Activate your premium subscription today
രാജസ്ഥാന് സന്ദര്ശിക്കാന് ഏറ്റവും മികച്ച സമയങ്ങളില് ഒന്നാണ് നവംബര്, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള് നടി സാമന്ത റൂത്ത് പ്രഭു ഇന്സ്റ്റഗ്രാമില് പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില് നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള
പഞ്ചാബിലെ പ്രശസ്തമായ സുവര്ണക്ഷേത്രത്തിനു മുന്നില് നിന്നുള്ള ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പന്. പിന്നില് സ്വര്ണം പോലെ തിളങ്ങുന്ന ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും പശ്ചാത്തലത്തില് നില്ക്കുന്ന സാനിയയെ ചിത്രത്തില് കാണാം. സ്വര്ണ നിറമുള്ള ചുരിദാര് അണിഞ്ഞ്, കൈകൂപ്പി നില്ക്കുന്ന ചിത്രമാണ്
അപ്പുവിന്റെയും മാത്തന്റെയും സിനിമയായിരുന്നു മായാനദിയെങ്കിലും ലിയോണ ലിഷോയ് അവതരിപ്പിച്ച സമീറ എന്ന കഥാപാത്രവും ആരും മറക്കാനിടയില്ല. സിനിമകളിൽ സജീവമാണെങ്കിലും ഇടയ്ക്കുള്ള ഇടവേളകളിൽ സുഹൃത്തുക്കളുമൊരുമിച്ചു യാത്രകൾക്കു സമയം കണ്ടെത്താറുണ്ട് ലിയോണ. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത് ഗോവയുടെ
പശ്ചിമഘട്ടത്തിന്റെ ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി ട്രെക്കിങ് ഓപ്ഷനുകളാൽ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. പലതരത്തിലുള്ള ട്രെക്കുകളുണ്ട് മഹാരാഷ്ട്രയിൽ. പുൽമേടുകളിലൂടെ പോകുന്ന വളരെ എളുപ്പമുള്ളതു മുതൽ കാടും കുത്തനെയുള്ള കുന്നുകളും മലകളും കയറി പോകുന്നവ വരെ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന പല
അലതല്ലി തീരത്തേയ്ക്ക് പാഞ്ഞടുക്കുന്ന തിരമാലകളും നീലാകാശവും സൂര്യന്റെ പൊന്കിരണങ്ങളേറ്റ് വജ്രം പോലെ തിളങ്ങുന്ന പഞ്ചാരമണല്ത്തരികളുമെല്ലാമാണ് നാം കണ്ടിട്ടുള്ള മിക്ക ബീച്ചുകളുടെയും മുഖമുദ്ര. ഈയൊരു കാഴ്ച്ചയില് നിന്നും തികച്ചും വ്യത്യസ്തമായി, കറുത്ത നിറമുള്ള മണല്ത്തരികള് നിറഞ്ഞ സുന്ദരമായ ചില
ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
മണ്സൂണ് കാലമാകുമ്പോള് ഏറ്റവും മനോഹരമാകുന്ന ഇടങ്ങളില് ഒന്നാണ് ഗോവ. ബീച്ചുകളിലെ വിനോദങ്ങളും ട്രെക്കിങ് നടത്തുന്ന വനപാതകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറയുന്ന കാലം. മഴക്കാലം ആസ്വദിക്കാന് കുടുംബത്തോടൊപ്പം ഗോവയിലെത്തിയ ചിത്രങ്ങള് സോഷ്യല് മീഡിയയില് പങ്കുവച്ചിരിക്കുകയാണ് നടി കല്ക്കി കണ്മണി.
