Activate your premium subscription today
Saturday, Mar 29, 2025
കാറോ ബൈക്കോ നഷ്ടമില്ലാത്ത വിലയില്‍ വില്ക്കാന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വലിയ പ്രയാസങ്ങളില്ല. മൂന്നാമതൊരാളെ ഇടപെടുത്താതെ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ഇടപാടാവുമ്പൊ രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങളില്ലാതെ തീരാനും സാധ്യതയുണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം തീരില്ലെന്നതാണ് വസ്തുത. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാവുകയുള്ളൂ. വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മലയാളം അധ്യാപകൻ അക്ഷരശ്രീ വിനയചന്ദ്രനും ഹിന്ദി അധ്യാപിക വാനതി സൗഭാഗ്യലക്ഷ്മിയും വിവാഹിതരായിട്ട് നാലു മാസം. വാനതി ഇപ്പോൾ ഗർഭിണിയാണ്. ഗർഭത്തിന്റെ ആദ്യ ബഹിർസ്ഫുരണമായി കഴിഞ്ഞ ദിവസം പുലർച്ചെ ഛർദിക്കുമ്പോൾ വാനതി പിറുപിറുത്തു... മനോഹരം, വിനയേട്ടാ, മനോഹരം! മഴവില്ലുപോലെ വളഞ്ഞും പിന്നെ നിവർന്നും നിന്ന്
കോഴിക്കോട്∙ കുതിരവട്ടം പപ്പു ഓർമയായിട്ട് ഫെബ്രുവരി 25ന് 25 വർഷം തികയുകയാണ്. പക്ഷേ റീൽസിലും വാട്സാപ്പ് സ്റ്റിക്കറിലും മൈമുകളിലൂമൊക്കെയായി ഇന്നും പപ്പു നിറഞ്ഞുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ പപ്പുവില്ലാതെ 25 വർഷങ്ങൾ കടന്നുപോയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പപ്പു ഏതെങ്കിലും സിനിമയിൽ ഏതെങ്കിലും വണ്ടിയിൽ
കേരളത്തിന്റെ മലയോര മേഖലയിലുള്ളവരുടെ ഇഷ്ട വാഹനമാണ് ജീപ്പ്. മറ്റു വാഹനങ്ങളൊന്നും കയറാത്ത മലയും പുഴയും താണ്ടി ലക്ഷ്യ സ്ഥാനത്തേക്കെത്താൻ ജീപ്പിനോളം പോന്ന മറ്റൊരു വാഹനത്തെ ഹൈ റേഞ്ചിലുള്ളവർ സ്വീകരിച്ചിട്ടില്ല. പുത്തൻ കാലത്ത് ഒരുപാട് ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും എസ്യുവികളും എത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ
മലയാളത്തിന്റെ നൂറുകോടി ചിത്രം പ്രേമലുവിനൊപ്പം ഹിറ്റടിച്ച കഥാപാത്രമായിരുന്നു ആദി. പ്രേമലു എന്ന ചിത്രത്തിനു ശേഷം ആദിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹൻ തന്റെ ആദ്യ വാഹനമായ ഫോക്സ്വാഗൺ ടൈഗൂൺ സ്വന്തമാക്കിയിരിക്കുകയാണ്, സിനിമ തന്ന വാഹനം എന്ന ക്യാപ്ഷനോടെ വാഹനത്തിന്റെ ചിത്രം ശ്യാം സമൂഹമാധ്യമങ്ങളിൽ
വർഷം 1943, രണ്ടാം ലോകമഹായുദ്ധം കത്തിപ്പടർന്ന കാലം. അക്കാലത്താണ് ബ്രിട്ടണിലെ മോട്ടോർ സൈക്കിളിങ് എന്ന മാഗസിനിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നത്. ‘ദ വാർ വർക്കേഴ്സ് ചോയ്സ്’ എന്ന വാചകത്തോടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ പരസ്യമായിരുന്നത്. ബ്രിട്ടീഷ് സൈനികരെ ഭ്രമിപ്പിച്ച ആ പരസ്യത്തിലെ മോട്ടോർ സൈക്കിളിന്
