി വേറിട്ട ആശയങ്ങൾ തേടിപ്പോകു ന്നവരുണ്ട്. കൃഷ്ണ അങ്ങനെ കണ്ടെത്തിയ ആശയമാണ് ‘ഷൂ ലോൺഡ്രി’. ഷൂ വൃത്തിയാക്കിക്കൊടുക്കുന്ന സ്ഥാപനം. അതിന് ‘ഹിദ
യുഎസിലെ മേഴ്സി യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസർ ഡോ. റെനു ഏബ്രഹാം വർഗീസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പ്രോഗ്രാം അവാർഡ്. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റും ഫുൾബ്രൈറ്റ് ഫോറിൻ സ്കോളർഷിപ് ബോർഡുമാണ് അവാർഡ് പ്രഖ്യാപിച്ചത്.
കൊച്ചി ∙ കണ്ണൂർ തോട്ടട എസ്എൻ കോളജിനു സമീപം ‘ശ്രീപൂജ’യിൽ പൂജ ചാത്തോത്തിന് യൂറോപ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നൽകുന്ന ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ). അഡ്വാൻസ്ഡ് ഡിസൈൻ ഓഫ് സസ്റ്റൈനബിൾ ഷിപ്സ് ആൻഡ് ഓഫ് ഷോർ സ്ട്രക്ചേർസ് എന്ന വിഷയത്തിലെ പഠനത്തിനാണിത്. കോലഞ്ചേരി കടയിരുപ്പ്
ഐഎഎസ് മോഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും പഠനത്തിന്റെ ഭാഗമായി 2019ൽ ഭരണ പരിഷ്കരണ കമ്മിഷനിൽ ഇന്റേൺഷിപ് ചെയ്യാനും കേരള കേഡറിലെ ഐഎഎസുകാരെ പരിചയപ്പെടാനും അവസരം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സ്ഥിരമായി കൂടുതൽ സമയം പഠനത്തിനു വേണ്ടി മാത്രം ചെലവഴിക്കാതെ വായനയും മറ്റു പാഠ്യേതര
സിവിൽ സർവീസ് സ്വന്തമാക്കാൻ പരന്ന വായനയും പത്ര പാരായണവും പതിവാക്കണമെന്നതാണ് ഞാൻ ശീലിച്ച അടിസ്ഥാന പാഠം. ചെന്നിത്തല ജവാഹർ നവോദയ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു നീക്കേണ്ടി വന്നു. ഭിന്നശേഷിക്കാരിയാണ് എന്ന തോന്നൽ പിന്നീട് നടന്ന ഒരു പരീക്ഷയിലും
∙ ഫെബിൻ ജോസ് തോമസ് (133): കൊല്ലം പത്തനാപുരം പിടവൂർ വല്യാനേത്ത് ബംഗ്ലാവിൽ ഗവ.കോൺട്രാക്ടർ ജോസ് തോമസിന്റെയും ലതയുടെയും മകൻ. കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി. ∙ വിനീത് ലോഹിതാക്ഷൻ (160): എറണാകുളം പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ശ്രീദേവി വിലാസത്തിൽ റിട്ട.എസ്ബിഐ മാനേജർ
ആദ്യ ശ്രമത്തിൽ തന്നെ 93-ാം റാങ്ക് നേടിയതിന്റെ ത്രില്ലിലാണ് ആനി ജോർജ്. ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും നൂറിൽ താഴെ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആനി പറഞ്ഞു.
ആദ്യ ഊഴത്തിൽ തന്നെയുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം തിരുമല സ്വദേശി ഫാബി റഷീദ്. തിരുവനന്തപുരം ഐസറിൽ 5 വർഷം നീണ്ട ബിഎസ്–എംഎസ് (ബയോളജി) പഠനം പൂർത്തിയാക്കിയ ഫാബി 2022 ൽ പൂർണമായും സിവിൽ സർവീസ് പരിശീലനത്തിലേക്കു തിരിഞ്ഞു. സോഷ്യോളജിയായിരുന്നു ഓപ്ഷനൽ വിഷയം.