രാജ്യത്തിനകത്തും പുറത്തു നിന്നും നിരവധി സഞ്ചാരികൾ വർഷം മുഴുവൻ സന്ദർശനത്തിനായി എത്തുന്നയിടമാണ് ഗോവ. ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ആഘോഷങ്ങളും പാർട്ടികളുമായി നിറയുന്ന തീരങ്ങളും ഗോവയിലെ പ്രധാനാകർഷണമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തിരഞ്ഞെടുത്തതും ഇന്ത്യയിലെ
കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അഥവാ എംടിഎയുടെ ഒരു റെക്കോർഡ് പ്രകടന യാത്രാ വിശേഷം നമ്മൾ ഇവിടെ പങ്കുവച്ചിരുന്നു. അന്ന് അസോസിയേഷനെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തിയാണ് ഓരോ വരിയുമെഴുതിയത്. ഇന്ന് ഒരു വർഷത്തിനിപ്പുറം അവരുടെ അടുത്ത സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോൾ ഒരു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്ഡോർ മ്യൂസിക് ഫെസ്റ്റിവലാണ് അരുണാചൽ പ്രദേശിലെ മനോഹരമായ സീറോ താഴ്വരയിൽ നടക്കുന്ന സീറോ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്. മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളുടെയും പരന്നുകിടക്കുന്ന നെൽവയലുകളുടെയും ശാന്തമായ മുളങ്കാടുകളുടെയും എന്നിവയുടെ പശ്ചാത്തലത്തിൽ സംഗീതത്തിന്റെ അനന്തധാരയൊഴുക്കുന്ന ഈ
യാത്രകൾ പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ചിലപ്പോഴത് വിരസതയുടെ മൂടുപടമകറ്റി, സന്തോഷത്തിന്റെ വാതിലുകൾ തുറന്നു നൽകും. അപ്പോൾ ലഭിക്കുന്ന ഉണർവായിരിക്കും പിന്നീടുള്ള ദിനങ്ങളിലെ ഊർജം. ആ ആഹ്ളാദ ചിറകിലേറി, അടുത്ത യാത്രക്കു വേണ്ടിയുള്ള കാത്തിരിപ്പും അവിടെ തുടങ്ങും. സംഗീതത്തിനൊപ്പം യാത്രകളെയും
മക്കൾക്കും ഭർത്താവിനുമൊപ്പം ലോണാവാലയുടെ സൗന്ദര്യം, രുചികരമായ ഭക്ഷണം, വിവിധതരം വിനോദങ്ങൾ, ട്രെക്കിങ് എന്നിവയെല്ലാം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ സണ്ണി ലിയോണി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ‘‘കുടുംബത്തിനൊപ്പമുള്ള യാത്ര....വിലമതിക്കാനാകാത്തത്'' സണ്ണി ലിയോണിയുടെ ഈ വാക്കുകൾ
"അരചാൺ വയറ് മുകളിലാകാശം താഴെ ഭൂമി". നിനക്ക് ആകാമല്ലോ? ഈ ചോദ്യം പിറവം സ്വദേശിനി മനീഷ് മിസ്സിനോട് ആണെങ്കിൽ വേണ്ട. ഭർത്താവും മക്കളും അമ്മായിയമ്മയുമൊക്കെ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവൻ നിർവഹിച്ചുകൊണ്ടുതന്നെയാണ് രാമപുരം അഗസ്റ്റിനോസ് കോളജിലെ മനീഷ് ടീച്ചറുടെ യാത്ര. ടീച്ചർ പറയുന്നതു കേട്ടാൽ നമ്മളും ബാഗ് പാക്ക് ചെയ്തു തുടങ്ങും! ഉത്തരവാദിത്തങ്ങൾ മറക്കാതെ യാത്ര ചെയ്യുന്നൊരു കോളജ് അധ്യാപിക, യാത്ര പോകാനുള്ള ഇഷ്ടത്തെ ഇവർ എപ്പോഴും ചേർത്തു പിടിക്കുന്നു. കോവിഡ് സമയത്ത് വീട്ടിലിരുന്നു മൊബൈലിൽ കണ്ട യാത്രാ വിഡിയോകൾ മിസ്സിന്റെ ഈ ഇഷ്ടത്തെ ഒരു തപസ്യയാക്കി മാറ്റി...
