Activate your premium subscription today
Friday, Apr 18, 2025
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില് ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ. അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില് 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്. സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
‘മരണത്തോട് എത്ര അടുത്തിരിക്കുന്നോ അത്ര തീവ്രമായി നിങ്ങൾ ജീവിതം അനുഭവിക്കുന്നു. പക്ഷേ, ആ നിമിഷം നിങ്ങളെ പിടികൂടുന്നതു ഭയമല്ല. ജയിക്കാനുള്ള അടങ്ങാത്ത ദാഹമാണ്.’’– ഫോർമുല വൺ കാറോട്ടത്തിന്റെ സവിശേഷതയെ ആറ്റിക്കുറുക്കിയ ഈ വാചകങ്ങൾ ബ്രിട്ടിഷ് ഡ്രൈവറായ ജയിംസ് ഹണ്ടിന്റേതാണ്. ‘റഷ്’ എന്ന സിനിമയിലൂടെ പ്രശസ്തമായ ഹണ്ടിന്റെ ഈ വാക്കുകൾക്കു സാക്ഷ്യം നിൽക്കാൻ ഏറ്റവും അർഹതയുള്ളയാൾ ട്രാക്കിൽ അദ്ദേഹത്തിന്റെ ചിരവൈരിയായിരുന്ന ഓസ്ട്രിയൻ ഡ്രൈവർ നിക്കി ലൗഡയാണ്. ഇരുവരുടെയും വൈരത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 2013ൽ പുറത്തിറങ്ങിയ റഷ്.
മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻമാരും ഇവരുടെ അഭാവത്തിൽ നയിക്കാറുള്ള ഇടക്കാല ക്യാപ്റ്റനും ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനും ഇവിടെ വെറും ‘സാധാരണക്കാർ’, ഇന്ത്യൻ ടീമിലെ ‘സാധാരണക്കാരനാ’കട്ടെ, ഇവിടെ ക്യാപ്റ്റനും – സമകാലിക ക്രിക്കറ്റിലെ കൗതുകമുണർത്തുന്ന, തികച്ചും വ്യത്യസ്തമായ ഈ സമവാക്യവുമായി ഈ സീസണിൽ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) കിരീടം ലക്ഷ്യമിടുന്നവരാണ് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്നത് നാലു ക്യാപ്റ്റൻമാരെയാണ്. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ താൽക്കാലിക നായകനായി എത്താറുള്ള ജസ്പ്രീത് ബുമ്ര! ക്യാപ്റ്റൻമാരുടെ അതിപ്രസരമുള്ള ടീമിന്, ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കാനുള്ള കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. കഴിഞ്ഞ സീസണിൽ രോഹിത്തിനു പകരം നായകസ്ഥാനത്തെത്തിയ പാണ്ഡ്യയെ ടൂർണമെന്റിലുടനീളം കൂകിവിളിച്ചാണ് മുംബൈ ഇന്ത്യൻസ് ആരാധകർ എതിരേറ്റത്. രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഇപ്പോഴും പൂർണമായി ദഹിക്കാത്ത ആരാധകർക്കു മുന്നിൽ, അതേ അവഹേളനത്തിന്റെ ഭീഷണിയുമായാണ് പാണ്ഡ്യ ഇക്കുറിയും ടീമിനെ നയിക്കുന്നത്. സീസണിന് വിജയത്തുടക്കമിട്ട് ആരാധകർക്കിടയിൽ ഇപ്പോഴും നീറിപ്പുകയുന്ന അതൃപ്തി കെടുത്തുകയാകും പാണ്ഡ്യയ്ക്കു മുന്നിലുള്ള പ്രധാന ലക്ഷ്യം. ഐപിഎലിൽ അഞ്ച് കിരീടവുമായി ചെന്നൈയ്ക്കൊപ്പം കൂടുതൽ തവണ ചാംപ്യൻമാരായ ടീമാണെങ്കിലും, കഴിഞ്ഞ നാലു സീസണുകളിൽ ഒരിക്കൽ മാത്രം പ്ലേഓഫിൽ കടന്ന, രണ്ടു തവണയും ഏറ്റവും അവസാന സ്ഥാനക്കാരായ നാണക്കേടിനും പരിഹാരം കാണാനുറച്ചാകും പാണ്ഡ്യയുടെയും സംഘത്തിന്റെയും വരവ്.
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന് വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല് കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്. ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്. കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള
‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം! ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും,
ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില് മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം. ∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ പ്രതീക്ഷ ആർക്കൊക്കെ. മക്ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.