തിരുവനന്തപുരം ∙ 8–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കസ്തൂരി ഷാ ഇംഗ്ലിഷ് കവിതകൾ അടങ്ങിയ തന്റെ ആദ്യ പുസ്തകമായ ‘ആർട്ട് ഓഫ് മൈൻഡ്’ പ്രസിദ്ധീകരിക്കുന്നത്. 3 വർഷം മുൻപ് 3–ാം പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷ് കവിതകളും ചെറുകഥകളും എഴുതുന്ന കസ്തൂരിക്ക് ഇഷ്ട വിഷയമായ സാഹിത്യത്തെപ്പറ്റി സംസാരിക്കാൻ യുട്യൂബ്
അടൂർ (പത്തനംതിട്ട) ∙ 3 തവണ സിവിൽ സർവീസസ് പരീക്ഷ എഴുതി കൈവിട്ടുപോയെങ്കിലും തോറ്റു കൊടുക്കാതെ 4–ാം തവണയും എഴുതിയാണ് ബെൻജോ പി.ജോസിന്റെ വിജയം. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്നു ബിഎസ്സി മാത്സ് പൂർത്തിയാക്കിയശേഷം എൽഎൽബിക്കു പഠിക്കുമ്പോഴാണ് സിവിൽ സർവീസസ് പരിശീലനം തുടങ്ങിയത്. പത്തനംതിട്ട പ്രിൻസിപ്പൽ
ആറാം ശ്രമത്തിൽ സിവിൽ സർവീസസ് റാങ്ക് 40 ആയി ഉയർത്തി പി.പി.അർച്ചന. 2019 ൽ 334–ാം റാങ്ക് നേടി പോസ്റ്റൽ സർവീസിൽ ചേർന്ന അർച്ചന പിറ്റേവർഷം 99–ാം റാങ്കോടെ റവന്യു സർവീസിലെത്തി. ബെംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായിട്ടും റാങ്ക് മെച്ചപ്പെടുത്താൻ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം.
ഇത്തവണത്തെ സിവിൽ സർവീസസ് ജേതാക്കളിലെ മറുനാടൻ മലയാളി സാന്നിധ്യമാണ് വിഷ്ണു. പിതാവ് തിരുവല്ല തലവടി നെടുങ്ങാട്ട് മഠത്തിൽ ശശികുമാർ മുൻപ് എൻജിനീയറായിരുന്നു; ഇപ്പോൾ ബിസിനസ് നടത്തുന്നു. അമ്മ സുമ സ്കൂൾ അധ്യാപിക. കുടുംബം കാൽ നൂറ്റാണ്ടായി ഗുജറാത്തിലാണ്.
കൊച്ചി ∙ സിവിൽ സർവീസസ് പരീക്ഷയിൽ സിദ്ധാർഥ് രാംകുമാറിന്റെ നാലാം റാങ്ക് വീട്ടുകാർക്ക് സർപ്രൈസാണ്. ഐപിഎസ് പരിശീലനത്തിനായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിലുള്ള സിദ്ധാർഥ് ഇത്തവണ പരീക്ഷയെഴുതുന്ന കാര്യം വീട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല. ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു കേട്ടപ്പോൾ അതു സിദ്ധാർഥിനു