വർഷത്തിലെ ഏതൊരു സമയത്തും 'ഓൺ' ആയിരിക്കുന്ന ഒരു ഡെസ്റ്റിനേഷനിലേക്കു യാത്ര പോയാലോ? എവിടേയ്ക്ക് എന്നല്ലേ? സഞ്ചാരികളുടെ പറുദീസയായ ഗോവ തന്നെയാണ് അതിനുള്ള ഉത്തരം. ഉത്സാഹഭരിതമായ പകലുകളും ആഘോഷങ്ങൾ അവസാനിക്കാത്ത രാവുകളും സമ്മാനിക്കുന്ന, ഏതൊരു സഞ്ചാരിയുടെയും മനസ്സുനിറയ്ക്കാൻ കഴിയുന്ന കാഴ്ചകൾ സ്വന്തമായുള്ള
യാത്രകൾ പോകാൻ ഏറ്റവുമടുത്ത ഡെസ്റ്റിനേഷനുകൾ തിരയുന്നവരുടെ മനസിൽ ആദ്യമോടിയെത്തുന്നയിടമാണ് ബെംഗളൂരു. നഗരത്തിരക്കുകളും നൈറ്റ് ലൈഫും അതിനൊപ്പം തന്നെ കാണാനായി ധാരാളം കാഴ്ചകളും ഒരുക്കി വെച്ചിട്ടുള്ള നഗരമാണിത്. ബാംഗ്ലൂർ പാലസും ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും കബ്ബൺ പാർക്കും അൾസൂർ തടാകവും ഇസ്കോൺ ക്ഷേത്രവും
ട്രെയിനിൽ എത്രയെത്ര യാത്രകൾ പോയിട്ടുള്ളവരാണ് നമ്മൾ. എത്ര തവണ പോയാലും ആ ട്രെയിൻ ജനാലയ്ക്കരികിലേക്ക് ഓടിയെത്തുന്നവരാണ് നമ്മൾ. കാരണം ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കാൻ നമുക്കൊക്കെ വളരെ ഇഷ്ടമാണ്. എന്നാൽ അങ്ങനെ ജനാലയിലൂടെ നോക്കുമ്പോൾ അതിമനോഹരമായ കുറച്ച് കാഴ്ചകളാണ് കാണുന്നതെങ്കിലോ. എങ്കിൽ നിർബന്ധമായും ആ യാത്ര നടത്തിയിരിക്കണം.
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയുമെല്ലാം പ്രേക്ഷരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായര്. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രിയങ്കയുടെ സമൂഹമാധ്യമങ്ങളിൽ മനോഹരമായ ഒട്ടനവധി യാത്രാ ചിത്രങ്ങള് കാണാം. ഈയിടെ നടത്തിയ രാമേശ്വരം യാത്രയുടെ വിശേഷങ്ങള് പ്രിയങ്ക ഇന്സ്റ്റഗ്രാമില് പങ്കുവച്ചിട്ടുണ്ട്.
