Activate your premium subscription today
Tuesday, Apr 15, 2025
മട്ടന്നൂർ ∙ പൈലറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമി പരിശീലന ടീമിലെ ആദ്യബാച്ച് തിരിച്ചുപോയി. ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തീയതിയാണ് ആർഎജിഎഎടിയും കിയാലും തമ്മിൽ ഒരു ധാരണാപത്രം ഒപ്പു വച്ചത്. തൊട്ടു പിന്നാലെ പൈലറ്റ് പരിശീലനത്തിനായി രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമിയുടെ 2 വിമാനവും കണ്ണൂരിൽ എത്തിച്ചു. കരാറിന്റെ ഭാഗമായി ആർഎജിഎഎടിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഫ്ലയിങ് ട്രെയ്നിങ് അക്കാദമി സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് ഇവിടെ നിന്ന് പരിശീലനം നൽകുകയും ചെയ്യും.
മട്ടന്നൂർ∙ അപകടത്തിൽ പരുക്കേറ്റ് നടക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ഗോകുൽദാസിന് സഹപാഠിയുടെ കൈത്താങ്ങ്. വിഷുക്കൈനീട്ടമായി വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തു നൽകി സഹപാഠി മാതൃകയായി. കാഞ്ഞിലേരി കോന്നേരി പാലത്തിനു സമീപത്തെ ഗോകുൽദാസിന് ഇനി വീട്ടിലേക്കു സുഗമമായി യാത്ര ചെയ്യാം. പൂർവവിദ്യാർഥി സംഗമത്തിൽ
ആർച്ചറി സമ്മർ ക്യാംപ് തളിപ്പറമ്പ് ∙ കുറുമാത്തൂർ യുവഭാരത് കളരി, ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിൽ 18 മുതൽ ആർച്ചറി സമ്മർ പരിശീലന ക്യാംപ് നടത്തും. അമ്പെയ്ത്ത് ദേശീയ മെഡൽ ജേതാവ് ദശരഥ് രാജഗോപാൽ നേതൃത്വം നൽകും. ഫോൺ–9446214624. സീറ്റ് ഒഴിവ് പയ്യന്നൂർ ∙ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ
പിണറായി∙ കതിരൂർ പുല്യോട് കൂർമ്പ ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി കലശം കൊണ്ടുപോകുന്നതിനിടെ സംഘർഷം. ബിജെപി പ്രവർത്തകർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ബിജെപി പ്രവർത്തകരായ പെനാങ്കിമെട്ടയിലെ രമേശൻ (55), പൊട്ടൻപാറയിലെ സജീവൻ (53), കാപ്പുമ്മലിലെ രാജേഷ് (45)
ശ്രീകണ്ഠപുരം∙ കൊയ്യത്ത് 12ന് രാത്രി കുട്ടികളുമായി ഒരു വിവാഹത്തിന് പോകവേ കൊയ്യം മർക്കസിന്റെ സ്കൂൾ ബസ് മറിഞ്ഞ സംഭവത്തിൽ 14 പേർ ചികിത്സയിൽ തുടരുന്നു. 11 പേർ കണ്ണൂർ എകെജി ആശുപത്രിയിലും, 3 പേർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ റാഷിദ്,
കൂത്തുപറമ്പ് ∙ സർക്കാർ ഫണ്ട് ഉപയോഗിച്ച് സിപിഎം സ്മാരകം പണിതതിനെതിരെ വ്യാപക പ്രതിഷേധം.എരുവട്ടി പാനുണ്ടയിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം രക്തസാക്ഷിയായ നാൽപ്പാടി വാസുവിന്റെ സ്മരണയ്ക്കായാണ് സമർപ്പിച്ചത്.സർക്കാർ ഫണ്ടിൽ കമ്യൂണിസ്റ്റ്
കൊയ്യം ∙ ഇരിക്കൂർ ചെങ്ങളായി കൊയ്യം മർകസിന്റെ സ്കൂൾ ബസ് മറിഞ്ഞ് 29 ദർസ് വിദ്യാർഥികൾ ഉൾപ്പെടെ 30 പേർക്ക് പരുക്ക്.വളക്കൈ- കൊയ്യം - മയ്യിൽ റോഡിൽ കൊയ്യം മർകസിന് സമീപം ഇന്നലെ രാത്രി 7.15ന് ആണ് അപകടം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ബസ് മരക്കുറ്റിയിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണൊഴിവായത്.
