ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

2025 മേയ് 14 ന് (1200 മേടമാസം 31 ന്) 41 നാഴിക 12 വിനാഴികക്ക് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങൾ ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവ ഗുണം കുറയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ് അനുഭവപ്പെടും.

ധാർമ്മികനും സാത്വികനുമാണ് വ്യാഴം. സകല ഗുണ സമ്പൂർണൻ എന്ന വിശേഷണം ഒരിക്കലും വ്യാഴത്തിന്റെ കാര്യത്തിൽ അതിശയോക്തിയാവുന്നില്ല. വേദശാസ്ത്രങ്ങൾ, നീതിന്യായം, ആചാരനുഷ്ഠാനങ്ങൾ പലതരം ചിന്താ പദ്ധതികൾ പഴയതും പുതിയതുമായ വിദ്യകൾ, കലകൾ എന്നിവയിലെല്ലാം ഉന്നതമായ ജ്ഞാനമുള്ളവനാണ്. ദീന, ദയ, ത്യാഗശീലം, അഹന്താവിഹീനത, നീതിബോധം തുടങ്ങിയ ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. നന്മയിൽ വേരൂന്നിയ വ്യക്തിത്വവും തിൻമയോടുള്ള സന്ധിയില്ലാത്ത സമരവും ഈ ഗ്രഹത്തെ നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉത്തമനാക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സർവ ചൈതന്യത്തെയും ശുദ്ധീകരിച്ച് പ്രസരിക്കാനുള്ള കഴിവ് വ്യാഴത്തെപ്പോലെ മറ്റൊരു ഗ്രഹത്തിനുമില്ല. ഉൽകൃഷ്ഠമായമാനസികാവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്ന ശക്തി വിശേഷമാണ് വ്യാഴം.

ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ് മഹർഷിക്ക് വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം. കഠിനമായ തപശ്ചര്യയിലൂടെ വ്യാഴം ദിവ്യശക്തികളും ഉന്നത വിദ്യകളും കരസ്ഥമാക്കി. അങ്ങനെയാണ് ദേവൻമാരുടെ ഗുരുവായിത്തീർന്നത്. ശിവന്റെ ശുപാർശ പ്രകാരമാണ് ബ്രഹ്മാവ് വ്യാഴത്തെ ഗ്രഹമാക്കിയത്. ബൃഹസ്പതി, അംഗിരസ്, ധീക്ഷണൻ, വാചസ്പതി, ജീവൻ, ഗീഷ്പതി, ചിത്ര ശിഖണ്ഡിജൻ, സുരേഡ്യൻ, ദേവഗുരു, ഗുരു തുടങ്ങിയ പേരുകൾ വ്യാഴത്തിനുണ്ട്. താരയാണ് വ്യാഴത്തിന്റെ പത്നി. വ്യാഴത്തിന്റെ മഹത്വം വ്യക്തമാക്കുന്ന കഥകൾ പുരാണത്തിലുണ്ട്. ദേവൻമാരുടെ ബുദ്ധികേന്ദ്രം വ്യാഴം തന്നെയായിരുന്നു. എട്ടുവെള്ളക്കുതിരകളെപ്പൂട്ടിയ സ്വർണ രഥത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം. ഐരാവതത്തിലും വ്യാഴം സഞ്ചരിക്കാറുണ്ടെന്ന് കഥകളിലുണ്ട്.

വ്യാഴം ജാതകത്തിൽ ആറ്, ഏട്ട്, പന്ത്രണ്ട് തുടങ്ങിയ സ്ഥാനങ്ങളിൽ നിൽക്കുന്നത് നന്നല്ല. പുത്രകാരകനാണ് വ്യാഴം. മക്കളുടെ ആരോഗ്യം ഇടക്കിടെ പ്രശ്നത്തിലാവുന്നതിനും മക്കളും നിങ്ങളും തമ്മിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാവുന്നതിനും മക്കൾ വിട്ടു പിരിഞ്ഞു പോവുന്നതിനും കാരണം വ്യാഴം അനിഷ്ടസ്ഥാനത്താവുന്നതാവാം. ഓർമശക്തി, സ്ത്രീകൾക്ക് ഗർഭപാത്ര തകരാറുകൾ, ഉദരരോഗങ്ങൾ തലചുറ്റൽ, രക്തസമ്മർദം, പാരമ്പര്യ രോഗങ്ങൾ, മാനസിക സമ്മർദം എന്നിവ വ്യാഴ ദോഷത്താൽ വന്നേക്കും. അതുകൊണ്ട് ചെലവുകളും ഇരട്ടിക്കും. വ്യാഴം ദുർബലമായ വ്യക്തികൾക്ക് കർമ ശക്തിയിലും ഈശ്വരവിശ്വാസത്തിലും പാരമ്പര്യ വിശ്വാസങ്ങളിലും കുറവ് വരും. ഉപാസനാദി കാര്യങ്ങളിൽ നിഷ്കർഷ കുറയും. ഗുരുജനങ്ങളോടും മറ്റു ബഹുമാന്യരോടും ഉള്ള ബഹുമാനം കുറഞ്ഞിരിക്കും. നിരാശാബോധം, ഉൽകണ്ഠ എന്നിവ ഏറിയിരിക്കും. ഗുരുവിന്റെ ദശാപഹാരകാലങ്ങളിൽ ഇവ വളരെ വർധിക്കുന്നതായും കണ്ടുവരുന്നു.

വ്യാഴദോഷങ്ങളിൽ നിന്നും രക്ഷനേടാനുള്ള പരിഹാരങ്ങൾ
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. നാരയണീയം, നാരായണ കവചം, ലക്ഷ്മീ നാരായണ സ്തോത്രം, വിഷ്ണുസഹസ്രനാമം മുതലായ സ്തോത്രങ്ങൾ ഭക്തിപൂർവം പാരായണം ചെയ്യുക. ഗുരുവായൂർ, തിരുപ്പതി എന്നീ പുണ്യസ്ഥലങ്ങളിൽ പോയി വഴിപാടുകൾ നടത്തി പ്രാർഥിക്കുക. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമർപ്പിക്കുന്നതും സ്വർണം കൊണ്ടുള്ള എന്തെങ്കിലും ആഭരണം ശരീരത്തിൽ അണിയുന്നതും മഞ്ഞനിറം കലർന്ന വസ്ത്രങ്ങൾ അണിയുന്നതും ദക്ഷിണാമൂർത്തി സ്തുതികളും ഗുരുഗായത്രിയും ജപിക്കുന്നതും ഗുരുദോഷ ശാന്തിക്ക് സഹായകമായ കർമ്മങ്ങളാണ്

ലേഖിക
ജോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി . പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenacp@gmail.com

English Summary:

Jupiter transit to Gemini impacts various aspects of life. Understanding its influence and implementing the suggested remedies can help mitigate potential challenges.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com