ആൻഡ്രിയ ജെറമിയ എന്ന പേര് അന്നയും റസൂലും എന്ന എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതമാണ്. നായികയായി മാത്രമല്ല, ഗായികയായും തിളങ്ങുന്ന താരസുന്ദരി പല ഹിറ്റ് തമിഴ് ഗാനങ്ങളുടെ ശബ്ദം കൂടിയാണ്. തിരക്കുകൾക്ക് ഇടവേള നൽകി തിരുവണ്ണാമലൈ ക്ഷേത്ര സന്ദർശനം നടത്തിയിരിക്കുകയാണ് ആൻഡ്രിയ. ക്ഷേത്രത്തിൽ
കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളും, മലഞ്ചെരിവിലൂടെ ഊര്ന്നിറങ്ങുന്ന പഞ്ഞിമേഘങ്ങളും മനോഹരമായ തടാകങ്ങളും താഴ്വരകളുമെല്ലാമുള്ള കൊടൈക്കനാൽ എന്നും മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലമാകുമ്പോള് കൊടൈക്കനാല് ഒന്നുകൂടി സുന്ദരമാകും. ഈ മണ്സൂണ്
96 എന്ന ചിത്രത്തിലൂടെ തമിഴിൽ മാത്രമല്ലാതെ, മലയാളത്തിലും ഏറെ ആരാധകരെ നേടിയിരുന്നു തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി. കിഷൻ. മലയാളത്തിൽ സണ്ണി വെയിന്റെ നായികയായെത്തിയ താരം പിന്നീടും നിരവധി ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഇരുപത്തിയഞ്ചാം
ഭൂമിയിലെ ഏതെങ്കിലും ഒരിടം സങ്കല്പ്പിക്കുക. ചുറ്റുമുള്ള ചരാചരങ്ങളെല്ലാം പെട്ടെന്ന് ചലനം നിര്ത്തുന്നപോലെയും സമയസൂചി നിശ്ചലമാകുന്നത് പോലെയും തോന്നിക്കുന്ന ഒരിടം. ഉള്ളിലുള്ള ചിന്തകളെല്ലാം കാറ്റിലേക്ക് ഒഴുകി മാഞ്ഞുപോകുന്നു. ഓളപ്പരപ്പില് നിന്നുയരുന്ന തണുപ്പ്, കണ്ണുകളിലേക്ക് ഒഴുകിനിറഞ്ഞ്, ഉള്ളം
"മുറ്റത്തു നിൽക്കുന്ന മുല്ലക്ക് ഇത്തിരി വെള്ളം ഒഴിക്കാത്തവൻ തമിഴ്നാട്ടിൽ പൂ കാണാൻ പോകുവാ": മമ്മിയാണ്, രാവിലെ ബാഗിൽ തുണി കുത്തി കയറ്റുന്നതു കണ്ടപ്പോൾ മുതൽ തുടങ്ങിയ പിറുപിറപ്പാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലന്നാണല്ലോ ശാസ്ത്രം. ഇതങ്ങനാണോ. സുന്ദരപാണ്ഡ്യപുരം എന്നുവച്ചാൽ എന്നതാ. നോക്കെത്താ ദൂരത്ത് പൂപ്പാടങ്ങൾ, ഏങ്ങും മരതക കാന്തി, സൂര്യകാന്തി പൂക്കളുടെ പറുദീസാ കൂട്ടത്തിൽ ചെങ്കോട്ട റഹ്മത്തിലെ ബോർഡർ ചിക്കനും തെങ്കാശിയിലെ നാട്ടു കോഴി ബിരിയാണിയും.