കണ്ണൂർ ∙ വിഷുവിന് ഇത്തവണയും സ്കൂൾ പാചക തൊഴിലാളികൾക്ക് പട്ടിണി. ഫെബ്രുവരി, മാർച്ച് മാസത്തെ വേതനം ഇതുവരെയും ലഭിച്ചിട്ടില്ല. വേനലവധി തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും വേനലവധി വേതനവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ വിഷുവിനും അതേ അവസ്ഥയായിരുന്നു. കഴിഞ്ഞ വർഷത്തെ വേനലവധി വേതനം അധ്യയന വർഷം തുടങ്ങിയതിന്
കണ്ണൂർ ∙ നാളെ വിഷു. തിരക്കിലമർന്ന് നാടും നഗരവും വിപണിയും. മധ്യ വേനലവധിയായതിനാൽ കുട്ടികളടക്കം കുടുംബങ്ങൾ ഒന്നാകെയാണ് വിപണികളിൽ എത്തുന്നത്. ഇതുകൊണ്ട് തന്നെ തുണിക്കടകളിലും, ഗൃഹോപകരണ ഷോറൂമുകളിലും പഴം,പച്ചക്കറി കടകളിലും മൺപാത്ര വിപണികൾ അടക്കമുള്ള വഴിയോര വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മയ്യിൽ∙ വടുവൻകുളം മുതൽ പാടിക്കുന്ന് വരെയുള്ള പ്രധാന റോഡിന്റെ ചില ഭാഗങ്ങൾ തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. മെക്കാഡം ടാറിങ് ചെയ്ത പാടിക്കുന്ന്–എട്ടേയാർ റോഡും വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ എട്ടേയാർ മുതൽ വടുവൻകുളം വരെയുള്ള റോഡിന്റെ ചില ഭാഗവുമാണ് തകർന്നത്. വലിയ വളവുകളിൽ റോഡിനൊപ്പം വളർന്ന്
ചെറുപുഴ∙ ആത്മ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട വനിതാ ഗ്രൂപ്പുകൾ വഴി ചെറുപുഴ കൃഷിഭവൻ നടപ്പാക്കുന്ന മൺചട്ടിയിൽ പച്ചക്കറി തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനം മച്ചിയിലെ ഹരിത ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്നു.കൃഷി ഓഫിസർ പി.അഞ്ജു ഉദ്ഘാടനം ചെയ്തു. അസി.കൃഷി ഓഫിസർ സുരേഷ് കുറ്റൂർ അധ്യക്ഷത
ചെറുപുഴ∙ ആയുർവേദാശുപത്രി വളപ്പിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. പ്രാപ്പൊയിൽ ഈസ്റ്റിലെ ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം വക സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയാണു കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നത്.
ബ്ലാക്ക് കോബ്രാസ് പഴയങ്ങാടി സ്പോർട്സ് ഫെസ്റ്റ് 19ന് ഷാർജയിൽ പഴയങ്ങാടി ∙ 1978ൽ സ്ഥാപിതമായ പഴയങ്ങാടി ബ്ലാക്ക് കോബ്രാസ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് ഫെസ്റ്റും ഫാമിലി മീറ്റും 19ന് യു എഇയിലെ ജെ.എം.ആർ സ്പോർട്ടിങിൽ നടക്കും. ബ്ലാക്ക് കോബ്രാസിലെ 1978 മുതലുള്ള താരങ്ങളും കുടുംബവും പങ്കെടുക്കുന്ന
കണ്ണൂർ ∙ സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുമ്പോഴും തട്ടിപ്പിനു കുറവില്ല. ജില്ലയിൽ മാസത്തിൽ ഇരുന്നൂറിലേറെപ്പേർ തട്ടിപ്പിനിരയാകുന്നതായി സൈബർ പൊലീസിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വ്യക്തമാക്കുന്നു. സിറ്റി സൈബർ പൊലീസിനു മാത്രം മാസം 120 പരാതി ലഭിക്കുന്നുണ്ട്.