വേളാച്ചേരിയിലെ നാഷനൽ ഹൈവേയിൽ മുതലകൾ നീന്താനിറങ്ങിയ മഹാപ്രളയത്തിനു പിന്നാലെയാണ് അഖിൽ പി. ധർമജനെന്ന യുവാവ് ചെന്നൈയിൽ ട്രെയിനിറങ്ങുന്നത്. പ്രളയം കഴിഞ്ഞ മഹാനഗരത്തിന് മഴ നനഞ്ഞ് ഉണങ്ങാത്ത പെൺമുടിയുടെ ഈർപ്പമണമായിരുന്നു. സിനിമയുടെ ഓഡിഷനു വന്ന കൂട്ടുകാരനൊപ്പം എത്തിയതാണ് അഖിൽ. കൂട്ടുകാരൻ ഫിലിം
വാഹനത്തോടും ഡ്രൈവിങ്ങിനോടും അത്ര വലിയ താൽപര്യം ഉണ്ടായിരുന്നില്ല. മുമ്പ് വാഹനം ഓടിക്കാൻ ശ്രമിച്ചിട്ടുമില്ല, അതിനൊക്കെ ഒരു താല്പര്യം വേണ്ടേ സഹോദരാ.....അങ്ങനെയൊന്നു ജീവിതത്തിലെ നിഘണ്ടുവിലും ചേർത്തിരുന്നില്ല.... മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ മണികണ്ഠൻ പട്ടാമ്പിയുടെതാണ് വാചകം. സിനിമയിലും
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ
ഓഫീസിലേയ്ക്കും തിരിച്ച് വീട്ടിലേയ്ക്കും 25 കിലോമീറ്റർ യാത്ര. ഇപ്പോൾ ഉപയോഗിക്കുന്ന സ്കൂട്ടർ പഴയതായി തുടങ്ങി, അടുത്തത് പെട്രോൾ വേണോ, അതോ ഇലക്ട്രിക്കോ? ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഫാമിലികളെ ഇപ്പോഴും കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പ്രചാരം വർധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും
പകല്‍ യാത്രകളെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് രാത്രി യാത്രകള്‍. കാറിന്റെ ഹെഡ്ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത മികച്ച പൊസിഷനില്‍ ഇല്ലാത്ത, പല കാരണങ്ങളാല്‍ നല്ല വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
ഇന്ത്യന്‍ കാര്‍ ഉടമകളും ഇന്ധനക്ഷമതയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഇന്ധന വിലയും കാലാകാലങ്ങളില്‍ ഈ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യക്കാരുടെ ഈ പ്രത്യേക ആശങ്കയെക്കുറിച്ച് വ്യക്തമായ ധാരണയില്‍ ജനകീയ കാര്‍ വിപണിയില്‍ സ്വാധീനമുറപ്പിച്ചവരാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇന്നും മികച്ച
ഡിസംബറിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്സര്‍ ഇവിക്ക്. തുടർച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ
പതിനാല് വർഷങ്ങൾ, നാല് തിരഞ്ഞെടുപ്പുകൾ, നാലു ലക്ഷത്തോളം കിലോമീറ്ററുകൾ...ഓടിതളർന്നിട്ടില്ല ഹൈബി ഈഡന്റെ ഇന്നോവ എങ്കിലും കണ്ണെത്തും ദൂരത്തേക്ക് ഒരു പറിച്ചു നടലിന്റെ സമയമെത്തിയിരിക്കുന്നു. വിശ്വസിച്ച് ഏൽപിക്കാൻ ഒരു 'കൈ' എത്തിയപ്പോൾ, ഒരിക്കലും വിറ്റുകളയുകയില്ലെന്ന ഉറപ്പിന്മേൽ ഒരു വാക്കുറപ്പിക്കൽ. പതിനാലു
കോഴിക്കോടങ്ങാടിയിൽ വൃശ്ചികത്തിലെ ഒരു രാത്രി. നിയോൺ ബൾബുകളുടെ വെളിച്ചത്തിന് തണുത്ത സുലൈമാനിയുടെ നിറം ! അടഞ്ഞ കടകൾക്കു നടുവിൽ റോഡിൽ അലി കാർ നിർത്തി പുറത്തിറങ്ങിയിട്ടു പറഞ്ഞു... ഇവിടെയായിരുന്നു അങ്ങാടി സിനിമയുടെ ഷൂട്ടിങ്. രാത്രിയോട്ടം കഴിഞ്ഞ് മടങ്ങുന്ന ഒരോട്ടോ മുളിപ്പറന്നു വന്ന് കാറിനു പിന്നിൽ
കോവിഡിനു ശേഷം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട മേഖലകളിൽ ഒന്നാണ് നമ്മുടെ പൊതു ഗതാതവും സ്വകാര്യ ബസ് മേഖലയും. വർധിച്ചു വന്ന ഇന്ധന വിലയും ആളുകള്‍ സ്വന്തം വാഹനങ്ങളിലേക്ക് മാറിയതുമെല്ലാം സ്വകാര്യ ബസ് വ്യവസായത്തെ വല്ലാതെ പിന്നോട്ട് വലിച്ചു. പഴയ പ്രതാപത്തിലേക്ക് തിരികെ എത്താനുള്ള വഴികളെല്ലാം സ്വകാര്യ ബസ്
എസ് യു വി 500, ഹ്യുണ്ടേയ് ഇയോണ്‍, ഹ്യുണ്ടേയ് െഎ 20, ഇന്‍ഡിഗോ സി എസ് ഇവരായിരുന്നു ഏറ്റവും അടുത്തസുഹൃത്തുക്കള്‍. ഗിയറുള്ള കാറുകളോടാണ് ഇഷ്ടമേറെയും. മിക്ക യാത്രകളും ഞാന്‍ പോകുന്നത് എസ് യു വി 500ലായിരുന്നു. ഡ്രൈവ് ചെയ്യാന്‍ കംഫോര്ട്ടബിളാണ്. അതിലെ സീറ്റിങും സൗകര്യപ്രദമാണ്. െഎ 20 യോട് ഒരു പ്രത്യേക
അയാൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. മകളുടെ മെലിഞ്ഞ കൈ അയാളുടെ നെഞ്ചിലുണ്ട്. കൂമ്പിയ ഒരു ആമ്പൽപ്പൂ തണ്ടോടെ ഒടിച്ച് നെഞ്ചിലേക്കിട്ടതു പോലെ ! ഉടുപ്പിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ച് അതിലൂടെ കൈകയറ്റി അയാളുടെ ഹൃദയത്തെ തൊട്ട്, മിടിപ്പുകളറിഞ്ഞായിരുന്നു മകളുടെ ഉറക്കം. അമ്മ മരിച്ചതിൽപ്പിന്നെ അവളുടെ ആശ്വാസം
മഹീന്ദ്ര ഇന്നു വരെ പറഞ്ഞു വച്ചതിനൊക്കെ അപ്പുറമാണ് ബി ഇ 6 ഇ എന്ന ഇലക്ട്രിക് വാഹനം. മഹീന്ദ്രയിൽ നിന്ന് ആദ്യമായി ഇറങ്ങുന്ന യഥാർത്ഥ ഇലക്ട്രിക് വാഹനം. ഒരു പക്ഷെ, രൂപഗുണം കണ്ടു മതി മറന്നാവണം, ഇന്ത്യയിലെ ടെസ്ലയെന്നു പോലും ചിലരെങ്കിലും വിശേഷിപ്പിച്ച മഹീന്ദ്ര. എന്നാൽ ശരിക്കും ഇന്ത്യയിലെ ടെസ്ലയാണോ ഈ
കൊച്ചുമകന് സൂപ്പർകാർ ഏതാ വാങ്ങണ്ടത് എന്ന് പറഞ്ഞുകൊടുക്കുന്ന രണ്ട് അമ്മൂമ്മമാർ. സമൂഹമാധ്യമങ്ങൾ ഇപ്പോ തരംഗമാകുന്ന വിഡിയോ അതാണ്. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്ലാരന് തുടങ്ങി സകല സൂപ്പര്‍ കാറുകളിൽ ഏതാണ് എടുക്കേണ്ടത് എന്ന് കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ അമ്മൂമ്മമാരെ കണ്ട അമ്പരപ്പിലാണ് സൈബർലോകം.
