തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറ‍ഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്. ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്. കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള

loading
English Summary:

IPL 2025: Sunrisers Hyderabad's Strong Squad: A Blend of International & Domestic Talent

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com