യാത്രാപ്രേമികൾക്ക് അടുപ്പിച്ച് അഞ്ച് ദിവസത്തെ അവധി കിട്ടിയാൽ എവിടെയൊക്കെ പോകാം? ഇന്ത്യയുടെ ആത്മാവ് അറിഞ്ഞൊരു യാത്രയ്ക്ക് തയാറാണോ...ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ എന്തൊക്കെ കാണാമെന്നു നോക്കാം. ∙വാരണാസിയും ആഗ്രയും ഉൾപ്പെടുത്തി ഒരു
കന്നടിഗ ബ്രാഹ്മണകുലജാത മന്നൻ വിഷ്ണുവർധനന്റെ പാരമ്പര്യശിൽപികൾ പലയിടങ്ങളിൽ തീർത്ത ചാരുതയാർന്ന ഗോപുരങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷത്തിൽ വസിക്കപ്പെടുമെന്നാണ് സങ്കൽപ്പം. ഭക്തിയുടെയും ആചാരത്തിന്റെയും പുകൾപെട്ട മന്നന്റെ ഭാവനകളിൽ വിരിഞ്ഞ ക്ഷേത്രങ്ങൾ കണ്ണിനു വിരുന്നാണ്, മനസ്സിന് കുളിർമയാണെന്നിതിൽ തർക്കമില്ല. ഏതു
മലയാളികളുടെ പ്രിയപ്പെട്ട പുതുമുഖ നായികയാണ് മഹിമ നമ്പ്യാര്. ദിലീപിന്റെ കാര്യസ്ഥന് എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും ഈയടുത്ത കാലത്തായാണ് മഹിമയെ ആളുകള് അറിഞ്ഞു തുടങ്ങിയത്. സോഷ്യല് മീഡിയയിൽ സജീവമാണ് മഹിമ. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തീര്ഥാടന കേന്ദ്രമായ മധുരയില് നിന്നും ചിത്രങ്ങള്
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിമാലയൻ ട്രെക്കിങ് കശ്മീർ ഗ്രേറ്റ് ലേക്സ് തന്റെ 58 -ാംമത്തെ വയസ്സിൽ പൂർത്തിയാക്കി തൊടുപുഴക്കാരി മിനി അഗസ്റ്റിൻ. 4,200 മീറ്റർ വരെ ഉയരത്തിലുള്ള ട്രെക്കിങ്ങാണ്. പ്രായം കൂടുന്തോറും സഞ്ചാരത്തിന്റെ ദൂരം കുറയുന്നവർക്കിടയിൽ മിനി അഗസ്റ്റിൻ വ്യത്യസ്തയാകുന്നത് അവർ തിരഞ്ഞെടുക്കുന്ന
കാനന കാന്തിയും ശാന്തതയും ഭക്തിയും ഒന്നുചേരുന്നയിടമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. ഭക്തി സാന്ദ്രമായ കർക്കടകമാസത്തിൽ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം അനുശ്രീ. തനി നാടൻ രീതിയിൽ, കാവി മുണ്ടും ടോപ്പും അണിഞ്ഞു, കയ്യിലൊരു ചായ ഗ്ലാസ്സുമായ മൂകാംബിക ക്ഷേത്രത്തിനു
ഇന്ത്യയില് രണ്ടു മധുരയുണ്ട്. ഒന്ന് ഉത്തര്പ്രദേശിലെ മധുരയാണ്. രണ്ടാമത്തേത്, തമിഴ്നാട്ടിലെ മധുരൈയും. ബ്രിട്ടീഷ് കാലഘട്ടത്തില് മധുരൈയുടെ പേരും മധുര എന്നുതന്നെയായിരുന്നു. വര്ഷംതോറും ലക്ഷക്കണക്കിന് തീര്ഥാടകര് എത്തുന്നു എന്നതാണ് ഈ രണ്ടു നഗരങ്ങളും തമ്മിലുള്ള സാമ്യം. മധുരൈയിലെ മീനാക്ഷിക്ഷേത്രം
സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ, ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യാഴാഴ്ച വരുന്നതു കൊണ്ടു തന്നെ വെള്ളിയാഴ്ച അവധി കൂടി എടുത്താൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നത് ഒരു ലോംഗ് വീക്കെൻഡ് ആണ്. മനോഹരങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് യാത്ര പോകാൻ
