ADVERTISEMENT

‘എമ്പുരാൻ’ ട്രെയിലർ തരംഗമായി മാറുമ്പോൾ പ്രേക്ഷകർ തിരയുന്നത് ആ വില്ലൻ ആരാണെന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററിലും ഇതേ വില്ലനെയായിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചത്. അതും മുഖം മറച്ച്. ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന വ്യക്തി ആരാണ്? എന്നായി ചർച്ച. ഇപ്പോൾ ട്രെയിലർ ഇറങ്ങുമ്പോഴും ആ കഥാപാത്രത്തിന്റെ മുഖം മാത്രം കാണിക്കുന്നില്ല. എന്നാൽ ആ ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം.

സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രം.

ആരായാലും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന താരമാകും ഇതെന്ന് ഉറപ്പ്. അതേസമയം ഈ വില്ലൻ കഥാപാത്രം അതിഥിവേഷത്തിൽ മാത്രമാണ് ചിത്രത്തിലുള്ളതെന്നും മൂന്നാം ഭാഗത്തിലാകും ഖുറേഷിയും ഈ കഥാപാത്രവും നേർക്കുനേർ ഏറ്റുമുട്ടുകയെന്നും സൂചനയുണ്ട്.

English Summary:

As the trailer for 'Empuraan' goes viral, audiences are curious about the identity of the villain.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com