Activate your premium subscription today
താഷ്കെൻ്റ്∙ കാമുകിയെ സന്തോഷിപ്പിക്കാൻ സിംഹക്കൂട്ടിൽ കയറിയ കാവൽക്കാരനെ സിംഹങ്ങൾ കൊന്നു. ഡിസംബർ 17ന് പുലർച്ചെ ഉസ്ബെക്കിസ്ഥാനിലെ പാർക്കെന്റിലെ സ്വകാര്യ മൃഗശാലയിലാണ് സംഭവം. എഫ്. ഐറിസ്കുലോവ് (44) എന്നയാളാണ് മരിച്ചത്. കൂട്ടിൽ കയറുന്നതിന് മുമ്പ് ഐറിസ്കുലോവ് സ്വയം വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. മൂന്ന്
വാഴച്ചാൽ വനഡിവിഷൻ്റെ കീഴിലുള്ള പോത്ത് പാറ, വാച്ചുമരം , മുക്കുംപ്പുഴ എന്നീ ആദിവാസി നഗറുകളിലുള്ള 150 കുടുംബങ്ങൾക്ക് പുതുവസ്ത്രവും ക്രിസ്മസ് കേക്കും മിഠായികളും വിതരണം ചെയ്തുകൊണ്ട് ഡബ്ല്യുഎംഎഫ് ഏഷ്യ റീജൻ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.ടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം ജനുവരി 4ന് വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും.
തലശ്ശേരി ∙ 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്.
ഈ വർഷത്തെ ഏറ്റവും മികച്ച ദീപാലങ്കാരത്തിനുള്ള നോർത്ത് ലാൻഡ് ഫിലിം ക്ലബ് പുരസ്കാരം മലയാളിയായ സജി ഏലിയാസിന് ലഭിച്ചു. വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഫാങ്കറൈ ക്രിസ്മസ് സായാഹ്നത്തിൽ എൻഎഫ്സി പ്രസിഡന്റ് ടോം ബ്ലാക്ക്ലോവ്സ് ആണ് വിജയിയെ പ്രഖ്യാപിച്ചത്.
1994 ല് ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില് നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള് ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില് എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
തെക്കു കിഴക്കന് ഏഷ്യന് രാജ്യങ്ങള് കേന്ദ്രീകരിച്ച് സൈബര് കുറ്റകൃത്യങ്ങള് ഉള്പ്പെടുന്ന വ്യാജ ജോലികള് വാഗ്ദാനം ചെയ്ത് പ്രവര്ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില് തൊഴില് അന്വേഷകര് വീഴരുതെന്ന് നോര്ക്കയുടെ ജാഗ്രതാ നിര്ദേശം.
മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ,
എനിക്ക് നിങ്ങളെ മിസ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്നു നടത്തിയ ലൈവ്; കണ്ടത് 2 കോടി ആരാധകർ. ബിടിഎസിലെ ജങ് കുക്കിനു മാത്രം സ്വന്തമാക്കാൻ കഴിയുന്ന റെക്കോർഡ്.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.
ലണ്ടൻ∙അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു.
ഓസ്ട്രേലിയയിലെ കെയ്ൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് മരിച്ചത്.
മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം ശ്രദ്ധേയമായി.മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
ബാങ്കോക്ക്∙ തായ്ലൻഡിലെ കോ ഫംഗൻ ദ്വീപിൽ നടന്ന നിശാ പാർട്ടിക്ക് ശേഷം ബ്രിട്ടിഷ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6.30 ഓടെ ക്രിസ്റ്റഫർ സ്റ്റീഫൻ ബൗച്ചറിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി നടന്ന ഹാറ്റ് റിൻ ബീച്ചിൽ വച്ച് ക്രിസ്റ്റഫർ മദ്യപിക്കുന്നത് കണ്ടെന്ന് അവകാശപ്പെടുന്ന
ചൈന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു.
ന്യൂഡൽഹി ∙ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.
ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവമായ എഎം എൽഎഫിന് തുടക്കം. ആദ്യമായാണ് ഓസ്ട്രേലിയയിൽ മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയാളികളിൽ വയനാശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയാണ് മെൽബണിൽ സാഹിത്യോത്സവം സംഘടിപ്പിച്ചത്.
മുംബൈ∙ 22 വർഷമായി പാക്കിസ്ഥാനിൽ താമസിച്ചിരുന്ന ഇന്ത്യൻ വനിത തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിർത്തി വഴി മാതൃരാജ്യത്തിലേക്ക് മടങ്ങി. മുംബൈ സ്വദേശിയായ ഹമീദ ബാനോ 2002ലാണ് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ എത്തി. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് കബളിപ്പിച്ച് ഇവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്
യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.
കല്യാശ്ശേരി(കണ്ണൂർ) ∙ മൊറീഷ്യസിലുണ്ടായ വാഹനാപകടത്തിൽ കല്യാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്കു സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണു(35) മരിച്ചത്.
കുറുപ്പംപടി ∙ വീസ തട്ടിപ്പ് കേസിൽ തമിഴ്നാട് പുതുക്കോട്ട ഭാരതിയാർ നഗർ സുരേഷിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പലവയൽ (വയനാട്) ∙ ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റായി യുകെ ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. മാത്യു എമേക(30) ആണ് ഡൽഹിയിൽ നിന്ന് പൊലീസ് പിടിയിലായത്.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന വിദേശ കേന്ദ്രങ്ങളിലൊന്നാണ് തായ്ലൻഡ്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സമുയി എന്നിവ ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി 2025 ജനുവരി 1 മുതൽ ഇ-വീസ സൗകര്യം നടപ്പിലാക്കുമെന്ന് ന്യൂഡൽഹിയിലെ റോയൽ തായ് എംബസി ബുധനാഴ്ച പ്രഖ്യാപിച്ചു.