രാജസ്ഥാനിലൂടെ യാത്ര ചെയ്യുമ്പോൾ, അല്ലെങ്കിൽ ജയ്പുരിലേയും ഉദയ്പുരിലേയുമൊക്കെ കൊട്ടാരങ്ങൾ കാണുമ്പോൾ ഇവിടെയൊക്കെ ഒരു രാത്രി എങ്കിലും ചെലവഴിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആശിക്കാത്തവരുണ്ടാകില്ല. ഒരു കാലത്ത് പ്രൗഡ ഗാംഭീര്യത്തോടെ രാജാവും കുടുംബവുമെല്ലാം വസിച്ചിരുന്ന ഒരു കൊട്ടാരം നിങ്ങൾക്കു താമസിക്കാൻ
സഞ്ചാരികള്ക്ക് എക്കാലത്തും പ്രിയപ്പെട്ട ഇടങ്ങളില് ഒന്നാണ് ഹിമാചല്പ്രദേശിലെ ഷിംല. മഞ്ഞു പുതച്ച ഹിമാലയത്തിന്റെ സുന്ദരമായ കാഴ്ചകളും ചരിത്രപരമായ വാസ്തുവിദ്യയും കായികവിനോദങ്ങളുമെല്ലാമായി ഒട്ടേറെ ആകര്ഷണങ്ങള് ഇവിടെയുണ്ട്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് നിന്നുള്ളവരുടെ സ്ഥിരം വീക്കെന്ഡ്
ദേഹത്ത് ഒരു ഇലാസ്റ്റിക് ചരട് ഘടിപ്പിച്ച ശേഷം, ഉയരമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നു താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബൻജി ജംപിങ്. കേരളത്തില് ആലപ്പുഴ, വയനാട്, മൂന്നാര് തുടങ്ങിയ പലയിടങ്ങളിലും ബൻജി ജംപിങ് ഉണ്ട്. എത്ര സാഹസികനായ ആളാണെങ്കിലും ബൻജി ജംപിങ് ചെയ്യാന് കുറച്ചു ധൈര്യം കൈമുതലായി വേണം. കാരണം,
മനസ്സിനും ശരീരത്തിനും സന്തോഷവും ഉണർവും നൽകും മഴയെ കൂടെകൂട്ടിയുള്ള യാത്രകൾ. അത്തരമൊരു യാത്രയിലൂടെ മോഹിപ്പിക്കുകയാണ് വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനസ്സിൽ ഇടം പിടിച്ച സമീറ റെഡ്ഡി. മക്കളെയും മാതാവിനെയും കൂട്ടിയുള്ള ആ ''ഫാമിലി ട്രിപ്പ്'' കാഴ്ചക്കാരിലും ആഹ്ളാദം നിറയ്ക്കും.
നമുക്കൊരു സിനിമയുടെ ലൊക്കേഷന് പിറകെ പോകാം. സിനിമയേതെന്നോ? അവിനാഷ് അരുണ് സംവിധാനം ചെയ്ത് ഷെഫാലിഷായും ജയ്ദീപ് അഹ്ളാവത്തും സ്വാനന്ദ് കിര്കിരെയും മുഖ്യറോളുകളില് അഭിനയിച്ച ‘ത്രീ ഓഫ് അസ്’. ഷെഫാലി ഷായുടെ കഥാപാത്രം ഷൈലജ ദേശായി ഡിമെന്ഷ്യയുമായി മല്ലിടുന്ന ഒരു സ്ത്രീയാണ്. ഡിമെന്ഷ്യ ഭൂതകാലം
സമ്പന്നമായ ചരിത്രവും പൈതൃകവുമുള്ള ഒരു രാജ്യമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്ന്. ഒരു കാലത്ത് സംസ്കാരത്തിന്റെയും അറിവിന്റെയും പാരമ്പര്യത്തിന്റെയും വാണിജ്യത്തിന്റെയും വിളക്കുമാടങ്ങളായിരുന്ന കാലത്തിന്റെ കഥകൾ വിവരിക്കുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ ഈ പുരാതന
കത്തി നിന്ന സൂര്യനെ മറച്ച് ആകാശം കാർമേഘം മൂടിയപ്പോൾ മുതൽ ഒരു യാത്ര മനസ്സിൽ ഇങ്ങനെ മൂളിപ്പാടുന്നുണ്ടായിരുന്നു. മഴയെന്നു കേട്ടാൽ ആദ്യം ഓർമ വരുന്നതും ഈറനണിഞ്ഞ പാതകൾ ഏറ്റവുമധികം താണ്ടിയിട്ടുള്ളതും ഇടുക്കിയിലേക്കായതിനാൽ ഈ മഴക്കാലത്തും ആദ്യം ഓർമയിലെത്തിയത് ഈ സുന്ദരിയാണ്. ചാറ്റൽ മഴയിൽ നനഞ്ഞു വിറച്ച് കോട
ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചയിലേക്കായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയുടെ യാത്ര. കൃത്യമായി പറഞ്ഞാൽ നീർമഹൽ എന്ന ട്വിജിലിക്മ നുയുങ് കാണാനും ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനുമാണ് കേന്ദ്ര സഹമന്ത്രി ആ സംസ്ഥാനത്തിലെത്തിയത്.