പൊൻകുന്നത്തെ റിങ്കോസ് ബുള്ളറ്റ് വർക്ഷോപ്പിലെ മെക്കാനിക്കുകളെ കാണുമ്പോൾ നിങ്ങൾക്ക് അൽപമൊക്കെ കൗതുകം തോന്നാം. ചിരിച്ചും കളിച്ചും പണിയെടുക്കുന്ന അച്ഛനും മക്കളും മരുമക്കളുമെല്ലാം. ഒരു കുടുംബം മുഴുവൻ മെക്കാനിക്കുമാരായി മാറിയിരിക്കുന്ന കാഴ്ചയാണ് കോട്ടയം പൊൻകുന്നത്തുള്ള റിങ്കോസ് വർക്ഷോപ്പിലുള്ളത്. പത്താം
കാര്‍ മോഡിഫിക്കേഷന് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അതൊക്കെ ചെലവല്ലേ എന്നു കരുതി ചെയ്യാതിരിക്കുന്നവരുണ്ട്. ചെലവേറിയ മോഡഫിക്കേഷനുകള്‍ പലതുണ്ടെങ്കിലും സാധാരണ കാര്‍ പ്രേമികള്‍ക്കും കൊക്കിലൊതുങ്ങുന്ന മോഡിഫിക്കേഷനുകളുമുണ്ട്. കൃത്യമായ ആസൂത്രണവും ആവശ്യത്തെക്കുറിച്ചുള്ള ധാരണയുമുണ്ടെങ്കില്‍ അധികം പണം
ക്ലച്ചില്‍ നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്‍ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്‍ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്‍വസാധാരണമായ ചില
ഇന്ത്യക്കാരില്‍ പുതിയൊരു കാറു വാങ്ങുമ്പോള്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ 5 സ്റ്റാര്‍ സുരക്ഷയുള്ള മോഡലുകള്‍ നിര്‍മിക്കുകയും അവക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നതും ബ്രാന്‍ഡുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനകീയ കാര്‍
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
ഏതൊരു വാഹനത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാലും ഇന്ത്യക്കാർ ആദ്യമെറിയുന്ന ചോദ്യം എത്ര മൈലേജ് കിട്ടും എന്നായിരിക്കുമെന്നു പൊതുവെ പറയാറുണ്ട്. ഈ പറച്ചിലിൽ അൽപം കാര്യമില്ലാതില്ല എന്ന് പരിശോധിച്ചാൽ മനസിലാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മാരുതിയുടെ കാറുകൾ ആദ്യസ്ഥാനങ്ങൾ
‘ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഇക്കാലത്ത് ‘സ്കൈ ഇസ് ദ് ലിമിറ്റ്’ എന്ന് ആരും എന്നോട് ദയവുചെയ്ത് പറയരുത്...’ കനേഡിയൻ ഗായകൻ പോൾ ബ്രാൻഡിന്റേതാണ് ഈ വാക്കുകൾ. യാത്രകളെപ്പറ്റി പറയുമ്പോൾ ഇതേ പാത പിന്തുടരുന്ന ഒരാൾ കേരളത്തിലുമുണ്ട്. ഗായിക– അഭിരാമി സുരേഷ്. സ്വപ്നം കാണുമ്പോൾ ഒരിക്കലും പരിധിവയ്ക്കരുത്.