2023 നവംബർ 19, 2024 ജൂൺ 29, 2025 മാർച്ച് 9... ഒറ്റനോട്ടത്തിൽ മൂന്നു ദിനങ്ങളിലും 9 എന്ന അക്കമുണ്ടെന്ന സവിശേഷതയേ തോന്നൂ. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന്റെ തീവ്ര ആരാധകർക്ക് അങ്ങനെയൊന്നും മറക്കാൻ പറ്റാത്ത 3 ദിവസങ്ങളാണിവ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, ട്വന്റി20 ലോകകപ്പ് ഫൈനൽ, ചാംപ്യൻസ് ട്രോഫി ഫൈനൽ എന്നിവ യഥാക്രമം നടന്നത് ഈ ദിവസങ്ങളിലാണ്. മൂന്നു കലാശപ്പോരാട്ടങ്ങളിലും ഒരറ്റത്ത് ഇന്ത്യയുണ്ടായിരുന്നു. 2023 നവംബർ 23ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ കീഴടങ്ങിയപ്പോൾ വീണ കണ്ണീർ ഇപ്പോഴും ആരാധക ഹൃദയങ്ങളിലുണ്ട്. മാസങ്ങൾക്കകം ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച്, ചരിത്രത്തിൽ 2–ാം തവണ ഇന്ത്യ ട്വന്റി 20യിൽ വിശ്വജേതാക്കളായപ്പോൾ ആ മുറിവിന് നേരിയൊരു ആശ്വാസമുണ്ടായി. എങ്കിലും നീറ്റലടങ്ങിയിരുന്നില്ല. എന്നാൽ, ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കരഘോഷം മുഴക്കിയ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി കിരീടം വാനിലേക്കുയർത്തിയപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷരാവായി. ഒരുപക്ഷേ, 2011ൽ മുംബൈ മഹാനഗരത്തെ ത്രസിപ്പിച്ച ഫൈനലിനൊടുവിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിൽ വിജയപതാക ഉയർത്തിയ രാവിന്റെ ഉത്സവനിറവിനെ അനുസ്മരിപ്പിക്കുന്നതാണ് ന്യൂസീലൻഡിനെ പരാജയപ്പെടുത്തി നേടിയ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം.
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ വിജയത്തിൽ രാജ്യംആഘോഷത്തിമിർപ്പിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യ നേടിയ മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടത്തിന് മാർച്ച് 10ന് 40 വയസ്സ് തികയുകയാണ്. രോഹിത് ശർമയും കൂട്ടരും മാർച്ച് 9ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചപ്പോൾ നാലു പതിറ്റാണ്ടുമുൻപ് ഇതേ സമയം സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്തുകൊണ്ടായിരുന്നു. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ക്രിക്കറ്റിന് മറക്കാനാവാത്ത സുന്ദരനിമിഷങ്ങൾ സമ്മാനിച്ചായിരുന്നു ടീം ഇന്ത്യ ആ വിജയക്കപ്പ് ഏറ്റുവാങ്ങിയത്. 2025ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടുമ്പോഴും ഗാവസ്കര് ദുബായിലെ മൈതാനത്തുണ്ടായിരുന്നു. മാത്രവുമല്ല, രോഹിത് ശർമ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മൈതാനത്തു തുള്ളിച്ചാടുന്ന ഗാവസ്കറുടെ വിഡിയോ വൈറലാവുകയും ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011, 2024 ലോകകപ്പ് വിജയങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഈ കിരീടവുമെന്നു പറയാൻ കാരണങ്ങളേറെയാണ്.
‘‘ഈ ടീം ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തേണ്ടതായിരുന്നു. ഒരു പക്ഷേ, ലീഗ് ജേതാക്കളാകാൻ ശേഷിയുണ്ടായിരുന്ന ടീം! മുൻ സീസണിലെ ടീമിനെക്കാൾ മികച്ച സംഘം. പക്ഷേ, നിരാശാജനകമായ വീഴ്ചയാണു സംഭവിച്ചത്. വരും സീസണിൽ ടീമിനു കരുത്തോടെ തിരിച്ചെത്താൻ കഴിയട്ടെ എന്നാശിക്കുന്നു.’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ പതനത്തിനു വിദൂരത്തിരുന്നു സാക്ഷിയായ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട്, ടീമിനെ വളർത്തി വലുതാക്കിയ ആശാന്റെ വേദന.