പഠനവുമായുള്ള ‘ടച്ച്’ വിട്ടിട്ടു വർഷങ്ങളായി, ഇനി എങ്ങനെ പഠിക്കുമെന്നു ആശങ്കപ്പെടുന്നവർ തീർച്ചയായും പരിചയപ്പെടേണ്ട ആളാണ് എൻ.രാഗേഷ് കുമാർ. കരസേനയിൽ 17 വർഷം സേവനത്തിനു ശേഷമാണ് കോഴിക്കോട് അയിനിക്കാട് സ്വദേശി രാഗേഷ് പിഎസ്സിയുടെ ദൗത്യം ആരംഭിച്ചത്. വില്ലേജ്ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ കാസർകോട് ജില്ലയിലെ
എൻജിനീയറിങ് ബിരുദവും നേടി ചെന്നൈയിലേക്കു വണ്ടി കയറുമ്പോൾ എല്ലാ ചെറുപ്പക്കാരെയും പോലെ മാത്യു ആന്റണിയും സ്വപ്നം കണ്ടതു വൈറ്റ് കോളർ ഉദ്യോഗത്തിന്റെ നിറപ്പകിട്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിയുടെ തിരക്കും സമ്മർദവും ഒപ്പം അനിശ്ചിതത്വവും കാരണം ആ സ്വപ്നം ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയപ്പോൾ മാത്യു സർക്കാർ
ഇതുവരെ എഴുതിയത് 11 പിഎസ്സി പരീക്ഷകൾ. പതിനൊന്നിലും മിന്നുന്ന വിജയം, റാങ്കിന്റെ തലപ്പൊക്കം. 25 വയസ്സിനു ള്ളിൽ റാങ്ക് ലിസ്റ്റുകളിൽ രണ്ടക്കം കടന്ന മുഹമ്മദ് ഫാസിലിനോട് കൂട്ടുകാർ അസൂയയോടെ പറയും; ഭാഗ്യവാൻ! അതു കേട്ട് ഫാസിൽ തിരുത്തും: ഭാഗ്യമല്ല, കഠിനാധ്വാനത്തിന്റെ ഫലം. സ്കൂൾ പഠനകാലത്ത് സാധാരണ വിദ്യാർഥി
എതിരാളിയുടെ രഹസ്യങ്ങൾ ചോർത്തിയാൽ യുദ്ധം പാതി ജയിച്ചെന്നാണു പറയുക. അപ്പോൾ അവരുടെ സന്ദേശങ്ങൾ അതേപടി തന്നെ ചോർത്തിയാലോ ? അതാണ് ‘തംബുര’ (ടെറസ്ട്രിയൽ ഹൈ ഓൾട്ടിറ്റ്യൂഡ് മൾട്ടിബാൻഡ് യൂട്ടിലിറ്റി റേഡിയോ അനലൈസർ) എന്ന ചെറു ഉപകരണത്തിന്റെ പണി. യുദ്ധമുന്നണിയിൽ സൈന്യത്തിനു മുതൽക്കൂട്ടാകുന്ന ഈ ഉപകരണത്തിനു
ഏറ്റവും വിശ്വാസയോഗ്യമായ ജീവചരിത്ര വിവരണങ്ങള്‍ നല്കുന്ന മാര്‍ക്വിസ് പബ്ലിക്കേഷന്‍സിന്റെ ‘ഹു ഈസ് ഹു’ പട്ടികയില്‍ പ്രമുഖ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. സനം ലത്തീഫ് ഇടം പിടിച്ചു. മാസച്യുസിറ്റ്സ് മൗണ്ട് ഓബേൺ ഹോസ്പിറ്റലിലെ സ്റ്റാഫ് ഫിസിഷ്യനും ഹാര്‍വഡ് മെഡിക്കല്‍ സ്കൂളിലെ അധ്യാപികയുമായ ഡോ. സനം ലത്തീഫ്
മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) കോട്ടയം സ്വദേശിനി നേഹ ലിജോയ്ക്കു ലഭിച്ചു.