വര്‍ഷത്തിലെ അവസാന മൂന്നു മാസങ്ങള്‍ ഇന്ത്യന്‍ കാര്‍ വിപണിക്ക് ഉത്സവക്കാലമാണ്. ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന സമയമായതുകൊണ്ടു തന്നെ നിരവധി ഓഫറുകളും ഇക്കാലത്ത് കാര്‍ കമ്പനികളും ഡീലര്‍മാരും പ്രഖ്യാപിക്കാറുണ്ട്. നിരവധിപേര്‍ ഈ സമയത്ത് പുതിയ കാര്‍ വീട്ടിലെത്തിക്കാറുമുണ്ട്. കാര്‍ വില്പനയുടെ ഈ
1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര. ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. ഏതാനും ദിവസം മുമ്പ് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. ഇന്ത്യക്കാരനെന്ന പേരിൽ അഭിമാനം തോന്നിയ നിമിഷം.
കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്ന് കുട്ടി മരിച്ചിരുന്നു. മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ കർശന നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മോട്ടർവാഹന വകുപ്പ്. കുട്ടികളെ
ഒരു തുക ശൊല്ലട്ടുമാ? കാറിനു പുറത്തു നിന്ന് ഒരു ചോദ്യം. നന്ദൻ നീലകണ്ഠൻ ഡ്രൈവിങ് സീറ്റിന്റെ ചില്ലു താഴ്ത്തി. തൊട്ടപ്പുറം നിൽക്കുകയാണ് ഒരു തടിയൻ. നല്ല ഉയരമുള്ളതിനാൽ അയാളുടെ നെഞ്ച് മാത്രമാണ് കാറിലിരുന്നു നോക്കിയാൽ കാണാൻ പറ്റുന്നത്. കഴുത്തു മുതലുള്ള ഭാഗം കാറിനും മുകളിൽ അപാരതയിലേക്ക് ഉയർന്നു
സുരക്ഷിതമായ യാത്രകള്‍ക്ക് ഹാന്‍ഡ്ബ്രേക്ക് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള അറിവും നിര്‍ണായകമാണ്. ബ്രേക്ക് തകരാറുകള്‍ കാണിച്ചാലോ പൂര്‍ണമായി നഷ്ടപ്പെട്ടാലോ ഉള്ള അവസരങ്ങളില്‍ ജീവന് രക്ഷാ ഉപകരണമായി പ്രവര്‍ത്തിക്കാന്‍ ഹാന്‍ഡ് ബ്രേക്കിനാവും. അതേസമയം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വാഹനം
കാറുകളുടെ രൂപത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് ബോണറ്റിന്. അതുകൊണ്ടുതന്നെ അന്നും ഇന്നും പുറത്തിറങ്ങുന്ന കാറുകളുടെ ബോണറ്റ് സുന്ദരമാക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. അതേസമയം ബോണറ്റുകള്‍ ഭാരമേറിയ വസ്തുക്കളെ താങ്ങാന്‍ ശേഷിയുള്ളവയാവില്ലെന്നതും ഓര്‍മ്മ വേണം. ബോണറ്റിന് മുകളില്‍
അത്യാവശ്യമായി പുറത്തേക്ക് പോവാനായി നോക്കുമ്പോഴായിരിക്കും കാറിന്റെ താക്കോല്‍ കാണാതെ വരിക. അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ കണ്ടെത്തി പോവുകയാണ് ഭൂരിഭാഗം സമയത്തും പതിവെങ്കിലും അപൂര്‍വമായെങ്കിലും കാറിന്റെ കീ നഷ്ടപ്പെടാറുണ്ട്. പരമാവധി അന്വേഷിച്ച ശേഷവും കാറിന്റെ കീ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും?