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങിയിട്ടും, കന്നിക്കിരീടത്തിനായുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിൽ 18–ാം വർഷത്തിലേക്ക് കടക്കുകയാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്. കഴിഞ്ഞ വർഷം വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ വിരാട് കോലി ഉൾപ്പെടുന്ന പുരുഷടീമിന് ഒരു ഐപിഎൽ കിരീടമെന്നത് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മോഹമാണ്. പതിനെട്ടാം ഐപിഎൽ സീസണിൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണെങ്കിലും ആ മോഹം സഫലമാക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം. മെഗാലേലത്തിൽ പതിവുപോലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ചും യുവതാരത്തെ ക്യാപ്റ്റനായി അവരോധിച്ചും വമ്പൻ പൊളിച്ചെഴുത്താണ് ആർസിബി നടത്തിയിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ കൂടിയാണ് ഇത്തവണത്തേത്. സൂപ്പർ താരത്തെ ഇനി ട്വന്റി20 ഫോർമാറ്റിൽ കാണാൻ സാധിക്കുന്ന ഏക അവസരം ഐപിഎലാണ്. ‘ഈ സാലാ കപ്പ് നംദു’ (ഈ വർഷം കപ്പ് നമുക്ക്) ആയാൽ ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎൽ സീസണും ഇതാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
‘‘ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ കിരീടം നേടിയാൽ മാത്രം പോരാ, ഫെബ്രുവരി 23ന് ദുബായിൽവച്ചു നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപിക്കുന്നതും പ്രധാനമാണ്’’ – ഏതെങ്കിലും ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകളല്ല ഇത്. മറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിർദേശമാണ്. പാക്കിസ്ഥാൻ വേദിയൊരുക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ടീമിനെയോ ഉദ്ഘാടന ഫൊട്ടോ സെഷനായി നായകൻ രോഹിത് ശർമയേയോ അവിടേക്ക് അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. പ്രധാന വേദിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകളുടെയും പതാകകൾ സ്ഥാപിച്ചപ്പോൾ ഇന്ത്യയെ മാത്രം ഒഴിവാക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് കളിക്കളത്തിന് പുറത്തെ ഇന്ത്യ – പാക്ക് പോര് ഇത്തരത്തിൽ ശക്തമായിത്തന്നെ മുന്നേറുകയാണ്. ഇതിനിടയിൽ കഴിഞ്ഞ 8 സീസണുകളിലായി കളിക്കളത്തിനകത്ത് നടന്ന ഇന്ത്യ – പാക്ക് പോരുകൾക്കും പറയാനുണ്ട്, അവേശം തുളുമ്പുന്ന ഒട്ടേറെ കാര്യങ്ങൾ. വീണ്ടുമൊരു ഇന്ത്യ–പാക്ക് പോരാട്ടം മൈതാനത്ത് തീപടർത്താനൊരുങ്ങുമ്പോൾ, ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വൈരികളുടെ ചാംപ്യൻസ് ട്രോഫിയിലെ പോരാട്ടചരിത്രത്തിലേക്ക് ഒരു യാത്ര.