ചിറ്റാരിപ്പറമ്പ് ∙ വനമേഖലയിലെ ജനവാസകേന്ദ്രത്തിൽ പതിവായി കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയാകുന്നു. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻകൂട്ടം മണിക്കൂറോളം യാത്രക്കാരെ മുൾമുനയിൽ നിർത്തി. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, പന്ന്യോട്, പൂഴിയോട്,
ഇരിട്ടി∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ്
പാപ്പിനിശ്ശേരി (കണ്ണൂർ) • ബസിൽ കടത്തുകയായിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി 2 പേരെ പൊലീസ് പിടികൂടി. യുപി സ്വദേശികളായ സുഷിർകുമാർ ഗിരി (36)റാംരത്തൻ സാഹ്നി(40) എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഹാപ്പിനെസ് പാർക്കിന് അടുത്ത് ഇന്നലെ രാത്രി 9ന് പോലീസ് നടത്തിയ വാഹന
അഴീക്കോട് ∙ കളിയും ചിരിയുമായി ഓടിനടന്ന ശേഷം, ഭക്ഷണം കഴിഞ്ഞു വീട്ടുകാരോടു കുശലവും പറഞ്ഞ്, ഉറങ്ങാൻ കിടന്ന മക്കളുടെ ജീവനറ്റ ശരീരം പുലരുമ്പോൾ കിണറ്റിൽനിന്നു പുറത്തെടുക്കുമ്പോൾ കണ്ടുനിന്നവർക്കു കണ്ണീരടക്കാനായില്ല. അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിലുണ്ടെന്ന വിവരം നടുക്കത്തോടെയാണ് നാട് അറിഞ്ഞത്.കാണാതായ
അങ്കണവാടി ഹെൽപർ കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ ചേലോറ സോണൽ സെന്റർ നമ്പർ 56 വലിയകുണ്ട് കോളനി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വർക്കർ ആൻഡ് ഹെൽപർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 24 വരെ സ്വീകരിക്കും. 0497 2852100. ആയുർവേദമെഡിക്കൽ ക്യാംപ്നടത്തി നെല്ലിക്കുറ്റി
അഴീക്കോട് ∙ അമ്മയും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും വീട്ടുകിണറ്റിൽ മരിച്ചനിലയിൽ. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (45), ശിവനന്ദ് (14), അശ്വന്ത് (11) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയാണു സംഭവം. മക്കളെ തള്ളിയിട്ടശേഷം അമ്മ കിണറ്റിൽ ചാടിയതാണെന്നു സംശയിക്കുന്നു. വീട്ടിൽ ഭാമയുടെ
കരിവെള്ളൂർ ∙ തിമർത്തു പെയ്തവേനൽമഴയും ആഞ്ഞുവീശിയ കാറ്റും കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂരിൽ ഇരുട്ട് പരത്തി. ഒരുരാത്രി കൊണ്ട് ആറ് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാർ നാടിനു വേണ്ടി ഉണർന്നിരുന്ന് വെളിച്ചം പകർന്നു.രാത്രിയോടെ കുണിയൻ, കുതിര്, തെക്കെമണക്കാട്, മതിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്
പഴയങ്ങാടി∙ മാടായിക്കാവ് പൂരോത്സവത്തിന് സമാപനംകുറിച്ച് ഇന്നലെ രാവിലെ 9.15ന് മാടായി വടുകുന്ദ തടാകത്തിൽ പൂരംകുളി നടന്നു. അതിരാവിലെ തന്നെ വടുകുന്ദ തടാകക്കരയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു.പൂരംകുളി കഴിയുന്നതുവരെ വെയിലിന്റെ കാഠിന്യം അൽപം കുറഞ്ഞത് ആശ്വാസമായി. മാടായിക്കാവിൽനിന്ന് രാവിലെ ഏഴോടെയാണു
പാനൂർ ∙ വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വ്യാപകമായി നാശനഷ്ടം സംഭവിച്ച ചമ്പാട് മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം.ചൊവ്വാഴ്ച വൈകിട്ടോടെ നിലച്ച വൈദ്യുതി ഇന്നലെ ഒന്നരയോടെ പുനഃസ്ഥാപിച്ചു. സ്ഥലം സന്ദർശിച്ച സ്പീക്കർ എ.എൻ.ഷംസീർ വൈദ്യുതി മന്ത്രിയെ നേരിട്ട്
കണ്ണൂർ ∙ വലിയവളപ്പ് കാവ് റോഡ്, കസാനക്കോട്ട റോഡ്, സിറ്റി റോഡ്, കണ്ണൂർ ടൗൺ റോഡ് എന്നിവ ചേരുന്ന മനോരമ ഓഫിസ് ജംക്ഷനിൽ അപകടം തുടർക്കഥയാകുന്നു. വൈകിട്ടാകുമ്പോൾ വാഹനത്തിരക്ക് ഇരട്ടിക്കുന്ന ഇവിടെ വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവാകുന്നത്. സ്പീഡ് ബ്രേക്കർ, ഡിവൈഡർ, ബംപ് എന്നിവ
കണ്ണൂർ∙ അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം.