എസി ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധന ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നു കരുതി വാഹനങ്ങളില്‍ എസി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. ചൂടിനെതിരെ മാത്രമല്ല പൊടിയില്‍ നിന്നും വായു മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാനുമെല്ലാം എസിയെ നമ്മള് ആശ്രയിക്കാറുണ്ട്. എസി ഉപയോഗിക്കുമ്പോള്‍
ഇന്നു രാവിലെ താനൊരു അപൂർവ പുഷ്പമായി മാറി എന്ന് അരുണിമയ്ക്കു തോന്നി. തലയ്ക്കു മുകളിൽ നാലഞ്ചു ഡ്രോൺ വണ്ടുകൾ ! എവിടെപ്പോയാലും കൂർപ്പിച്ച ആകാംക്ഷയുമായി ഫോട്ടോഗ്രഫർമാർ ! കരയാൻ ഒരുങ്ങി നിന്ന അമ്മയെയും അച്ഛനെയും റീൽസ് എടുക്കാൻ നിന്ന കസിൻകുട്ടിയെയും തള്ളിപ്പുറത്താക്കി അവർ വീണ്ടും തന്നെ പൊതിഞ്ഞതോടെ അരുണിമ ചോദിച്ചു... വലതുകാൽ വച്ച് കാറിൽ കയറണോ? ക്യാമറക്കൂട്ടം പറഞ്ഞു... വേണം. പ്ളീസ്.
ഡ്രൈവിങ് ചിലർക്കു ജീവനാണ് പലർക്കും അത് ജീവിതവും. എന്നാൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഡ്രൈവ് ചെയ്യുന്ന ആളുകളുണ്ട്. ഏതൊരപകടത്തിനടുത്തേക്കും നിമിഷ നേരം കൊണ്ട് ഓടിയെത്തി ശരവേഗത്തിൽ ആശുപത്രികളെ ലക്ഷ്യമാക്കി പായുന്നവർ. സ്വന്തം ജീവൻ നോക്കാതെ മറ്റുള്ള ജീവനു വേണ്ടി പായുന്ന ആംബുലൻസ് ഡ്രൈവേഴ്സ്. ആംബുലൻസ് ഡ്രൈവർ എന്നു കേൾക്കുമ്പോഴെ മനസ്സിൽ തെളിയുന്നത് ഒരു പുരുഷ രൂപമായിരിക്കില്ലേ? എന്നാൽ ആ കാഴ്ചപ്പാടിനെയൊക്കെ മാറ്റിമറിക്കുന്ന ഒരു വനിതാ ഡ്രൈവർ രണ്ടര വർഷമായി കോട്ടയം ജനറല്‍ ഹോസ്പിറ്റലിലുണ്ട്. കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭാഗം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് എസ് യു വികള്‍. ജൂണ്‍ മാസത്തിലെ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോഴും എസ് യു വി പ്രഭാവം തുടരുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ എസ് യു വിയായ ടാറ്റ പഞ്ച് തന്നെയാണ് ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി
കൂട്ടുകാരി തിരിച്ചു പോവുകയാണ് ! ഒരു മാസം എന്റെ നഗരത്തിലെ താമസത്തിനു ശേഷം. ബാലുശ്ശേരിക്കാരിയാണ്. പിഎച്ച്ഡി ഗവേഷണത്തിനായി വന്നതാണ്. വിഷയം പശുവിൻ പാലും റബർപ്പാലും. നാളെ രാത്രിയാണ് ട്രെയിൻ, മലബാർ എക്സ്പ്രസ്. സ്റ്റേഷനിൽ വച്ച് യാത്ര പറയലിന്റെ ഔപചാരികതകളൊന്നും നടപ്പാവില്ലെന്ന് അവൾ മുൻകൂട്ടി
റോഡിനിരുപ്പുറവും വയലുകൾ നിറഞ്ഞ, നനുത്ത കാറ്റടിക്കുന്ന പാലക്കാടൻ ഗ്രാമമായ മേലാർക്കോട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആ മൺപാതയിലൂടെ സൈക്കിളിൽ പാഞ്ഞു നടന്നിരുന്ന ഒരു പയ്യൻ ബാല്യത്തിൽ തന്നെ തനിക്കൊപ്പം കൂട്ടിയ സംഗീതത്തിന്റെ ബലത്തിൽ പലതും സ്വപ്നം കണ്ടു. വളർന്നു വലുതായി, തന്നെ മുന്നോട്ടു നയിച്ച
