ഇങ്ങനെയൊരു സാമ്പാർ ഉണ്ടാക്കിയിട്ടുണ്ടോ? സിംപിളും വെറൈറ്റിയുമാണ്

Mail This Article
സാമ്പാർ ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കും കിടിലൻ കോമ്പിനേഷനാണ്. പലരീതിയിലും രുചിയിലും സാമ്പാർ തയാറാക്കാറുണ്ട്. സാമ്പാർ പെട്ടെന്ന് ചീത്തയാകും എന്നതാണ് മറ്റുചിലരുടെ പരാതി. ശരിയായി സൂക്ഷിച്ചാൽ സാമ്പാർ അധികം ദിവസം ഫ്രെഷായി വയ്ക്കാനും സാധിക്കും. വ്യത്യസ്തമായി സാമ്പാർ വയ്ക്കുന്ന രീതി പരിചയപ്പെടാം.
കുക്കറിലേക്ക് കാൽകപ്പ് പരിപ്പും ആവശ്യത്തിനുള്ള വെള്ളവും ഉപ്പും വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും ചേർത്ത് രണ്ട് വിസിൽ വരുന്നിടം വരെ വേവിച്ചെടുക്കാം. ശേഷം കിഴങ്ങ്, കത്രിക്ക, മുരിങ്ങക്ക. കാരറ്റ്, സവാള എന്നിവ ചേർത്ത് കുക്കർ തുറന്ന് വച്ച് വേവിക്കാം. മറ്റൊരു പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർത്ത് രണ്ട് ടേബിൾസ്പൂണ്‍ കടുക്, ഇത്തിരി ഉലുവ,വെളുത്തുള്ളി, സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, ചുവന്നമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റാം.
അതിലേക്ക് ആവശ്യത്തിനുള്ള മല്ലിപ്പൊടിയും കശ്മീരി മുളക്പൊടിയും സാമ്പാർപൊടിയും ചേർത്ത് നന്നായി വഴറ്റാം. ശേഷം വാളൻപുളി ചേർത്ത വെള്ളവും അരിഞ്ഞുവച്ച വെണ്ടയ്ക്കയും തക്കാളിയും കായപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റി വേവിച്ച പച്ചക്കറികളും ചേർക്കാം. ആഹാ രുചിയൂറും സാമ്പാർ റെഡി.