പ്രമേഹം നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; അറിയാം മാവിലയുടെ ആരോഗ്യഗുണങ്ങൾ

Mail This Article
മാമ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ്. അതുപോലെ ആരോഗ്യഗുണങ്ങളും ധാരാളം ഉള്ള ഒന്നാണ് മാവിലയും. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ബയോആക്ടീവ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകളും ടാനിനുകളും പോളിഫിനോളുകളും ധാരാളമുണ്ട്. നൂറ്റാണ്ടുകളായി പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ പോഷകങ്ങൾ ധാരാളമുണ്ട്. മാവിലയുടെ ആരോഗ്യഗുണങ്ങളെ അറിയാം.
∙ പ്രമേഹം നിയന്ത്രിക്കുന്നു
മാവിലയിൽ ടാനിനുകളും ആന്തോസയാനിനുകളും ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മാവിലച്ചായ കുടിക്കുന്നത് ഇൻസുലിന്റെ ഉൽപാദനം മെച്ചപ്പെടുത്തും.
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ മാവില ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നു. ഇവ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്താതിമർദ (Hypertension) ത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉദരപ്രശ്നങ്ങളായ അസിഡിറ്റി, ബ്ലോട്ടിങ്ങ്, ദഹനക്കേട് തുടങ്ങിയവ അകറ്റുന്നു. മാവിലച്ചായ കുടിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തും. മലബന്ധം തടയും.

∙ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു
മാവിലയിൽ വൈറ്റമിൻ സി, ഫ്ലേവനോയിഡുകൾ മറ്റ് ആന്റി ഓക്സിഡന്റുകൾ ഇവയുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. അണുബാധകളിൽ നിന്ന് സംരക്ഷണമേകുന്നതോടൊപ്പം എളുപ്പത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
∙ തലമുടി വളരാൻ സഹായകം
ഓരോ രോമകൂപങ്ങളെ (hair follicles) ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ തടയാൻ പോഷകങ്ങളാൽ സമ്പന്നമായി മാവില സഹായിക്കും. മാവിലയിട്ടു തിളപ്പിച്ച വെള്ളം തലയോട്ടിയിൽ പുരട്ടുന്നത് താരൻ അകറ്റാനും തലമുടിയുടെ വരൾച്ച (dryness) അകറ്റാനും സഹായിക്കും.
∙ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മാവിലയിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ചർമത്തിലെ ചുളിവുകളും വരകളും അകറ്റാൻ സഹായിക്കും. മാവില അരച്ച പേസ്റ്റ്, പൊളളൽ, മുഖക്കുരു, ചർമത്തിലെ അസ്വസ്ഥതകൾ ഇവ അകറ്റും.
∙ ശരീരഭാരം നിയന്ത്രിക്കും
മാവിലയുടെ സത്ത് ഉപാപചയപ്രവർത്തനം (metabolism) വർധിപ്പിക്കുകയും കൊഴുപ്പിന്റെ വിഘടനത്തിനു സഹായിക്കുകയും ചെയ്യും. വെറുംവയറ്റിൽ മാവിലച്ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

∙ ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു
മാവില ഒരു നാച്വറൽ ഡീടോക്സിഫയർ ആയി പ്രവർത്തിക്കുന്നു. കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷാംശങ്ങളെ നീക്കുന്നു. അവയവങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതോടൊപ്പം ഫാറ്റിലിവർ തടയുകയും ചെയ്യുന്നു.
∙ ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു
ശ്വസനപ്രശ്നങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ചുമ ഇവ അകറ്റുന്നു. മാവിലയിട്ട് തിളപ്പിച്ച വെളളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ടയിലെ അണുബാധകള്‍ അകറ്റും.
∙ സമ്മർദവും ഉത്കണ്ഠയും അകറ്റും
മാവിലയ്ക്ക് സെഡേറ്റീവ് ഗുണങ്ങളുണ്ട്. ഇത് നാഡീസംവിധാനത്തെ ശാന്തമാക്കാൻ സഹായിക്കും. മാവിലച്ചായ കുടിക്കുന്നത് സമ്മർദം, ഉത്കണ്ഠ ഇവ അകറ്റുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.