ബ്രിസ്ബെന് ∙ മലയാള നാടകങ്ങള്ക്ക് തിരശീല ഉയരാന് കാത്തിരിക്കുന്ന ഓസ്ട്രേലിയയിലെ കലാസ്വാദകര്ക്കായി നാടകമെന്ന സമ്പൂര്ണ കലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബ്രിസ്ബെനിലെ ഒരു കൂട്ടം മലയാളി കലാകാരന്മാര്.
കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യം നടത്താനായി ലാവോസിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ ഒളിവിലായിരുന്ന കമ്രാൻ ഹൈദറിനെ ഡൽഹി പൊലീസിന്റെ സഹായത്തോടെ എൻഐഎ അറസ്റ്റ് ചെയ്തു.
∙ന്യൂസീലൻഡിന്റെ വടക്കൻ പ്രവിശ്യയായ നോർത്തലാൻഡിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി.
നെടുമ്പാശേരി ∙ മൂന്നര കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് യൂണിറ്റ് പിടികൂടി.
വീണാസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസിന്റെ പത്താം വാർഷികാഘോഷം "താൾ 2024" മാർഡൊക്കിലെ കെന്നഡി ബാപ്റ്റിസ്റ്റ് കോളജിൽ നടന്നു.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യ അറസ്റ്റിലായി.
പൊന്നാനി ( മലപ്പുറം) ∙ ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിലേക്കു മനുഷ്യക്കടത്ത് നടത്തിയ കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
പേരാമ്പ്ര (കോഴിക്കോട്) ∙ കൂത്താളി സ്വദേശികളെ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു കമ്പനിയിൽ എത്തിച്ചു തട്ടിപ്പു നടത്തിയെന്ന കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ.
ന്യൂസീലൻഡിലെ പ്രോപ്പർട്ടി വിപണിയെക്കുറിച്ചും പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള വിവിധ തരം മോർട്ട്ഗേജ് ലോണുകളെക്കുറിച്ചുമാണ് ഇന്നത്തെ മാർക്കറ്റ് പൾസിൽ പ്രതിപാദിക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്താണ് നിലവിലെ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ്
തിരുവനന്തപുരം ∙ കൊളംബോയിലെ മോശം കാലാവസ്ഥയെത്തുടർന്നു ചെന്നൈ–കൊളംബോ ഇൻഡിഗോ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.
നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.
തായ്ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്കയ മരിച്ചു.
ഡാർവിൻ മലയാളി അസോസിയേഷന്റെ മലയാളം ഭാഷാ പഠന സ്കൂളിന്റെ അഞ്ചാം വാർഷികം ഇന്ന് വൈകിട്ട് 4 മണി മുതൽ ലുഡ്മില്ലയിലെ ഡാർവിൻ ഭാഷാ കേന്ദ്രത്തിൽ നടക്കും.
നെടുമ്പാശേരി ∙ 2.38 കോടി രൂപ വില വരുന്ന 7.9 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഫവാസ് ആണ് പിടിയിലായത്.
മാനന്തവാടി ∙ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഉടമയുടെ ഫ്രീസർ റൂമിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശിയായ അലയൻസ് (48) എന്ന യുവതിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലൻസ് ഡ്രൈവറുടെ വീടിനോടു ചേർന്ന ഷെഡിലാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.
വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന് വെഡ്ഡിങ് തുടങ്ങി വിവിധ ആവശ്യങ്ങള്ക്കായി ഹ്രസ്വകാല സന്ദർശനത്തിന് വിദേശത്തേക്ക് പോകുന്നവർക്കാണ് യാത്രാ ഇൻഷുറൻസ് വേണ്ടത്.
ഗോൾഡ് കോസ്റ്റ് ∙ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില് സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ പെരുന്നാളും ആദൃഫല നേര്ച്ചയും വിപുലമായ രിതിയില് നടന്നു.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.
ന്യൂഡൽഹി ∙ രാജ്യാന്തര വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഓസ്ട്രേലിയ ഇരട്ടിയാക്കിയെന്നും വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യാത്രകൾ ഇഷ്ടപ്പെടുന്നവരും പതിവായി യാത്രകൾ ചെയ്യുന്നവരുമാണോ നിങ്ങൾ ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത– നിങ്ങളെ കൂടുതൽ ചെറുപ്പമാക്കാൻ യാത്രകൾക്ക് കഴിയുമത്രെ.
അഡ്ലെയ്ഡിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ നഗ്നനായ കൗമാരക്കാരൻ അക്രമാസക്തനായി.
സിഡ്നി∙ സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ സ്വയം തീകൊളുത്തി സ്ത്രീ ആത്മഹത്യ ചെയ്തു. ക്രിസ്റ്റി ബാനിസ്റ്റർ (44) എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ശേഷം സിഡ്നിയുടെ പടിഞ്ഞാറ് കാംപ്സിയിലെ വിക്ലിഫ് അവന്യൂവിലെ യൂണിറ്റ് കോംപ്ലക്സിൽ ഗുരുതരാവസ്ഥയിലാണ് പാരാമെഡിക്കുകൾ ക്രിസ്റ്റിയെ
സിഡ്നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു.
Results 1-50 of 1495