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന
മൂന്നു പെൺമക്കളും ഭർത്താക്കന്മാരും സർക്കാർ ജോലിക്കാരാണെന്നു പറയുമ്പോൾ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കെ.സോമശേഖരൻ നായർക്കും ഗിരിജാദേവിക്കും കണ്ണുകളിൽ അഭിമാനത്തിളക്കം. ഇളയ മകൾ ജി.എസ്.റോഷ്നിക്ക് ഈ അഭിമാനത്തോടൊ പ്പം മറ്റൊരു സന്തോഷം ചേർത്തുവയ്ക്കാനു ണ്ട്. കേരളത്തിലെ ആദ്യ ബാച്ച് വനിതാ ബീറ്റ്
ചാവക്കാട് ∙ ഫ്രീക്വൻസി കോമ്പ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് വേഗം വർധിപ്പിക്കുന്ന ഗവേഷണത്തിന് തൃശൂർ കൈപ്പറമ്പ് സ്വദേശി അർജുൻ കുറൂരിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിലെ സിലിക്കൺ ഫോട്ടോണിക്സ് ഫോർ ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ 3
2013ൽ ആദ്യം എച്ച്എസ്ടി പരീക്ഷയെഴുതിയെങ്കിലും മികച്ച റാങ്ക് നേടാൻ സാധിച്ചില്ല. സാഹിത്യം മാത്രം വായിച്ചിരുന്നാൽ പിഎസ്സി പരീക്ഷ വിജയിക്കാൻ കഴിയില്ലെന്ന തിരിച്ചറിവുകൂടിയായി ആ പരാജയം. കാസർകോട് കുമ്പളയിലേക്കു വിവാഹം ചെയ്തെത്തിയ ബീന അവിടെ സി ബിഎസ്ഇ സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
പ്രശസ്തമായ ഗ്ലോബൽ യങ് അക്കാദമിയിൽ ഏർലി കരിയർ യങ് സയന്റിസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു മലയാളി വനിതകൾ. ഇവർ ഉൾപ്പെടെ 5 ഇന്ത്യക്കാരടക്കം, 30 രാജ്യങ്ങളിൽ നിന്നായി 45 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്ലോബൽ യങ് അക്കാദമി വാഷിങ്ടനിൽ നടത്തുന്ന കോൺഫറൻസിലാകും അംഗത്വം നൽകുക. ന്യൂഡൽഹി ഐസിഎആറിൽ സീനിയർ
ലണ്ടൻ കിംഗ്സ് കോളജിൽ എംഎസ്സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർഥിനിയായ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്ന് സംഘടിപ്പിച്ചതാണ് കോൺഫറൻസ്. ലണ്ടൻ ഇംപീരിയൽ കോളജിലാണ് കോൺഫറൻസ് നടന്നത്. പത്ത് യൂണിവേഴ്സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു
നീലേശ്വരം (കാസർകോട്) :പടന്നക്കാട് സ്വദേശിനി ബി.അമൃതപ്രിയയ്ക്ക് ബ്രിട്ടനിൽ 2 കോടി രൂപയുടെ ഗവേഷണ ഫെലോഷിപ്. മോളിക്യുലർ എന്റമോളജിയിൽ 3 വർഷം ബ്രിട്ടനിലും ഒരു വർഷം ഫ്രാൻസിലുമായി ഗവേഷണത്തിനാണ് നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ ഫെലോഷിപ് ലഭിച്ചത്. മഹാരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന്
പാലക്കാട് :കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (സിഎംഎ) പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി കെ.നവീൻ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ നവീൻ 22–ാം വയസ്സിൽ തന്റെ ആദ്യ ശ്രമത്തിലാണു നേട്ടം കൈവരിച്ചത്. ഫൈനൽ പരീക്ഷയിൽ 800ൽ 551 മാർക്കോടെയാണ് ഒന്നാമതെത്തിയത്. ഈ വർഷം 10.5 ആണ് വിജയശതമാനം. 2021ൽ
നിലത്തെഴുതി ഹൃദയത്തിലുറയ്ക്കുന്ന അമ്മമലയാള ത്തിന്റെ നുറുങ്ങുകൾ നുകരാൻ ഇന്നും മണക്കാട് പ്ലാപ്പിള്ളിൽ വീട്ടിൽ എത്തുന്നവർ ഏറെ. മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന.
തിരുവല്ല :നെതർലൻഡ്സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ കെമിസ്ട്രിയിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിന് കല്ലൂപ്പാറ സ്വദേശി ഡോ. എലിസബത്ത് മറിയം തോമസിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ആക്ഷൻ സ്കോളർഷിപ്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ ഗവേഷണം നടത്തിവരവെയാണ് ഈ അംഗീകാരം. തിരുവനന്തപുരം ഐസറിൽ നിന്നു 2022ൽ
കോഴിക്കോട് :ഫിൻലൻഡിലെ എൽയുടി യൂണിവേഴ്സിറ്റിയിൽ ഗ്രീൻ കെമിക്കൽ ടെക്നോളജിയിൽ 4 വർഷത്തെ ഗവേഷണത്തിനു കൂടത്തായി സ്വദേശിനി അനിറ്റ ഷാ മേഴ്സിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ആക്ഷൻസ് സ്കോളർഷിപ്. കോഴിക്കോട് എൻഐടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ റിസർച് പ്രോജക്ട് പൂർത്തിയാക്കിയതിനു പിന്നാലെയാണു നേട്ടം.
