Activate your premium subscription today
Thursday, Mar 6, 2025
3 hours ago
വാഷിങ്ടൻ ∙ ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനായി 300 വ്യക്തികളെയും സംഘടനകളെയും നാമനിർദേശം ചെയ്തതായി നോർവീജിയൻ നോബേൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും പട്ടികയിലുണ്ടെന്നാണ് വിവരം. പക്ഷേ ഔദ്യോഗിക പട്ടിക 50 വർഷത്തേക്കു പുറത്തുവിടില്ല. എന്നിരുന്നാലും നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, ക്യാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് അത് വെളിപ്പെടുത്താൻ സാധിക്കും.
സോൾ ∙ യുഎസ് സൈന്യവുമായി സംയുക്തമായി നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു.
4 hours ago
കൊല്ലത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വാർത്തകളാണ് ഇന്നു രാഷ്ട്രീയ കേരളം ചർച്ച ചെയ്തത്. മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സിപിഎം പ്രവർത്തന റിപ്പോർട്ട് ആയിരുന്നു പ്രധാന വാർത്ത. കർണാടകയെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തു കേസിൽ നടി രന്യ റാവു അറസ്റ്റിലായതും രന്യയുടെ മുൻകാല ഇടപാടുകളും ഇന്നത്തെ പ്രധാനവാർത്തയായിരുന്നു.
5 hours ago
വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവച്ചതായി വിവരം. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ഉയർന്ന ചെലവാണ് നടപടികളിൽനിന്നു പിന്മാറാനുള്ള കാരണം.
വാഷിങ്ടൻ ∙ തന്നെ ഇന്ത്യയ്ക്കു കൈമാറുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസ് പ്രതിയും കനേഡിയൻ പൗരനുമായ തഹാവൂർ റാണ. യുഎസ് സുപ്രീംകോടതിയിലാണ് തഹാവൂർ റാണ അപേക്ഷ സമർപ്പിച്ചത്.
8 hours ago
‘വെട്ടൊന്ന്, മുറി രണ്ട്’ എന്നു ട്രംപ് കടുപ്പിച്ചതോടെ റഷ്യ–യുക്രെയ്ൻ യുദ്ധം വഴിത്തിരിവിൽ. സൈനിക സഹായം മരവിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം യുക്രെയ്നു തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കഴിഞ്ഞദിവസം ട്രംപ് നടത്തിയ ചർച്ച അടിച്ചുപിരിഞ്ഞതോടെയാണ് അവർക്കുള്ള സൈനികസഹായം നിലച്ചത്.
14 hours ago
വാഷിങ്ടൻ ∙ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെ, ഹമാസിനെതിരെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ കൈമാറണമെന്നു ട്രംപ് നിർദേശിച്ചു. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്.
20 hours ago
വാഷിങ്ടൻ/ കീവ് ∙റഷ്യയുമായി ഒത്തുതീർപ്പുചർച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തനിക്കു കത്തെഴുതിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം തീർക്കാൻ റഷ്യയുമായി താൻ ഗൗരവമായ ചർച്ചയിലാണെന്നും അർഥശൂന്യമായ യുദ്ധം അവസാനിപ്പിച്ചു സമാധാനം കൊണ്ടുവരേണ്ട സമയമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. യുഎസുമായി ധാതുഖനന കരാർ ഒപ്പിടാൻ യുക്രെയ്ൻ തയാറായിട്ടുണ്ടെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ വെളിപ്പെടുത്തി.
ന്യൂഡൽഹി ∙വൈറ്റ് ഹൗസിൽനിന്ന് ഇറക്കിവിട്ട് 4 ദിവസത്തിനകം വൊളോഡിമിർ സെലെൻസ്കി മുട്ടുമടക്കിയതോടെ ഡോണൾഡ് ട്രംപിന്റെ യുക്രെയ്ൻ നയം തിളങ്ങുകയാണ്. റഷ്യയ്ക്കെതിരായ യുദ്ധത്തിനു വൻ സൈനികസഹായം നൽകിയ അമേരിക്ക ഒപ്പമില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന ബോധ്യത്തിലാവണം സെലെൻസ്കി ട്രംപിന് അനുരഞ്ജന സന്ദേശമയച്ചത്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് സെലെൻസ്കിയുടെ കത്ത് വായിക്കുകയും ചെയ്തു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ച രാത്രി നന്നായി വിശ്രമിച്ചു. കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം. സാധാരണയിലും വൈകി രാവിലെ എട്ടിനാണ് ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചു. ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവജാഗ്രത തുടരുന്നു. ഓക്സിജൻ തെറപ്പിയും തുടരുകയാണ്. കഴിഞ്ഞ മാസം 14ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Results 1-10 of 3310
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.