ദുബായിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഡിജിറ്റൽ

Mail This Article
ദുബായ് ∙ ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷകർ അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിൽ പോകേണ്ടതില്ല.ദുബായിലെ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനം വഴി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതോടെ ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റ് നൽകും. എത്ര പകർപ്പുകൾ ആവശ്യമുണ്ടെന്നതു കാണിച്ച ശേഷം ഓൺലൈൻ വഴി പണമടച്ചാൽ മതി.
തുടർന്ന് അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലോ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലോ സർട്ടിഫിക്കറ്റ് എത്തും. ആവശ്യപ്പെട്ടാൽ നിശ്ചിത വിലാസത്തിൽ തപാൽ വഴി ലഭ്യമാക്കാനും സൗകര്യമുണ്ട്. നിലവിലുള്ള സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പകരം ലഭിക്കാനും ഓൺലൈൻ വഴി അപേക്ഷിക്കാം. പഴയ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പൊലീസ് റിപ്പോർട്ട് എന്നിവ ഇതിന് ആവശ്യമാണ്. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ പകർപ്പ് ലഭിക്കും.