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’.. രജനീപ്പടത്തിലെ ഈ മാസ് ഡയലോഗിനു യോജിച്ച ഒന്നാണ് റാൻസി ഖാദറിന്റെ പിഎസ്സി വിജയചിത്രം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ എറണാകുളം ജില്ലയിലെ എൽഡിസി ഒന്നാം റാങ്കുകാരിയാണു റാൻസി. ആദ്യമായെഴുതിയ പിഎസ്സി പരീക്ഷയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ മറികടന്ന് റാൻസി ഒന്നാമതായത്.
കോഴിക്കോട് ∙ ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ്–നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ലിയിൽ 22 മാസത്തോളമാകും ഗവേഷണം. മലപ്പുറം ആക്കോട് ചീരക്കോളിൽ കോണത്ത് വീട്ടിൽ പരേതനായ സി.കെ.അബൂബക്കറുടെയും എ.വി.സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ്
ഗോത്രഭാഷയെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തിയുള്ള സംസ്ഥാനത്തെ ആദ്യ പഠനം. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പിഎച്ച്ഡി പൂർത്തിയാക്കിയശേഷം കേരള സർവകലാശാലയിൽ 2 വർഷത്തെ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ഗവേഷണം തുടരുകയാണ് ഈ മുപ്പത്തിരണ്ടുകാരി.
കൊച്ചി ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ അക്കാദമി കൊച്ചി സെന്ററിലെ എം.സി.ശരചന്ദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സെന്ററിലെ എം.കിരൺ ബോസ് രണ്ടും എസ്.ഗൗതം കൃഷ്ണ മൂന്നും റാങ്കുകൾ നേടി. ഫലം വെബ്സൈറ്റിൽ: www.keralamediaacademy.org. മാർച്ചിൽ
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിലൂടെയാണ് കാൽവരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അലക്സ് ബിജുവിന്റെ നേട്ടം. സംസ്ഥാന ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് അലക്സ് സയൻസ് ഫെയറിന് യോഗ്യത നേടിയത്.
എല്ലാവരെയും പോലെ ഒരു സാധാരണ ജോലി വേണ്ടെന്ന തോന്നൽ വെള്ളാട് ഗവണ്മെന്റ് എച്ച്എസ്എസിലെയും കണിയൻചാൽ സ്കൂളിലെയും പഠന കാലത്തേ മനസ്സിലുണ്ടായിരുന്നു. ആകാശത്ത് ഉയരെ പറക്കുന്ന വിമാനത്തിൽ ജോലി നേടുക എന്നതായി സ്വപ്നം. കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും ബിജിയുടെയും മകൾക്ക് അത് എളുപ്പമായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ ശേഷം താങ്ങാനാകാത്ത ഫീസ് പറഞ്ഞതോടെ ഏവിയേഷൻ കോഴ്സ് എന്ന സ്വപ്നത്തിന് അവധി കൊടുത്ത് കണ്ണൂർ എസ്എൻ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു.