അരങ്ങേറിയ ആദ്യ സീസണിൽ തന്നെ കപ്പ്. രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്. ഇത്രയും മികച്ച ‘ഓപ്പണിങ്’ കിട്ടിയ മറ്റൊരു ടീമും ഐപിഎൽ ചരിത്രത്തിലില്ല. ആദ്യ രണ്ടു സീസണുകളിലും ഹാർദിക് പാണ്ഡ്യയയുടെ തോളിലേറിയായിരുന്നു ഗുജറാത്തിന്റെ ഗർജനം. കഴിഞ്ഞ സീസണിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടൈറ്റൻസ്, പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായാണ് പോരാട്ടം അവസാനിപ്പിച്ചത്. ക്യപ്റ്റൻസിയിൽ പുതുമുഖമായിരുന്ന ഗില്ലിന്റെ പരിചയക്കുറവും ഹാർദിക് പാണ്ഡ്യ പോലെയുള്ള താരത്തിന്റെ വിടവുമെല്ലാം ഗുജറാത്തിന്റെ മത്സരഫലങ്ങളെ ബാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിർഭാഗ്യവും പ്ലേഓഫിലേക്കു കടക്കുന്നതിനു തടസ്സമായി. ഈ പ്രതിസന്ധികൾ എല്ലാം മറക്കാൻ സഹായിക്കുന്ന തരത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താരലേലത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ ഗുജറാത്ത് ടീമിലെത്തിച്ചിട്ടുണ്ട്. ഇക്കുറി
ഏതാനും മാസങ്ങൾക്ക് മുൻപ് തലയിലേറ്റിയ ട്വന്റി 20 ലോകകിരീടത്തെപ്പറ്റി പൂർണമായി മറന്നുപോയ രോഹിത് ശർമ, വിരാട് കോലി പന്ത്, കെ.എൽ. രാഹുൽ... അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യ ചിത്രത്തിലാണ് തീവ്രമായ മറവി ബാധിച്ച ഇന്ത്യൻ സൂപ്പർ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ മറവി എന്ന ചോദ്യത്തിനുള്ള ഉത്തരവും പരസ്യത്തിലൂടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും വ്യക്തമാക്കുന്നുണ്ട്. ‘കഴിഞ്ഞുപോയ വിജയങ്ങളെയോർത്ത് സ്വപ്ന ലോകത്ത് കഴിയുകയല്ല വേണ്ടത്. മറിച്ച് ഓരോ ദിവസത്തെ ഓരോ മത്സരത്തെയും ഏറ്റവും പുതുമയോടെ കാണണമെന്നാണ് അവർ പറഞ്ഞുവയ്ക്കുന്നത്. അത് വളരെ ശരിയുമാണ്. 16 മാസത്തെ ഇടവേളയിൽ മൂന്നാമത്തെ ഐസിസി ടൂർണമെന്റിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുകയാണ്. 2023 ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിൽ അരങ്ങേറിയ ഏകദിന ലോകകപ്പിൽ ഫൈനൽ പോരാട്ടംവരെ എത്തിയെങ്കിലും വിജയം സ്വന്തമാക്കിയത് ഓസീസ് പടയായിരുന്നു. ഏതാനും മാസങ്ങൾക്കിപ്പുറം
യുഎഇയിലെ മണലാരണ്യങ്ങളിലേക്ക് ക്രിക്കറ്റ് വീണ്ടും വിരുന്നെത്തുകയാണ്. ഒൻപതാമത് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പകിട്ടിലാണ് ഇത്തവണ യുഎഇ ക്രിക്കറ്റ് ആരാധകരെ വിരുന്നുവിളിക്കുന്നത്. പാക്കിസ്ഥാൻ എന്ന പ്രധാന വേദിക്ക് പുറമേ ഇന്ത്യയ്ക്കായി ദുബായ് കൂടി വേദിയാകുന്നു എന്നത് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. മരുഭൂമിയിലെ ക്രിക്കറ്റ് മൈതാനം വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യയ്ക്കായി കണ്ണുതുറക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. അതിന് പുറമേ ഒരു സെമി ഫൈനൽ പോരാട്ടത്തിനുകൂടി ദുബായ് വിരുന്നൊരുക്കും. ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ കലാശപ്പോരാട്ടത്തിനായി പിച്ചൊരുങ്ങുന്നതും ദുബായിലായിരിക്കും. രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞന്മാരാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റിന് പറയാൻ നാലുപതിറ്റാണ്ടിലേറെ നീളുന്ന ചരിത്രമുണ്ട്. ആ കഥ അറിയാം...