യാത്രകൾ ചിലർക്ക് പുതിയ സ്ഥലങ്ങൾ കാണാനും അവിടുത്തെ ജനങ്ങളെ മനസ്സിലാക്കാനും സംസ്കാരത്തെ അടുത്തറിയാനും തനതു വിഭവങ്ങളുടെ രുചിയറിയാനുമൊക്കെയുള്ള വഴികളാണ്. എന്നാൽ ചിലരാകട്ടെ യാത്രകൾക്കു തിരഞ്ഞെടുക്കുന്നത് പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെയാകും. അത്തരമൊരു യാത്രയിലാണ് തെന്നിന്ത്യയ്ക്കും ബോളിവുഡിനുമൊക്കെ
എപ്പോഴാണ് കേദാർനാഥിൽ പോകണം എന്ന ആഗ്രഹം മനസ്സിൽ കയറിയത് എന്ന് അറിയില്ല. വായന ശീലം തീരെ ഇല്ലാത്തതിനാൽ ഉത്തരാഖണ്ഡ് എന്ന ദേവഭൂമിയെ പറ്റിയോ ചാർധാമുകളെ പറ്റിയോ അധികം അറിയില്ലായിരുന്നു. കേദാർനാഥ് (ശിവൻ ), ബദരീനാഥ് (വിഷ്ണു), യമനോത്രി (ദേവി യമുന), ഗംഗോത്രി (ദേവി ഗംഗ), ഇവയാണ് ചാർധാമുകൾ. ഇവ തമ്മിലുള്ള ദൂരവും
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത്
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് കേന്ദ്രമാണ് ഉദയ്പൂരിലെ ലീല പാലസ്. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള് പങ്കുവെച്ചിരിക്കുകയാണ് നടി തപ്സി പന്നു. വെളുത്ത സാരി ഉടുത്ത് അതിമനോഹരിയായാണ് തപ്സി ഈ ചിത്രത്തില് ഉള്ളത്. പുറകില് ലീല പാലസിന്റെ സുന്ദരമായ ദൃശ്യങ്ങളും കാണാം. ശാന്തമായ പിച്ചോല
പത്ത് ദിവസത്തോളം നടത്തിയ ഹിമാചൽയാത്രയിലെ മറക്കാനാകാത്ത അനുഭവമായിരുന്നു ബിർ ബില്ലിംഗിലെ കാഴ്ച്ചകൾ. രാജ്യത്തെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് സെൻററാണ് ബിർ ബില്ലിംഗ്. ചെന്നിറങ്ങിയത് ധരംശാലയിലായിരുന്നതിനാൽ സമീപപ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം മതി ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയെന്ന് ആതിഥേയനും സൈനികനും
ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ
മലയാളികളുടെ യാത്രാപ്രേമം വളര്ത്തിയതില് സിനിമകള്ക്കു വലിയ പങ്കുണ്ട്. സിനിമകളില് കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല് മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്ന്ന