ജീവിതത്തിന്റെ ഓരോ പടവിലും അച്ഛൻ മനോഹരനാണ് ഐശ്വര്യയുടെ കൂട്ട്. പരീക്ഷാദിനങ്ങളിൽ ഹാളിലേക്കു പ്രവേശിക്കും മുൻപേ ഐശ്വര്യ ഒന്നു തിരിഞ്ഞു നോക്കും. ‘മിടുക്കിയായി പരീക്ഷയെഴുതി വാ മക്കളേ...’ എന്ന് അച്ഛൻ ആത്മവിശ്വാസമേകും. പരീക്ഷ തീരുംവരെ പുറത്തു കാത്തിരിക്കും. മകൾ ബിരുദാനന്തര ബിരുദക്കാരിയായപ്പോൾ,
യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിലെ റാങ്ക് ജേതാക്കളിൽ ഇത്തവണയൊരു മലയാളിയുണ്ട്. 11–ാം റാങ്ക് നേടിയ തൃശൂർ സ്വദേശി വിഷ്ണു കെ. വേണുഗോപാൽ. സിഡിഎസിൽനിന്ന് തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു വിഷ്ണുവിന്റെ ബിരുദ പഠനം. തുടർന്ന് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ
സ്കൂളിലേക്കു പോകുമ്പോൾ റോഡിലൊരു ‘പാണ്ടി ലോറി’ കണ്ടാൽ പേടിച്ച് ഒതുങ്ങിനിൽക്കുമായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടേ ശ്രീശങ്കറിന്റെ മോഹം ‘ഡ്രൈവർ’ ആകണമെന്നതായിരുന്നു. അതും ഹെവി വെഹിക്കിൾ തന്നെ വേണം. പ്രായം കൂടിയപ്പോൾ ആ മോഹവും വളർന്നു. ഇപ്പോൾ ഡ്രൈവർ തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷകളുടെ റാങ്ക്
പത്തിരുപതു കൊല്ലം മുൻപാണ്. കാസർകോട് കാറടുക്ക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിക്കു മുന്നിൽ കൗതുകത്തോടെ അവിടത്തെയൊരു വിദ്യാർഥിനി ഇരുന്നിരുന്നു. ഇപ്പോൾ അതേ സ്കൂൾ വീണ്ടുമൊരു ജില്ലാ കലോത്സവത്തിനു വേദിയാകുമ്പോൾ ആ വിദ്യാർഥിനിയുമുണ്ട്, അവിടത്തെയൊരു അധ്യാപികയായി. ഒന്നു മുതൽ പത്തുവരെ
ന്യൂഡൽഹി ∙ യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം
ശാസ്ത്ര മേഖലയിലും ഗവേഷണത്തിലും വനിതകൾ വിരളമായി മാത്രം എത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ സർവകലാശാലയിൽനിന്ന് ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം അഥവാ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയാണ് അസിമ ചാറ്റര്‍ജി. 1944 ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അസിമ ഡോക്ടറേറ്റ് നേടിയത്. ഉന്നത
മാസം 500 രൂപയ്ക്കായി 14 വയസ്സുകാരൻ 150 രൂപ മുടക്കുമുതലിൽ ആരംഭിച്ച സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ്. പ്ലസ്ടു വിദ്യാർഥിയായ എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദിനു കീഴിൽ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ. സ്റ്റാർട്ടപ് കമ്പനി ഇപ്പോൾ നാഷനൽ ബ്രാൻഡാണ്.
പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിയൂവെന്ന പലരുടെയും കളിയാക്കലുകളെ മുഖവിലയ്ക്കെടുക്കാതെ മനു എത്തിച്ചേർന്നത് മലയാളത്തിൽ എം.ഫിൽ ബിരുദം വരെ. ഒപ്പം മലയാളത്തിൽ യുജിസി ജെ ആർ എഫും നേടി. അക്കാദമിക നേട്ടങ്ങളുടെ മികവിന് പൂർണത നൽകികൊണ്ട് പിഎസ്സി മത്സര പരീക്ഷകളിൽ ഉന്നത വിജയം. ഇപ്പോൾ വയനാട് പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം മലയാളം അധ്യാപകനായി നിയമനവും ലഭിച്ചതോടെ ഒരു നാടിന്റെ അഭിമാനമാകുകയാണ് മനു ഇ.എം.
എജ്യുക്കേഷനിൽ ഡിപ്ലോമയും കെ–ടെറ്റ് പരീക്ഷയും പാസായി വിവിധ സ്കൂളുകളിൽ താത്കാലിക അധ്യാപകനായി ജോലി ചെയ്താണ് ജീവിതത്തിലെ വലിയൊരു കാലം ചിലവഴിച്ചത്. അപ്പോഴും സ്ഥിരവരുമാനമുള്ള ഒരു ജോലി എന്ന ലക്ഷ്യം സ്വപ്നം പോലെ കൊണ്ടു നടന്നു. അതിലേക്കുള്ള യാത്ര ആയിരുന്നു കൊറോണക്കാലം എന്ന് ബിപിൻ പറയുന്നു.