പിണറായി ∙ എല്ലാ വിഭാഗം ജനങ്ങളെയും സംസ്കാരത്തെയും കലയെയും ഒന്നിപ്പിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്ത പിണറായിപ്പെരുമ ഇതിനകം പ്രശസ്തി നേടിക്കഴിഞ്ഞുവെന്ന് മന്ത്രി ഒ.ആർ.കേളു. കേരളീയ സമൂഹത്തിന് എല്ലാ മേഖലയിലും ഐക്യം വേണം. വിഷു ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്. അതുമായി ബന്ധപ്പെട്ടാണ്
ചിന്മയ സേവാസ്കോളർഷിപ്പിന് അപേക്ഷിക്കാം കണ്ണൂർ∙ 2025-26 വർഷത്തേക്കുള്ള ചിന്മയ സേവാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിന്മയ വിദ്യാലയം ഒഴികെ മറ്റ് അംഗീകൃത സ്കൂളുകളിൽനിന്ന് വാർഷികപ്പരീക്ഷയിൽ നാലാം ക്ലാസിൽ 80 ശതമാനം (എ ഒന്ന് / എ രണ്ട്) മാർക്ക് നേടിയവർക്കും നേടുമെന്ന് പ്രതീക്ഷയുള്ളവർക്കും
കണ്ണൂർ ∙ കലക്ടറേറ്റിലെത്തിയാൽ സ്ത്രീകൾക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ ആദ്യം ശുചിമുറിയുടെ താക്കോൽ തിരഞ്ഞുനടക്കണം. താഴെനിലയിൽ പോസ്റ്റ് ഓഫിസിനു സമീപമുള്ള ശുചിമുറികളിൽ സ്ത്രീകളുടേത് ഏതുസമയത്തും പൂട്ടിയിട്ടിരിക്കും. എന്നാൽ, പുരുഷന്മാരുടെ ശുചിമുറിക്കു താഴില്ല. കൃത്യം നിർവഹിക്കാനെത്തുന്ന സ്ത്രീകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സമ്മർ ഷെഡ്യൂളിൽ പ്രതിവാരം 306 ടച്ച് ഡൗണുകൾ (വിമാനത്തിന്റെ അറൈവലും ഡിപ്പാർച്ചറും) നടക്കും. ആഴ്ചയിൽ 153 വീതം ഡിപ്പാർച്ചറും അറൈവലും ഉണ്ടാകും.പ്രതിദിനം ശരാശരി 22 റൂട്ടുകളിൽ 44 ടച്ച് ഡൗണുകൾ നടക്കും. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചശേഷം നീണ്ട ഇടവേളയ്ക്ക്
ചെറുപുഴ∙വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോരത്ത് വ്യാപക നാശം.കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും ചെറുപുഴ പഞ്ചായത്തിലെ കുളത്തുവായി,കോറാളി,മീന്തുള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷികൾക്കുമാണ് നാശമുണ്ടായത്. കുളത്തുവായിലെ ഒ.കെ.ലക്ഷ്മണന്റെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞു വീണതിനെ
Results 1-30 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.