വിനോദസഞ്ചാരത്തിന്റെ കൈ പിടിച്ച് സംസ്ഥാനത്തിന്റെ ഛായ തന്നെ മാറ്റിക്കളയാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർ പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചരിത്രപരമായ കോട്ടകളും കൊട്ടാരങ്ങളും പൈതൃക ഹോട്ടലുകളാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ വിനോദസഞ്ചാരികൾക്ക്
ഇന്ത്യ സന്ദർശനത്തിന് ഇറങ്ങിയ ഞങ്ങൾ നാൽവർ സംഘം (പ്രഫസർ, പൊലിസുകാരൻ, പ്രവാസി പിന്നെ ഞാനും) യാത്രയുടെ മദ്ധ്യേ ഹരിദ്വാറിൽ എത്തിച്ചേർന്നു. അതിരാവിലെ ഗംഗാസ്നാനത്തോടു കൂടി ആ ദിവസം ആരംഭിക്കാം എന്ന തീരുമാനത്തിൽ നാലുപേരും ഗംഗാതീരത്തേക്കു നീങ്ങി... ഗംഗാതീരത്ത് എത്തിയപ്പോഴാണ് തോർത്ത് എടുക്കാൻ മറന്ന കാര്യം
ഒരു അടിപൊളി ഡെസ്റ്റിനേഷൻ സെറ്റാക്കി കല്യാണം കഴിക്കാൻ അണിഞ്ഞൊരുങ്ങി എത്തിയപ്പോഴാണ് അരുൺ നീലകണ്ഠനും നിത്യ ബാലഗോപാലിനും ആ പണി കിട്ടിയത്. മഴയോട് മഴ. ശക്തമായ മഴയ്ക്കൊപ്പം മുഹൂർത്തവും അവസാനിക്കാറായി. ഒടുവിൽ അരുണും നിത്യയും ആ കടുത്ത തീരുമാനമെടുത്തു. മഴ നനഞ്ഞ് കൊണ്ടു തന്നെ വരണമാല്യം ചാർത്തി വിവാഹത്തിലേക്കു
പെട്ടെന്ന് ഒരു അവധിക്കാല യാത്രയെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ മനസ്സിലേക്കു വരുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഏത് കാലാവസ്ഥയിലും ധൈര്യമായി പോകാവുന്ന ഒരു ഇടം കൂടിയാണ് ഗോവ. വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ മഴക്കാലമാണ് ഗോവ സന്ദർശിക്കാൻ പറ്റിയ സമയം. ദുത്സാഗർ വെള്ളച്ചാട്ടവും
യാത്രകൾ പോകാൻ ഇഷ്ടമുള്ളവരാണ് ഭൂരിപക്ഷമെങ്കിലും ട്രെക്കിങ്, ഹൈക്കിങ് എന്നിവ കൂടി അതിനൊപ്പം ആസ്വദിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഏറെ നേരത്തെ പരിശ്രമങ്ങൾക്കും നടത്തത്തിനുമൊക്കെ അപൂർവവും വാക്കുകൾക്ക് വർണിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള അതിസുന്ദര കാഴ്ചകൾ സമ്മാനിക്കാൻ കഴിയുമെന്നതാണ് മിക്ക
മഞ്ഞ സമ്മാനിക്കുന്ന മായികതയോ കടുംചുവപ്പിന്റെ തീക്ഷ്ണതയോ ഇതിലേതാണ് നിന്നിലെ അഴകിനെ ദീപ്തമാക്കുന്നത്? സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യാത്രാചിത്രങ്ങളിലൂടെ ഹൃദയം കവരുന്ന തപ്സി പന്നുവിനോടു ഏതൊരാരാധകനും ഇങ്ങനെ ചോദിച്ചു പോയാൽ അതിൽ അദ്ഭുതപ്പെടാനില്ല. സാരിയിൽ അത്രയേറെ സുന്ദരിയാണ് താരം. തന്റെ അഭിനയ പാടവത്താൽ
Results 1-50 of 2037