കളമശേരി ∙ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന വിവിധ ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യാൻ കയറും റബറും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകനായിരുന്ന ഡോ.ഒ.രാഹുൽ മനോഹറിനു പേറ്റന്റ് ലഭിച്ചു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് വിഭാഗം
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവിനാഷിന്റെ ഹൃദയത്തിൽ പിന്നീടൊരിക്കലും മായ്ക്കാനാവാത്ത വിധം ആ ചിത്രം പതിഞ്ഞത്. മനോരമയുടെ ‘ദ് വീക്ക്’ മാഗസിനിൽ ഒരു ലേഖനത്തോടൊപ്പം വന്ന ഒരു ഫോട്ടോ. ലോകത്തിൽ ആദ്യമായി മനുഷ്യന്റെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ഹൃദയ ശസ്ത്രക്രിയ ചെയ്ത ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ
അകക്കണ്ണിന്റെ കാഴ്ചയിൽ പഠനം നടത്തിയ സഹോദരങ്ങൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. കണ്ടനകം കാലടി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ‘രോഹിണിയിൽ’ ബാബുവിന്റെയും ഭാര്യ ചിത്രയുടെയും ചിരകാല അഭിലാഷമാണ് മക്കൾ കൃഷ്ണയിലൂടെയും കിഷോറിലൂടെയും സഫലമായത്.
സിവിൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. വന്ദന ശ്രീധരൻ തുടക്കമിട്ട പദ്ധതി പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെ കീഴിൽ സർക്കാർ ഏറ്റെടുത്തു. ഇന്ന് കേരളത്തിലെ 9 എൻജിനീറിങ് കോളജുകളിൽ പെൺ ചിറകുകൾക് കരുത്തുപകർന്ന് ഷീയുണ്ട്. എൺപതോളം പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഷീയുടെ സ്റ്റേറ്റ് കോഓർഡിനേറ്ററാണ് ഡോ. വന്ദന.
ഗായത്രി എം.കർത്തായ്ക്ക് 1.06 കോടി രൂപയുടെ ലാ കാഷ്യ ഡോക്ടറൽ ഇൻഫിനിറ്റ് ഫെലോഷിപ്. സ്പെയിനിലും പോർച്ചുഗലിലുമായി ഓരോ വർഷവും 30 പേർക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് വിഷയങ്ങളിൽ ഗവേഷണത്തിനു ലഭിക്കുന്ന ഫെലോഷിപ്പാണിത്.
നന്നായി ചിത്രം വരയ്ക്കുമായിരുന്ന അച്ഛനു സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകൻ ആകാനായിരുന്നു ആഗ്രഹം. അതു സാധിക്കാതെ പോയതിൽ അച്ഛനു വലിയ സങ്കടമുണ്ടായിരുന്നു. ഒടുവിൽ പെയിന്റിങ് ജോലിക്കുപോയി കുടുംബം പുലർത്തിയ ആ അച്ഛന്റെ ആഗ്രഹത്തിന്റെ കടംവീട്ടലായാണു ശ്രീഷ്മ അധ്യാപികയാകാൻ തീരുമാനമെടുത്തത്. പത്താം ക്ലാസിൽ
തിരുവനന്തപുരം: കോയമ്പത്തൂർ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂറ്റ്യൂട്ട്സ് ഏർപ്പെടുത്തിയ മെക്കാനിക്കൽ എൻജിനിയറിങ്ങ് മേഖലയിലെ മികച്ച അധ്യാപകർക്കുള്ള വാർഷിക പുരസ്ക്കാരത്തിന് തിരുവനന്തപുരം മാർ ബാസേലിയോസ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. നിധി ആശിഷ് അർഹയായി.