കാറുകള്‍ക്ക് പരമാവധി ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കാലമാണ് മഴക്കാലം. പൂര്‍വ്വാധികം ശക്തിയോടെ തുടരുന്ന മണ്‍സൂണില്‍ നിങ്ങളുടെ കാറുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്. വാഹനങ്ങളുടെ പരിചരണം മാത്രമല്ല കൂടുതല്‍ സുരക്ഷയും വൃത്തിയും ഉറപ്പിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ വഴി സാധിക്കും. പോളിമര്‍
മഴ കനത്തതോടെ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മിന്നല്‍ പ്രളയവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് നിരവധി അപകട സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുന്നുണ്ട്. കഷ്ടി രണ്ടു മണിക്കൂര്‍ പെയ്ത മഴ കളമശേരിയില്‍ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാക്കിയത് ദിവസങ്ങള്‍ക്കു
ആർസി ബുക്കും ഇൻഷുറൻസും അടക്കം നിരവധി രേഖകൾ വാഹനത്തിൽ സൂക്ഷിക്കണം എന്നാണ് നിയമം. എന്നാൽ നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ നെക്സ്റ്റ് ജെൻ എം പരിവാഹൻ എന്ന ആപ്പുണ്ടെങ്കിൽ രേഖകളെല്ലാം വെർച്വലായി സൂക്ഷിക്കാം . വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സേവനങ്ങൾ മാത്രമല്ല എഐ കാമറ ഫൈനുകളും ഈ ആപ്പിലൂടെ അടയ്ക്കാൻ
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 മുതൽ ഇന്ത്യൻ വിപണിയിലുള്ള ഈ ചെറു കാറിന്റെ 29 ലക്ഷം യൂണിറ്റുകളാണ് രാജ്യത്തു വിറ്റിട്ടുള്ളത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ നാലാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിയത്. മൂന്നാം തലമുറയിലും നാലാം തലമുറയിലുമുള്ള സ്വിഫ്റ്റ് തമ്മിൽ
വഴിയിലേക്കു മിഴി തുറക്കുന്നതായിരുന്നു അമ്മയുടെ കിടപ്പുമുറി. ആ ജനലിനു മാത്രം അമ്മ കർട്ടനിടാറില്ല. ജനാലയിലൂടെ നോക്കിയാൽ റോഡ് ഓടിയടുക്കുന്നതു ദൂരെനിന്നേ കാണാം. മകൻ സൂര്യകിരണിന്റെ ബൈക്ക് റോഡിന്റെ അറ്റത്ത് എത്തുമ്പോൾത്തന്നെ അമ്മ കാണുമായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് ആദ്യം തന്നെ വന്ന് അമ്മയുടെ
മഹീന്ദ്രയുടെ എക്സ്യുവി 300 അടിമുടി മുഖം മിനുക്കിയെത്തിയ മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ എക്സ്യുവി 3എക്സ്ഒ. രൂപകല്പനയിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാത്രമല്ല പവര്‍ട്രെയിനില്‍ വരെ മഹീന്ദ്ര മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എക്സ്യുവി 300നെ അപേക്ഷിച്ച് പുതിയ എക്സ്യുവി 3 എക്സ്ഒയ്ക്കുള്ള
വിരലിലെണ്ണാവുന്ന യാത്രികര്‍ക്ക് സഞ്ചരിക്കാനാവുന്ന മോട്ടോറു കൊണ്ടോ എന്ജിന് കൊണ്ടോ പ്രവര്‍ത്തിക്കുന്ന ചക്രങ്ങളിലോടുന്ന വാഹനങ്ങളാണ് കാറുകള്‍. ഓട്ടമൊബീല്‍സ് മോട്ടോര്‍ വാഹനങ്ങള്‍ എന്നും കാറുകളെ വിളിക്കാറുണ്ട്. ട്രക്കുകളും ബസുകളുമെല്ലാം മോട്ടോര്‍ വാഹനങ്ങളാണ്. കൂടുതല്‍ യാത്രകരേയും ഭാരവും വഹിക്കുന്നവയാണ്
Results 1-50 of 797
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.