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് കായികകേരളത്തിന് അഭിമാനനിമിഷമായി. ചരിത്രത്തിലാദ്യമായി വ്യത്യസ്ത കായികയിനങ്ങളിൽ മികവ് തെളിയിച്ച രണ്ട് മലയാളി കായികതാരങ്ങൾ ഒരുമിച്ച് പത്മ ജേതാക്കളായി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ.എം.വിജയനും മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും. ശ്രീജേഷിന് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ മറ്റൊരു ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മലയാളി കായികതാരത്തിന് പത്മഭൂഷൺ. നേരത്തെ, 2017ൽ പത്മശ്രീ നൽകി ശ്രീജേഷിനെ രാഷ്ട്രം ആദരിച്ചിരുന്നു. പിന്നീട് 2020, 2024 ഒളിംപിക്സുകളിൽ ഇന്ത്യയെ ഹോക്കി വെങ്കലം അണിയിച്ചത് ശ്രീശാന്തിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിലെ 2 സ്വർണമടക്കം മൂന്ന് മെഡലുകളും ശ്രീജേഷിന്റെ
ട്വന്റി 20 ലോക കിരീടത്തിന്റെ ‘തലക്കനം’ വിട്ടുമാറുന്നതിനു മുൻപ് സ്വന്തം കയ്യിലിരുപ്പിന്റെ മാത്രം ഫലമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ പടിക്കു പുറത്താക്കപ്പെട്ട ടീം ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ് ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി. 2023ലെ ഏകദിന ലോക കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ടീം ഇന്ത്യയ്ക്കും ആരാധകർക്കും ആശ്വാസം കിട്ടണമെങ്കിൽ ‘ചാംപ്യൻസ് ട്രോഫി ചാംപ്യൻ’ എന്ന പട്ടത്തിൽ കുറഞ്ഞ പ്രതീക്ഷകളൊന്നുമില്ല. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന 2024ലെ ഐസിസി അവാർഡ് പട്ടിക ഇന്ത്യൻ ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതായില്ല. ജസ്പ്രിത് ബുമ്രയെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുത്തെങ്കിലും അത് ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബുമ്ര തന്നെയാണ് പോയ വർഷത്തെ മികച്ച ടെസ്റ്റ് താരവും. അർഷദീപിനെ തിരഞ്ഞെടുത്തതാകട്ടെ മികച്ച ട്വന്റി 20 താരം എന്ന നിലയിലും. എന്നാൽ, ചാംപ്യൻസ് ട്രോഫി അരങ്ങേറുന്ന ഫോർമാറ്റായ ഏകദിനത്തിന്റെ കാര്യമെടുത്താൽ, ഇന്ത്യൻ പുരുഷ ടീമിൽനിന്ന് വ്യക്തിപരമായ അവാർഡുകളൊന്നും ഇല്ലെന്നതിനു പുറമേ, ഐസിസിയുടെ 2024ലെ അവാർഡ് ടീമിലും ഒരു ഇന്ത്യൻ പുരുഷ താരം പോലും ഇടം നേടിയിട്ടുമില്ല.
ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ആദ്യമായി തകർത്തെറിഞ്ഞ രാത്രി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഫൈനൽ വിസിലിനു കാക്കുകയായിരുന്നു. അന്നേരമാണ് ഇഷ്ട താരങ്ങൾ മൈതാന മധ്യത്തിൽ കൊമ്പുകോർത്തത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ടിവിയിൽ കളി ലൈവായി കണ്ട കളിപ്രേമികളും ഞെട്ടി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയും സ്ട്രൈക്കർ നോവാ സദൂയിയും ഉടക്കുന്നു, ഏറ്റുമുട്ടുന്നു. കയ്യാങ്കളിയിലേക്കു നീങ്ങുന്നു. ചൂടേറിയ വാക്കുതർക്കം. കണ്ണുകളിൽനിന്നു തീ പാറുന്നു. സഹകളിക്കാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റുന്നു. ഫൈനൽ വിസിലിനു ശേഷം പതിവ് ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും രണ്ടുപേരും പരസ്പരം മുഖം കൊടുക്കുന്നില്ല. പടയൊഴിഞ്ഞ കളത്തിൽ ആഹ്ലാദത്തേക്കാളൊരു ശൂന്യത. എന്താണിത്? ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങളായ രണ്ടു പേർ പരസ്പരം ഏറ്റുമുട്ടുകയോ? ആരാധകർക്ക് വലിയ സമ്മാനമായിരുന്നു ഈ വിജയം. പക്ഷേ കളി തീർന്നപ്പോൾ വലിയൊരു ശൂന്യത വന്നു വീണതു പോലെ. ആശങ്കപ്പെടുത്തുന്ന എന്തോ ചിലതു വരാനിരിക്കുന്നതുപോലെ. ജേതാക്കളുടെ ലക്ഷണമല്ല തമ്മിലടിയെന്ന് കുട്ടികൾ പോലും പറയും. എവിടെയാണ് പിഴച്ചത്? ഒറ്റയ്ക്കു കയറിച്ചെന്ന സദൂയി ഒറ്റയ്ക്കു ഗോളടിക്കാൻ ശ്രമിച്ചതോ? തൊട്ടപ്പുറത്ത് ഫ്രീ ആയി നിന്ന കൂട്ടുകാരന് പന്ത് നൽകാൻ കൂട്ടാക്കാഞ്ഞതോ? അതിന്റെ പേരിൽ തൊട്ടടുത്ത നിമിഷം ലൂണ ശകാരിച്ചതോ? ഒരേ ടീമിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നത്
‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള് അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള് ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല് ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില് ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില് സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ
Results 1-25 of 145
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.