22 വയസ്സുള്ളപ്പോഴാണ് ബിൽ കാനഡയിലെത്തിയത്. ബിറ്റ്സ് പിലാനിയിലെ പഠനം കഴിഞ്ഞ് കാനഡയിൽ അവസരങ്ങൾ തേടിയെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് കാനഡയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡവലപ്പർമാരിലൊരാളാണ് ബിൽ. ക്ലാരിജ് ഹോംസ് എന്നാണ് ബില്ലിന്റെ കമ്പനിയുടെ പേര്. 1986ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. ബിസിനസുകാരനാകുന്നതിനു മുൻപ് ഒട്ടാവയിലെ ചീഫ് സ്ട്രക്ചറൽ എൻജിനീയറായിരുന്നു ബിൽ.
ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിന്റെ (എസ്പിഎ) മാസ്റ്റർ ഓഫ് പ്ലാനിങ് കോഴ്സിൽ മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡൽ നേടിയ കൊച്ചി സ്വദേശി റാഹേൽ അന്ന ചെറിയാൻ എൻവയൺമെന്റൽ പ്ലാനിങ് രംഗത്തെ സാധ്യതകൾ വിശദീകരിക്കുന്നു.
അതിരാവിലെ ഒറ്റയിരിപ്പിൽ മണിക്കൂറുകൾ വായിച്ചുപഠിക്കുന്നതാണു ദിവ്യയുടെ രീതി. ഉറക്കമിളച്ചു പഠിക്കുമ്പോൾ കട്ടൻ ചായയിട്ടു കൊടുത്ത് പ്രമോദേട്ടൻ ‘കട്ട സപ്പോർട്ടായി’. കോച്ചിങ് ക്ലാസ് ഇല്ലാത്തപ്പോൾ സ്വയം പഠനവും ഓൺലൈൻ ക്ലാസുകളുമുണ്ടായിരുന്നു. പത്രമുൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിച്ച് നോട്ടുകൾ തയാറാക്കിയത് കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം ചോദ്യങ്ങൾക്ക് ഉപകാരപ്പെട്ടു.
ഹൈസ്കൂൾകാലം മുതലേ ധനേഷിന്റെ മനസ്സിൽ അച്ഛൻ സർക്കാർ ജോലിയെന്ന സ്വപ്നം വിത്തു പാകി. പാഠപുസ്തകം മാത്രം പഠിച്ചാൽ പോരാ, പത്രങ്ങളും ആനുകാലികങ്ങളും വായിക്കണമെന്നും അതുവഴി ലഭിക്കുന്ന വിവരങ്ങൾ കുറിച്ചു വയ്ക്കണമെന്നും നിരന്തരം ഉപദേശിച്ചു. എന്തു പഠിക്കണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്ന് നിർദേശിച്ചു.
ന്യൂഡൽഹി ∙ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) മുൻ സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ ഐഐടി ബോംബെയിൽ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയിൽ സേവനമാരംഭിക്കുന്നു. ഐഐടിയിലെ ട്രാൻസ്ലേഷനൽ റിസർച് ആൻഡ് ഓൻട്രപ്രനർഷിപ് വിഭാഗം മേധാവിയായിട്ടാണു നിയമനം. ഓൻട്രപ്രനർഷിപ് രംഗത്തു മുൻനിരയിലുള്ള പഠനകേന്ദ്രമായ ഐഐടി
ധെഹ്റാനിൽ കിങ് അൽഫഹദ് യൂണിവേഴ്സിറ്റി കൗണ്ടറിൽ ഭക്ഷണ വിൽപന വിഭാഗത്തിൽ നിന്ന് കേറ്ററിങ് വിഭാഗത്തിലേക്കുള്ള മാറ്റമാണ് തനിക്കു ഹോട്ടൽ നടത്തിപ്പിന്റെ അടിസ്ഥാന പാഠം നൽകിയതെന്ന് പൂജാരി പറയുന്നു. ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചാൽ ഒരിക്കലും വിശന്നു കഴിയേണ്ടി വരില്ലെന്ന ഉപദേശത്തോടെ അങ്കടിമുഗർ സ്വദേശി മുഹമ്മദ് നൽകിയ പരിശീലനം വിവിധ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ നാരായണ പൂജാരിയെ പ്രാപ്തനാക്കി.
Results 1-100 of 917